എന്റെയും ഫ്രണ്ട്‌സ് ആയ മൂന്നു ശിങ്കിടികളുടെയും കുറെ നാളത്തെ ആഗ്രഹം ആണ് ഞങ്ങളെ പഠിപ്പിച്ച ക്ലാസ്സ്‌ ടീച്ചർ നെ ഒന്ന് പോയി കാണുക….

എഴുത്ത്:-ആയിഷ ഫാത്തിമ ♥️

” എന്റെയും ഫ്രണ്ട്‌സ് ആയ മൂന്നു ശിങ്കിടികളുടെയും കുറെ നാളത്തെ ആഗ്രഹം ആണ് ഞങ്ങളെ പഠിപ്പിച്ച ക്ലാസ്സ്‌ ടീച്ചർ നെ ഒന്ന് പോയി കാണുക എന്നുള്ളത് “

ഫ്രണ്ട്‌സ് ൽ ഒരാൾ ദുബായിൽ നേഴ്സ് ആയിട്ട്വ ർക്ക്‌ ചെയ്യുന്നു… ബാക്കി രണ്ടു പേർ നാട്ടിൽ തന്നെ.. അതിൽ ഒരാൾ ടീച്ചർ മറ്റേ ആൾ സെയിൽസ് ഗേൾ…

കൂട്ടത്തിൽ എനിക്കാണ് വർക്ക്‌ കൂടുതൽ..

മ്മൾ പിന്നെ പണ്ടേ IAS (ഇന്ത്യൻ അടുക്കള സർവീസ് ) ആയോണ്ട് അതിന്റെതായ തിക്കും തിരക്കും ഇല്ലാണ്ടിരിക്കുവോ…

ദുഫായ് കാരി ഷേർലി നാട്ടിൽ വരാൻ നിക്കുവാരുന്നു ഞങ്ങൾ മൂന്നാളും… ഓളും കൂടി വന്നിട്ട് ടീച്ചർ നെ കാണാൻ പോകാന്നായിരുന്നു പ്ലാൻ… അങ്ങനെ അവൾക്ക് ലീവ് കിട്ടി വന്ന പാടെ എന്നെ വിളിച്ചു… ഡീ.. നമുക്ക് ന്തായാലും നെക്സ്റ്റ് വീക്ക്‌ ടീച്ചറിനെ കാണാൻ പോകാം.. ഡേറ്റും ടൈമും ഒക്കെ ഞാൻ പിന്നെ പറയാം.. ആ… Ok ഡാ.. എന്ന് പറഞ്ഞു ഫോൺ കട്ടാക്കി…

ഇനി ഇക്കനോട് സമ്മതം വാങ്ങണല്ലോ… സാധാരണ ഇങ്ങനെത്തെ അവസരങ്ങളിൽ രാത്രി കിടക്കാൻ നേരത്താ അവതരിപ്പിക്ക്യ…

അതും വളരെ സൗമ്യമായിട്ട് സ്നേഹത്തോടെ പെരുമാറിയില്ലങ്കിൽ പണി പാളും…ഉറങ്ങാൻ കിടന്ന ഇക്കയെ ഞാൻ വിളിച്ചു…

“ഇക്കാ..”

“”Mmmm “

“ഇക്കോ “

” ന്താ “

” ന്റെ ഇക്കൂ “

കാള വാല് പൊക്കുന്നതെന്തിനാണെന്ന് മനസിലായി ന്താ.. കാര്യം പറ…

ഈ ഇക്കാടെ ഒരു കാര്യം… ഒന്ന് സ്നേഹിക്കാനും സമ്മയ്ക്കൂല…

ഉവ്വ്വ്.. നിന്റെ സ്നേഹം എന്തിനാ ന്ന് എനിക്കറിയില്ലേ… വളച്ചൊടിക്കാതെ കാര്യം പറയെടീ…

അതേ… ഞാൻ അന്ന് പറഞ്ഞില്ലേ ന്റെ ടീച്ചർ നെ ഒന്ന് കാണാൻ പോണം ന്ന്… എന്റെ ഫ്രണ്ട്‌സ്

I’mഎന്നെയും കൂടി വിളിക്ക്യാ… ഞാൻ പൊയ്ക്കോട്ടേ..

വേണ്ട… നീ ഇപ്പൊ പോണ്ട… അതെന്താ

നീ പോണ്ടാന്ന് പറഞ്ഞില്ലേ..

അതെന്താ ഞാൻ കൂടെ പോയാല്…

വിടമാട്ടെ… വിടമാട്ടെ… അയോഗ്യ നാ.യെ… എന്നെ ഇങ്കെരുന്ത് എങ്കെയും പോവ വിടമാട്ടെ… എന്നൊക്കെ നാഗവല്ലി ടെ ഡയലോഗ് എടുത്തു വിടണം എന്നുണ്ടായിരുന്നു.. പക്ഷേ.. കണ്ണിൽ പൊന്നീച്ച പാറുന്നത് താങ്ങാൻ
കഴിയാത്തോണ്ട് മിണ്ടാതെ നിന്നു..

കാര്യം കാണാൻ ” ഇക്കാടെ ” കാലും പിടിക്കണം.എന്നാണല്ലോ…

പിന്നെ കുറച്ചു സെന്റിയൊക്കെ അടിച്ച്സ മ്മതിപ്പിച്ചു…

നീ എവിടെ യോ പൊയ്ക്കോ… പക്ഷേ എന്നെ ഒന്നിനും വിളിക്കരുത്….

” അയ്യടാ… അല്ലേലും ങ്ങളെ ഇപ്പൊ ആരാ വിളിച്ചേ”.. എന്നെ ഒന്ന് ജങ്ഷനിൽ കൊണ്ട് ആക്കി തന്നാ മതി.. ഞങ്ങൾ പൊയ്ക്കോളാം…

ഒടുവിൽ ടീച്ചർ നെ കാണാൻ പോകാനുള്ള ദിനം എത്തി… സൗമ്യ യും,ഷേർലിയും, റംസിയും പറഞ്ഞ സമയത്ത് തന്നെ എത്തിയിട്ട് എന്നെ വിളിച്ചു…

അവർ വിളിക്കാൻ നേരം ഞാൻ കുളിക്കാൻ കേറുന്നതേ ഉള്ളു…

ഡീ.. നീ ഇത് വരെ ഇറങ്ങിയില്ലേ..

ആ.. ഞാൻ അര മണിക്കൂർ നേരത്തെ ഇറങ്ങി ഇപ്പൊ എത്തും…. ഞാൻ ഓളോട് പറഞ്ഞു…

വീണ്ടും പത്തു മിനിറ്റ് കഴിഞ്ഞ് ഫോൺ റിങ്ങായി

എടീ.. പരട്ടെ… എത്ര നേരായി നിന്നെയീ വെയിലത്ത്‌ ഞങ്ങൾ വെയിറ്റ് ചെയ്യുന്നു.. അല്പം പൌഡർ ഇട്ടോണ്ട് വന്നതൊക്കെ ദാ.. മുഖത്തൂടെ ഒലിച്ചിറങ്ങുന്നു…. ഷേർലി കലി തുള്ളി കൊണ്ട്പ റഞ്ഞു…

ഞാൻ ഇതാ എത്തി മുത്തേ…

നിന്നോട് ആരാ ഈ കഥകളിക്ക് പോകുന്ന പോലെ ഉള്ള പൌഡർ ഒക്കെ വാരി പൂശാൻ പറഞ്ഞേ…

മ്മക്ക് പിന്നെ പണ്ട് മുതലേ ഈ കാർന്നോന്മാരുടെ സൗന്ദര്യം ഒക്കെ കിട്ടിയൊണ്ട് മേക്കപ്പിന്റെ ആവശ്യം ഒന്നൂല്ലന്നേ…

ആ.. എങ്ങനെയൊക്കെയോ വീട്ടീന്ന് ഇറങ്ങി… ഇക്ക തന്നെ കൊണ്ടാക്കി…

ബൈക്കിൽ നിന്നും ഞാൻ ഇങ്ങനെ സ്റ്റൈലിൽ സ്ലോ മോഷനിൽ ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ ലവളുമാരുടെ ആട്ട്… അവളുടെ ഒരു സ്ലോ മോഷൻ… വേഗം വാ.. ഇങ്ങോട്ട്ബ സ് ഇപ്പൊ പോവും..

അങ്ങനെ ഞങ്ങൾ ബസ് കേറി… ടിക്കറ്റ് എടുക്കാൻ പോയപ്പോൾ ഞാൻ ഒരു രണ്ടായിരത്തിന്റെ നോട്ടെടുത്തു ഷേർലിയുടെ കൈയിൽ കൊടുത്തു..

അയ്യോ… ചില്ലറ ഇല്ലേ… ആ വേണ്ട ടിക്കറ്റ് ഞാൻ എടുത്തോളാം എന്ന് പറഞ്ഞ് ആ രണ്ടായിരം തിരികെ തന്നു… ഞാൻ പതിയെ വാങ്ങി പേഴ്സിൽ വച്ചു…

ഒടുവിൽ ഇറങ്ങേണ്ട സ്ഥലം എത്തി ഞങ്ങൾ നാലും കൂടി ഇറങ്ങി…

ദാഹം കാരണം അടുത്തുള്ള ബേക്കറിയിൽ കേറി ഓരോ പഫ്സും ജൂസും കുടിച്ചു… അപ്പോഴും ബില്ല് പേ ചെയ്യാൻ ഫോർമാലിറ്റിയ്ക്ക്

വേണ്ടി ഞാനീ രണ്ടായിരത്തിനെ വീണ്ടും പൊക്കി..

അപ്പൊ റംസി ഓടി വന്ന് ഡീ നിക്ക് ബില്ല് ഞാൻ അടച്ചോളാം ന്ന് പറഞ്ഞു തർക്കിച്ചു…അപ്പോഴും എന്റെ മനസിൽ ലഡു പൊട്ടി…Jഒടുവിൽ ബില്ല് ഓളടച്ചു.. പിന്നെയും രണ്ടായിരം എന്റെ പേഴ്സിൽ തന്നെ കേറി…

ഫ്രണ്ട്‌സ് മായി പുറത്ത് പോവുമ്പോൾ ഇങ്ങനത്തെ ട്രിക്കുകൾ പഠിച്ചു വക്കുക… ആരോടും പറയണ്ട ട്ടാ..

അവസാനം ടീച്ചറെയും കണ്ടു ഞങ്ങൾ മടങ്ങി…

♥️

Related Posts

Leave a Reply

Your email address will not be published. Required fields are marked *