പക്ഷെ അടുത്ത തവണ പറഞ്ഞപ്പോൾ ആർക്കൊ ചെറിയൊരു മൂവ് ഫീൽ ചെയ്തു .. അപ്പോൾ കാർത്തിക്കിന്റെ മുഖത്തൊരു കള്ള ചിരി….

Story written by Rivin Lal

മൈസൂരിൽ കോളേജിൽ പഠിക്കുന്ന കാലം..!! ഹോസ്റ്റൽ ലൈഫ് അടിച്ചു പൊളിച്ചിരുന്ന നാളുകൾ..!! അങ്ങിനെ ഒരു വിനായക ചതുർത്ഥിയുടെ തലേ ദിവസം..!! ലീവ് ആയതു കൊണ്ട് എല്ലാരും നാട്ടിൽ പോയി.!! ഞാനും എന്റെ മൂന്ന് മലയാളീ റൂംമേറ്റ്സും തൊട്ടടുത്ത റൂമിലെ രണ്ടു കന്നഡ സുഹൃത്തുക്കളും മാത്രമേ ഹോസ്റ്റലിൽ ഉള്ളു..!! ബാക്കി അറുപതു കന്നഡ കുട്ടികളും നാട്ടിൽ പോയി .. ഹോസ്റ്റൽ വാർഡൻ അടക്കം.!!

സ്ഥിരം ലീവ് ദിവസം പോലെ പകലൊക്കെ ഉറങ്ങിയും പുറത്തു കറങ്ങിയും സമയം പോക്കി.!! രാത്രി ആയപ്പോൾ ബോർ അടിക്കാൻ തുടങ്ങി..!! അപ്പോൾ തൊട്ടടുത്ത റൂമിലെ കന്നഡ സുഹൃത്തുക്കൾ വന്നു കത്തിയടി തുടങ്ങി.!!

അങ്ങിനെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കീർത്തൻ എന്ന കന്നഡ സുഹൃത്ത് പറഞ്ഞു .. Da.. Shall we play ojho board.?? അത് വേണോ എന്ന് ഞാൻ ചോദിച്ചു.. I dont belive in ojho board and all.. ധാ ബെബിന്റെ മറുപടി വന്നു..!!.. നല്ല വയനാടൻ നിരീശ്വരവാദി അച്ചായന്റെ വാക്കുകൾ കീർത്തനെ താല്പര്യം കൂട്ടി..!!

ഓക്കേ .. എന്നാൽ ബെറ്റ് വെക്കാം .. പ്രേതം വന്നാൽ 500 രൂപ ബെബിൻ തരണം … വന്നില്ലേൽ കീർത്തൻ തരണം .. എല്ലാർക്കും ത്രിൽ ആയി .. എന്നാൽ വെക്കേടാ നിന്റെ ഒരു ഓജോ ബോർഡ് .. ഇന്ന് പ്രേതത്തെ കണ്ടിട്ടു തന്നെ ബാക്കി കാര്യം .. വെല്ലു വിളിക്കു മൂർച്ച കൂടി … അങ്ങിനെ റൂമിന്റെ ഡോർ അടച്ചു.. എല്ലാ ജനലുകളും അടച്ചു ..

കീർത്തൻ പറഞ്ഞത് പോലെ ടാബ്ലിളിൽ ഞങ്ങൾ ഓജോ ബോർഡ് പേപ്പർ കട്ട് ചെയ്തു അക്ഷരങ്ങളും അക്കങ്ങളും എഴുതി ഉണ്ടാക്കി വട്ടത്തിൽ വെച്ചു .. ഒരു രൂപയുടെ കോയിനും സ്റ്റീൽ ഗ്ലാസും മെഴുകു തിരിയും വെച്ചു.. കളി തുടങ്ങാൻ നേരമായി .. കളിക്കേണ്ട രീതി ഒക്കെ അവൻ പറഞ്ഞു തന്നു ..സമയം രാത്രി 11.45 കഴിഞ്ഞു .. കോയിന് മുകളിൽ ചെറിയ മെഴുകു തിരി വെച്ചു ഗ്ലാസ് കൊണ്ട് മൂടി..

ഇനി മൂന്നു പേരുടെ വിരൽ വെക്കണം .. ധൈര്യമുള്ള മൂന്ന് പേർ വേണം.!! ആരൊക്കെയാ വെക്കുന്നെ .. നിധിയുടെ മറുപടി .. ബെറ്റ് വെച്ച രണ്ടു പേർ തന്നെ ആദ്യം ചൂണ്ടു വിരൽ ഗ്ലാസിന് മുകളിൽ വെച്ചു… മൂന്നാമതായി ഞാനും വെച്ചു.. എന്നിട്ട് ആകാംഷയോടെ എല്ലാരും നേരിയ പരിഭ്രമത്തോടെ മുഖത്തോടെ മുഖം നോക്കി .. എന്നിട്ട് ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു പറഞ്ഞു ..” good spirit come.. good spirit come.. Good spirit come..!”

മൂന്നു പേരും ഒരുമിച്ചു പറഞ്ഞു..

“Good spriit come..good spirit come.. Good spirit come..!””

ഗ്ലാസ് അനങ്ങുന്നതും നോക്കി അതിലേക്കു ആകാംഷയോടെ ഞങ്ങൾ നോക്കി ഇരുന്നു..!!

പക്ഷെ… “ഒന്നും വന്നില്ല..!!”

ഞങ്ങൾ ഒന്നൂടി പറഞ്ഞു .. അപ്പോളും ഒന്നും സംഭവിച്ചില്ല..!!

ബെബിൻ പറഞ്ഞു .. കണ്ടോ ഞാൻ അപ്പോളെ പറഞ്ഞില്ലേ ഈ ഭൂതവും പ്രേതവും ഒന്നുമില്ലെന്നെന്ന് .. ഇപ്പോൾ എന്തായി .?? 500 എടുക്കു മോനെ … നീ ബെറ്റ് തോറ്റൂ.. കീർത്തൻ പറഞ്ഞു .. NO da.. We will try once again.!! It will come.. Am sure.!! ഞങ്ങൾ മൂന്ന് പേരും വിരൽ എടുത്തു .. പകരം നിധിയും കാർത്തിക്കും വൈശാഖും വിരൽ വെച്ചു ഗ്ലാസിന് മുകളിൽ..!! അവരും പറഞ്ഞു …

അപ്പോളും ഒന്നും വന്നില്ല ….!!!

പക്ഷെ അടുത്ത തവണ പറഞ്ഞപ്പോൾ ആർക്കൊ ചെറിയൊരു മൂവ് ഫീൽ ചെയ്തു .. അപ്പോൾ കാർത്തിക്കിന്റെ മുഖത്തൊരു കള്ള ചിരി .. ഡാ.. കള്ള കാർത്തിക്ക്.. കള്ള കളി വേണ്ട കേട്ടോ .. നീ അറിഞ്ഞു കൊണ്ട് മൂവ് ചെയ്തതാണ് എനിക്കറിയാം .. നിധിയുടെ മറുപടി .. Sorry sorry guys.. I was kidding.. കാർത്തിക് ക്ഷമാപണം നടത്തി..!! വീണ്ടും പലരും മാറി മാറി ഒരു 8 തവണയോളം ശ്രമിച്ചു .. ഒന്നും വന്നില്ല .. സമയം കടന്നു പോയി കൊണ്ടിരുന്നു.. എല്ലാരുടെ മുഖത്തും നിരാശ വരാൻ തുടങ്ങി … ഉറക്കവും.!! സമയം അർദ്ധ രാത്രി 12.15 കഴിഞ്ഞു .!! ജനലിന്റെ അപ്പുറത്തുള്ള മരത്തിൽ നിന്നും ഏതോ ഒരു കിളിയുടെ അപകീർത്തി ചിലപ്പ്‌ ശബ്ദം മാത്രം ആ ഹോസ്റ്റൽ നിശബ്ദയിൽ ഞങ്ങളെ അവിചാരിതമായി വെറുപ്പിച്ചു കൊണ്ടിരുന്നു.!!

അവസാനം ബെറ്റ് ജയിച്ചെന്നും പറഞ്ഞു കളി നിർത്താൻ പോയി.!! അപ്പോൾ കീർത്തൻ .. Da its last attempt.. Plzz.. Once more..

ശരി ലാസ്‌റ് എങ്കിൽ ലാസ്‌റ് .. ഇതോടെ തീരണം .. വീണ്ടും ഞാനും ബെബിയും കീർത്തനും വിരൽ ഗ്ലാസിന് മുകളിൽ വെച്ചു.. വീണ്ടും മൂന്ന് തവണ പറഞ്ഞു good spirit come.. Good spirit come.. Good spirit come..!

പക്ഷെ ഇത്തവണ എന്തോ ഒരു ഫീൽ ഉള്ളത് പോലെ .. ഗ്ലാസ് ചെറുതായി ഒന്ന്‌ അനങ്ങിയ പോലെ എല്ലാർക്കും ഫീൽ ചെയ്തു.!! ഞങ്ങൾ മുഖത്തോടു മുഖം നോക്കി..!! പിന്നെ ഒന്നൂടി മെല്ലെ good spirit come എന്ന് പറഞ്ഞപ്പോൾ ഗ്ലാസ് ശരിക്കൊന്നു തട്ടുന്ന പോലെ മൂവ് ആയി .!! ഒരു നിമിഷം എല്ലാരും ഞെട്ടി പോയി.!! ഗ്ലാസിന് മുകളിൽ വിരൽ വെച്ച മൂന്ന് പേരുടെയും കൈ പേടിച്ചു വിറക്കാൻ തുടങ്ങി .. ഡാ .. ഇത് മൂവ് ചെയ്തു .. നിനക്ക് ഫീൽ ചെയ്തോ .. അതേടാ .. സത്യം .. Its moved.. We felt it.!! ഞങ്ങൾ വിശ്വസിക്കാനാവാതെ പരസ്പരം പറഞ്ഞു .!!

കീർത്തൻ പറഞ്ഞു .. പേടിക്കേണ്ട .. നമുക്കു ഓരോന്ന് ചോദിക്കാം ഇതിനോട് … ഇത് ശരിക്കും മറുപടി ആയി മൂവ് ചെയ്യുമോ എന്നറിയാമല്ലോ.!! എന്നാലും എല്ലാരുടെ മുഖത്തും ഭയം നിഴലിച്ചു.. ഹാർട്ട് ബീറ്റ് കൂടാൻ തുടങ്ങി.!! ഡാ .. വേണോ ..ഞാൻ പറഞ്ഞു… നമുക്കിത് നിർത്താം .. കൈ വിട്ടു പോകുമോ എന്നൊരു പേടി ഇപ്പോൾ ..ബെറ്റ് നീ ജയിച്ചു .. സമ്മതിച്ചു .. നമുക്കിത് ഇവിടെ വെച്ച് നിർത്താം… .!!! വേണം റിവിൻ .. നമ്മൾ ഏതായാലും ഇത്ര എത്തി .. ഇനി തീർത്തിട്ട് പോകാം .. അവന്മാർ പറഞ്ഞു .. അങ്ങിനെ ഞങ്ങൾ കളി തുടർന്നു .. കീർത്തൻ ആദ്യം ചോദിച്ചു .. Who are you.???

റിപ്ലൈ ആയി ഒന്നും ഗ്ലാസ് മൂവ് ആയില്ല .. അവൻ ഒന്നൂടി ചോദിച്ചു .. Who are you..??

പെട്ടെന്ന് ഗ്ലാസ് മെല്ലെ മെല്ലെ നീങ്ങാൻ തുടങ്ങി .. മുന്നിൽ നടക്കുന്നത് വിശ്വസിക്കാൻ ആകാതെ ഞങ്ങൾ മൂന്ന് പേരുടെയും കൈകൾ വിറച്ചു കൊണ്ടിരുന്നു .. മൂന്നു പേരുടെയും വിരലും കൊണ്ട് ഗ്ലാസ് അക്ഷരങ്ങളുടെ അടുത്തേക് മെല്ലെ മെല്ലെ നീങ്ങി…

ആദ്യം d യുടെ അടുത്തേക്കാണ് മെല്ലെ പോയത് .. പിന്നെ മെല്ലെ U വിന്റെ അടുത്തേക് .. പിന്നെ m.. പിന്നെ i.. പിന്നെ n… ലാസ്‌റ് y.. എന്നിട്ട് ഗ്ലാസ് നടുവിൽ മൂവ് നിന്നു … ഞങ്ങൾ മൂന്ന് പേരും മുഖത്തോടു മുഖം നോക്കി ഭയത്തോടെ ലെറ്റേഴ്സ് കൂട്ടി വായിച്ചു ..

“ഡുമിനി..!!!””

പിന്നെ ഭയത്തിന്റെ നിമിഷങ്ങൾ മാത്രം..!!

അടുത്തതായി ഞങ്ങൾ ചോദിച്ചു.. “എവിടെ നിന്നാണ് നീ വരുന്നത് .?? Where did u come from.??”

വീണ്ടും ഗ്ലാസ് ഉത്തരത്തിനായി മെല്ലെ മൂവ് ചെയാൻ തുടങ്ങി..

“ആദ്യം a യിൽ .. പിന്നെ i.. പിന്നെ l…മറുപടി വന്നു … “air”

ഡാ .. അപ്പോൾ ഇതു കാറ്റിലൂടെ സഞ്ചരിക്കുക ആയിരിക്കും അല്ലെ .. നിധി പറഞ്ഞു ..

” how did u die.?? നിങ്ങൾ എങ്ങിനെയാണ് മരിച്ചത് .?? ഞങ്ങൾ വീണ്ടും ചോദിച്ചു ..
” ഗ്ലാസ് മൂവ് ചെയാൻ തുടങ്ങി ” lorry accident”..

എവിടെ വെച്ച് ..?? ഞങ്ങൾ വീണ്ടും ചോദിച്ചു ഇപ്പോൾ ഗ്ലാസിന് വേഗത അല്പം കൂടി മറുപടി വരുമ്പോൾ …

” നഞ്ചൻഗുഡ് “.. (*അത് മൈസൂരിലേക്ക് പോകുന്ന വഴിയിലെ ഒരു ചെറിയ ഒരു ടൗൺ ആണ് *)

അതെ .. അതൊരു പൊട്ട സ്ഥലമാണ് .. ഒരുപാട് ആക്സിഡന്റ് ഒക്കെ നടന്ന സ്ഥലം .. ബെബിൻ ഓർമിപ്പിച്ചു ..

“എന്തിനാണ് നിങ്ങൾ വന്നത് “..

വീണ്ടും ചോദ്യങ്ങൾ തുടർന്നു … മറുപടി വന്നില്ല … വീണ്ടും ചോദിച്ചു …

പെട്ടെന്ന് പുറത്തെ മരത്തിലെ കിളി വീണ്ടും ചിലക്കാൻ തുടങ്ങി .. സമയം രാത്രിയുടെ യാമം 1 മണി കഴിഞ്ഞിരിക്കുന്നു .. അപ്പോൾ മറുപടി വന്നു ..” open the window” ഞെട്ടി എല്ലാരും … എന്തിനു ..??” ഞങ്ങൾ ചോദിച്ചു .. മറുപടി .. i want to show my face to you.!!”

“”വേണ്ടാ …!!!!! കാണണ്ടാ ..!!!!. എല്ലാരും ഒരുമിച്ചു പറഞ്ഞു ..!! നിധി; നിർത്താം ഇതു …മതി .!!. ഞാൻ പറഞ്ഞു .. ഡാ .. ഇത് കൈ വിട്ടു പോകുന്നു .. നമ്മുടെ ജനലിനു അപ്പുറം നിൽക്കുന്നു അത് .. ഒരു മീറ്റർ അകലത്തിൽ … ഒരു ജനവാതിലിനു അപ്പുറവും ഇപ്പുറവും ആണ് ഇപ്പോൾ നമ്മൾ .. എല്ലാരും പേടിച്ചു വിയർക്കാൻ തുടങ്ങി .. കാർത്തിക് പേടിച്ചു കരയാൻ തുടങ്ങി … ഞങ്ങൾ good spirit go എന്ന് പറഞ്ഞു .. ഗ്ലാസ് “no” യിലേക്ക് സ്പീഡിൽ മൂവ് ചെയ്തു .. ഞങ്ങൾ വീണ്ടും പറഞ്ഞു .. Good spirit go..!! അപ്പോളും “no” യിലേക്ക് വേഗത്തിൽ മൂവ് ചെയ്തു.!! എല്ലാരും പേടിക്കാൻ തുടങ്ങി ..

പുറത്തെ മരത്തിൽ നിന്നും ആ കിളി ഭയങ്കര അരോചകരാമായി ചിലച്ചു കൊണ്ടേ ഇരുന്നു.!!

അപ്പോൾ ഗ്ലാസ് അടുത്ത ചോദ്യത്തിന് മുൻപേ മൂവ് ചെയ്തു പറഞ്ഞു ..

” THAT BIRD CAN SEE ME.. !!”

എല്ലാരും പേടിച്ചു വിളറി വെളുത്തു..!! അപ്പോൾ ഞങ്ങൾ പറഞ്ഞു ” ഞങ്ങൾ ഇതു സ്റ്റോപ്പ് ചെയാൻ പോകുകയാണ് .. അതും പറഞ്ഞു എല്ലാരും ഗ്ലാസിന് മുകളിൽ നിന്നും വിരൽ എടുത്തു .. അപ്പോൾ ഗ്ലാസ് അനങ്ങാതെ നിന്നു .. എല്ലാരും ഗ്ലാസിന് മുകളിലേക്കു തുറിച്ചു നോക്കി ആകാംഷയോടെ ഇരുന്നു .! ..

അപ്പോൾ അതാ ഗ്ലാസ് തനിയെ നീങ്ങുന്നു ഓരോ ലെറ്റെറിലേക്കും .. അത് ഇങ്ങിനെ മൂവ് ചെയ്തു നിർത്ത

“if u sent me back now, then i will kill each and every one soon..!!!”””

ഇപ്പോൾ അതിനെ പറഞ്ഞയച്ചാൽ എല്ലാവരെയും കൊല്ലും എന്ന് പറഞ്ഞതോടെ എല്ലാരുടെയും സകല ധൈര്യവും ചോർന്നു പോയി .!! പേടിച്ചു പനി പിടിച്ച പോലെ വിറക്കാൻ തുടങ്ങി എല്ലാരും.!!! സൗണ്ട് ഒന്നും പുറത്തേക്കു വരുന്നില്ല പലരുടെയും.!! തൊണ്ട വരണ്ടു .!! റൂമിൽ നോക്കിയപ്പോൾ വെള്ളം തീർന്നിരിക്കുന്നു ബോട്ടിലിൽ.!! വെള്ളം എടുക്കാൻ വരാന്ത വഴി ഡൈനിങ്ങ് ഹാളിൽ പോണം .. റൂമിന്റെ ഡോർ തുറന്നു പുറത്തു പോകാൻ ആർകും ധൈര്യം ഇല്ല .!! എന്താ ചെയ്യാ ..?? പിന്നെ ഗ്ലാസ് തനിയെ ആണ് എല്ലാം മറുപടി ആയി മൂവ് ആയത് .!! വെള്ളം എടുക്കാൻ എന്താ ചെയ്യാ എന്ന് കാർത്തിക് ഞങ്ങളോട് ചോദിച്ചപ്പോൾ ഗ്ലാസ് മൂവ് ചെയ്തു .. ” dont go to dining hall..” because you will see my big leg.!!

ഞങ്ങൾ അന്ധാളിച്ചു.. അവിടെ എത്തിയോ അപ്പോളേക്കും ..?? വലിയ കാല് കാണുമെന്നോ ഹാളിൽ .. അയ്യൊ .. ഇനി ആക്‌സിഡന്റിൽ മുറിഞ്ഞു പോയ കാൽ എങ്ങാനും ആകുമോ .?? പക്ഷെ വലുതോ .??. അതാകുമോ ആത്മാവ് ഉദ്ദേശിച്ചെ .. ഒന്നും മനസിലാകാതെ ഞങ്ങൾക്കു സംശയം ആയി …. എന്തായാലും വെള്ളം എടുക്കാൻ പോകണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.!! അപ്പോൾ വൈശാഖ്.. ഡാ.. എനിക്ക് പേടിച്ചു മൂത്രം ഒഴിക്കാൻ മുട്ടുന്നു..!! പിടിച്ചു നിൽക്കാൻ പറ്റണില്ല.!!അപ്പോൾ ഗ്ലാസ് വീണ്ടും മൂവ് ചെയ്തു ..

” if u go to bathroom now, u will see my friend there.. His face is horrible with blood..!”

എലാരും ഞെട്ടി .. ദൈവമേ ഫ്രണ്ടും ഉണ്ടോ കൂടെ .. ലോറി ആക്‌സിഡന്റിൽ കൂടെ മരിച്ച ക്ലീനർ എങ്ങാനും ആകുമെന്നു ഞങ്ങൾ കണക്കു കൂട്ടി.!!!”എന്താ ചെയ്യാ ഇനി .. അവനു പിടിച്ചു നിൽക്കാൻ പറ്റണില്ല ..

അവസാനം നിവൃത്തി കെട്ടു റൂമിൽ ഉണ്ടായിരുന്ന ബക്കറ്റ് എടുത്തു മൂലയിൽ പോയി അവൻ അതിൽ കാര്യം കഴിക്കേണ്ടി വന്നു..!!

ഇനി എന്ത് ചെയ്യും .?? അതായി ഞങ്ങളുടെ മുന്നിലെ അടുത്ത ചോദ്യം.!! ഇതൊന്നു തീർക്കണ്ടേ ..?? ബിബിൻ സോണിയുടെ കാമറ ഫോൺ എടുത്തു .. ഡാ നമുക്കിത് വീഡിയോ എടുക്കാം .. പ്രൂഫ് ആയല്ലോ .. പെട്ടെന്ന് ആത്മാവിനു ദേഷ്യം വന്ന പോലെ ഗ്ലാസ് സ്പീഡിൽ “no” യിലേക്ക് നീങ്ങി .!! എല്ലാരും ഒന്നൂടി പേടിച്ചു .!! ഫോൺ ബെഡിൽ തന്നെ വെച്ചു..!!

ഞങ്ങൾ വീണ്ടും ചോദിച്ചു ..”” good spirit please go…!!””

മറുപടി വീണ്ടും “no” യിലേക്ക് തന്നെ പോയ്.!!

എപ്പോളാ പോകുക .??? When will U go.?? ഞങ്ങൾ വീണ്ടും ചോദിച്ചു ..

മറുപടി ഇല്ല …വീണ്ടും ചോദിച്ചു .. “i dont want to go..!!” മറുപടി വന്നു .!!!

എന്റെ ദൈവമേ ഏതു ബുദ്ധികാണാവോ ഇതു കളിക്കാൻ തോന്നിയെ.!! നിധി പ്രാകി.!!

എന്നാൽ പറയൂ..” ഈ സ്വർഗവും നരകവും ഒക്കെ ഉണ്ടോ ..!”” കീർത്തൻ ചോദിച്ചു .. അപ്പോൾ ഗ്ലാസ് ഇങ്ങിനെ ഒരു വളയുടെ വലുപ്പത്തിൽ വട്ടം വരക്കുന്ന പോലെ തിരിയാൻ തുടങ്ങി … ഉത്തരം പറയണോ വേണ്ടയോ എന്ന മട്ടിൽ.!! ഞങ്ങൾ മറുപടിക്കായി കാത്തു നിന്നു.!! പിന്നെ പെട്ടെന്ന് ഗ്ലാസ് നിന്നു.. Yes ലോ നോ യിലേക്കോ പോയില്ല .!! നടുവിൽ നിന്നു.!! ഉത്തരം പറഞ്ഞില്ല.!! പെട്ടെന്ന് “Drawing is good” എന്നു മൂവ് ആയി .!! Drawing.?? ഏതു drawing എന്നായി എനിക്ക് സംശയം .!! അപ്പോളാ നോക്കിയത് .. ഞാൻ വരച്ച ഒരു drawing വരാന്തയിലേക്ക് കാണുന്ന വിധത്തിൽ രണ്ടാമത്തെ വിൻഡോയിൽ തൂക്കി ഇട്ടിരുന്നു.!! അതാണ് .!! പെട്ടെന്ന് ആണ് ഓർത്തത്.!! അപ്പോൾ ആത്മാവ് ഇപ്പോൾ ഡോറിനു മുന്നിലെ വരാന്തയിൽ നിൽക്കുകയാണ്.!! വരാന്തയിലെ cfl ന്റെ വെളിച്ചത്തിൽ ഞങ്ങൾ എല്ലാരും ഡോറിനടുത്തെ വിൻഡോ ഗ്ലാസിലൂടെ വരാന്തയിലേക്ക് ഭീതിയോടെ നോക്കി.!!

പ്ലെയിൻ ഗ്ലാസ് വിൻഡോ അല്ലാത്തോണ്ട് ആ rough ടൈപ്പ് വിൻഡോ ഗ്ലാസിലൂടെ ഒരു വെളുത്ത നിഴൽ വരാന്തയിലൂടെ പെട്ടെന്ന് നടന്നു പോയതായി കുറച്ചു വ്യക്തമായി എല്ലാരും ഒരുമിച്ചു കണ്ടു.!!! പേടിച്ചിട്ടു ആർക്കും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ.!!!

ഡാ .. ഇത് നമ്മളെയും കൊണ്ടേ പോകു .. റൂമിനു ചുറ്റും ഓടി കളിക്ക ഡാ..!! വിറയലോടെ ബെബിൻ പറഞ്ഞു ..!! ആദ്യം പുറത്തേക്കുള്ള ജനൽ .. പിന്നെ ഹാൾ .. വരാന്ത .. മെയിൻ ഡോർ … പേടി ആകുന്നു …

സമയം രാത്രി 2.30 കഴിഞ്ഞു.!!! ആ കിളിയുടെ ശബ്ദം മാത്രം ഇടക്കിടെ കേൾക്കാം.!!!

എപ്പോളാ നിങ്ങൾ പോകുക .. ഞങ്ങൾ വീണ്ടും ചോദിച്ചു .. മറുപടി “no” തന്നെ .!പിന്നെ ഓരോന്നു ഞങ്ങൾ രണ്ടും കല്പിച്ചു ചോദിക്കാൻ തുടങ്ങി..!!

ഈ സെമെസ്ടറിലെ വരാനുള്ള റിസൾട്ടും ഭാവിയിൽ കെട്ടാൻ പോകുന്ന പെണ്ണിന്റെ പേരും ജോബിനെ കുറിച്ചും ഒക്കെ .. പക്ഷെ അങ്ങിനത്തെ പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം തന്നില്ല .! (*തന്ന പല ഉത്തരങ്ങളും പിന്നെ സത്യവും ആയിട്ടില്ല *)… No എന്ന് മാത്രം ആയിരുന്നു പലതിന്റെയും മറുപടി.!! സമയം പോയ്കൊണ്ടേ ഇരുന്നു .. പുലർച്ചെ 3.45 കഴിഞ്ഞു .!! എത്ര ചോദിച്ചിട്ടും പോകുന്ന ലക്ഷണമില്ല .!!!

അന്ന് വിനായക ചതുർഥി ആണ്.!!! ഭഗവാൻ ഗണ പതിയുടെ ദിവസം.! പിന്നെ ഒന്നും നോകീല .. അവസാനത്തെ അഭയം .. ദൈവം.!!

എല്ലാരും ഒരുമിച്ചു കൈ കൂപ്പി മനസറിഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങി .!! ബിബിൻ കഴുത്തിലെ മാലയിലെ കുരിശു പിടിച്ചു പ്രാർത്ഥിച്ചു.. ബാക്കി എല്ലാരും വിനായകനെയും ശിവനെയും സകല ദൈവങ്ങളെയും കണ്ണ് നിറഞ്ഞു ഒരുമിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി .!!! ഇതിനെ ഒന്ന്‌ വേഗം പറഞ്ഞയക്കണേ .. ഞങ്ങളെ രക്ഷിക്കണമേ.!! ആത്മാവ് പോയാൽ മൈസൂരിലെ St.ഫിലോമിനാസ് പള്ളിയിൽ എല്ലാരും നാളെ തന്നെ മെഴുകുതിരി കത്തിച്ചോളാമേ.. കോളേജിലെ വിനായകൻറെ അമ്പലത്തിൽ പൂജ ചെയ്യമെ എന്നൊക്കെ നേരാൻ തുടങ്ങി.!!!

അപ്പോൾ ഗ്ലാസ് വേഗത്തിൽ അമർഷം വന്ന പോലെ മൂവ് ചെയ്തു ടേബിളിൽ വട്ടം കറങ്ങാൻ തുടങ്ങി .!!

എല്ലാരും ഒരുമിച്ചു ഒന്നൂടി ചോദിച്ചു .. Will u go now.??? ഞങ്ങളെ വിട്ടു പോകുമോ .???

“no” യിലേക്ക് ആദ്യം പോയെങ്കിലും വീണ്ടും ചോദിച്ചു … Will u go now.? പിന്നെ പെട്ടെന്ന് ഗ്ലാസ് മനസില്ല മനസോടെ എന്ന മട്ടിൽ മുന്നോട്ടും പിന്നോട്ടും നീങ്ങി നീങ്ങി മെല്ലെ കളിച്ചു “yes” ലേക്ക് നീങ്ങി .!!!

എന്നാൽ “Good spirit go.. Good spirit go.. Good spirit go.. Dont come to our life anyMore എന്ന് ഞങ്ങൾ ഉച്ചത്തിൽ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു.!!!”

“Give me a way.. I will go Now.!!” എന്ന് ഗ്ലാസ് ദേഷ്യത്തോടെ എന്ന മട്ടിൽ ലെറ്റെറിൽ നിന്നും ലെറ്റെറിലേക്കു സ്പീഡിൽ മൂവ് ആയി.!!!

ഉടൻ നിധി അതിലെ “no” എന്ന ലെറ്റർ എടുത്തു സൈഡിലേക്ക് നീക്കി വെച്ചു.!!! “പെട്ടെന്ന് ഗ്ലാസ് സ്പീഡിൽ ടേബിളിന്റെ സെന്ററിൽ നിന്നും ആ “no” എടുത്തു മാറ്റിയ വഴിയിലൂടെ താഴേക്കു ഒറ്റ വീഴ്ച.!!!”

അപ്പോൾ സമയം പുലർച്ചെ 4.45..!!”

എല്ലാരും ഒരു നെടുവീർപ്പിട്ടു കിതച്ചു ഇരുന്നു ..!!പോയി .. പോയെടാ … നമ്മൾ പറഞ്ഞയച്ചു .. ദൈവം നമ്മുടെ കൂടെയാ .. കൈ വിട്ടില്ല നമ്മളെ .!! നമ്മൾ എല്ലാരും രക്ഷപെട്ടു.!!

പിന്നെ ഉറക്കം വന്നില്ല .. എല്ലാരും ആ ക്ഷീണത്തിൽ ചെറുതായൊന്നു കണ്ണടച്ച് മയങ്ങുക മാത്രം ചെയ്തു .!!! രാവിലെ ആയി … നേരം വെളുത്തു .!! ആ ഗ്ലാസ് ആദ്യം തന്നെ വേസ്റ്റ് ബോക്സിൽ കളഞ്ഞു .!!! ആ ഓജോ ബോർഡ് കത്തിച്ചു നശിപ്പിച്ചു..!!

8 മണി ആകുമ്പോളേക്കും ഗണപതിയുടെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു .. പൂജ ചെയ്തു.!!! പിന്നെ കുറച്ചു കഴിഞ്ഞു St.ഫിലോമിനാസ് പള്ളിയിൽ പോയി എല്ലാരും മുട്ടു കുത്തി പ്രാർത്ഥിച്ചു .. മെഴുകുതിരിയും കത്തിച്ചു.!!!

പിന്നെ ഹോസ്റ്റൽ ജീവിതം തീരാൻ 4 മാസം കൂടി ഉണ്ടായിരുന്നുള്ളു.!!! ആ നാല് മാസത്തിൽ ഒരിക്കൽ പോലും രാത്രി 9 മണിക് ശേഷം ഞങ്ങൾ ആ പുറത്തേക്കുള്ള വിൻഡോ തുറന്നിട്ടില്ല .! പിന്നീടും ഇടക്ക് പല തവണ ആ കിളി ആ മരത്തിൽ ഇരുന്നു ചെലക്കുന്നത്‌ കേൾക്കാം .!! അപ്പോൾ എല്ലാരുടെ മനസിലും ഒരു ഭയം വരും .!!

പിന്നെ പേടി ഉണ്ടേലും പ്രാർത്ഥിച്ചു എല്ലാരും കിടക്കും .!! അപ്പോൾ ചിലപ്പ്‌ കുറയുന്നതായി തോന്നും.!!! അങ്ങിനെ ഒരു വിധം ദിവസങ്ങൾ എണ്ണി തീർത്തു കോഴ്സ് കഴിഞ്ഞു ആ ഹോസ്റ്റലിനോടും ആ റൂമിനോടും ഞങ്ങൾ എല്ലാരും വിട പറഞ്ഞു.!!!

ഇന്നും രാത്രി കാലങ്ങളിലെ ചില പക്ഷികളുടെ കരച്ചിലും ചിലപ്പും കേൾക്കുമ്പോൾ എവിടുന്നു കേട്ടാലും ഒരു ഭയം എന്നെ ഉള്ളിൽ അലട്ടാറുണ്ട്.!!!

അവസാനിച്ചു..!

റിവിൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *