പക്ഷെ ഈ അടുത്ത് കുറച്ചു നാളുകളായി ഭദ്ര തന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു വയ്ക്കുന്നതായി അനന്തന് തോന്നി..?അങ്ങനെ തോന്നുന്നതിന് അയാൾക്ക് വ്യക്തമായ…….

കർമ്മ

രചന : ലൈന മാർട്ടിൻ

രാമേശ്വരത്തെ ആ തിരക്കിലും ഭദ്രയുടെ മിഴികൾ അയാളെ അന്വേഷിച്ചു …

ഒരിക്കലും കണ്ടു കിട്ടില്ല എന്നറിയാമെങ്കിലും ഒരു പ്രതീക്ഷ.. ആ പ്രതീക്ഷകൾ മാത്രം ബാക്കിയായ് ഇന്നിവിടെ തനിയെ നിൽക്കുമ്പോൾ അദ്ദേഹത്തിനൊപ്പം ജീവിച്ച കഴിഞ്ഞകാല ഓർമകളിലേക്ക് കണ്ണുനീർ വറ്റി വരണ്ട ഭദ്രയുടെ കണ്ണും മനസും സഞ്ചരിച്ചു ..

നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർ ദമ്പതികൾ ആയിരുന്നു ഭദ്ര ദേവിയും അനന്ത കൃഷ്ണനും .. രണ്ടു പേരും അറിയപ്പെടുന്ന സ്ത്രീരോഗ വിദഗ്ദർ … പി ജി പഠന കാലത്തെ അടുപ്പം വിവാഹത്തിലേക്കു നയിച്ചു..?അനന്തന്റെ പെങ്ങന്മാരുടെ വിവാഹം നടത്തി വിട്ടതിന്റെ ബാക്കിയായി കുറച്ചു സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടെങ്കിലും സമാധാനം ഉള്ള കുടുംബാന്തരീക്ഷം.. ഒരു മകൾ…
ഡിഗ്രി വിദ്യാർത്ഥിനി അനുപമ സ്വർഗ്ഗ തുല്യമായ ജീവിതം..

രണ്ടു ഹോസ്പിറ്റലുകളിലായാണ് പ്രാക്ടീസ് ചെയ്യുന്നതെങ്കിലും പരസ്പരം എല്ലാം തുറന്നു പറയുന്ന പ്രകൃതം അവരുടെ കരിയറിൽ ഉണ്ടാകുന്ന തെറ്റ് കുറ്റങ്ങളെ മനസിലാക്കി മുൻപോട്ട് പോകുന്നതിന് സഹായിച്ചിരുന്നു..

പക്ഷെ ഈ അടുത്ത് കുറച്ചു നാളുകളായി ഭദ്ര തന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു വയ്ക്കുന്നതായി അനന്തന് തോന്നി..?അങ്ങനെ തോന്നുന്നതിന് അയാൾക്ക് വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു…?തന്റെ ഡ്യൂട്ടി കഴിഞ്ഞു താൻ തന്നെ ചെന്ന് കൂട്ടികൊണ്ട് വരണംന്നു വാശി പിടിക്കാറുള്ള ഭദ്ര അടുത്തിടെയായി നേരത്തെ ഡ്യൂട്ടി കഴിഞ്ഞിറങ്ങും.. എന്നാലോ വീട്ടിൽ അവൾ ചെയ്യാറുള്ള പതിവ് ജോലികൾ താൻ എത്തിയാലും പൂർത്തിയാകാതെ ബാക്കി ഉണ്ടാകും..?തന്നോടുള്ള അവളുടെ സംസാരം കുറഞ്ഞു..?കൂടാതെ അവളുടെ ശമ്പളത്തിൽ കവിഞ്ഞു പൈസ അക്കൗണ്ട് ൽ ക്രെഡിറ്റ്‌ ചെയ്യുന്നതായും അറിഞ്ഞു.. എന്തെങ്കിലും ചോദിച്ചു തുടങ്ങിയാൽ ഒഴിഞ്ഞു മാറും .. കുടുംബം കുറേശ്ശെ ആയി താറുമാറാകുന്നത് അയാൾ അറിഞ്ഞു.. പക്ഷെ എന്താണ് സംഭവിക്കുന്നത് എന്ന് മാത്രം അയാൾക്ക് മനസിലായില്ല..

ഒരു ദിവസം ഭദ്ര ഹോസ്പിറ്റലിൽ നിന്ന് നേരത്തെ ഇറങ്ങിയെന്നു മനസിലാക്കിയ അനന്തൻ അവളെ പിന്തുടർന്നു.. ഒരു ഓട്ടോയിൽ അവൾ വന്നിറങ്ങിയത് തങ്ങളുടെ വീട്ടിലേക്ക് തന്നെയെന്ന് കണ്ട് അനന്തനിൽ നിന്ന് ആശ്വാസത്തിന്റെതായ ഒരു ദീർഘനിശ്വാസമുതിർന്നു..

ആ ആശ്വാസത്തിന്റെ തണുപ്പ് കനൽ ചൂരായ് മാറാൻ അധിക നാൾ വേണ്ടി വന്നില്ല..ശാരീരിക ക്ഷീണം തോന്നി നേരത്തെ വീട്ടിലെത്തിയ മറ്റൊരു ദിവസം തന്റെ വീട്ടിൽ നടക്കുന്ന ഹീന പ്രവർത്തി കണ്ട് അയാൾ തറഞ്ഞു നിന്നു..

പ്രായ പൂർത്തിയാകത്ത സ്കൂൾ കുട്ടികൾക്കു നിയമവിധേയമല്ലാത്ത രീതിയിൽ അ ബോർഷൻ നടത്തിയാണ് തന്റെ ഭാര്യ അധികമായി സാമ്പത്തിക ലാഭം ഉണ്ടാക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല അയാൾക്ക് .. ഭദ്രയുടെ മുൻപിൽ ഗർഭ ചി ദ്രത്തിനായി പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്ന ഒരു ഏജന്റ് ഉണ്ടെന്നും സ്കൂൾ കുട്ടികളെ വരെ ഉൾപ്പെടുത്തി പെൺ വാ ണിഭം നടത്തുന്ന നീണ്ട ശൃംഗലയുടെ ചങ്ങല കണ്ണിയാണ് അയാളെന്നും മനസിലാക്കിയ അനന്തൻ എന്ത് ചെയ്യുമെന്നറിയാതെ നിന്നു പോയ്‌…

ഭദ്രയെ എങ്ങനെയെങ്കിലും ഇതിൽ നിന്ന് പിന്തിരിപ്പിക്കാനായി പിന്നെ അയാളുടെ ശ്രമം.. എന്നാൽ അധികമായി വന്നു ചേരുന്ന സാമ്പത്തിക ലാഭത്തിൽ മനസുടക്കിയ ഭദ്ര അനന്തന്റെ വാക്കുകളെ ചെവികൊള്ളാൻ തയ്യാറായിരുന്നില്ല…

“ഇത്രയും നാള് കഷ്ടപ്പെട്ടിട്ടു നിങ്ങളെന്ത് നേടി? പ്രാരാബ്ദക്കാരനായ നിങ്ങളെ വിവാഹം കഴിച്ചതിന്റെ പേരിൽ എന്റെ കുടുംബത്തിൽ നിന്നുള്ളവരിൽ നിന്ന് പോലും അപമാനം മാത്രേ എനിക്ക് കിട്ടിയിട്ടുള്ളു.. എനിക്ക് അന്തസായി ജീവിക്കണം..

അതിനു പണം വേണം.. ഞാൻ ഇവിടെ താമസിക്കുന്നത് ബുദ്ധിമുട്ട് ആണെങ്കിൽ നിങ്ങൾ അത് പറഞ്ഞാൽ മതി “

അവളുടെ വാക്കുകൾ കേട്ട് തന്റെ ഹൃദയത്തിൽ ചേർത്ത് വച്ചിരുന്നവൾ തന്നെയോ ഇതെന്ന് അവിശ്വസനീയതയോടെ അയാൾ നോക്കി നിന്നു തന്റെ സ്നേഹത്തേക്കാൾ.. തനിക്കൊപ്പമുള്ള ജീവിതത്തേക്കാൾ പണത്തിനാണ്’ അവൾ മൂല്യം കൽപ്പിക്കുന്നത് എന്ന തിരിച്ചറിവിൽ അയാൾ തകർന്നു പോയ്‌..

നാളുകൾ കടന്നു പോയ്.. ഡ്യൂട്ടി കഴിഞ്ഞാലുടൻ വീട്ടിൽ എത്താൻ തിടുക്ക പ്പെട്ടിരുന്ന മനസ് ഇപ്പോൾ ബാ റുകളിൽ നിന്ന് ബാ റുകളിലേക്ക് അയാളെ നയിച്ചു.. തന്റെ വീട്ടിൽ ആ ക്രൂ രത തുടർച്ചയായി അരങ്ങേറുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.. മകൾക്കായ് അവളുടെ ജീവിതത്തിൽ സമാധാനം ഉണ്ടാകാൻ.. അവൾക്ക് ഒന്നും നഷ്ടമാകാതിരിക്കാൻ അയാൾ അങ്ങോട്ട് ശ്രദ്ധിക്കാതെയായി.. പക്ഷെ ആ പ്രതീക്ഷയും അസ്തമിപ്പിച്ചു കൊണ്ട് മകൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് അയാളെ തേടി ഒരു വാർത്ത എത്തി..

“അധികമായ ര ക്തസ്രാവത്താൽ ബോധം നഷ്ടപെട്ട അനുപമയെ ഹോസ്പിറ്റലിൽ എത്തിച്ചിരിക്കുന്നു”എന്നുള്ള വാർഡന്റെ അറിയിപ്പിനെ തുടർന്ന് അവിടേക്ക് എത്തിച്ചേർന്ന അയാൾ കണ്ടത് ജീവന്റെ അവസാന മിടിപ്പും ഇല്ലാതായ തന്റെ മകളെ ആണ്.. കോളേജ് വിദ്യാർത്ഥിനി ആയ തന്റെ മകൾ അനുപമക്ക് അനധികൃതമായി ഏതോ ഡോക്ടർ നടത്തിയ അ ബോർഷൻ ആണ് മരണ കാരണമെന്ന് ‘ അറിഞ്ഞു അയാൾ വീണ്ടും ഒരിക്കൽ കൂടി തകർന്ന് നിന്നു..

വിവരമറിഞ്ഞു ഹോസ്പിറ്റലിലേക്ക് ആർത്തലച്ചു എത്തിയ ഭാര്യക്ക് മുൻപിലേ ക്കായി മകളുടെ ശ വശരീരം അയാൾ നീക്കി വച്ചു.. മകളെ നോക്കി പൊട്ടികരയുന്ന ഭദ്രയെ നോക്കി അയാൾ ചിരിച്ചു.. “കർമ്മ ” എന്ന് പിറുപിറുത്തു കൊണ്ട് പിന്തിരിഞ്ഞു നടന്നു.. തിരിഞ്ഞു നോക്കാതെ….

മകളുടെ ശവശരീരവും വച്ചു ഭദ്ര കാത്തിരുന്നു.. അവളുടെ അച്ഛൻ വരുമെന്നുള്ള പ്രതീക്ഷയിൽ.. പക്ഷെ അയാൾ വന്നില്ല.. പിന്നെ ഒരിക്കലും..

ആ വീട്ടിലെ ഏകാന്ത വാസമായിരുന്നു പിന്നീട് ഭദ്രക്ക് കിട്ടിയ ശിക്ഷ..!

അതിനെ ഏകാന്ത ജീവിതമെന്ന് പറയാമോ? പിറക്കും മുൻപേ തന്റെ കൈയ്യാൽ കൊഴിഞ്ഞു വീണ കുറെ ആത്മാക്കൾക്കൊപ്പം.. അവരുടെ പ്രാണൻ എടുക്കു മ്പോൾ അതി ശക്തമായ പിടച്ചിലുകൾ വീണ്ടും കണ്മുന്നിൽ കണ്ടിട്ടെന്നവണ്ണം ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കി അവൾ ജീവിച്ചു..

വീട്ടിൽ സഹായത്തിനു വരുന്ന സ്ത്രീയിൽ നിന്ന് അവളുടെ ഒരു ബന്ധു രമേശ്വരത്തു വച്ചു അനന്തനെ കണ്ടുവെന്നറിഞ്ഞു ഒരു നേർത്ത പ്രതീക്ഷയിൽ തന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു മാപ്പിരക്കാൻ വന്നതാണ്.. പക്ഷെ ഈ തിരക്കിൽ എവിടെ.?..?ആൾക്കൂട്ടത്തിനിടയിലൂടെ ഭദ്ര പതിയെ കടലിലേക്ക് ഇറങ്ങി….?തന്റെ സർവ്വ പാപമോക്ഷത്തിന് ഈ സമുദ്ര ജലം മതിയാകുമോ….? പെട്ടന്ന് തന്റെ മുന്നിലായ് നടന്നവർ ഓടിയിറങ്ങി ഒരു ആൾക്കൂട്ടം സൃഷ്ടിക്കുന്നത് കണ്ട് അവിടെയെത്തിയ ഭദ്ര ഒരു മിന്നായം പോലെ കണ്ടു.ഒരാൾ വീണു കിടക്കുന്നു..

“പാവം എല്ലാ പാപങ്ങളും കഴുകി കളഞ്ഞു അയാൾ ഇവിടെ ആത്മ ശാന്തി നേടി,” ആളുകൾക്കിടയിൽ നിന്ന് ആരോ പറയുന്നത് ഭദ്ര കേട്ടു.. താടിയും മുടിയും നീണ്ടു വളർന്നു ഒരു ക്ഷീണിത രൂപമായിരുന്നു അതെങ്കിലും തന്നെ ഹൃദയത്തിൽ ചേർത്ത് വയ്ച്ച ആ മുഖം തിരിച്ചറിയാൻ ഭദ്രക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല …

തന്റെ തെറ്റുകൾ ഒരിക്കലും പൊറുക്കപെടില്ല എന്ന തിരിച്ചറിവിൽ ഭദ്ര കരയാൻ പോലുമാകാതെ ആ സ്പന്ദനം നിലച്ച ശരീരത്തിന് മുന്നിൽ തറഞ്ഞു നിന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *