എൻ്റെ നിസ്സാഹയ അവസ്ഥ കണ്ടാവണം അവളെന്നിൽ നിന്നും മുഖമെടുത്ത് മുകളിലെ ഓടുമേഞ്ഞ മേൽക്കുരയിലേക്ക് നോക്കുമ്പോൾ പതിഞ്ഞ സ്വരത്തിൽ ഞാനവളോട് പറഞ്ഞു…….

എഴുത്ത്:- മനു തൃശ്ശൂർ

കല്ല്യാണം കഴിഞ്ഞു ആദ്യരാത്രി അവളോട് സംസാരിച്ചു ഇരിക്കുമ്പോഴയിരുന്നു മുകളിലെ അലങ്കാരങ്ങൾക്ക് ഇടയിലുടെ ഒരു നനവ് അവളുടെ നെറ്റിയിൽ വന്നു വീണത് .!

മേൽക്കുരയുടെ ഓടിനു വിടവിൽ വച്ച പനയോലയിൽ നിന്നുമായിരുന്നു ആ മഴത്തുള്ളി വീണത്…!

ആ നിമിഷം ഞാൻ തൊടുവിച്ച അവളുടെ സീമന്തരേഖയിലെ ചുവന്ന കുങ്കമ പൊട്ട് നെറ്റിയിലൂടെ ഒഴുകിയിറങ്ങി വരുന്നുണ്ടായിരുന്നു..!

എൻ്റെ നിസ്സാഹയ അവസ്ഥ കണ്ടാവണം അവളെന്നിൽ നിന്നും മുഖമെടുത്ത് മുകളിലെ ഓടുമേഞ്ഞ മേൽക്കുരയിലേക്ക് നോക്കുമ്പോൾ പതിഞ്ഞ സ്വരത്തിൽ ഞാനവളോട് പറഞ്ഞു ..!!

“ഓട് പൊട്ടിക്കാണും …?

മേലോട്ട് നോക്കി ഇരിന്നു അവൾ മറുത്തൊന്നും പറയാതെ ഒന്നു മൂളുക മാത്രം ചെയ്തു കൊണ്ട് എന്നെ തിരിഞ്ഞു നോക്കുമ്പോൾ വീണ്ടുമൊരു തുള്ളി താഴെ തറയിലേക്ക് വന്നു വീണതും എനിക്കാകെ നാണക്കേട് തോന്നി..!!

ആദ്യരാത്രി തന്നെ തൻ്റെ ജീവിതം ദുരിതമാണല്ലോ ഓർത്തിട്ട് അവൾക്ക് ദേഷ്യവന്നു കാണുമോന്ന് കരുതി ഞാനവളുടെ മുഖത്തേക്ക് നോക്കുമ്പോൾ.!!

ആദ്യമായി സ്നേഹത്താൽ ചലിച്ചൊരു പുഞ്ചിരി അവൾ എനിക്ക് തന്നതും. അവളുടെ കണ്ണുകൾ എന്നെ തന്നെ നോക്കി ഇരിക്കുമ്പോൾ അടുത്ത നിമിഷം ഞാൻ പറഞ്ഞു..!!

“മഴക്കാലമായ അവിടെയും ഇവിടെയൊക്കെ ചോർച്ചയാണ് എത്ര മേഞ്ഞാലും ശരിയാകില്ലെന്ന്…!!

മറുപടിയായ് അവളിൽ നിന്നും ഒരുമൂളൽ മാത്രം ഞാൻ കേട്ടു..കൂടെ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്താൽ ഒരു നോട്ടവും.. അവളെന്തോ പറയാൻ തുടങ്ങും മുമ്പെ..!

ഒരു തുള്ളി വീണ്ടും തറയിൽ വീണു ചിതറിയതും.. ഇനിയെന്തു ചെയ്യുമെന്ന് ഒരു ചോദ്യം അവളുടെ കണ്ണുകളിൽ നിറഞ്ഞു വരുന്നതും ഞാൻ കണ്ടു..!!

ആ ഒരു നിമിഷം ഞാൻ ജീവിതത്തെയും മഴയേയും ഒരുപോലെ ശപിച്ചു ഒഴിഞ്ഞിരുന്ന പാൽ ഗ്ലാസ്‌സെടുത്തു തറയിലെ തുള്ളി പെയ്തിലേക്ക് നീക്കി വെച്ച് കൊണ്ട് പറഞ്ഞു…!!

” ഇങ്ങനെയൊക്കെ ആയിരുന്നു മുൻമ്പുള്ള ജീവിതം..അടുക്കളയിലും ഇടനാഴികയിലും ഒക്കെ അമ്മ ഇങ്ങനെ പാത്രം വെക്കുമായിരുന്നു.!

ആദ്യമായി തൻ്റെ ഭർത്താവിന്റെ മനസ്സറിഞ്ഞാവണം അവളെന്നെ നോക്കി മധുരമായ് ചിരിച്ചതും. ഒടുവിലെൻ്റെ തോളിലേക്ക് വച്ച അവളുടെ കൈയ്യിൽ ..!

ആ നിമിഷം കൊണ്ട് അവൾ സ്വയം ഏറ്റെടുത്ത ജീവിത ഭാരമുണ്ടെന്ന് എനിക്ക് തോന്നി ..

” കിടക്കാല്ലെ ??ഏട്ടാന്ന് പറഞ്ഞു കൊണ്ട് എന്നോട് ചേർന്നിരുന്ന അവൾ എനിക്കൊരു ആശ്വാസമായിരുന്നു .എന്നുമെൻ്റെ കൂടെ കാണുമെന്നൊരു വിശ്വാസവും കൂടെയായിരുന്നു…!!

മെല്ലെ . ഞാനവളുടെ കൈയ്യെടുത്തു പിടിച്ചു കണ്ണുകളിലേക്ക് ദയനീയമായി നോക്കി കൊണ്ട് ചോദിച്ചു

” എൻറെ കൂടയുള്ള ജീവിതമോർത്ത് ഈ നിമിഷം കുറ്റബോധം തോന്നുന്നില്ലെ..??

“ഹേയ് ഇല്ല എനിക്കിതൊക്ക ഇഷ്ടമ സാരമില്ല. ഏട്ടാ. നമ്മുക്ക് ശരിയാക്കാം എന്നവൾ പറഞ്ഞതും..

പിന്നെയും തുള്ളികൾ പാൽ ഗ്ലാസ്സിലേക്ക് വീണുടയുമ്പോൾ അവളുടെ കൈയ്യെടുത്ത് പിടിച്ച് ചിരിയോടെ ഒരോ തുള്ളികളെയും ഞാനവളുടെ കൈകൂമ്പിൾ ഏറ്റുവാങ്ങുമ്പോൾ..!!

അവളുടെ സ്നേഹത്തിന്റെ നീർത്തുള്ളികൾ അതിർവരമ്പുകൾ ഭേദിച്ച് എന്നിലേക്ക് ഒഴുകി തുടങ്ങിയിരുന്നു.!!

ഒടുവിൽ വിരലുകൾ ഇഴചേർന്ന് ചിതറി തെറിച്ച മുല്ല മൊട്ടുക്കളിൽ അവളുടെ നഗ്നമായ ഉടലുകളെ മറച്ചു വച്ചു കെട്ടി പുണരുമ്പോൾ..

പനയോല ചീന്തിൽ നിന്നും വീണ്ടുമൊരു മഴത്തുള്ളി എൻ്റെ ന ഗ്നമായ പുറമേനിയിൽ പിടിവിട്ടു വീണു ചിതറിയതിൽ .അവളുടെ വിരലുകൾ കൊണ്ട് നനവേകി ചുവന്ന പാടുകകൾ വരച്ചിട്ടതും !! താഴെ വച്ച പാൽ ഗ്ലാസ്സിൽ നിന്നും പാൽ പോലെ വെള്ളം നിറഞ്ഞു തുളുമ്പി കൊണ്ട് പുറത്തേക്ക് തെറിച്ചു വീണതും അവളുടെ മാറിലേക്ക് തളർന്നു വീണതും ഒപ്പമായിരുന്നു..

പിറ്റേന്ന് ഓടിനു വിടവുകളിൽ പനയോല കീറ് വെക്കാൻ എനിക്കൊപ്പം ചേർന്നു നിന്ന് അവളെനിക്ക് ഏണി പിടിച്ചു നിൽക്കുമ്പോൾ. .

”വീഴാതെ പിടിക്ക് ഏട്ടാ..എന്ന് കൊഞ്ചി പറഞ്ഞതും…

മുറ്റത്തെ അലക്കു കല്ലിൽ തുണിയലക്കി നിൽക്കുമ്പോൾ ചാറിയ മഴയിൽ അവളോടി വന്നു എന്നോട് ചേർന്നു നിന്നതും..

“ഈറനണിഞ്ഞു മുടിയിഴകളിൽ തോർത്ത് ചുറ്റി നിൽക്കുമ്പോഴും “

“ഒരു കുടം വെള്ളവും കോരി ഒക്കത്തെടുത്തു അടുക്കള പടികൾ കയറി പോകുമ്പോഴും”. വെറുതെ ഞാനവളെ നോക്കിയിരിക്കും..

രാത്രിയേറെ കനത്ത നേരത്ത് അവളൊന്നു ചുമച്ചപ്പോൾ.പൊള്ളുന്ന പനിയുണ്ടായിരുന്നു വിറക്കുമ്പോൾ നെറ്റിയിൽ തുണി നനച്ചിട്ട നേരം ഏട്ടാന്ന് കൊഞ്ചി പറഞ്ഞ വാക്കുകൾ പതിവഴിയിൽ ഇടറിവീണതും.

ഒന്നുമില്ലെൻ്റെ പൊന്നേന്ന് പറഞ്ഞു എൻറെ ആത്മാവിനോളം ചേർത്തു പിടിച്ചു അന്നുറങ്ങാതെ കിടന്നതും.

