ദ്വിതാരകം~ഭാഗം 32~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗംഗ സുഭദ്രാമ്മയെ താങ്ങി പിടിച്ചു.ഏയ്‌ എന്താ ഈ കാണിക്കുന്നേ..

എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല. പേടിക്കണ്ട. വരാനുള്ളത് വന്നു. അതിന്റെ ബാക്കി നോക്കുക അത്രേ ഉളളൂ… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ദൈവനിശ്ചയം എന്നൊന്നുണ്ട്. അതുപോലെ മാത്രേ കാര്യങ്ങൾ നടക്കൂ…..

സുഭദ്രാമ്മയ്ക്ക് വെള്ളം വല്ലതും വേണോ? ഗംഗ ചോദിച്ചു. വേണ്ട മോളേ എനിക്കൊന്നും വേണ്ട. ഒരപേക്ഷ മാത്രേ ഉളളൂ… വെറുക്കല്ലേ ഈ പാപിയെ…. വലിയൊരു തെറ്റ് ഞാൻ ചെയ്തുപോയി നിങ്ങളോട്. സുഭദ്രാമ്മ തേങ്ങി.

സുഭദ്രാമ്മ വന്നേ… ഞാൻ കൂടെ വരാം തൊഴുതിട്ട് വീട്ടിൽ വിട്ടിട്ട് ഞങ്ങൾ പൊയ്ക്കോളാം. വല്ലയിടത്തും തല കറങ്ങി കിടന്നാൽ ആരും അറിയില്ല. വാ സുഭദ്രാമ്മേ….. ഗംഗയുടെ കൈയിൽ മുറുകെ പിടിച്ചു നടക്കുമ്പോൾ സുഭദ്രാമ്മയുടെ ഉള്ള് നീറി പുകയുക ആയിരുന്നു.

അമ്പലത്തിൽ തൊഴുത് ഗംഗ ശാരദാമ്മയേയും, സുഭദ്രാമ്മയേയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു. മോളേ നിങ്ങൾ പൊയ്ക്കോ… എനിക്കിപ്പോൾ കുഴപ്പം ഒന്നുമില്ല.?സാരമില്ല സുഭദ്രാമ്മ നടക്ക്. ഞങ്ങൾ അവിടെ വരെ വരാം.

ദൈവമേ…. വീട്ടിൽ ഇവരെയും കൂട്ടി ചെന്നാൽ മൃദുല അതൊരു പ്രശ്നമാക്കി എടുക്കും എന്നതിൽ ഒരു സംശയവുമില്ല. പക്ഷെ ഇവരോട് എനിക്ക് ഇതൊന്നും പറയാനും വയ്യല്ലോ…. സുഭദ്രാമ്മ ധർമ്മ സങ്കടത്തിലായി.

ഗംഗ സുഭദ്രാമ്മയെ സുരക്ഷിതയായി വീട്ടിൽ എത്തിച്ചു.

ഞങ്ങൾ പോകുവാട്ടോ…… സുഭദ്രാമ്മ കയറി പൊയ്ക്കോളൂ….. ഗംഗ പറഞ്ഞത് അനുസരണ ഉള്ള ഒരു കൊച്ചു കുഞ്ഞിനെപ്പോലെ സുഭദ്രാമ്മ കേട്ടു.

സുഭദ്രാമ്മ അകത്തേയ്ക്ക് കയറിയതും മൃദുല പുറത്തേക്കിറങ്ങി വന്നു. അകമ്പടി സേവിച്ച് ഇവിടെ വരെ എത്തിയോ??ഇനി എന്നാണാവോ അകത്തേയ്ക്ക്?

മൃദുലയോട് പ്രത്യേകിച്ചൊന്നും പറയാതെ ഗംഗയും ശാരദാമ്മയും തിരിച്ചു നടന്നു.

എടി… നിൽക്കടി…. നീ ഇങ്ങനെ ഒന്നും മിണ്ടാതെ പോകല്ലേ…..

ഇവിടെ വരെ വന്നിട്ട് നീ നിന്റെ ഹരിയേട്ടനെ കാണാതെ പോകുവാണോ….?
അയാൾ എങ്ങാനും ഇതറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കും.മൃദുല ഗംഗയുടെ അടുത്തെത്തി.

മൃദുല ഞാൻ നിന്നെയോ നിന്റെ ഭർത്താവിനെയോ കാണാൻ വന്നതല്ല. സുഭദ്രാമ്മയ്ക്ക് വയ്യെന്ന് തോന്നി ഇവിടെ വരെ കൊണ്ടുവന്ന് വിട്ടു. അതൊരു വലിയ തെറ്റൊന്നും അല്ല. നീ ഇനി അതൊരു പ്രശ്നം ആക്കുകയും വേണ്ട.

ഞാൻ നിന്റെ വീടിന്റെ പടി ചവിട്ടിയില്ല. ഞങ്ങൾ വന്നു മര്യാദയ്ക്ക് തിരിച്ചു പോകുവാ. നീ ഒരു അമ്മ ആകാൻ പോകുന്ന പെണ്ണാ… ഇപ്പോൾ നല്ല കാര്യങ്ങൾ മാത്രം നീ ചിന്തിക്ക്. നീ അകത്ത് കയറി പൊയ്ക്കോ മൃദുലാ….. പോകുവാടി….. അകത്തേയ്ക്ക് തന്നെയാ പോകുന്നെ….. ഇന്നവർക്ക് ഞാൻ കാണിച്ചു കൊടുക്കാം… മൃദുല ദേഷ്യത്തോടെ അകത്തേയ്ക്ക് പോയി.

അതേ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളല്ലേ വന്നത് നിങ്ങളുടെ പ്രീയപ്പെട്ട ഗംഗ മോൾ……. നിങ്ങൾക്ക് അവളുടെ കൂടെ പൊയ്‌ക്കൂടായിരുന്നോ? എന്തിനാ ഇങ്ങോട്ട് തിരിച്ചു വന്നത്?ഇവിടെ നിങ്ങളില്ലെങ്കിൽ അതാ ഏറ്റവും വലിയ സമാധാനം. ഒന്ന് പോയിതരണമെങ്കിൽ ഞാൻ എന്താ ചെയ്യേണ്ടത്…? എന്താണെങ്കിലും പറഞ്ഞോ…..

മൃദുലേ…. മതി നിർത്ത്…. ഹരിയുടെ ശബ്ദം ഉയർന്നു. നീ ആരോട് എന്താ പറയുന്നത് എന്ന് വല്ല വിചാരവും ഉണ്ടോ?ഇനി നീ എന്റെ അമ്മയെ ഒരക്ഷരം പറയരുത്. പറഞ്ഞാൽ നീ ഒരു അമ്മയാകാൻ പോകുവാണെന്ന് ഉള്ള കാര്യം ഞാനങ്ങ് മറക്കും.ഹരി ദേഷ്യത്തോടെ മൃദുലയെ നോക്കി.

നിങ്ങൾ മറക്കും എനിക്കറിയാം. പക്ഷെ നിങ്ങളുടെ അടവൊന്നും എന്നോട് വേണ്ട. നടക്കത്തുമില്ല.

മോളേ ഇങ്ങനെ ഇരിക്കുമ്പോൾ നീ വെറുതെ ദേഷ്യം കാണിക്കരുത്. അത് വയറ്റിലുള്ള കുഞ്ഞുങ്ങളെ ബാധിക്കും.സുഭദ്രാമ്മ മൃദുലയെ അനുനയിപ്പിക്കാനായി പറഞ്ഞു.

കുഞ്ഞുങ്ങൾ പോലും…… ആർക്കു വേണം? എനിക്ക് വേണ്ട. ഇത് കളയാൻ പോയതാ ഞാൻ. പക്ഷെ എന്റെ ജീവന് ആപത്താണ് എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് മാത്രമാ ഇപ്പോഴും ഈ ജീവനുകൾ എന്റെ ഉള്ളിൽ കിടക്കുന്നത്.എനിക്ക് നിങ്ങളുടെ ഉപദേശം ഒന്നും തല്ക്കാലം ആവശ്യമില്ല.

അതേ ഹരി സാറേ പറ്റുകയാണെങ്കിൽ നിങ്ങളുടെ അമ്മയെ ആ ഗംഗയുടെ കൂടെ പറഞ്ഞു വിട്….

ആ ഒരുപകാരം ചെയ്തു തന്നാൽ മതി.

മൃദുലേ നീ പോടീ അകത്തേയ്ക്ക്…. ഹരി അലറി. ഗംഗയുടെ കൂടെ പോയാൽ അവൾ നല്ലതുപോലെ എന്റെ അമ്മയെ നോക്കും. അതെനിക്കും അമ്മയ്ക്കും നന്നായിട്ട് അറിയാം. നിലവിൽ എന്റെ അമ്മ ഇവിടെ തന്നെ കാണും…. നിനക്ക് ഇവിടെ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നീ പൊയ്ക്കോണം….. മനസ്സിലായോ..
നിന്റെ അച്ഛന്റെ കൈയിൽ പൈസ ഉണ്ടെങ്കിൽ എന്റെ അമ്മയുടെ അടുത്ത് നീ ആ മിടുക്ക് കാട്ടണ്ട.

അല്ല ഹരിസാർ ഇത്രയും രോക്ഷാകുലനായത് എന്തിനാ…. ഗംഗയെ കണ്ടത് കൊണ്ട് ആണോ?

ഗംഗയോ….. ഗംഗ എവിടെ….. ചോദിച്ചുകൊണ്ട്ഹ രി സിറ്റ്ഔട്ടിലേയ്ക്ക് ചെന്നു. അവിടെനിന്ന ഗംഗയെയും അമ്മയെയും കണ്ടപ്പോൾ എന്താണ് പറയേണ്ട തെന്നറിയാതെ ഹരി തളർന്നു നിന്നു.

ഗംഗാ എന്റെ അമ്മ എനിക്ക് നേടിതന്നത് ഇതാ….. ഇതിലും എത്രയോ ഭേദമാണ് മരണം…….ജീവിതം ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ടവനാ ഞാൻ…… ജീവിക്കാൻ ഒരാശയും ഇല്ലെനിക്ക്…..അല്ലെങ്കിലും ഒരാൾക്ക് ഒരു പ്രാവശ്യമല്ലേ മരിക്കാൻ പറ്റൂ…. അങ്ങനെ നോക്കിയാൽ… മനസ്സുകൊണ്ട് എന്നേ ഞാൻ മരിച്ചു കഴിഞ്ഞു

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *