ദ്വിതാരകം~ഭാഗം37~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്മേ മൃദുല ഭക്ഷണം കഴിച്ചില്ലേ? അവൾ എന്നോട് ഒന്നും മിണ്ടാറില്ല. ചോദിച്ച് ചോദിച്ച് എന്റെ ക്ഷമ കെട്ടു. അമ്മ കണ്ടോ അവൾ കഴിക്കുന്നത്?

മോനെ ഞാൻ വയ്ക്കുന്നത് ഒന്നും അവൾ കഴിക്കാറില്ല. പുറത്ത് നിന്ന് ഓർഡർ കൊടുക്കും. മൂന്ന് നേരവും ഭക്ഷണം കൊണ്ടുവരും. അവൾ അത് മുറിയിൽ കൊണ്ട് ചെന്ന് കഴിക്കും. ഇതിപ്പോൾ ഇവിടെ കുറച്ച് നാളായിട്ട് ഇങ്ങനെയാ…..
ഞൻ എന്ത് പറയാനാ….? നീ വീണ്ടും വിഷമിക്കണ്ട എന്ന് കരുതിയാ പറയാത്തെ.

ഇനി ഇതിൽ കൂടുതൽ എന്ത് വിഷമിക്കാനാ ഞാൻ?

എനിക്ക് ഇപ്പോൾ ജീവിതത്തെ കുറിച്ച് പ്രത്യേകിച്ച്കാ ഴ്ചപ്പാടൊന്നുമില്ല. പോകുന്ന വഴി പോകട്ടെ. അങ്ങനെയേ കരുതുന്നുള്ളൂ…..

മോനെ നീ ഓരോ വാക്ക് പറയുമ്പോഴും എന്റെ ചങ്കിലാ കൊള്ളുന്നത്.

ഇതിനെല്ലാം കാരണം ഞാൻ തന്നെയാ മോനെ. ഈ ജന്മം മുഴുവൻ അമ്മയ്ക്കുള്ള തീരാ ദുഖമാണ് മോനെ ഇത്.

ആ കുഞ്ഞുങ്ങളെ എങ്കിലും അവൾ എനിക്ക് തന്നാൽ മതിയായിരുന്നു. അവൾ എന്നെ ഇട്ടിട്ട് പോയാലും എനിക്ക് സങ്കടമില്ല.ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ ജീവിക്കും…. അവരെ നേരെ ചൊവ്വേ എന്റെ കയ്യിലേയ്ക്ക് തരാനുള്ള ഒരു മനസ്സ് അവൾ കാണിച്ചാൽ മാത്രം മതി.

ഒരു പാട് പ്രതീക്ഷ ഒന്നും ഞാൻ വയ്ക്കുന്നില്ല. കാരണം അവൾ അല്ലേ ആള്….. അവളുടെ മനസ്സ് കരിങ്കല്ലിന് തുല്യമാ. ആരോടും ഒരു സ്നേഹവും ഇല്ല. എല്ലാം പണം കൊണ്ട് നടക്കും എന്ന് അവൾക്കൊരു ധാരണ ഉണ്ട്. അത് അവളുടെ അച്ഛനും അങ്ങനെ തന്നെയാ…… പണത്തിന്റെ അഹങ്കാരം….

മോനെ എന്തായാലും കുഞ്ഞുങ്ങളെ കളയാൻ പറ്റില്ല. അതുകൊണ്ട് അവരെ നമുക്ക് കിട്ടും…..

ആഹാ… കിട്ടുമെന്ന് അത്രയ്ക്ക് ഉറപ്പാണോ രണ്ടാൾക്കും….? മൃദുലയുടെ ശബ്ദംകേട്ട് സുഭദ്രാമ്മയും ഹരിയും ഒരുപോലെ തിരിഞ്ഞു നോക്കി.

എന്താ രണ്ടുപേരുടെയും മനസ്സിൽ? രണ്ടുകുഞ്ഞുങ്ങൾ ആയിക്കഴിയുമ്പോൾ ഞാൻ നിങ്ങൾ പറയുന്നത് അനുസരിക്കുമെന്നോ?അങ്ങനെ ഒരു തോന്നൽ രണ്ടുപേർക്കും വേണ്ട. കുഞ്ഞുങ്ങളെ മക്കൾ ഇല്ലാത്ത ആർക്കെങ്കിലും കൊടുക്കാൻ ഏർപ്പാട് ചെയ്യാൻ ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറ്റില്ല നോക്കാൻ……

പ്രസവിക്കുന്നത് തന്നെ വേറെ ഒരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ടാ…. എനിക്ക് എന്റേതായ ലക്ഷ്യങ്ങൾ ഉണ്ട്. അതിന് ഇടയ്ക്കാ കുഞ്ഞുങ്ങൾ…. അതും ഒന്നല്ല രണ്ടെണ്ണം….. ഓർത്തിട്ടു തന്നെ എനിക്ക് ദേഷ്യം വരുന്നു. പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞുങ്ങളെ എനിക്ക് കാണണ്ട എന്ന് നേരത്തെ തന്നെ ഞാൻ ആ ഡോക്ടറോട് പറഞ്ഞിട്ടുണ്ട്.മൃദുല റൂമിലേക്ക് പോകുന്നതും നോക്കി ഹരിയും സുഭദ്രാമ്മയും ഇരുന്നു.

മോനെ എന്തൊക്കെ ആടാ ഇവൾ ഈ പറയുന്നത്. നൊന്തു പ്രസവിക്കുന്ന കുഞ്ഞുങ്ങളെ അവൾ വേറെ ആർക്കെങ്കിലും കൊടുക്കുമെന്നോ? ദൈവമേ ഇവൾ ഒരു പെണ്ണ് തന്നെ ആണോ?

ആ ഈ ചോദ്യം അമ്മ എന്നോടല്ല ചോദിക്കേണ്ടത്..അവളോട് തന്നെ ചോദിക്ക്. അമ്മയ്ക്ക് വേണ്ട ഉത്തരം അവൾ തന്നെ തന്നോളും. പേടിക്കണ്ട..എന്നോട് ഇങ്ങനെ ഉള്ള ഒരു കാര്യവും പ്രത്യേകിച്ച് അവളുടെയോ അവളുടെ വീട്ടുകാരുടെയോ കാര്യങ്ങൾ ഒന്നും ഇനി ചോദിച്ചേക്കരുത്.ആ കുഞ്ഞുങ്ങളെ പോലും ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്ന് ഞാനിപ്പോൾ പറഞ്ഞതല്ലേ ഉള്ളൂ.
അതിനൊരൊറ്റ കാരണമേ ഉള്ളൂ.മൃദുല… അവളുടെ ഈ സ്വഭാവം…..

എനിക്ക് വിശക്കുന്നുണ്ട്. അമ്മ എന്തെങ്കിലും കഴിക്കാൻ എടുത്തു വയ്ക്ക്..

ശരി മോനെ നീ കൈ കഴുകി വാ…. അമ്മ ചോറെടുത്തു വയ്ക്കാം.

സുഭദ്രാമ്മ ചോറെടുക്കാനായി അടുക്കളയിലേയ്ക്ക് പോയി.

മൃദുല സുഭദ്രാമ്മയുടെ പുറകെ അടുക്കളയിലെത്തി.

ഇതാർക്കാ ഈ ചോറ്? മൃദുല ചോദിച്ചു.

ഹരിയ്ക്കാ മോളെ…. അവനു വിശക്കുന്നുണ്ടെന്ന്. മോള് അവന് കൊണ്ടുപോയി കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ചെല്ല് മോളെ… കൊണ്ടുപോയി കൊടുക്ക്.

മൃദുല ഹരിയ്ക്കുള്ള ചോയെടുത്തുകൊണ്ട് ഡൈനിങ് റൂമിലേയ്ക്ക് നടന്നു. ഹരിയുടെ അടുത്ത് ചെന്നതും മൃദുല ആ പാത്രം മനഃപൂർവം താഴേയ്ക്കിട്ടു.

ഹരി ഒരു നിമിഷം പകച്ചിരുന്നുപോയി..മൃദുലേ നീ എന്താ ഈ കാണിച്ചത്,?

മോന് ഭയങ്കര വിശപ്പാണെന്ന് അമ്മ പറഞ്ഞു. അങ്ങനെ ഒരുപാട് വിശപ്പിണ്ടെങ്കിൽ താഴേന്നു വാരി കഴിച്ചോ….

എടി… എന്താടി നീ പറഞ്ഞത്? ഹരിയുടെ കൈ മൃദുലയുടെ കവിളിൽ പതിഞ്ഞു…

ശബ്ദം കേട്ട് സുഭദ്രാമ്മ ഓടി ചെന്നു….

കവിൾ കൈ കൊണ്ട് പൊത്തി നിൽക്കുന്ന മൃദുലയെ ആണ്സു ഭദ്രാമ്മ കണ്ടത്.

ഹരി നീ എന്താടാ കാണിച്ചത്? അവൾ ഗർഭിണി അല്ലേ? നിനക്കും ഭ്രാന്ത് പിടിച്ചോ?

അതെ എനിക്ക് ഭ്രാന്താ…. മുഴു ഭ്രാന്ത്….. താഴെ ചോറിട്ടിട്ട് എന്നോട് അത് വാരി കഴിച്ചോളാൻ….. ഞാനാരാ…. ഞാൻ ആരാന്ന്…

അന്നേ ഞാൻ പറഞ്ഞതാ എനിക്ക് ഈ കല്യാണം വേണ്ടാന്ന്……. എന്നിട്ട് എല്ലാവരും കൂടി എനിക്ക് തന്ന ജീവിതമാ ഇത്…..

ഭ്രാന്ത് പിടിച്ചില്ലെങ്കിൽ അല്ലേ ഉള്ളൂ അത്ഭുതം…… കുറച്ചു വിഷം മേടിച്ചു താടി
ഞാൻ…. ഞാൻ സന്തോഷത്തോടെ കഴിച്ചോളാം…..

മതിയായി…. മതിയായി എനിക്കീ ജീവിതം….

ഹരി തലയിൽ കൈവച്ചിരുന്നു……

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *