ദ്വിതാരകം~ഭാഗം 34~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനന്തു……. ഈശ്വരാ…….. അവൻ എത്ര മാത്രം എന്നെ സ്നേഹിക്കുന്നു.ഒരു പക്ഷെ ദൈവം എനിക്ക് അറിഞ്ഞുകൊണ്ട് തന്ന സമ്മാനമായിരിക്കും ഇവൻ.
ഒരുപാട് തവണ ദൈവങ്ങളെ ഞാൻ പഴിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ തോന്നുന്നു എന്റെ ധാരണകളെല്ലാം തെറ്റാണെന്ന്. ദൈവത്തിന് എല്ലാം അറിയാം. എനിക്ക് സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ……. ഒരിക്കലും ഞാൻ ആരെയും ഇനി പഴിക്കില്ല.പഴിക്കാൻ എനിക്ക് കഴിയില്ല.

അനന്തു എനിക്ക് ഒരു കാര്യം പറയാനുണ്ട്. അമ്മയെ നമുക്ക് എത്രയും പെട്ടെന്ന് തന്നെ കൊണ്ട് വരണം. ഞാൻ പൊയ്ക്കോളാം. അമ്മ….. എന്തൊക്കെ ചെയ്താലും ആ അമ്മയെ പൊന്നുപോലെ സംരക്ഷിക്കാൻ ഉള്ള ഒരു മനസ്സ്
അനന്തുവിന് ഉണ്ടല്ലോ….. ആ മനസ്സാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്. ഇന്നത്തെ കാലത്ത് അച്ഛനും അമ്മയും പൊന്നുപോലെ വളർത്തികൊണ്ട് വരുന്ന മക്കൾ ഒരു ദയയും കൂടാതെ അനാഥാലയത്തിൽ കൊണ്ടാക്കുന്ന ഈ കാലത്ത് എന്റെ അനന്തു എല്ലാവർക്കും ഒരു മാതൃകയാണ്.

ഗംഗ എന്താ പറഞ്ഞേ….ആരുടെ അനന്തു എന്നാ….?അനന്തു ചെറു ചിരിയോടെ ചോദിച്ചു….

ഗംഗ ജാള്യതയിൽ അവനെ നോക്കി. പിന്നീട് അവനെ നോക്കി തന്റെ കഴുത്തിൽ കിടക്കുന്ന താലി കാണിച്ചുകൊണ്ട് ചോദിച്ചു. ഈ താലി എന്റെ കഴുത്തിൽ കെട്ടിയതാരാ……?

ഞാനാ….. അനന്തു കൂസലില്ലാതെ പറഞ്ഞു….

ആ അത് തന്നെയാ ഞാൻ പറഞ്ഞത്…… അനന്തു എന്റേതാണ് എന്ന്. മനസ്സിലായോ….?

മനസ്സിലായി….. നിന്റെ ഹരിയേട്ടൻ ഇതൊന്നും കേൾക്കണ്ട. ഭ്രാന്ത് പിടിക്കും……

ദേ അനന്തു വേണ്ടാ…….അത് ഒരു അടഞ്ഞ അദ്ധ്യായമാണ്.?മൃദുല തുറക്കുന്നത് പോലെ ഇടയ്ക്കിടയ്ക്ക് ആ അദ്ധ്യായം ഇനി അനന്തു തുറക്കരുത്.എനിക്കത് ഇഷ്ടമല്ല.?ഞാൻ ഇന്ന് അനന്തുവിന്റെ ഭാര്യയാണ്. അനന്തുവിന്റെ മാത്രം ഭാര്യ……

ഗംഗാ….. അനന്തു അവളുടെ നേരെ കൈകൾ കൂപ്പി.

എന്താ അനന്തു ഇത്?ഗംഗ അവന്റെ മുടിയിഴകളിലൂടെ കൈവിരൽ ഓടിച്ചുകൊണ്ട് ചോദിച്ചു.

ഒന്നുമില്ലെടി….. നിന്റെ സ്നേഹം സാമിപ്യം അത് മാത്രം കൊതിച്ചു ജീവിച്ച ഒരനന്തു ഉണ്ട്. പക്ഷെ ആ അനന്തു ഒരു ദിവസം പെട്ടെന്ന് മരണപ്പെട്ടു. നീ എനിക്ക്
സ്വന്തമാവില്ലന്നറിഞ്ഞ ദിവസം…… പക്ഷെ ഞാൻ ആരോടും ഒന്നും പുറത്ത് പറഞ്ഞില്ല കാണിച്ചുമില്ല… കരഞ്ഞ് കരഞ്ഞ് ഉറങ്ങാത്ത ഒരുപാട് രാത്രികൾ ഉണ്ട് എന്റെ ജീവിതത്തിൽ. പിന്നീട് ഞാൻ തന്നെ എന്നെ പറഞ്ഞു പഠിപ്പിച്ചു…… അനാഥനായ എന്നെക്കാളും എത്രയോ മുകളിലാണ് ഹരി സാർ എന്ന്…. പണം കൊണ്ടും സൗന്ദര്യം കൊണ്ടും അദ്ദേഹം വളരെ മുൻപിലായിരുന്നു. പക്ഷെ ഒരു കാര്യം മാത്രം എനിക്ക് ഉറപ്പായിരുന്നു. ഹരി സാർ സ്നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി സ്നേഹം അത് മാത്രം എന്റെ കയ്യിലുണ്ടെന്ന്…. സ്നേഹത്തിനു പ്രത്യേകിച്ച് വിലയൊന്നും ഇല്ലല്ലോ……..

പിന്നെ ഓർത്തു ഈ ജീവിതത്തിൽ എനിക്ക്കൂ ട്ടായിട്ട് ഒരു പെണ്ണ് വേണ്ടെന്ന്. ഇവിടെ ഈ സ്നേഹദീപത്തിൽ ഇവിടെ ഉള്ള ഓരോരുത്തർക്കും തണലായി ജീവിക്കണമെന്ന്…….. പിന്നീട് പഠനം മാത്രം ആയിരുന്നു മനസ്സിൽ…. ഇടയ്ക്ക് നീയും ഹരി സാറും ഒരുമിച്ചു നിൽക്കുമ്പോൾ ഇത്രയും സ്നേഹമുള്ളവരുടെ ഇടയിലേയ്ക്ക് കടന്നു ചെന്ന പൊട്ടൻ ആണല്ലോ ഞാൻ എന്ന് ഓർക്കാറുണ്ട്.

എന്നോട് ഒരുപാട് പെൺകുട്ടികൾ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ
കാരണമൊന്നും എനിക്ക് അറിയില്ല. പക്ഷെ എനിക്ക് ആരോടും പ്രത്യേകിച്ച് ഇഷ്ടമൊന്നും തോന്നിയിട്ടില്ല.?നീ ഹരി സാറിന്റെതാണെന്ന് എന്റെ മനസ്സിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചു…. അതിൽ പിന്നെ കല്യാണം എന്നാ ചിന്ത എനിക്ക് ഉണ്ടായിട്ടില്ല…. എന്റെ മനസ്സ് നിറയെ ഈ സ്നേഹ ദീപവും ഇവിടുത്തെ ഓരോ ആളുകളും ആയിരുന്നു.

പ്രതീക്ഷിക്കാതെ വന്ന ആക്സിഡന്റ്റും….. അതിലും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന നീയും എല്ലാം എനിക്ക് ഇപ്പോൾ ഒരു അത്ഭുതമാണ്. ഒരു പക്ഷെ ഇതൊക്കെ ഇങ്ങനെ തന്നെ നടക്കേണ്ടതായിരിക്കും.

അനന്തു…… നിന്റെ മനസ്സ് അന്നെനിക്ക് കാണാൻ കഴിഞ്ഞില്ല. ദൈവം നിന്റെ സ്നേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവും. അതാ ഇങ്ങനെ ഒക്കെ സംഭവിച്ചത്.
ഹരിയേട്ടൻ കൊച്ചിലെ മുതലേ ഞങ്ങൾക്ക് അറിയാവുന്നതല്ലേ…. രണ്ട് വീടാണെങ്കിലും എപ്പോഴും എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ട് മാത്രേ തീരുമാനം എടുക്കുമായിരുന്നുള്ളൂ. ചുരുക്കം പറഞ്ഞാൽ ഞങ്ങൾ രണ്ടുവീടായല്ല ഒരു വീടായിരുന്നു. എല്ലാവർക്കും ഒരു മനസ്സായിരുന്നു.
പക്ഷെ പണം എല്ലാം മാറ്റി മറിച്ചു.

ഒരിക്കലും പ്രതീക്ഷിക്കാതെ ഇന്ന് ഞാൻ ഇവിടെ എത്തി… പക്ഷെ അനന്തു എനിക്ക് ഒരു കാര്യം ഇപ്പോൾ അറിയാം. ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു അനന്തുവിന്റെ ഭാര്യ ആവുക എന്നത്……… അറിഞ്ഞോ അറിയാതെയോ ഈ മനസ്സ് ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അതിനൊക്കെ പ്രായശ്ചിത്തം ആവട്ടെ ഇനി ഉള്ള എന്റെ ജീവിതം……..ഗംഗയുടെ ചിരിച്ച മുഖം അനന്തുവിന്റെ കണ്ണുകളെ നക്ഷത്ര തിളക്കമുള്ളതാക്കി മാറ്റി…….

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *