കുടിയന്റെ കുടുംബം ~ ഭാഗം 01, എഴുത്ത്: ഷൈനി വർഗ്ഗീസ്

ആരാൻ്റെ അടുക്കളയിലെ പാത്രം മോറിയിട്ട് വേണ്ടാടി നീ എനിക്ക് ചിലവിന് തരാൻ. എനിക്കറിയാം എൻ്റെ കുടുംബം നോക്കാൻ

നാലു കാലിൽ നിന്നാടി കൊണ്ട് വാസു ഇത് പറയുമ്പോൾ വിലാസിനിയുടെ മുഖത്ത് പുച്ഛഭാവമായിരുന്നു.

എന്താടി ഞാൻ പറഞ്ഞത് നീ കേട്ടില്ലേടി എന്താ നിൻ്റെ തിരുവായ് തുറക്കില്ലേടി.എടി നിന്നോടാ ഞാൻ ചോദിച്ചത്.

വിലാസിനിയുടെ മുടി കുത്തിൽ പിടിക്കാനായി വാസു ആഞ്ഞതും കറിക്കരിഞ്ഞു കൊണ്ടിരുന്ന വിലാസിനിപ്പെട്ടന്ന് തിരിഞ്ഞു.

എൻ്റെ ദേഹത്ത് തൊട്ടാലുണ്ടല്ലോ താലികെട്ടിയവനാണനൊന്നും ഞാൻ ഓർക്കില്ല കൊത്തി കീ റും ഞാൻ.

ആ ഏമാൻ്റെ വീട്ടിലെ അടുക്കള പണിക്ക് പോകുന്നതിൻ്റെ അഹങ്കാരമാണ് നിനക്ക് ഇന്നത്തോടെ നിർത്തിക്കോണം നിൻ്റെ അവിടുത്തെ പണി .നാളെ മുതൽ ഞാൻ നോക്കിക്കോളാം നിൻ്റേയും മോളുടേയും കാര്യം. കേട്ടല്ലോ നീ. ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്നു പറയണ്ട ഞാൻ കുടി നിർത്തി ഇന്നത്തോടെ നിർത്തി.

വിലാസിനിയിൽ നിന്ന് പ്രതികരണം ഇല്ലന്നറിഞ്ഞപ്പോ വാസു കിടപ്പുമുറിയിലേക്ക് പോയി. ഷർട്ട് അഴിച്ച് അവിടെ കിടന്ന കസേരയിലേക്കിട്ടിട്ട് കട്ടിലിലേക്ക് ചാഞ്ഞു

വിലാസിനി അത്താഴുണ്ടാക്കി മോൾക്ക് കൊടുത്തിട്ട് ഒരു പാത്രത്തിൽ അല്ലം കഞ്ഞിയും അച്ചിങ്ങാതോരനും എടുത്തിട്ട് സ്പൂണുകൊണ്ട് കഞ്ഞിയിൽ ഇളക്കി ചൂടാറ്റി കൊണ്ട് അമ്മ കിടക്കുന്ന മുറിയിലേക്ക് പോയി.

കഞ്ഞി പാത്രം സ്റ്റൂളിൽ വെച്ച് അമ്മയെ താങ്ങി പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി തലയിണിയിൽ ചാരിയിരുത്തി.അലക്കി ഉണങ്ങിയ ഒരു ടൗവ്വലെടുത്ത് അമ്മയുടെ ഉടുപ്പിന് മുകളിലായി കുത്തിവെച്ചു. എന്നിട്ട് കഞ്ഞി സ്പൂണുകൊണ്ട് കോരി അമ്മയുടെ വായുടെ നേരെ കൊണ്ടുവന്നു.

അമ്മ വായ് തുറക്കമ്മേ

വായ് തുറക്കുന്നതിന് പകരം കാർത്യായനിയമ്മ ചോദിച്ചു.

ഇന്നും അവൻ കുടിച്ചിട്ടാണല്ലേ വന്നത്.

അതു പുതുമയുള്ള കാര്യമൊന്നും അല്ലാലോ അമ്മ വായ് തുറന്നേ എനിക്ക് നല്ല ക്ഷീണമുണ്ട്‌ നേരഞ്ഞെഒന്നു കിടന്നുറങ്ങണം. ഇന്നാണങ്കിൽ മേരിയമ്മയുടെ വീട്ടിലെ മക്കളും കൊച്ചുമക്കളും എല്ലാവരും വന്നിട്ടുണ്ടായിരുന്നു. വെച്ചും വിളമ്പിയും തൂത്തും തുടച്ചും എൻ്റെ നടുവൊടിഞ്ഞു. ഒരാഴ്ച അവരിവിടെയുണ്ടാകും നാളെ എനിക്ക് നേരത്തെ പോകണം

കാർത്യായനിയമ്മയുടെ രണ്ടു കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ടപ്പോ വിലാസിനിക്ക് വല്ലാതായി. പകലു മുഴുവൻ ആരും മിണ്ടി പറയാനില്ലാതെ ഈ നാലു ചുവരിനുള്ളിൽ കഴിയുന്ന അമ്മയുടെ സുഖവിവരം തിരക്കാൻ പോലും മോനൊന്ന് തിരിഞ്ഞ് നോക്കാറില്ല. ഉച്ചക്ക് മേരിയമ്മേടെ വീട്ടീന്ന് ഓടി വന്ന് അമ്മക്ക് കഞ്ഞിയും കൊടുത്ത് അമ്മ മുള്ളിക്കൂട്ടിയ bed Sheet ഉം പുതപ്പും മാറ്റി മറ്റൊന്ന് വിരിച്ചിട്ട് ഒറ്റയൊരു ഓട്ടമാണ് മേരിയമ്മയുടെ വീട്ടിലേക്ക്. പിന്നെ വരുന്നത് വൈകിട്ട് 4 മണിക്കാണ്. വരുന്ന വഴി അമ്മേടെ മുറിയിൽ എത്തി അമ്മയുടെ മൂത്രതുണി എല്ലാം മാറ്റി മേല് തുടച്ച് അമ്മക്ക് ചായയും കൊടുത്തിട്ട് വേണം വീട്ടിലെ പണി ചെയ്യാൻ. ഇതിനിടയിൽ മോളെ പഠിപ്പിക്കണം. നന്നായി തയ്ക്കുന്നതു കൊണ്ട് അടുത്തുള്ളവരെല്ലാം തയാക്കാനായി കൊണ്ടുവരും. കുറച്ച് നേരം തയ്ക്കാനായി ഇരിക്കും എല്ലാം കഴിഞ്ഞ് കിടക്കാനായി ചെന്നു കഴിയുമ്പോൾ അങ്ങേരുടെ പരാക്രമം അതും കഴിഞ്ഞ് കിടക്കുമ്പോൾ ഒരു നേരമാകും. അതിനിടയിൽ അമ്മയോട് സംസാരിക്കാൻ നേരമില്ല

അമ്മയ്ക്കുമില്ലേ സങ്കടങ്ങൾ എന്നോടല്ലാതെ ആരോടാ അമ്മയതൊക്കെ പറയുക.

എന്തിനാ ഇപ്പോ എൻ്റെ കാർത്യായനി സങ്കടപ്പെടുന്നത്.

ഒന്നുമില്ല മോളെ.

അമ്മക്ക് എന്തേലും വിഷമം ഉണ്ടോ

ഇല്ല മോളെ മോൾടെ കഷ്ടപാട് ഓർത്തപ്പോ

അമ്മയിപ്പോ അതൊന്നും ഓർക്കണ്ട

എങ്ങനെ കഴിയേണ്ടതാ എൻ്റെ മോള് ആ മോളാ ഇപ്പോ മറ്റൊരു വീട്ടിലെ ആടുക്കളപ്പണിക്ക് പോകുന്നത്.

അതെൻ്റെ വിധിയാമ്മേ അമ്മക്ക് ആകുന്ന കാലത്ത് അമ്മ എന്നെ കഷ്ടപെടാൻ വിട്ടില്ലാലോ മരുമോളായിട്ടല്ലല്ലോ അമ്മ എന്നെ കണ്ടത് സ്വന്തം മോളായിട്ടല്ലേ

മോളെ

അമ്മ സങ്കടപ്പെടാതെ കഞ്ഞി കുടിച്ചേ വായ് തുറക്ക്

കാർത്യായനി അനുസരണയോടെ വായ് തുറന്നു. വിലാസിനി വളരെ ശ്രദ്ധിച്ച് അമ്മക്ക് കഞ്ഞി കോരി കുടിച്ചു

മോളെ ഇത്തിരി മീൻ കറി കൂട്ടി കുത്തരിചോറുണ്ണാൻ അമ്മക്കൊരു കൊതി

അതിനെന്താ അമ്മേ നാളെ അമ്മക്ക് മീൻ കറിയും ചോറും തരാട്ടോ

മോൾടെ കൈയിൽ പൈസയുണ്ടോ.

അതൊന്നും അമ്മ നോക്കണ്ട നാളെ മീൻ കറിയും കുത്തരിചോറും അമ്മക്ക് ഈ മോളു തരും.

അമ്മക്ക് കഞ്ഞി കൊടുത്ത് കഴിഞ്ഞ് അമ്മയുടെ വായും മുഖവും കഴുകിച്ച് അമ്മയെ കിടത്തി പുതപ്പിച്ചതിന് ശേഷം അമ്മക്കൊരു ഉമ്മയും കൊടുത്തിട്ട് കവിളിലൊന്നു മൃദുവായി തട്ടി വിലാസിനി ആ റൂമിൽ നിന്ന് പോയി.

മോൾടെ അടുത്ത് ചെന്നപ്പോ മോൾ കഞ്ഞിയിൽ പടം വരച്ച് കളിക്കുന്നു

എന്താ മോളെ ഇതുവരെ കഞ്ഞി കഴിച്ചു കഴിഞ്ഞില്ലേ

എന്നും കഞ്ഞിയും പയറു തോരനും എനിക്ക് വേണ്ട.

അങ്ങനെയൊന്നും പറയാതെ മോളെ ഇതും പോലും ഇല്ലാത്ത എത്ര കുഞ്ഞുങ്ങളുണ്ടന്ന റിയോ

അത് അമ്മ ചുമ്മ പറയുന്നതാ എൻ്റെ ക്ലാസ്സിലെ കുട്ടികളൊക്കെ എന്നും വേറെ വേറെ കറികളാണല്ലോ കൊണ്ടുവരുന്നത്. എന്നും ചിക്കനും മീനും എല്ലാം കൊണ്ടുവരും.

നാളെ അമ്മേടെ മോൾക്ക് അമ്മ മീൻകറിയും ചോറും തരൂലോ

നേരാണോ അമ്മ പറയുന്നത്.

സത്യം പക്ഷേ ഒരു കണ്ടീഷനുണ്ട്

എന്താമ്മേ

ഇന്ന് ഈ കഞ്ഞി മുഴുവനും കുടിക്കണം.

ഉം കുടിക്കാം.

വേഗം കഞ്ഞി കഴിച്ചിട്ട് പോയിരുന്ന് home work ചെയ്യൂട്ടോ നാളെ ലില ചേച്ചിക്ക് കല്യാണത്തിന് പോകാനുള്ളതാ അമ്മ പോയി അവരുടെ തുണിതയ്ക്കട്ടേട്ടോ.

അമ്മ കഴിച്ചില്ലാലോ

അമ്മ കഴിച്ചോളാം

വിലാസിനി തയ്ക്കാനുള്ള തുണിയെടുത്ത് വെട്ടി തയ്ക്കാൻ തുടങ്ങി. രണ്ട് ചുരിദാറും ഒരു ബ്ലൗസും ഉണ്ട്.ഇപ്പോ തന്നെ നേരം ഒരു പാടായി നാളെ രാവിലെ കൊടുക്കേണ്ടതാ

അമ്മേ മോൾ ഹോംവർക്കും ചെയ്തും പഠിക്കുകയും ചെയതു

അമ്മേടെ മോളു മിടുക്കിയാണല്ലോ അമ്മക്കൊരു ചക്കരയുമ്മ തന്നിട്ട് പോയി കിടന്നുറങ്ങിക്കോട്ടോ .

ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഇരുകവിളത്തും മാറി മാറി ഉമ്മ കൊടുത്തിട്ട് റൂമിലോട്ട് ഓടി പോകുന്ന വഴി വിളിച്ചു പറഞ്ഞു.

അമ്മേ Good Night

ok മോളു Good Night…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *