പ്രണയം….സൗഹൃദത്തിനും…സ്നേഹത്തിനും ഇടയിലുള്ള നൂൽ പ്പാ ലമാണോ പ്രണയം ?സൗഹൃദത്തിന്റെ ഏതു നശിച്ച നിമിഷത്തി ലാണ്‌ അവന്റെ സൗഹൃദം പ്രണയമാകുന്നു എന്ന തോന്നൽ എനിയ്ക്കുണ്ടായത്

നൊമ്പരം

എഴുത്ത്:-ഭാവനാ ബാബു

നിമിഷ ചേച്ചി…..

ഇൗ തിരക്കിനിടയിൽ ആരാ എന്നെ വിളിയ ക്കാൻ എന്ന അർത്ഥത്തിലാണ് തിരിഞ്ഞു നോക്കിയത്….

ആൾക്കൂട്ടത്തിനിടയിൽ വേഗത്തിൽ വരുന്ന അവനെ എനിയ്ക്ക് ആദ്യം മനസ്സിലായില്ല….

” ചേച്ചിയ്ക്ക് എന്നെ മനസ്സിലായില്ലേ ?”

“ചേച്ചി…ഞാൻ മനു..”

മനു… അതെ….മനു തന്നെ….അവനെ ഞാൻ എങ്ങനെ മറക്കാനാണ് ?അവനെ നേരിടാ നാകാതെ ഞാൻ അല്പം വിഷമിച്ചു…അവന്റെ കണ്ണുകളിലെ ചോദ്യം ഞാൻ കണ്ടില്ലെന്നു നടിച്ചു….

“ചേച്ചി….ഞാൻ ചുമ്മാ ഒന്നു ക റ ങ്ങാനിറങ്ങിയതാണ്….. അശയും മോളുമുണ്ട് ഒപ്പം”.

റോഡ് മുറിച്ചു വരുന്ന അശയെയും മോളെയും കണ്ട് ഒരുപാട് സന്തോഷം തോന്നിയെനിയ്ക്ക്‌…

“മനു…മോൾ മിടുക്കിയായല്ലോ….” അവൻ ശരിയെന്ന് വെറുതെ തലയാട്ടുക മാത്രം ചെയ്തു….

മായയെ ആദ്യമായിട്ടാണ് നേരിൽ കാണുന്നത്….ഫോട്ടോയിൽ ഉള്ളതിനേക്കാൾ ഭംഗിയുണ്ട്.. അവൾ എന്തൊക്കെയോ ചോദി യ്ക്കുന്നുണ്ട് . അവിടെ നിന്നും വേഗം ഒടിയോളി യ്ക്കാൻ കൊതിച്ചു പോയി….ഇനിയും അവിടെ നിൽക്കാൻ എനിക്കാവില്ല…എന്റെ മുഖം വിളറി വെളുത്ത് ഒരു വഴിയായി.അവരോട് വേഗം യാത്ര പറഞ്ഞു ഞാൻ നടന്നു നീങ്ങി .

മനു….എന്റെ വിരസമായ ഏതോ സായാഹ്നത്തിൽ എന്റെ ചാറ്റ് ബോക്സിൽ എ ത്തപ്പെട്ടവൻ…. പതുക്കെ പതുക്കെ ഞാൻ പോലുമറിയാതെ അവൻ എന്റെ ഏറ്റവും നല്ല സുഹൃത്തായി . എന്റെ എഴുത്തിനെ അവൻ എപ്പോഴൊക്കെയോ സ്നേഹിച്ചിരുന്നു . അവനുമുണ്ടായിരുന്നൂ ഇത്തരം ഭ്രാന്തുകൾ….

കഥകൾക്കും ,കവിതകൾക്കും ഇടയിലേവിടെയോ കടന്നുവരുന്ന മോളുടെ കുറുമ്പുകൾ , അശയുടെ വാശികൾ.,. വർണാഭമായ ഒരു ലോകം തന്നെ അവനു ചുറ്റുമുണ്ട് എന്നു ഞാൻ വെറുതെ കൊതിച്ചുപോയി…. പക്ഷേ… ഒക്കെ എന്റെ വെറും തോന്നലുകൾ മാത്രം…ആശയുടെ വാശികൾ പലപ്പോഴും അവനെ വേദനിപ്പിച്ചിരുന്നു… നിസ്സാര കാര്യങ്ങൾക്കുള്ള അവളുടെ പിണങ്ങിപ്പോക്കും….എന്നാലും അ ഒറ്റപ്പെടലിൽ വിങ്ങുന്ന അവന്റെ മനസ്സ് അവളുടെ പിന്നാലെ വീണ്ടും ചെല്ലും….അവന്റെ പ്രണയം പലപ്പോഴും അവളുടെ മുന്നിൽ തോറ്റു കൊടുക്കും….

എപ്പോഴൊക്കെയോ…അവൻ പങ്കു വച്ച അവന്റെ നൊമ്പരങ്ങൾ ….അതിൽ ഞാനും സാന്ത്വനം പകർന്നു…ഒരു നല്ല സൗഹൃദം…

പ്രണയം….സൗഹൃദത്തിനും…സ്നേഹത്തിനും ഇടയിലുള്ള നൂൽ പ്പാ ലമാണോ പ്രണയം ?സൗഹൃദത്തിന്റെ ഏതു നശിച്ച നിമിഷത്തി ലാണ്‌ അവന്റെ സൗഹൃദം പ്രണയമാകുന്നു എന്ന തോന്നൽ എനിയ്ക്കുണ്ടായത് ?

ഒന്നും പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന പ്രണയം ഒരു തെറ്റാണോ ? അവന്റെ സ്വപ്നങ്ങളിൽ എന്നെ കാണുന്നത് ആ പ്രണയം കൊണ്ടാകുമോ ? ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ എന്നെ അസ്വസ്ഥയാക്കി….. ഒടുവിലെപ്പൊഴോ അവന്റെ ആശയുടെ പിണക്കം പോലും അവൻ കണ്ടില്ലെന്നു നടിച്ചു…ആ ഏകാന്തത പോലും അവനെ മുറിപ്പെടു ത്തിയില്ല…അവന്റെ ലോകം എന്നിലേയ്ക്ക് ചുരുങ്ങുന്ന പോലെ…അവനു കൂട്ടായി അവൻ തേടുന്നത് എന്നെ മാത്രം…പലപ്പോഴും അവനോട് ചോദിയ്ക്കാൻ തുടങ്ങിയതാണ്…”എന്തിനാണ് നീ എന്നെ ഇത്രമേൽ സ്നേഹിക്കുന്നത്”,,?…..അവന്റെ സ്നേഹം ഒരു ഭാരമാകുന്ന പോലെ….അവന്റെ ജീവിതത്തിൽ ഞാൻ ഒരു കരിനിഴൽ പരത്തുന്ന പോലെ…..സ്നേഹം പകർന്ന എന്റെ സായാഹനങ്ങൾ എന്നിൽ നിന്നും അകന്നു പോകുന്നു…എവിടെയോ ഞാൻ എന്നെ സ്വയം കുറ്റപ്പെടുത്തി.. സൗഹൃദങ്ങൾ കൊഴിഞ്ഞു പോകുന്ന ഇലകളെ പോലെയാണ്….ഇലകൾ കൊഴിഞ്ഞു പോകണം…വീണ്ടും തളിരിടുന്ന പുതു നാമ്പുകൾ…ഇലകൾ കൊഴിയാത്ത വൃഷങ്ങൾ ഉണ്ടാകുമോ ? അറിയില്ല..

ഒടുവിൽ അസ്വസ്ഥമായ ഏതോ പ്രഭാതത്തിൽ ഞാൻ അവനുള്ള മെസ്സജിൽ ഇങ്ങനെ കുറിച്ചു…”നീയെന്നുമെന്‍റെ പ്രിയസുഹൃത്…എന്നും എപ്പോഴും…ഏതെങ്കിലും വഴികളിൽ കണ്ടാൽ തിരിച്ചറിയാതെ പോകട്ടെ..”എന്റെ വിരലുകൾ ബ്ലോക്ക് ഓപ്ഷനിൽ അമർന്നു…

ചിലപ്പോഴൊക്കെ സൗഹൃദം ഒരു നൊമ്പരമായി എന്നുമുണ്ടാകും…പുതു നാമ്പുകൾ പൊഴിയ്ക്കുന്ന വൃഷം…അതിനു പൊഴിഞ്ഞു പോയ ഇലകളുടെ മാധുര്യം ഉണ്ടാകുമോ…? മനുവിന്റെ ലോകം അതു ഞാനല്ല…കുറച്ചുന്മുന്പ ഞാൻ കണ്ടതാണ് അവന്റെ ലോകം…എന്നാലും ഇന്നും ആ ചോദ്യം എന്നെ നൊമ്പരപ്പെടുത്തു ന്നു…”എന്തിനാണ് നീയെന്നെ ഇത്രമേൽ സ്നേഹിച്ചത്” ?

Related Posts

Leave a Reply

Your email address will not be published. Required fields are marked *