ഫോൺ കട്ട് ചെയ്തുകൊണ്ടാണ് അയാൾ എന്റെ ചോദ്യത്തിന് മറുപടി തന്നത്. സത്യം പറഞ്ഞാൽ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് പോലും എനിക്ക് അറിയുന്നുണ്ടായിരുന്നില്ല……

എഴുത്ത് :- വൈദേഹി വൈഗ

” പെട്ടെന്നൊരു ദിവസം കൊണ്ട് ഞാനെങ്ങനെയാ നിങ്ങളുടെ ആരുമല്ലാതായത്…..”

ഫോൺ കട്ട് ചെയ്തുകൊണ്ടാണ് അയാൾ എന്റെ ചോദ്യത്തിന് മറുപടി തന്നത്. സത്യം പറഞ്ഞാൽ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് പോലും എനിക്ക് അറിയുന്നുണ്ടായിരുന്നില്ല.

രണ്ട് വർഷം മുൻപ് ആണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്, എന്റെ പതിനേഴാമത്തെ പിറന്നാളിന്റെ അന്ന്, എന്റെ വീട്ടിൽ വച്ച്, അതും ഒരു പെണ്ണുകാണൽ ചടങ്ങിൽ….

ഒരു ചായ കുടിക്കുന്ന ഗ്യാപ്പിൽ ഒരാളെ എങ്ങനെ മനസിലാക്കും…. എങ്ങനെ അയാളെ കല്യാണം കഴിക്കും എന്നൊക്ക ആയിരുന്നു അപ്പോൾ എന്റെ ചിന്തകൾ….

പക്ഷെ 5 മിനിറ്റ് സംസാരത്തിൽ അയാളെ എനിക്ക് ഇഷ്ടമായോ എന്നൊരു സംശയം, കാരണം അത്രയും മനോഹരമായി വർത്തമാനം പറയുന്ന ആരെയും ഞാൻ മുൻപ് കണ്ടിട്ടില്ല.

ആലോചിച്ചു പറയാം എന്ന് പറഞ്ഞു അവർ പോയി, വൈകുന്നേരം അവരുടെ വിളിയെത്തി. അവർക്ക് എന്നേ ഇഷ്ടമായെന്ന്….

ചെറിയൊരു സന്തോഷം തോന്നാതിരുന്നില്ല,

പിന്നെ അച്ഛനും അപ്പച്ചിയുടെ മോനും ചെക്കനെക്കുറിച്ച് പോയി അന്വേഷിച്ചപ്പോഴും നല്ല അഭിപ്രായം,

എൻഗേജ്മെന്റ് പെട്ടെന്ന് ആണ് നിശ്ചയിച്ചത്, വളയിടൽ ചടങ്ങിന് ശേഷമാണ് ശരിക്കും ഞാനും അയാളും മനസ്സ് കൊണ്ട് അടുത്തത്.

അമ്മയുടെ ഫോണിലേക്ക് അയാൾ വിളിക്കും, പഠിക്കാൻ ഉള്ളത് കൊണ്ടും അമ്മയുടെ ഫോൺ ആയതു കൊണ്ടും കുറച്ചു നേരമേ മിണ്ടാൻ പറ്റൂ… അത് കൊണ്ടാവും അയാൾ പുതിയ ഫോൺ കൊടുത്തയച്ചത്.

പ്ലസ്ടു പഠിക്കുന്ന എനിക്ക് മാത്രമേ ക്ലാസ്സിൽ ഫോൺ ഉള്ളൂ, അതും വിലകൂടിയ ടച്ച് ഫോൺ ഉള്ളൂ എന്നതൊക്കെ അന്ന് എനിക്ക് വലിയ കാര്യമായിരുന്നു.

പിന്നെ പകലെന്നോ രാത്രി എന്നോ ഇല്ലാതെ മണിക്കൂറുകളോളം ഞങ്ങൾ സംസാരിച്ചിരുന്നു.

പക്ഷെ പെട്ടെന്ന് ഒരു ദിവസം അയാൾ വിളിക്കാതെയായി.. അമ്മയുടെ കൈയിൽ നിന്ന് ബുക്ക് വാങ്ങാനെന്നും പറഞ്ഞ് 50 രൂപ വാങ്ങി 30 രൂപയുടെ കൂപ്പൺ വാങ്ങി ഫോണിൽ ചാർജ് ചെയ്തു അങ്ങോട്ട് വിളിച്ചു.

പക്ഷെ എടുക്കുന്നില്ല. കുറെ പ്രാവശ്യം വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്ന് പറഞ്ഞു.

തിരക്കിൽ ആയതു കൊണ്ടാവും ഫോൺ എടുക്കാത്തത് എന്നാണ് ആദ്യം കരുതിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ എനിക്ക് പേടിയായി, എന്നോട് പിണങ്ങി എന്ന് കരുതി…..

പക്ഷെ കാര്യങ്ങൾ അറിയാൻ പിന്നെയും കുറച്ചു ദിവസം വേണ്ടിവന്നു.

അവർക്ക് പറഞ്ഞ സ്ത്രീധനത്തേക്കാൾ കൂടുതൽ വേണമെന്ന് പറഞ്ഞിരുന്നു, അച്ഛന് അത് കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ബന്ധം വേണ്ടാന്ന് വച്ചു.

അത് കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല,വിളിച്ചപ്പോൾ ഫോൺ എടുത്തു, പക്ഷെ ഞാൻ ചോദിച്ചതിനൊന്നും മറുപടി പറയാതെ അയാൾ ഫോൺ കട്ട് ചെയ്തു.

പിന്നെ ഞാൻ അയാളെ വിളിച്ചിട്ടില്ല, സങ്കടങ്ങൾ ഒക്കെയും അച്ഛനും അമ്മയും അറിയാതെ കരഞ്ഞു തീർത്തു. അവരുടെ മുന്നിൽ ഞാൻ ഹാപ്പി ആയിരിക്കണമല്ലോ….

ഫോണും അവർ എന്റെ കൈയിലിട്ട് തന്ന വളയും തിരിച്ചു കൊടുത്തു.

ഈ പ്രശ്നങ്ങൾ കാരണം എന്റെ അച്ഛനും അമ്മയും തമ്മിൽ വഴക്കുകളുണ്ടാകാൻ തുടങ്ങി, അവർ വേർപിരിഞ്ഞു..

ഒരേ സമയം കുടുംബവും ഇഷ്ടപ്പെട്ടയാളും എന്നേ വിട്ടകന്നു.

കുറച്ചു മാസങ്ങൾക്ക് മുൻപ് അയാളുടെ fb ഞാൻ കണ്ടു, അയാളോടൊപ്പം ചേർന്നു നിൽക്കുന്ന ഒരു പെണ്ണിനേയും….

ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ ഒരു മരവിപ്പ് മാത്രമാണ്….

എന്റെ സ്വന്തം പ്രണയപരാജയകഥ 🙂

Related Posts

Leave a Reply

Your email address will not be published. Required fields are marked *