എന്റെ മുഖത്തുണ്ടായ ആവേശവും സന്തോഷവുമൊക്കെ കണ്ടിട്ടണെന്ന് തോന്നുന്നു ഗിഗോ കുറച്ചു നേരം എന്റെ മുഖത്തേക്ക് തന്നെ നോക്കി…..

ഗി ഗോളോ

എഴുത്ത് :- സാജുപി കോട്ടയം

ഒരുപക്ഷേ നിങ്ങളിൽ അറിയാൻ സാധ്യതയില്ലാത്ത ഒരു വാക്കാണിത് “ഗി ഗോളോ ” ഞാനും ആദ്യമായി കേൾക്കുന്നത് അവനിൽ നിന്നായിരുന്നു.

അവന്റെ പേര് ഇവിടെ പറയുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല… നമുക്ക് തിരിച്ചറിയാൻ വേണ്ടി അവനെ “ഗിഗോ “എന്നുതന്നെ പരാമർശിക്കാം

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു അത്യാവശ്യം ദാരിദ്ര്യം ഒക്കെ ഉണ്ടെങ്കിലും നല്ല ചുറുചുറുക്കും ആരോഗ്യവാനും സൗന്ദര്യമുള്ളവനുമായിരുന്നു “ഗിഗോ ” പക്ഷേ തൊഴിലില്ലായ്മയും ജീവിത സാഹചര്യങ്ങളും പ്രതികൂലമായതിനാൽ ചുറ്റുപാടുകൾ കടംകൊണ്ടും നിറഞ്ഞതും ഉണ്ടായിരുന്ന വീടും സ്ഥലവും സഹകരണബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചപ്പോൾ ഒരു രാത്രിയിൽ തന്റെ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഭാര്യയെയും കൂട്ടി കുടുംബസമേതം നാട്ടിൽ നിന്ന് അപ്രത്യക്ഷമായി…. പിന്നീട് അവരെക്കുറിച്ച് യാതൊരു വിവരവും കുറെ വർഷത്തേക്ക് ഇല്ലായിരുന്നു… നാട്ടുകാരും ബന്ധുക്കളും….. എല്ലാം മറന്നു… അല്ലേലും കൊടുക്കൽ വാങ്ങലുകൾ ഇല്ലാത്തവരെ ആരാണ് ഓർത്തിരിക്കുന്നതും കാത്തിരിക്കുന്നതും

ആ അവനാണ് വർഷങ്ങൾക്ക് ശേഷം ഒരു പത്രാസുകാരൻ പ്രവാസിയുടെ ഗമയിൽ സ്വന്തം കാറിൽ നാട്ടിലേക്ക് വന്നിറങ്ങീത്കാ ണുന്നവരിലെല്ലാം അത്ഭുതമുളവാക്കുന്ന രീതിയിൽ തന്നെയായിരുന്നു “ഗിഗോയുടെ ആ വരവ്

“വല്ലോ ക ള്ളക്കടത്തോ മ യക്കുമരുന്ന് കച്ചോടൊവോ ആയിരിക്കും അല്ലാതെ പിന്നിങ്ങനെ പണക്കാരനാവാൻ പറ്റോ..!! ” പലരുടെയും ചിന്താഗതികളും ഊഹാപോഹങ്ങളും പലവഴിക്ക് പാഞ്ഞെങ്കിലും ചിലരുടെ വായിൽ നിന്ന് എന്തൊക്കെയോ പുറത്തേക്ക് വന്നു.

നാടുവിട്ടു പോകുമ്പോൾ കടുക്കൻ ഊരി കൊടുക്കാൻ പറ്റിയില്ലെങ്കിലും ഞാൻ തന്നെയായിരുന്നു അവന്റെ ആത്മാർത്സുഹൃത്ത്‌ .. അതുകൊണ്ട് തന്നെ ഗിഗോയുടെ കാറിൽ കയറി ബാറിലേക്ക് പോകുമ്പോൾ അവനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ എനിക്ക് ഭയങ്കര ആകാംഷയായി…

എങ്ങനെയാണ് ഇവനിത്ര പെട്ടന്ന് പാണക്കാരനായതെന്ന് അറിയാമായിരുന്നു കൂടുതൽ താല്പര്യം….

ടാ….. സത്യത്തിൽ നീ വല്യ പണക്കാരനായോ അതോ നാട്ടുകാരെ പറ്റിക്കാൻ വേഷം കെട്ടിയിറങ്ങീതാണോ…?

എന്റെ സംശയം കേട്ട് ഗിഗോ പൊട്ടിച്ചിരിച്ചു…. ആ ചിരി അടച്ചിട്ട കാറിന്റെ ചില്ലുവഴി പുറത്തേക്ക് പോയെന്ന് തോന്നി

പെട്ടന്ന് ചിരി നിറുത്തി അവന്റെ മുഖത്ത് ഗൗരവഭാവം വന്നു.

നീ…..” ഗി ഗോളോ ” എന്ന് കേട്ടിട്ടുണ്ടോ…??

ഇല്ല…. ഞാനാദ്യമായി കേൾക്കുവാ

എന്നാൽ ഇപ്പൊ കേട്ടോ…. വിദേശികൾക്കൊക്കെ ഈ വാക്ക് സുപരിചിതമാണ്…. മിക്കവാറും താമസിക്കാതെ ഇവിടൊക്കെയാവും. …… ടാ…. “ഗി ഗോളോ ” എന്നുവച്ചാൽ “പുരുഷവേ ശ്യ ” ഞാൻ അതാണ്‌

വീണ്ടുമവൻ പൊട്ടിച്ചിരിച്ചു.,.. പക്ഷെ ആ ചിരിക്ക് കാറിന്റെ പുറത്തേക്ക് പോകുവാനുള്ള ശേഷിയില്ലായിരുന്നു.

പുരുഷവേ ശ്യയോ….? ഞാൻ വീണ്ടും ചോദിച്ചു

അതേടാ…. ഞാനൊരു പുരുഷവേ ശ്യയാണ്…. ഒരു സ്ത്രീ വേ ശ്യായെപ്പോലെ തന്നെ പണത്തിനു വേണ്ടി മാത്രം തന്റെ ശ രീരം വിൽക്കുന്നൊരുതനാണ് ഞാൻ.

ട്രാൻജെണ്ടർ, ഗേ, എന്നൊക്കെ കേട്ടിട്ടുണ്ട് അവർക്കിടയിൽ തന്നെയുള്ള സ്വവർഗ്ഗര തിയെപ്പറ്റിയും…. ഇത് കൊള്ളാമല്ലോ സ്ത്രീകളുമായി സുഖമായി ബന്ധപെടുകയും ചെയ്യാം കാശും കിട്ടും. ഇതൊക്കെ നീ എങ്ങനെ ഒപ്പിച്ചെടുക്കുന്നു….?

എന്റെ മുഖത്തുണ്ടായ ആവേശവും സന്തോഷവുമൊക്കെ കണ്ടിട്ടണെന്ന് തോന്നുന്നു ഗിഗോ കുറച്ചു നേരം എന്റെ മുഖത്തേക്ക് തന്നെ നോക്കി

എന്താടാ….. നിനക്കും ഈ തൊഴിൽ ചെയ്യണമെന്ന് താല്പര്യമുണ്ടോ…??

ഞാൻ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല… പകരം..അടുത്ത ചോദ്യം ചോദിച്ചു … ഈ കസ്റ്റമെഴ്‌സിനെയൊക്കെ നീ എങ്ങനെയാ ഒപ്പിക്കുന്നത്…?

അതിനൊക്കെ ഇവിടെ ഏജൻസികളുണ്ട് അവരാണ് കസ്റ്റമറെ തരുന്നത്….. നല്ലൊരു ശതമാനം കമീഷനും അവരെടുക്കും പിന്നെ അവർ പറയുന്നവ രോടൊപ്പം പോകണം .

ആഹാ…. അതുകൊള്ളാമല്ലോ…. ഞാൻ വീണ്ടും ആവേശഭരിതനായി..

ഗിഗോ : ടാ നീ എപ്പോഴെങ്കിലും ഒരു വേ ശ്യ സ്ത്രീയുമായി സംസാരിച്ചിട്ടുണ്ടോ..? എത്ര കൂടുതൽ പ്രതിഫലം വാങ്ങുന്നവരാണെങ്കിലും ആ തൊഴിലിൽ സന്തോഷവതികളാണെന്ന് ചോദിച്ചിട്ടുണ്ടോ…?

ഒരിക്കൽപോലും അങ്ങനൊരു സാഹചര്യം ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല അതുകൊണ്ട് അവന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മൗനം പാലിച്ചു.

ഗിഗോ : വേ ശ്യകൾക്ക് ഒരിക്കൽ പോലും തന്റെ ഇണയെ തിരഞ്ഞെടുക്കു വാനുള്ള സ്വാതന്ത്ര്യമില്ല ആരു വന്നാലും അവരെ സ്വീകരിക്കണം .. നീ കരുതുന്നത് പോലെ ഇതൊരു അത്ര സുഖമുള്ള പരിപാടില്ലെങ്കിലും കൊറേ ക്യാഷ് കിട്ടും. ഇഷ്ട്ടപെട്ട ആഹാരങ്ങൾ കഴിക്കാം, നല്ല വിലകൂടിയതും ബ്രാൻഡ് ഉള്ളതുമായ വസ്ത്രങ്ങൾ ആഭരണങ്ങൾ ഇവയൊക്കെ കൂടാതെ ലൈഫിൽ കാശുകൊണ്ട് ഒരുപാട് എൻജോയ് ചെയ്യാം.

അതല്ലേ…. സകല വേശ്യകളും ചെയ്യുന്നത്…? സുഖവും കിട്ടും.. പിന്നെന്താ കുഴപ്പം. ??? ഞാൻ ചോദിച്ചു.

ഗിഗോ : എന്റെ അമ്മയുടെ പ്രായമുള്ളവരും അതിൽ കൂടുതൽ പ്രായമുള്ളവരും വിരൂപകളായവരും രഹസ്യ രോഗമുള്ളവരുമൊക്കെയാണ് കസ്റ്റമർമാരിൽ കൂടുതലും…. ചുക്കിച്ചുളിങ്ങിയതും ദുർഗന്ധം വമിക്കുന്നതുമായ ശരീര ങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും വിരുപകളായ സ്ത്രീകളെ പ്രാ പിക്കുമ്പോഴും കണ്ണും മനസും മുറുകെ അടച്ചു പിടിക്കണം ചിലരുടെ അറപ്പുള്ളവാക്കുന്ന ഇഷ്ട്ടങ്ങൾക്കും വാശികൾക്കും അനുസരിച്ചു പെരുമാറുമ്പോ കൂടുതൽ പണം അവർ നൽകും പക്ഷെ അവരോട് നേരിയ തോതിൽ പോലും വെറുപ്പിന്റെ ലാഞ്ചന കാണിക്കുവാൻ പാടില്ല…. അങ്ങനെയാവണം ഒരു വേ ശ്യ.

നിനക്കിതിൽ കുറ്റബോധമൊന്നും തോന്നുന്നില്ലേ…?? പ്രത്യേകിച്ച് അമ്മമാരുടെ പ്രായമുള്ളവരോട് ബന്ധപെടുമ്പോഴേങ്കിലും..?

അവനിൽ കുറ്റബോധം ഉണ്ടാക്കുവാൻ ഞാൻ മനപ്പൂർവം ചോദിച്ചതാണാ ചോദ്യം.

അതിന് അവൻ പുച്ഛം കലർന്ന ചിരിയോടുകൂടിയാണ് മറുപടി പറഞ്ഞത്.

ഗിഗോ : നീയെന്താണ് ഒരു സ്ത്രീ വേ ശ്യയാവുമ്പോ അവളെ പ്രാ പിക്കാൻ വരുന്ന അവളുടെ അപ്പനെക്കാൾ പ്രായമുള്ളവരെയും നമ്മളെക്കാൾ പ്രായം കുറഞ്ഞവരെയും സ്വീകരിക്കുമ്പോൾ അവളുടെ മനസ്വീക അവസ്ഥയെപ്പറ്റി ചിന്തിക്കാത്തത്….? ഇത് രണ്ടും ഒരുപോലെയാണ് പിന്നെന്ത് കുറ്റബോധം എനിക്ക് തോന്നണം..?

നിനക്ക് നല്ല ആരോഗ്യമുണ്ടല്ലോ എന്തെങ്കിലും ജോലിക്ക് പോയി ജീവിച്ചു കൂടെ….??

ഗിഗോ : ഹഹഹ…. ഇതൊരുമാതിരി ക്ളീഷേ ചോദ്യമായിപ്പോയല്ലോടാ…. സകല വേ ശ്യകളോടും നിന്നെപോലുള്ള മാന്യന്മാർ ചോദിക്കുന്ന ചോദ്യം. ഞാനിന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ഈ തൊഴിലിൽ നിന്നുണ്ടാക്കിയതാ അതുകൊണ്ടാണ് എന്റെ കുടുംബം പോലും സന്തോഷമായി കഴിയുന്നതും.

ഞാൻ ചെയ്യുന്നത് പിടിച്ചു പറിയോ മോഷണമോ രാജ്യദ്രോഹ കുറ്റമോ ക്രി മിനൽ കുറ്റമോ ഒന്നുമല്ല… പിന്നെ ഈ ന്യായീകരിക്കാൻ നിൽക്കുന്ന ആർക്കെങ്കിലും ഇത്രയും വരുമാനമുള്ളൊരു മറ്റെന്തെങ്കിലും തൊഴിൽ എന്നെപോലുള്ളവർക്ക് തരാൻ കഴിയോ…?

അവന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാനോ…. ഇനിയവനെ അതിൽനിന്നും പിന്തിരിപ്പിക്കാനോ സാധിക്കാത്തതുകൊണ്ടും. ഞാൻ പിന്നൊന്നും ചോദിച്ചില്ല.

ഏതു തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ടെന്നാണല്ലോ..!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *