ഒരാഴ്ചയ്ക്ക് മുൻപ് പ്രണയത്തിൽ നിന്നും പിന്മാറിയ പെൺ സുഹൃത്തിനെ വെ ട്ടി കൊല പ്പെടുത്തിയ ആൺസുഹൃത്ത്…..

അവനും അവളും…

എഴുത്ത് :- വൈദേഹി വൈഗ

“ഹലോ ഹർഷാ…. നീ ഫ്രീയല്ലേ…. “

“എടീ ഒരഞ്ചു മിനിറ്റ്, ഞാൻ നിന്നെ തിരിച്ചു വിളിക്കാം….”

കാൾ കട്ടായതും നിത്യ കസേരയിലേക്ക് ചാഞ്ഞിരുന്ന് ടീവി അൺമ്യൂട്ട് ചെയ്തു. ആൺസുഹൃത്തിനെ കഷായത്തിൽ വി ഷം കലർത്തി നൽകി കൊല പ്പെടുത്തിയ പെൺസുഹൃത്ത് എല്ലാ വാർത്ത ചാനലുകളിലും നിറഞ്ഞ് നിൽക്കുകയാണ്. ഞെട്ടിക്കുന്ന വാർത്ത, പുതുതലമുറ,

ഒരാഴ്ചയ്ക്ക് മുൻപ് പ്രണയത്തിൽ നിന്നും പിന്മാറിയ പെൺ സുഹൃത്തിനെ വെ ട്ടി കൊല പ്പെടുത്തിയ ആൺസുഹൃത്ത്…..

ഉള്ളിലെ നടുക്കം വിട്ടൊഴിയും മുൻപേ ഹർഷന്റെ വിളി വന്നു. ടിവി ഓഫ് ചെയ്തു അവൾ ഫോണുമായി ബാൽക്കണിയിലേക്ക് നടന്നു. ചെറിയ മഴചാറ്റൽ ഉണ്ടായിരുന്നത് കൊണ്ടാവണം അന്തരീക്ഷത്തോടൊപ്പം മനസ്സും കുളിരുന്നുണ്ടെന്ന് അവൾക്ക് തോന്നിയത്.

” എന്താടി വിളിച്ചത്… അതും പതിവില്ലാതെ ഈ നേരത്ത്….”

” എന്തേ ഈ നേരത്ത് വിളിച്ചത് ബുദ്ധിമുട്ടായോ? നീ ബിസി ആയിരുന്നോ…?”

” ബിസി ഒന്നുമല്ല കൊച്ചു ചെറുതായൊന്നപ്പിയിട്ടു, അവളെ ഒന്ന് കുളിപ്പിച്ചെടുത്ത് ഡ്രസ്സ് ഇടിപ്പിക്കുവായിരുന്നു.

നീ വിളിച്ചപ്പോൾ അതാ ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞത്…. “

” കൊച്ചോ… ഏത് കൊച്ച്…?”

” ആ ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ, ചേച്ചി പ്രസവിച്ചു. പെൺകുഞ്ഞാ… നാഷ്‌മി… ഞാനാ പേര് സെലക്റ്റ് ചെയ്തത്…. “

” അത് ശരി, അങ്ങനെ നീ അഞ്ചാമതും പത്തിമാമൻ ആയി അല്ലേ കൺഗ്രാജുലേഷൻസ് ടാ… “

അവൾ ചിരിച്ചു ഒപ്പം അവനും…

” അല്ല നീ വിളിച്ചത് എന്തിനാണെന്ന് പറഞ്ഞില്ല… “

” ഏയ്‌ ഞാൻ വെറുതെ വിളിച്ചതാടാ…. മഴപെയ്തപ്പോൾ നിന്നെ ഓർമ്മ വന്നു, സോ….”

” ഡേയ് ന്യൂസ് കണ്ടല്ലേ എന്നെ വിളിച്ചത്… കഷായം എഫക്ട്…. സത്യം പറയാലോ നിത്യേ… നിന്നെ വിളിക്കണം എന്ന് ഞാനും വിചാരിച്ചതാ.

അപ്പോഴാ പൊടിപ്പെണ്ണ് പണി തന്നത്, ജസ്റ്റ് മിസ്സ്‌.. ഇല്ലേ ഞാൻ ആദ്യം വിളിച്ചേനെ….”

അവന്റെ ആ പറച്ചിൽ കേട്ട് അവൾക്ക് ചിരി പൊട്ടി, സത്യത്തിൽ കേരളത്തിലെ ബ്രേക്ക് അപ്പ് ആയ എല്ലാവരും ഇപ്പോൾ ഓർക്കുന്നത് അവരുടെ എക്സിനെ തന്നെയായിരിക്കും എന്നോർത്തപ്പോൾ അവനും ചിരി അടക്കാൻ കഴിഞ്ഞില്ല…

” എന്താ നിന്റെ ഭാവി പ്ലാൻ… ഇങ്ങനെയൊക്കെ നടന്നാൽ മതിയോ, നിനക്കും വേണ്ടേ കഷായം കലക്കി തരാൻ ഒരു പെൺകൊച്ചൊക്കെ….”

പൊട്ടിച്ചിരിച്ചു കൊണ്ടാണ് ഹർഷൻ അതിന് മറുപടി പറഞ്ഞത്,

” പറയുന്ന ആളോ നിനക്ക് വേണ്ടേ കഷായം കലക്കി കൊടുക്കാൻ ഒരുത്തനെ…”

കുറച്ചുനേരം ഇരുവർക്കുള്ളിലും മൗനം പൂത്ത് വിടർന്നു. മഴയുടെ കൊതിപ്പിക്കുന്ന ഇരമ്പം എ ആർ റഹ്മാൻ മ്യൂസിക് പോലെ എങ്ങും ഒഴുകി പടർന്നു, അവരുടെ മൗനം പറയുന്നുണ്ടായിരുന്നു, നിനക്ക് പകരം എന്നും നീ മാത്രം…..

ശരിക്കും എന്താണ് പ്രണയം….

പരസ്പരം മനസ്സിലാക്കലാണ് പ്രണയം….

ആ മനസ്സിലാക്കലിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടോ അതൊക്കെയാണ് പ്രണയം……

Related Posts

Leave a Reply

Your email address will not be published. Required fields are marked *