ഒരു നോർമൽ ആളാണെൽ എഴുതി കൊണ്ടിരിക്കുമ്പോൾ മടിയൊക്കെ പിടിക്കില്ലേ..ഇത് അതൊന്നും ഇല്ലാതെ എന്നും ഇക്കാന്റെ പോസ്റ്റ്‌ കാണാം………

എഴുത്ത്:-നൗഫു ചാലിയം

“ഇക്കാ… ഇങ്ങള് ക ,ഞ്ചാവാണോ..???”

മെസെഞ്ചറിൽ വന്ന മെസ്സേജ് കണ്ട് എന്റെ വായ പൊളിഞ്ഞു വന്നു തുറന്നു നിന്നു..

അതും എന്നോട്…ഇങ്ങനെ ചോദിക്കാൻ മാത്രം ധൈര്യം ഞാൻ എന്റെ പൊണ്ടാട്ടിയിൽ (ചാൾസ് ശോഭരാജ് ) മാത്രമേ കണ്ടിട്ടുള്ളൂ…

മനസാ വാചാ കർമ്മണാ.. അങ്ങനെ എന്തെല്ലാമോ കൂടി ഇത് വരെ കണ്ടിട്ട് പോലും ഇല്ലാത്ത സാധനത്തെ എന്നോട് ചേർത്ത് ആരോപണം വന്നിരിക്കുന്നു…

ഞാൻ ഒന്നും കൂടേ ആ വാക്കുകൾ വായിച്ചു.. വായിച്ചു വായിച്ചു ല ഹരി കയറ്റാൻ ആണെന്ന് കരുതണ്ട.. എന്റെ ഉള്ളിലെ ഞ്ജിക്ജ്ഞാസ അടക്കാൻ കഴിയാത്തത് കൊണ്ടായിരുന്നു…

അക്ഷരം മാറിയിട്ടൊന്നുമില്ല…അത് തന്നെ..

“ഇക്കാ ഇങ്ങള് ക ഞ്ചാവാണോ…??? “

ഇനി അക്ഷരം മാറിയാലും അവൻ ഉദ്ദേശിച്ചത് മാറൂലല്ലോ…

ബല്ലാത്ത ജാതി പഹയൻ…

ഞാൻ ക ,ഞ്ചാവ് വലിക്കുന്നുണ്ടോ എന്നാണ് അവന്റെ സംശയമെന്ന് എനിക്ക് മനസിലായി.. ഞാൻ ആരാ മോൻ.. 😁😁

“അതെന്താടാ അങ്ങനെ ഒരു സംശയം..

പഹയന്റെ മെസ്സേജ് റിക്വസ്റ്റ് കണ്ടപ്പോൾ തന്നെ ബ്ലോക്ക് ആക്കിയാൽ മതിയായിരുന്നു … എന്ന് മനസിൽ കരുതി ഞാൻ അവനോട് ചോദിച്ചു…

“അല്ല ഇക്ക..

എനിക്കൊക്കെ വാട്സ്ആപ്പിൽ ഒരു മെസ്സേജ് വന്നാൽ അതിന് മറുപടി എഴുതി അയക്കാൻ തന്നെ മടിയാണ് മിക്കവാറും ഒരു വോയിസ്‌ നോട് ആയിരിക്കും റിപ്ലൈ.. പക്ഷെ ഇക്ക ഒരു ദിവസം തന്നെ ഒന്നോ രണ്ടോ കഥകൾ പബ്ലിഷ് ചെയ്യുന്നത് കാണാം.. എന്റെ സംശയത്തിന്റെ കാരണമതാണ്..

ഒരു നോർമൽ ആളാണെൽ എഴുതി കൊണ്ടിരിക്കുമ്പോൾ മടിയൊക്കെ പിടിക്കില്ലേ..ഇത് അതൊന്നും ഇല്ലാതെ എന്നും ഇക്കാന്റെ പോസ്റ്റ്‌ കാണാം.. പുട്ടില് തേങ്ങ ഇടുന്നത് പോലെ…”

എന്റെ ചോദ്യത്തിന് നീണ്ട ഒരു മറുപടിയായിരുന്നു അവന്റെതായി വന്നത്..

ഞാൻ അവനോട് അവന് എത്ര വയസ്സയെന്ന് ചോദിച്ചു..

അവൻ 21 വയസ്സായി എന്ന് പറഞ്ഞു..

“നിന്റെ പ്രായത്തിൽ ഉള്ളവർ പലരും ഗെയിം കളിക്കുകയോ ഇൻസ്റ്റ റീൽസിലോ ആനന്ദം കണ്ടെത്തുന്നവർ ആണല്ലോ…എന്നിട്ടും നീ എന്തെ കഥകൾ വായിച്ചു നടക്കുന്നു “..

ഞാൻ അവനോട് ചോദിച്ചു..

“എനിക്ക് വായിക്കാൻ നല്ല ഇഷ്ട്ടമാണ് പുതിയ ഓരോ കഥകൾ വായിക്കുമ്പോഴും നമ്മൾ അറിയാതെ തന്നെ കുറെ അറിവുകൾ കിട്ടുന്നില്ലേ.. അത് കൊണ്ടാണ് എനിക്ക് കഥകൾ കാണുമ്പോൾ വായിക്കാൻ തോന്നുന്നതെന്ന് അവൻ പറഞ്ഞു..”

“എന്റെ കഥ വായിച്ചാൽ നിനക്ക് അറിവായിരിക്കില്ല മകനെ കിട്ടുക…”

അവൻ കേൾക്കാതെ മനസ്സിലായിരുന്നു അത് ഞാൻ പറഞ്ഞത്…

“നിനക്ക് വായിക്കാൻ ഇഷ്ട്ടമാണ് ..

അത് പോലെ തന്നെ ആയിരുന്നു ഞാൻ ഒരു കാലത്ത്.. ഈ ഗ്രൂപ്പിൽ തന്നെ ഞാൻ വന്നത് 2018 ഇൽ ആണെന്ന് തോന്നുന്നു.. അന്ന് മുതൽ ഇതിൽ വരുന്ന ഒരുപാട് കഥകൾ ഞാൻ വായിച്ചിരുന്നു… അതിന് ശേഷമാണ് എഴുതാൻ തുടങ്ങിയത്… അത് പോലെ തന്നെ നിന്റെ ഉള്ളിലും കാണും ഒരുപാട് കഥകൾ.. ഒരിക്കൽ അത് പുറത്ത് വരും.. ആദ്യം എഴുതുമ്പോൾ കുറച്ചു കഷ്ടപ്പാടുണ്ടാവും കഥ മുന്നോട്ട് പോകാൻ കഴിയാതെ തപ്പി തടയും… എഴുതുവാൻ തോന്നാതെ ആപ് മടക്കി വെച്ചിരിക്കും.. ഫേസ് ബുക്കിൽ കയറി സ്ക്രോൾ ചെയ്തു സമയം പോക്കും …

എന്നാലും അവസാനം നമുക്ക് അത് പൂർത്തിയാകാൻ കഴിയും..

അങ്ങനെ അത് ഒന്നായി രണ്ടായി മൂന്നായി.. പിന്നെ വെറുതെ ചിന്തിചിരിക്കുമ്പോയോ, ആരോടെങ്കിലും സംസാരിച്ചിരിക്കുമ്പോയോ ചില സ്പർക് കിട്ടും അതാണ് കഥ യായി മാറുന്നത്…

അല്ലാതെ നീ വിചാരിക്കുന്ന പോലെ ക ഞ്ചാവടിച്ചു ആകാശം നോക്കി ഇരിക്കുമ്പോൾ കിട്ടുന്നതല്ലേ കഥ..”

ഞാൻ അവന് എന്റെ അവസ്ഥ പറഞ്ഞു മനസിലാക്കി കൊടുത്തു..

“വെറുതെ മനുഷ്യന് അല്ലങ്കിൽ തന്നെ ഒരുപാട് ചീ ത്ത പേര് ഓൾറെഡിയുണ്ട്.. അതിനിടയിലാണ് 😁😁😁”

“ആദ്യമൊക്കെ കഥ തുടർച്ചയായി എഴുതുന്നത് കാണുമ്പോൾ ഇങ്ങളെ കയ്യിൽ മേസീൻ ഉണ്ടോ എന്നായിരുന്നു ചങ്കുകളുടെയും ചങ്കത്തികളുടെയും ചോദ്യം… ഇപ്പൊ ചോദ്യം മാറാൻ തുടങ്ങിയിട്ടുണ്ട്…സൂക്ഷിച്ചോ മക്കളെ ഡെയിലി കഥ എഴുതുന്നുണ്ടേൽ നിങ്ങൾ പോലും അറിയാതെ നിങ്ങളൊരു ക ഞ്ചാവായിരിക്കുകയാണ് 😁😁

ഒരു ബ്രേക്ക് എടുക്കേണ്ടി വരും…🏃🏿🏃🏿”

“ഓരോരുത്തർക്ക് എന്തൊക്കെ സംശയങ്ങളാണ് അല്ലേ…

ഞാൻ ഇനി പൊടി വല്ലതും വലിക്കുന്നുണ്ടോ എന്ന് ആരെങ്കിലും ചോദിക്കുമോ എന്തോ…🤣🤣🤣”

“എന്നാലും ആ ചെറുക്കൻ എന്തിനാവും എന്നോട് ഇങ്ങനെ ചോദിച്ചത്..

ഇനി എങ്ങാനും എന്റെ കയ്യിൽ സാധനം ഉണ്ടാവുമെന്ന് കരുതി ഒരു പഫ് എടുത്തു കിളി പറന്നു ഇരിക്കാനാണോ 😁”

ബൈ

.

Related Posts

Leave a Reply

Your email address will not be published. Required fields are marked *