ജീവിതം ഇങ്ങനെ പൈസയുടെ കണക്കുപറഞ്ഞു കൂട്ടിക്കിഴിച്ചു തീർക്കരുതെന്നതോ… ” നയനയുടെ ഒഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളികൾ കണ്ടില്ലെന്നു നടിച്ചു കണ്ണൻ പെട്ടന്ന്ക ഴിച്ചുകൊണ്ടിരുന്നത്…….

Story written by Rejitha Sree

“കഥ എഴുതുന്നവരെല്ലാം അല്ലേലും സ്വപ്നലോകത്തിലെ ജീവികളാണ്.”!

ദേഷ്യത്തോടെയുള്ള കണ്ണന്റെ വാക്കുകൾ നയനയുടെ കാതുകളിൽ ശക്തമായി വന്നുപതിച്ചു .

ഇത്രമാത്രം ദേഷ്യം വരാൻ ഞാൻ എന്താ പറഞ്ഞത്..

“ജീവിതം ഇങ്ങനെ പൈസയുടെ കണക്കുപറഞ്ഞു കൂട്ടിക്കിഴിച്ചു തീർക്കരുതെന്നതോ… ” നയനയുടെ ഒഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളികൾ കണ്ടില്ലെന്നു നടിച്ചു കണ്ണൻ പെട്ടന്ന്ക ഴിച്ചുകൊണ്ടിരുന്നത് മതിയാക്കി എഴുനേറ്റു..

എന്നിട്ട് കൈകഴുകുന്നതിനിടയിൽ കണ്ണൻ പറഞ്ഞു..

“നിനക്ക് എന്റെ അത്ര നമ്മുടെ ലൈഫിനെ കുറിച്ച് ടെൻഷൻ ഇല്ല അതാ നിന്റെ പ്രശ്നം…രാവിലെ എഴുനെല്കുക, ജോലി തീർത്തുകഴിഞ്ഞാൽ പിന്നെ വായനയും എഴുത്തും. .അല്ലാതെ വേറെ പണിയൊന്നുമില്ലല്ലോ. ഒരൊറ്റ വെള്ളപേപ്പർ ഇല്ലിവിടെ. എല്ലാത്തിലും വരയും കുറിയും. “!

കണ്ണൻ ദേഷ്യപ്പെട്ടു വാതിൽ വലിച്ചടച്ചിറങ്ങി.

കണ്ണൻ പോയപ്പോൾ അവൾ മനസ്സിലോർത്തു..

പി ജി കഴിഞ്ഞപ്പോൾ ജോലിനോക്കുന്ന കാര്യം പറഞ്ഞപ്പോഴെല്ലാം പറഞ്ഞു പഠിച്ചു ഗവണ്മെന്റ് ജോലി വാങ്ങാൻ. പിന്നെ പി എസ് ഈ പരീക്ഷകളിലൂടെ ഒരു നെട്ടോട്ടമായിരുന്നു. പഠിച്ചത് ഇംഗ്ലീഷ് സാഹിത്യമായതിനാൽ കണക്കും സയൻസും ഒക്കെ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. ഗവർമെന്റ് ജോലി അത്ര എളുപ്പമല്ലന്നുള്ള തിരിച്ചറിവും ജോലിയോടുള്ള ആകാംഷയും പതിയെ മനസ്സിനെ മടുപ്പിച്ചു.

പിന്നെ കണ്ണേട്ടന് ജോലിയുടെ പോക്കുവരവ് ബുദ്ധിമുട്ടായപ്പോൾ ഓഫീസിന്റെ അടുത്തായി ഒരു വീട് സ്വന്തമാക്കി. അതിന്റെ ലോൺ അടയ്ക്കാൻ തുടങ്ങിയപ്പോൾ മുതലാണ് ഈ ദേഷ്യം. താനെന്തോ മനഃപൂർവം ചിലവ് കൂട്ടിയതാണെന്നുള്ള അർത്ഥം വച്ചുള്ള സംസാരം. പൈസയുടെ കണക്കു പറച്ചിൽ കേട്ട് കേട്ട് തന്റെ സ്വന്തം ആവിശ്യങ്ങളും ആഗ്രഹങ്ങളും പോലും വേണ്ടാന്ന് വെച്ചു. ഒരു ജോലിയുടെ ആവിശ്യം അപ്പോഴൊക്കെയാണ് കൂടുതൽ അറിഞ്ഞിരുന്നതും.

സന്ധ്യ നേരത്ത് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചുകൊണ്ട് നിന്നപ്പോൾ എന്തോ അമ്മയുടെ മുഖം ഓർമ വന്നു. “സ്വന്തമായി വരുമാനമില്ലാത്ത പെണ്ണിന്റെ സ്വപ്നങ്ങൾക്ക് ചില ഭർത്താക്കന്മാർ പരിധി കല്പിക്കും മോളെ ന്ന് അമ്മ പറഞ്ഞത് സ്വന്തം അനുഭവത്തിൽ എത്ര നൊന്തിട്ടാവുമെന്നോർത്തുപോയി” .

ചിന്തകളും ജോലിയും കൂടിയായപ്പോൾ സമയം പോയതറിഞ്ഞില്ല

കണ്ണേട്ടന്റെ ബൈക്കിന്റെ ശബ്ദം കേട്ട് ക്ലോക്കിൽ നോക്കിയപ്പോഴാണ് മണി 8 ആയെന്നു കണ്ടത്.

ബൈക്കിൽ നിന്നിറങ്ങി കണ്ണൻ ബാഗ് നയനയുടെ കയ്യിൽ കൊടുത്തിട്ട് അകത്തേയ്ക്ക് കയറിപ്പോയി. അവൾ അപ്പോഴേയ്ക്കും കണ്ണന് കുളിക്കാൻ ടവൽ എടുത്തുകൊടുത്തു.

കണ്ണേട്ടൻ കുളികഴിഞ്ഞു വന്ന് പത്രം മുഴുവൻ തന്നെക്കൊണ്ട് വായിപ്പിക്കും. ന്തിനാ ന്ന് ചോദിച്ചാൽ നിനക്ക് കുറച്ചു പൊതുവിവരമെങ്കിലും വെക്കുമല്ലോന്ന് പറയും. അതിൽ നിന്നു രക്ഷപെടാൻ വേണ്ടി കണ്ണൻ കുളിക്കാൻ പോയ തക്കം നോക്കി നയന tv ഓൺ ആക്കി. അതിലെ സീരിയൽ രംഗങ്ങങ്ങളിലെ കണ്ണുനീരും പരാതിപറച്ചിലും കേട്ടപ്പോൾ മേലാൽ ഇവിടെ ഇങ്ങനത്തെ പരിപാടി വെച്ചേക്കല്ലുമെന്നു പറഞ്ഞ് കണ്ണൻ tv ഓഫ്‌ ആക്കി. അതോടെ അന്നത്തെ ദിവസത്തെ സീരിയൽ പ്രതീക്ഷയും തീർന്നു..

പത്രവായന ഒക്കെ കഴിഞ്ഞ് കഴിക്കാൻ ഇരുന്നപ്പപ്പോഴോ കറിയിൽ ഇതിനുമാത്രം എണ്ണ കൂടുതലെന്തിനാന്നായി.

“അതിനെങ്ങനാ നിനക്കൊന്നും കാശിന്റെ വില അറിയില്ലല്ലോ “

അവൾ മനസ്സിൽ ഓർത്തു “കാശിന്റെ വിലയറിഞ്ഞു തന്നെയാ അച്ഛൻ എന്നെ വളർത്തിയതെന്ന്‌ പറയണമെന്ന്. ” പിന്നെ വെറുതെ രാത്രിയിൽ തന്തയ്ക്ക് വിളി കേൾക്കേണ്ടന്നു കരുതി മനസ്സിൽ വന്നത് മനസ്സിൽ തന്നെ വച്ചു.

അങ്ങനെ അന്നത്തെ ദിവസം പോയിക്കിട്ടി.

പിറ്റേന്ന് സൺ‌ഡേ ആയിരുന്നു. നേരത്തെ പറഞ്ഞതാണ് കണ്ണേട്ടന്റെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോകുന്നകാര്യം.

രാവിലെ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. അങ്ങനെ കെട്ടിയൊരുങ്ങി കല്യാണത്തിന് ചെന്നപ്പോൾ കണ്ണേട്ടന്റെ കൂട്ടുകാർ തമ്മിൽ പറയുന്നത് കേട്ടപ്പോഴാണ് അറിയുന്നത് ഇത് കണ്ണേട്ടനെ പണ്ട് സ്നേഹിച്ചിട്ട് ഇട്ടേച്ചുപോയ നീനയുടെ കല്യാണമാണ്.

“എന്നോട് ഒരു വാക്ക് പറയാമായിരുന്നു.” ” ആളുകൊള്ളാമല്ലോ “! കണ്ണേട്ടനെ നോക്കി ഞാൻമനസ്സിൽ ഓർത്തു.

എന്റെ അസൂയയുടെ മറ്റൊരു മനസ്സ് അറിയാതുണർന്നു. അവളെ കെട്ടുന്നവനെ അടിമുടി സ്കാൻ ചെയ്തുനോക്കി. കാണാൻ കണ്ണേട്ടന്റെ അത്ര ഭംഗിയൊന്നു മില്ലേലും അവന്റെ മുന്തിയ കാറും സമ്പത്തും വിദേശത്തുള്ള ജോലിയും കണ്ടിട്ടാണ് പെണ്ണ് മറുകണ്ടം ചാടിയതെന്നു മനസിലായി.പിന്നെ അവളും മോശക്കാരിയല്ല. അവൾ ഗവണ്മെന്റ് രെജിസ്ട്രേഷൻ വിഭാഗത്തിൽ ക്ലർക്കാണ്.
” കൂടെ പഠിച്ച സമയത്തെ പ്രണയം…. അവൾക്ക് rto ഓഫീസിൽ ജോലിയായപ്പോൾ കണ്ണന്റെ ജോലിയുടെ സ്റ്റാറ്റസ് അവൾക്കു പോരാ. “

അപ്പൊ ഇതായിരുന്നല്ലേ തന്നെ കൊണ്ട് ഗവണ്മെന്റ് ജോലി വാങ്ങിപ്പിക്കുമെന്നു കണ്ണേട്ടൻ ശപഥം ചെയ്യാനുള്ള കാരണം. ഇതിന്റ പേരിലുള്ള പ്രതിഷേധമാണ് എന്തെടുത്തലുമുള്ള ഈ കണക്കുപറച്ചിലും എന്തിനും ഏതിനുമുള്ള കുറ്റം പറച്ചിലും.

സംഗതി മനസിലായപ്പോൾ പിന്നെ ഞാനും തീവ്ര പരിശ്രമമായി. ജോലിക്കുവേണ്ടി. അങ്ങനെ എന്റെ കണ്ണേട്ടനെ ഇട്ടേച്ചുപോയവളെ മനസ്സിൽ ഓർത്തപ്പോൾ അതുവരെ പഠിപ്പിസ്റ്റല്ലാതിരുന്ന ഞാൻ പെട്ടന്ന് ഉറക്കമില്ലാതെ കഴിക്കാതെ പഠിക്കാൻ കിടന്നു പെടാപാട് പെട്ടു. ദിവസേന ഉള്ള എന്റെ പരിശ്രമങ്ങൾ കണ്ടിട്ടാണോ എന്തോ ഇപ്പോൾ ശകാരങ്ങളൊക്കെ ഇത്തിരി കുറഞ്ഞിട്ടുണ്ട്.

അങ്ങനെ ടെസ്റ്റ്‌ എഴുതിയെടുത്തതും പിന്നെ ജോലിക്കുള്ള അപ്പോയിന്മെന്റ് ലെറ്റർ വന്നതും ഒക്കെ ഒരു സ്വപ്നം പോലെ ആയിരുന്നു.

ജോലിയാകട്ടെ r t o ഓഫീസർ.

അങ്ങനെ കണ്ണേട്ടനെ പറ്റിച്ചവൾ ഇപ്പോൾ എന്നെ മാഡം ന്ന് വിളിക്കണം. കണ്ണേട്ടനോടുള്ള സ്നേഹം ഞാൻ തെളിയിച്ചു.

അങ്ങനെ പിന്നീടുള്ള കാലം കണ്ണേട്ടൻ കണക്കുപറച്ചിലൊഴിവാക്കി. ഏതൊരു പെണ്ണിന്റെയും ആഗ്രഹം പോലെയുള്ള ഒരു സാധാരണ ഭർത്താവായി മാറി
എങ്കിലും മനസ്സിൽ വന്ന സംശയം ഞാൻ ചോദിക്കാൻ മടികാണിച്ചില്ല

“കണ്ണേട്ടാ… . ഇത്ര സ്നേഹമുണ്ടായിട്ട് ന്തിനായിരുന്നു എന്തെടുത്തലും എന്നെ കുറ്റം പറഞ്ഞിരുന്നത്..”!

“അതോ..

എടി പെണ്ണെ..

നിന്നോട് സ്നേഹത്തോടെ ” മോളെ… നീ പഠിക്ക്” എന്ന് പറഞ്ഞാൽ നീ കേൾക്കില്ല.

നീ പഠിക്കാൻ വേണ്ടിയ നിന്നോട് എന്തിനും ഞാൻ വഴക്കിട്ടതും … കാശിന്റെ വില മനസിലാക്കിച്ചു തന്നതും….പെണ്ണിന് എന്തിനോടും വാശിയുണ്ടേൽ അവൾ അത് നേടിയെടുക്കും. നിനക്ക് അതിനുള്ള കഴിവുണ്ടായിരുന്നു ന്നിട്ടും നീ പഠിക്കാതിരുന്നതുകൊണ്ടാണ് നിന്നെ നല്ലപോലെ അറിയാവുന്ന ഞാൻ നീനയുടെ കല്യാണത്തിന് കൊണ്ടുപോയത്. ന്തായാലും അതിനു ശേഷം കുറച്ചുകൂടി വാശി ആയില്ലേ നിനക്ക്.അല്ലാതെ സ്വപ്നലോകത്തിലെ ബാലഭാസ്‌കാരനായ നീ ഏതുകാലത്ത് പഠിച്ചു ജോലിവാങ്ങാനാ…”

“ഇതൊക്കെ ഒരു സൈക്കോളജി അല്ലെ മോളെ.. “”!

ഇതും പറഞ്ഞ് കണ്ണന്റെ മുഖത്തുനോക്കി കണ്ണുമിഴിച്ചിരുന്ന അവളുടെ കവിളിൽ അവൻ ഒരു കിഴുക്കുവച്ചുകൊടുത്തു.

പെട്ടന്നുണ്ടായ ഒരു ഉൾപ്രേരണയാൽ അവൾ “എടാ ഭയങ്കരാന്നും പറഞ്ഞ് കയ്യിൽ കിട്ടിയ ചൂലുമായി കണ്ണന്റെ പുറകെ ഓടി..

Related Posts

Leave a Reply

Your email address will not be published. Required fields are marked *