സാരി ഉടുക്കാൻ സമയം ഇല്ലാത്തോണ്ട് ഒരു മഞ്ഞ ചുരിദാർ തന്നെ ഇട്ടു ഞാനൊരുങ്ങി… ആഹാ.. തടിയൊക്കെ കുറഞ്ഞു നല്ല സുന്ദരി ആയല്ലോ.. കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ പറഞ്ഞു…

എഴുത്ത്:- ആയിഷ ഫാത്തിമ ♥️

കഴിഞ്ഞ ദിവസം ഞാനൊരു കല്യാണത്തിന്പോ യാരുന്നേ… മണ്ഡപം വീടിന് തൊട്ടടുത്ത്ആ യോണ്ട് പതുക്കെ പോവാന്ന് കരുതി ഫോണും തോണ്ടി ഇരുന്നു അങ്ങനെ സമയം പോയതറിഞ്ഞില്ല… അല്ലാഹ്… മണി പതിനൊന്നര ആയി.. ഇനി ഞാനെപ്പോ കുളിച്ചൊരുങ്ങും…

അല്ലേലും ഇനി ഒരു കല്യാണം കൂടണമെങ്കിൽ നോമ്പ് കഴിയണം… കിട്ടിയ അവസരം പാഴാക്കണ്ടല്ലോ…

നല്ല ജിങ്ക് ജാ സാരിയൊക്കെ ഉടുത്തു പോണമെന്നു കരുതി യിരുന്നതാ…നശിപ്പിച്ചു.. എല്ലാത്തിനും കാരണം ഈ ഫോൺ ആണ്..ഇതിനെ എടുത്തു കിണറ്റിൽ ഇട്ടാലോന്ന് വരെ ആലോചിച്ചതാ…പിന്നെ അതും ഒരു മിണ്ടാ പ്രാണി അല്ലെ ന്ന് കരുതി ഞാനങ്ങു ക്ഷമിച്ചു…

സാരി ഉടുക്കാൻ സമയം ഇല്ലാത്തോണ്ട് ഒരു മഞ്ഞ ചുരിദാർ തന്നെ ഇട്ടു ഞാനൊരുങ്ങി… ആഹാ.. തടിയൊക്കെ കുറഞ്ഞു നല്ല സുന്ദരി ആയല്ലോ.. കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ പറഞ്ഞു…

എന്റെ ഒരുക്കമൊക്കെ കഴിഞ്ഞ് ഹൈ ഹീൽ ചെരിപ്പൊക്കെ ഇട്ട് ഞാൻ മണ്ഡപത്തിലോട്ട്.. അവിടെ ചെന്നപ്പോഴോ എല്ലാം കൂടി ഊട്ടുപുരയിലോട്ടു തള്ളി കേറുവാ…. ഫസ്റ്റ് ട്രിപ്പ്‌ ആവുമ്പോൾ ഫ്രഷ്‌ ആയിരിക്കുവല്ലോ ന്ന് കരുതി ഞാനും അവരോടൊപ്പം കൂടി…

വാതിൽ തുറന്നാൽ എത്രയെണ്ണം തറയിൽ വീഴുമെന്ന് പറയാൻ പറ്റില്ല.. അമ്മാതിരി ഉന്തും തള്ളും…അവസാനം ആരോ വന്ന് വാതിലിന്റെ ചെറിയൊരു പാളി തുറക്കേണ്ട താമസം കാക്ക കൂട്ടങ്ങൾ എല്ലാം കൂടി സീറ്റ് പിടിക്കാൻ ഓടി..

എനിക്കും കിട്ടി ഒരു സീറ്റ്… വിഭവങ്ങൾ ഒക്കെ മേശപ്പുറത്തു നിരന്നിരിപ്പുണ്ട്… എന്റെ കൂടെ ഇരുന്നവരൊക്കെ വിളമ്പാൻ തുടങ്ങി.. എല്ലാരുടെയും കൈ ആദ്യം ചിക്കൻ ഫ്രൈ ടെ പ്ലേറ്റിലോട്ട് പോയി.. ഓരോരുത്തരും രണ്ടും മൂന്നും പീസ് വച്ചങ് എടുത്തു.. എന്റെ ഭാഗം എത്തിയപ്പോഴേക്കും വെറും കരളും കൂമ്പും മാത്രം കിടക്കുന്നു…ശോ.. ഇങ്ങനെയും ഉണ്ടോ ആക്രാന്തം പിടിച്ച ജാതികൾ.. ഞാൻ മനസ്സിൽ പറഞ്ഞു…

കാറ്ററിങ് പയ്യൻ വന്ന് ചോറ് വിളമ്പി.. ആഹാ കൊതിയൂറുന്ന നല്ല മട്ടൻ ബിരിയാണി… മട്ടനിൽ ഒരു അഡാർ ഐറ്റം ണ്ട്.. നമ്മൾ ഇവിടെ “നല്ലി ” എന്ന് പറയും.. ഒരു കുഴൽ പോലിരിക്കുന്ന സംഭവം എന്റെ ചോറിൽ അത് കിട്ടി…പിന്നെ അതിനോട്ഒ രു മൽപ്പിടുത്തം ആയിരുന്നു.. അതിനകത്തു ഇരിക്കുന്ന സാധനം ഞാൻ എത്ര ശ്രെമിച്ചിട്ടും വെളിയിൽ വരുന്നില്ലടെയ്… ഒടുവിൽ ആ കുഴൽ എടുത്ത് എന്റെ പ്ലേറ്റിൽ പതിയെ കൊട്ടി നോക്കി.. എന്നിട്ടും അതങ്ങ് കുടുങ്ങി ഇരിക്കുന്നതല്ലാതെ പുറത്തോട്ട് വരുന്നില്ല…വീട്ടിൽ ആയിരിക്കണം അയിനെ കു ത്തി കൊടൽ എടുത്തേനേ…

എന്റെ പ്ലേറ്റിന്റെ മുട്ടൽ ന്റിങ് റ്റിംഗ് ന്ന് അടിക്കുന്ന ശബ്ദം കേട്ടിട്ടാണോന്നു അറിയില്ല.. അടുത്തിരുന്ന ഒരു തള്ള എന്നെ തന്നെ നോക്കുന്നു…പിന്നെ അധികം റിസ്ക് എടുക്കാൻ നിന്നില്ല…എല്ലാം കഴിച്ചു കഴിയും മുമ്പേ എന്റെ വയറിനൊരു കടലിരമ്പൽ….ആദ്യം സാരമാക്കിയില്ല.. നേരം പോകുന്തോറും അറബി ക്കടൽ ഇളകും പോലെ തോന്നി….

പടച്ചോനെ.. ഇനി നിന്നാൽ മഞ്ഞ ചുരിദാറിൽ… പറയാൻ പറ്റത്തില്ല.. ഞാൻ വേഗം വീട്ടിലേക്കോടി… അവിടെ ചെന്നപ്പോൾ ഉമ്മാന്റെ ചോദ്യം ഇത്ര പെട്ടന്ന്നീ വന്നോ?

പെണ്ണും ചെക്കനും എങ്ങനെ? ജോടിയൊക്കെ ഉണ്ടോ? എന്നിങ്ങനെ വരിവരിയായി ചോദ്യങ്ങൾ..

പെണ്ണിനേയും കണ്ടില്ല ചെക്കനെയും കണ്ടില്ല.. ഞാൻ എല്ലാം പിന്നെ പറയാം ഉമ്മാ ന്നും പറഞ്ഞു ബാത്‌റൂമിൽ ഓടി….

ഹൊ… ആശ്വാസം ആയി… ആ പരട്ട തള്ള എന്റെ.കൈയും വായും നോക്കിയപ്പോളേ കരുതിയാ.. ഇതിങ്ങനെ വരൂന്ന്…

അവസ്ഥ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *