എന്റെ വീട്ടിലും ഒരു പെണ്ണുണ്ട് ,നിന്റെ അച്ഛനും ഞാനും മുൻപ് പറഞ്ഞുവെച്ചതു നോക്കുകയാണെങ്കിൽ ഇന്ന് ആ മണിയറയിൽ ഉണ്ടാകേണ്ടത്……

Story written by Latheesh Kaitheri

ഒരുമ്മ തരുവോ ?

അയ്യേ ഇപ്പോഴോ

അതിനെന്താ ,,ഇപ്പൊ നീ എന്റേതായില്ലേ ,,ഇത്രയും നാളും പറഞ്ഞു തന്റെ കഴുത്തിൽ താലികെട്ടിയിട്ടേ ഒന്ന് തൊടാൻപോലും സമ്മതിക്കുള്ളുവെന്ന് ,,,തന്റെ കഴുത്തിലേക്കൊന്നു നോക്കിയേ കല്യാൺ ജ്വല്ലറിക്കാരന്റെ അഞ്ചുപവന്റെ താലിയും മാലയും ആണ് കഴുത്തിൽ കിടന്നു മിന്നുന്നത് ,,

എന്നുവെച്ചു ഇതിനൊക്കെ ഒരു സമയവും കാലവുമൊക്കെ ഇല്ലേ ?

മുരളീ ,,,,,,,,,,,,

ദേ അമ്മാവൻ വിളിക്കുന്നു നിങ്ങളൊന്നു അങ്ങോട്ട് ചെന്നേ

ഇപ്പോ ഞാൻ പോകാം ,,എങ്കിലും ഞാൻ പെട്ടെന്നുവരും

മുരളീ നമ്മള് പോകുകയാണ് ,,നീ വീട്ടിൽ വന്നു വിളിച്ചു എന്റെ മര്യാദകൊണ്ട് ഞാൻ വന്നു ,,

നാളെ അങ്ങോട്ടേക്കുള്ള സൽക്കാരം ഉണ്ട് അതുകൂടി കഴിഞ്ഞിട്ട് നാളെ പോയാൽ പോരെ അമ്മാവാ ?

ഒന്നും വേണ്ടാ ,, ,ഇന്ന് തന്നെ പോണം ,,എന്റെ വീട്ടിലും ഒരു പെണ്ണുണ്ട് ,നിന്റെ അച്ഛനും ഞാനും മുൻപ് പറഞ്ഞുവെച്ചതു നോക്കുകയാണെങ്കിൽ ഇന്ന് ആ മണിയറയിൽ ഉണ്ടാകേണ്ടത് എന്റെ കുട്ടിയാണ് ,,ഇനി നിന്റെ പെണ്ണിന്റെ വീട്ടിൽ നിന്നും സല്കാരച്ചോറും കൂടി ഉണ്ടാൽ അതുപള്ളയിൽ തന്നെ ദഹിക്കാതെ കിടക്കും

ഒന്നു സംസാരിച്ചുതുടങ്ങും മുൻപേ അമ്മാവൻ പുറത്തേക്കു നടന്നു നീങ്ങി

ഒന്നിച്ചു ഒരുവീട്ടിൽ ഒരേപോലെ കഴിഞ്ഞവരാണ് ഞാനും രേണുവും ,പാടത്തും വരമ്പത്തും ഓടി നടക്കുമ്പോഴും അവളെന്നുമെന്റെ അനിയത്തികുട്ടിയായിരുന്നു ,അങ്ങനെയേ ഞാൻ കണ്ടിരുന്നുള്ളൂ ,അവളുടെ മുരളിയേട്ടാ എന്നുള്ള വിളിപോലും ഒരു കൂടെപ്പിറപ്പു വിളിക്കുന്നപോലെയെ തനിക്ക് അനുഭവപ്പെട്ടുള്ളു ,പിന്നീട് പ്രായം കൗമാരത്തിലേക്ക് ചേക്കേറുമ്പോഴും അവളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടെങ്കിലും മനസ്സിൽ എന്റെ അനിയത്തികുട്ടി എന്ന സ്ഥാനം മാറിയില്ല ,ചിലപ്പോഴൊക്കെ അവളെ പറഞ്ഞുതിരുത്താൻ നോക്കി ,,പലപ്പോഴും ഞാൻ പറയുന്നതുകേൾക്കാൻ നിൽക്കാതെ അവൾ ഓടി മറയുകയാണ് പതിവ് ,,,, ഇന്നലെ അവളെന്നെ മൊബൈലിൽ വിളിച്ചു

മുരളിയേട്ടാ ഇതു രേണുവാണ് ,,ഞാൻ നാളെ വിവാഹത്തിന് വരില്ല ,,മുരളിയേട്ടൻ മറ്റൊരാളെ താലികെട്ടുന്നതു കണ്ടുനിലക്കാൻ എനിക്ക് കഴിയില്ല ,,ഒരുമാസമായി ഈ വേദന മനസ്സിൽ നിന്നും മായ്ചുകളയാൻ ഞാൻ ശ്രമിക്കുന്നു ,,പക്ഷെ സാധിക്കുന്നില്ല ,,എല്ലാം എന്റെ തെറ്റാണു അച്ഛനും അമ്മാവനും വരച്ചിടാൻ പറഞ്ഞത് ഞാൻ എന്റെ മനസ്സോടു ചേർത്തുവെച്ചു ,, , ,പലപ്പോഴും മുരളിയേട്ടൻ എന്നെ വിലക്കിയപ്പോഴും ഞാൻ എന്നെ വാശിപിടിപ്പിക്കുന്നതാണ് എന്നേ കരുതിയുള്ളൂ

മോളേ എനിക്ക് നിന്നെ അങ്ങനെ ഒരു അർത്ഥത്തിൽ കാണാൻ കഴിയുന്നില്ല ,നിന്റെയും അച്ഛന്റെയും അമ്മാവന്റെയും ഒക്കെ ഇഷ്ടങ്ങൾക്കു വേണ്ടി ഞാൻ പാകപ്പെടാൻ ശ്രെമിച്ചതാണ് പക്ഷെ നിന്നെ എന്റെ കൂടെപ്പിറപ്പായെ എനിക്ക് കാണാൻ സാധിക്കുന്നുള്ളൂ ,,നാളെ വിവാഹം കഴിഞ്ഞു നീയെന്റെ മണിയറിലേക്കു വന്നാൽ നിന്നെ മനസ്സറിഞ്ഞു ഒന്നുതൊടാൻ പോലും എനിക്ക് സാധിക്കില്ല ,,

മുരളിയേട്ടൻ പറയുന്നത് എനിക്ക് മനസ്സിലാകും എങ്കിലും അതിന്റെ കൂടെ ഞാനും…. ഇഷ്ടപെട്ടുപോയില്ലേ മുരളിയേട്ടാ . മനസ്സിൽനിന്ന് എങ്ങനെയാ പെട്ടെന്നങ്ട് മായിച്ചു കളയുക, എങ്കിലും സാരമില്ല… ഞാൻ അതിനുവേണ്ടി ശ്രമിച്ചോളാം. ,,പക്ഷെ ലോകത്തു ഇതു ആദ്യ സംഭവം ഒന്നുമല്ലല്ലോ ,,ഒരുവീട്ടിൽ ഒന്നിച്ചുതാമസിച്ച അമ്മാവന്റെ മകളെ വിവാഹം കഴിക്കുന്നത് ?അറിയാതെ വീണ്ടും ചോദിച്ചു പോയതാണെട്ടോ.

ശരിയാണ് പക്ഷെ ഒരു സഹോദരനോ സഹോദരിയോ ഇല്ലാത്ത എനിക്ക് എന്നും നീയെന്റെ അനിയത്തികുട്ടി ആയിരുന്നു ,,അങ്ങനെ വെച്ചുനോക്കുമ്പോൾ ആരേക്കാളും എനിക്ക് നിന്നോട് സ്നേഹവും ഉണ്ട് ,കുട്ടികളുടെ മനസ്സോ ഇഷ്ടങ്ങളോ ഒന്നും നോക്കാതെ മുതിർന്നവർ വാക്കുകൊടുക്കുന്ന ഈ അവസ്ഥയ്ക്കും മാറ്റം വരേണ്ടതുണ്ട് ,അല്ലെങ്കിൽ അവസാനം ദുഃഖം ഏറ്റുവാങ്ങേണ്ടി വരുന്നത് നമ്മളെ പോലുള്ള ജന്മങ്ങൾ ആണ്

നാളെ എന്റെ നഷ്ടങ്ങളെല്ലാം പൂർത്തിയാകുന്ന ദിവസമാണ് ,ഞാൻ ഇതുവരെ കണ്ട പേടിപ്പിക്കുന്ന സ്വാപ്നങ്ങളിൽ പോലും ഇതുപോലെ എന്നെ വേദനിപ്പിക്കുന്ന ഒന്ന് ഉണ്ടാകില്ല ,,ഇതിനു മാത്രം സാക്ഷിയാകാൻ ഈ അനിയത്തിയെ ഏട്ടൻ വരണമെന്ന് നിർബന്ധം പിടിക്കരുത് ,,നിങ്ങള്ക്ക് രണ്ടാൾക്കും നല്ലതുവരാൻ ഞാൻ പ്രാർത്ഥിക്കാം

എന്തുപറ്റി നേരത്തെ പോയ ആള് അല്ലാലോ ,ഇപ്പോൾ തിരിച്ചുവന്നത് ,,,എന്താ ഒരു വിഷമം ?

രേണുവിനെ കുറിച്ചോർത്തുപോയി

പാവം കുട്ടി ,,മുരളിയേട്ടൻ അവളെക്കുറിച്ചു പറഞ്ഞപ്പോൾ മുതൽ കാണണമെന്ന് മനസ്സിൽ ആഗ്രഹം മൊട്ടിട്ടിരുന്നു ,,കല്യാണഹാളിലും എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവളെയായിരുന്നു ,,

അവള് വന്നില്ല

എന്നോട് ദൈഷ്യമാണോ അവൾക്കു ,?,അവൾക്കു ലഭിക്കേണ്ട സൗഭാഗ്യങ്ങൾ തട്ടി എടുത്തതിൽ?

ആരോടും ഒരു വെറുപ്പും മനസ്സിൽ വെക്കാനറിയാത്ത ഒരു പാവമാണ് അവൾ ,,നീയുമായി അടുപ്പത്തിലാണ് എന്നു പറയാൻ പോലും ഞാൻ ഭയന്നതു അതുകൊണ്ടാണ് ,, അവളുടെ മനസ്സിലെ പിടപ്പ് എനിക്ക് കാണാൻ കഴിയും. പതിനഞ്ചു വയസ്സുവരെ എന്റെ നിഴലായി നടന്നവളാണ് അവൾ ,,മറ്റുള്ളവർ വാക്കുകൊടുത്തതുകൊണ്ടുഒരു അനിയത്തികുട്ടിയെ ഭാര്യയായി കാണാൻ എനിക്ക് സാധിക്കുന്നില്ല ,,അത് എന്റെ തെറ്റാണെങ്കിൽ ആ തെറ്റാണു എന്റെ ശരി ,,

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക 🖋️💐🌹

Related Posts

Leave a Reply

Your email address will not be published. Required fields are marked *