പിറ്റേന്ന് അവളുമായ് ആശുപത്രിയിൽ പോകുമ്പോഴും ആ മഴ പെയ്തു തിമർത്തതും…

നൂലുമാലകൾ പോലെ തോരാതെ പെയ്യുന്ന മഴയിൽ ആശുപത്രി വരാന്തയിൽ വച്ച് തൂണു ചാരി നിൽക്കുമ്പോൾ ഇടനെഞ്ചിൽ വാടി തളർന്നു കിടക്കുന്നേരം അവളെന്നോട് പറഞ്ഞത്…

” ഈ മഴയൊന്നു തോർന്നിരുന്നെങ്കിൽ

വീട്ടിലെത്തി വേണം എൻറെ ഏട്ടൻ്റെ നെഞ്ചിൽ തല ചായ്ച്ചൊന്നു ഉറങ്ങാൻ…

വീണ്ടും ഒരു മഴ തോർന്നു വേനലിൽ കണ്ണിമാങ്ങ പൂവിട്ടപ്പോൾ അവൾ ശർദ്ദിച്ചതും ഞാനൊരു അച്ഛനാകൻ പോണെന്ന് അറിഞ്ഞതും

കണ്ണിമാങ്ങ വലുതായ് പുളി വന്നപ്പോൾ അവൾ കൊതിച്ചതും അവളുടെ തള്ളി നിന്ന വയറിൽ തലോടി.. ചുംബിച്ചതും..

ഒടുവിൽ വേനൽ മാറി വീണ്ടും ഒരു മഴക്കാലത്ത് അവളെൻെറ മോന് ജന്മം നൽക്കുമ്പോൾ പുറത്തൊരു മഴ പെയ്തു തിമർത്തിരുന്നു.

പിന്നെയും നാളുകൾ മാസങ്ങളായി മോനൊരു വയസ്സ് തികഞ്ഞാപ്പൾ വീടൊന്നു പുതുക്കി ചോർച്ച അടച്ചതും ..

ഒരു മഴയുള്ള രാത്രി മോനെ ഉറക്കി.. കിടത്തി ഞാനവളെയും ചേർത്ത് പിടിച്ചു താഴെ തറയിൽ പാ വിരിച്ച് കിടക്കുമ്പോൾ

വീണ്ടും ഒരു തുള്ളി ശരമായ് എൻറെ പുറംമേനിയിലേക്ക് വന്നു വീണത് തൊട്ടു നോക്കിയപ്പോൾ നനവുണ്ട്.

കഴിഞ്ഞാഴ്ച പുതുക്കി പണിതതല്ലെ പിന്നെയും ചോർച്ചയോ എന്ന് ഓർത്തു തിരിഞ്ഞി കിടന്ന് മുകളിലേക്ക് നോക്കുമ്പോൾ..

“വളഞ്ഞു വരുന്നൊരു ഉറവയായിരുന്നു കണ്ണിൽ കണ്ടത്..

എന്താ ഏട്ടാ പിന്നെയും ചോർച്ചയുണ്ടോ. എന്ന് ചോദിച്ചു എഴുന്നേറ്റിരുന്ന എൻറെ പെണ്ണിനോട് ചിരിയോടെ ഞാൻ പറഞ്ഞു ..

” ചോർച്ചാണെന്ന കരുതിയെ പക്ഷെ ചെക്കൻ മുത്രൊഴിച്ചതാ..

ഞാനത്രയും പറഞ്ഞു കേട്ടു അവൾക്ക് ചിരിയടക്കി പതിയെ പറഞ്ഞു എൻ്റേട്ടൻ പേടിച്ചോ.

” ഉം ഞാനൊന്നു മൂളി .

ഹേയ് ഇനി പേടിക്കണ്ടെന്ന് ഇനിയൊന്നും ചോരില്ല എവിടെയും ചോരില്ലെന്ന് പറഞ്ഞു അവൾ എഴുന്നേറ്റു കുഞ്ഞിൻ്റ തുണി മാറിയുടക്കുമ്പോൾ.

” പോയ കാലത്തിലെ മറക്കാൻ കഴിയാത്ത ഓർമ്മകളും ഒപ്പം നിറഞ്ഞു നിൽക്കുന്ന ഒരുപിടി ആഗ്രഹങ്ങളും ഇനിയുമേറെ ബാക്കിയായ ജീവിതത്തിലെ ഒരായിരം പ്രതീക്ഷകളും അതിലേറെ ബാധ്യതകളും.

പുറത്തെ തകർത്തു പെയ്യുന്ന മഴയത്ത് ഓടിനു വിടവിൽ എവിടെയൊക്കെയോ ചെറു നനവ് പോലെ ചോരാനായ് തങ്ങി നിൽക്കുന്നുണ്ടെന്ന് വെറുതെ ഞാനോർത്തു …▪️

ശുഭം🙏❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *