സ്കൂളിൽ ജോയിൻ ചെയ്ത നാൾമുതൽ മേരി ടീച്ചർ അവളെ വാച്ച് ചെയ്യുന്നതാണ്.എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രയാസങ്ങൾ അലട്ടുന്ന……..

മേരിടീച്ചർ

എഴുത്ത് :- ആഷാ പ്രജീഷ്

മേരി ടീച്ചർ തന്റെ സ്കൂട്ടറിന്റെ ആക്സിലേറ്ററിൽ കൈ മെല്ലെ അമർത്തി.

എംസി റോഡിലെ തിരക്കിലൂടെ തന്റെ വണ്ടി വേഗത്തിൽ പായിച്ചു അവർ. ഇന്ന് സ്കൂളിലെത്താൻ കുറച്ചു ലേറ്റ് ആയി.

എങ്ങനെ ലേറ്റ് ആവാതിരിക്കും, അമ്മയ്ക്ക് ഇന്ന് ലേശം ശ്വാസം മുട്ടൽ കൂടുതൽ ആയിരുന്നു. അതിന് ഒരു ആശ്വാസം കാണാതെ എങ്ങനെ ഇറങ്ങിപ്പോരാൻ ആണ്. അമ്മയുടെ രോഗാവസ്ഥ കാരണം ഉള്ള ക്യാഷ് ലീവ് എടുത്തു തീർത്തു. ഇനി ലീവ്ന്നു പറഞ്ഞുകൊണ്ട് സ്കൂളിലേക്ക് ചെല്ലാൻ വയ്യ.

വണ്ടി സ്കൂളിന്റെ വിശാലമായ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചതും രാവിലെയുള്ള പ്രാർത്ഥന തീർന്നതും ഒരുമിച്ച് കഴിഞ്ഞു.

ഷെഡ്ഡിൽ വണ്ടി വെച്ച് ധൃതിയിൽ തന്നെ ടീച്ചർ സ്റ്റാഫ് റൂമിലേക്ക് നടന്നു.

ഫസ്റ്റ് പീരീഡ് പ്ലസ് വൺ കുട്ടികളുടെ ക്ലാസ് ആണ്.

കോമേഴ്സ് ബാച്ച്. ക്ലാസിനു സമീപത്തേക്ക് എത്തിയതും ചെവി തുളച്ചു കയറുന്നത് പോലെ കുട്ടികളുടെ കലപില ശബ്ദം.

“എന്താണ് കുട്ടികളെ രാവിലെ തന്നെ ഈ അലോസരപ്പെടുത്തുന്ന ശബ്ദം”??

അങ്ങനെ ചോദിച്ചുകൊണ്ടാണ് മേരി ടീച്ചർ ക്ലാസിലേക്ക് പ്രവേശിച്ചത്..

ടീച്ചറെ കണ്ടതും കുട്ടികളെല്ലാവരും ഒരു നിമിഷം നിശബ്ദരായി.

സന്തോഷത്തോടെ മോർണിംഗ് മിസ്സ് ചെയ്തു.

പൊതുവേ കുട്ടികളോട് സോഷ്യൽ ആയി ഇടപെടുന്ന ഒരു ടീച്ചറാണ് മേരി ടീച്ചർ. അതുകൊണ്ടുതന്നെ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്. ചെറിയ തമാശകളും മറ്റുമായി ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്നു ടീച്ചറുടെ കണ്ണുകൾ പലയാവർത്തി ആ പെൺകുട്ടിയുടെ മുഖത്തേക്ക് തന്നെ പിന്നെയും പിന്നെയും പാറി വീണു കൊണ്ടിരുന്നു. ആരോടും വലിയ സൗഹൃദം ഒന്നുമില്ലാതെ ഇരിക്കുന്ന മാളവിക എന്ന പെൺകുട്ടി. പഠനത്തിൽ പുറകോട്ട് ആണെന്ന് മാത്രമല്ല ഒരു തരത്തിലുള്ള എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി ഒന്നും ഇല്ലാത്ത ഒരുകുട്ടി.

മാത്രമല്ല അവൾക്ക് സുഹൃത്തുക്കളായി ആരും തന്നെയില്ല.എപ്പോഴും വല്ലാത്ത ഒരു.ഭാവത്തോടെ മുഖം പിടിച്ചുകൊണ്ട് നടക്കുന്ന ഒരു പെൺകുട്ടി.

. സ്കൂളിൽ ജോയിൻ ചെയ്ത നാൾമുതൽ മേരി ടീച്ചർ അവളെ വാച്ച് ചെയ്യുന്നതാണ്.എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രയാസങ്ങൾ അലട്ടുന്ന കുട്ടിയാണെന്ന് തീർച്ച. അന്നേ ദിവസത്തെ ക്ലാസ്സ് കഴിഞ്ഞപ്പോൾ ടീച്ചർ ഒരു കാര്യം തീരുമാനിച്ചു. എന്തായാലും കുട്ടിയോട് സംസാരിച്ച്,ആ കുട്ടിയുടെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കണം. ഇപ്പോഴത്തെ കാലമാണ് പെൺകുട്ടികൾ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയയാകുന്ന കാലം.

ആ ഒരു ചിന്തയോടെ തന്നെയാണ് ടീച്ചർ ലഞ്ച് ടൈമിൽ അവളെ തന്റെ ക്യാബിനിലേക്ക് വിളിച്ചത്.

തലകുമ്പിട്ട് മുഖത്ത് ഒരു വല്ലാത്ത ഭാവത്തോടെ നിൽക്കുന്ന പെൺകുട്ടിയെ ടീച്ചർ അലിവോടെ നോക്കി.എന്നിട്ടു മെല്ലെ തോളിൽ കയ്യിട്ട് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

സ്കൂളിലെ നീളൻ വരാന്തയ്ക്കും അപ്പുറം കിഴക്കുവശത്തായി ഓഡിറ്റോറിയത്തിനു സമീപം മനോഹരമായ ഒരു മുത്തശ്ശി പറങ്കിമാവ് ഉണ്ട്.അതിന്റെ ചുവട്ടിലാണ് ടീച്ചർ അവളെ കൂട്ടിക്കൊണ്ടുപോയത്.

‘”മാളവിക നല്ല സുന്ദരി കുട്ടി ആണല്ലോ!!!

ടീച്ചർ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

എന്നാൽ ആ മുഖത്ത് പ്രത്യേക ഭാവം ഒന്നുമില്ല. “”

ഈ നീളൻ മുടിയൊക്കെ എണ്ണ തേച്ച് നന്നായി കോതി കെട്ടിക്കൂടെ കുട്ടിക്ക്.””

“”ഇതിങ്ങനെ അലസമായി ഇടുന്നതിലും ഭംഗി അതിന് ആയിരിക്കും””

. ടീച്ചർ ആ പെൺകുട്ടിയെ വാത്സല്യത്തോടെ നോക്കി കൊണ്ട് പിന്നെയും പലതും പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അവളുടെ മുഖഭാവത്തിൽ നിന്ന് അവളുടെ മനസ്സിന്റെ നിർവികാരത ടീച്ചറിന് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

“കാര്യമായി എന്തോ കുഴപ്പം കുട്ടി അലട്ടുന്നുണ്ട്.”

ഒരു നിമിഷം കൊണ്ട് മനസ്സിലാക്കിയെടുക്കാൻ സാധിക്കില്ല . വളരെ പതുക്കെ അവളുടെ മനസ്സിലേക്ക് കടന്നു ഇറങ്ങി പ്രശ്നം എന്താണെന്ന് മനസ്സിലാക്കണം.

ടീച്ചർ മനസ്സിലുറച്ചു.

അന്ന് കുറച്ചു കുശലപ്രശ്നങ്ങളും പിന്നെ വീട്ടിലെ വിശേഷങ്ങളും ചോദിച്ചു അവളെ പറഞ്ഞയച്ചു. പിന്നെ ദിവസവും ടീച്ചർ കുറച്ചുസമയം അവളോടൊത്ത് ചിലവഴിക്കാൻ തയ്യാറായി.

പതുക്കെ പതുക്കെ അവളുടെ മനസ്സിന്റെ ഉള്ളറയിലേക്ക് ടീച്ചർ പ്രവേശിച്ചു.

കുടുംബത്തിൽ അച്ഛനും അമ്മയും തമ്മിൽ ഉള്ള മാനസിക പൊരുത്തക്കേടുകളും വഴക്കും ആണ് കുട്ടിയെ ഈ നിലയിൽ ആക്കുന്നത്.

ടീച്ചർ മനസ്സിലാക്കി.

കുട്ടിയുടെ സംസാരത്തിൽ നിന്നും അല്ലാതെയുള്ള അന്വേഷണത്തിൽ നിന്നും കുട്ടിയുടെ അച്ഛൻ ഒരു നല്ലൊരു കുടുംബസ്ഥൻ തന്നെ എന്ന് ടീച്ചറിന് മനസിലായി.

അവളുടെ എല്ലാ കാര്യങ്ങളും സാധിച്ചുകൊടുത്തു സ്നേഹത്തോടെ കൊണ്ടു നടക്കുന്ന അച്ഛനെ അവൾക്ക് വല്ലാതെ ഇഷ്ടമാണ്.

എന്നാൽ അമ്മയോടു അവൾ ക്ക് വിദ്വേഷമാണ്.

അതിനുള്ള കാരണം കണ്ടെത്തണം.

ഒട്ടും വൈകാതെ ടീച്ചർ മാളവിക അറിയാതെ അവളുടെ അമ്മയെ സ്കൂളിലേക്ക് വിളിപ്പിച്ചു.

മനോഹരമായ ഒരു പുഷ്പം പുഴുക്കുത്തേറ്റ ചീഞ്ഞു പോകാവുന്ന അവസ്ഥയിൽ എത്തിയത് പോലുള്ള സ്ത്രീ രൂപം. അവരെ കണ്ടതും ടീച്ചറിന് അവരോട് വല്ലാത്ത അനുകമ്പ തോന്നി.

” ഇല്ല ടീച്ചർ,,,,മോൾക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടാവേണ്ട കാര്യമില്ല. അച്ഛൻ കുറച്ചൊക്കെ മ ദ്യപിക്കും എങ്കിലും അദ്ദേഹം കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട്.ഞങ്ങൾക്ക് ചിലവിന് തരുന്നുണ്ട്. ഒരു മുറിയും ഒരു അടുക്കളയും ഉള്ള ഒരു കുഞ്ഞു വീട് തട്ടിക്കൂട്ടിയത് അദ്ദേഹത്തിന്റെ വരുമാനംകൊണ്ടാണ്.”

ടീച്ചറെ ചോദ്യങ്ങൾക്ക് അവരുടെ മറുപടി ഇങ്ങനെയായിരുന്നു.

മേരി ടീച്ചർ ഒരു നിമിഷം നിശബ്ദയായി.

ഭർത്താവിനെ ജീവനെപ്പോലെ കരുതുന്ന ഉത്തമയായ ഒരു സ്ത്രീ.

ടീച്ചർ മുന്നിലിരിക്കുന്ന ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“എനിക്ക് പറയാനുള്ളത് മാളവികയുടെ പ്രശ്നമല്ല. മാളവികയുടെ അമ്മയായ നിങ്ങൾ 18 അനുഭവിക്കുന്ന പ്രശ്നമില്ലേ??

ഈ പ്രശ്നങ്ങൾക്ക് അത്രയും ഒരു പരിഹാരം നിങ്ങൾ ആഗ്രഹിക്കുന്നില്ലേ???””

ടീച്ചർ അത്രയും പറഞ്ഞപ്പോഴേക്കും ആകെ ഭയന്നുവിറച്ച് അവർ ചുറ്റും നോക്കി.

“ടീച്ചർ എന്താ ഉദ്ദേശിച്ചത്?? എനിക്ക് ഒരു പ്രശ്നമില്ല.””

അവർ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു. “”എന്തിനാണ് എന്നോട് മറച്ചുവയ്ക്കുന്നത് .മനസ്സിലുള്ള സങ്കടങ്ങൾ എത്രയും എന്നോട് പറയൂ?..

ടീച്ചർ ആയോ,കൂട്ടുകാരി ആയോ,ഒരു സഹോദരി ആയോ,ഞാൻ നിങ്ങളെ കേൾക്കാൻ തയ്യാറാണ്.

ടീച്ചർ ആ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ചില്ല.

“ഇല്ല ടീച്ചർ…എനിക്കൊരു പ്രശ്നവുമില്ല.ഞാൻ പൊയ്ക്കോട്ടേ…???

ടീച്ചറിന്റെ നോട്ടത്തെ ഏറ്റുവാങ്ങാൻ കഴിയാതെ തലകുമ്പിട്ട് കൊണ്ടാണ് അവർ അത് പറഞ്ഞത്.

“”മാളവികയുടെ അമ്മ എവിടെയും പോകുന്നില്ല. പറയാനുള്ളത് അത്രയും എന്നോട് പറഞ്ഞിട്ട് പോയാൽ മതി.””

കുടുംബത്തിലെ ഒരു വിള്ളലുകളും ഉണ്ടാകാതെ നമുക്ക് ഇതിന് ഒരു പരിഹാരം കാണാൻ പറ്റും.””

ടീച്ചറുടെ വാക്കുകൾ കേട്ടതും അവർ വിങ്ങി കരയാൻ തുടങ്ങി.

“” മാളു…മാളു….അവൾ എന്താ വന്ന ടീച്ചറോട് പറഞ്ഞത്???

ആ സ്ത്രീയുടെ വാക്കുകൾ കരച്ചിലിന്റെ വക്കോളമെത്തി.

“”മാളുവിന്റെ അമ്മ ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം. ആ കുട്ടി എന്നോട് ഒരു കാര്യം മാത്രമാണ് പറഞ്ഞത്. രാത്രികാലങ്ങളിൽ അച്ഛനും അമ്മയും ഉള്ള ആ വീട്ടിൽ കഴിയാൻ അവൾക്ക് ബുദ്ധിമുട്ടാണ് എന്ന്.”””

ചിന്തകൾക്ക് ശേഷം ആണ് ടീച്ചർ അവളോട് അത് പറഞ്ഞത്.

അതു കേട്ടതും ആ സ്ത്രീ മുഖം കുനിച്ചിരുന്നു തേങ്ങി കരയാൻ തുടങ്ങി.

കുറെ നേരത്തെ കരച്ചിലിനും മൗനത്തിനും അവസാനം അവർ വളരെ വിഷമത്തോടെ സംസാരിച്ചുതുടങ്ങി. തീരെ ദരിദ്രകുടുംബത്തിലെ അഞ്ചു മക്കളിൽ മൂന്നാമത്തെ ആളാണ് സുനിത.മളവികയുടെ അമ്മ അക്ഷരാഭ്യാസം കൂടെയില്ലാത്ത ഒരുവനെ വിവാഹം കഴിച്ചത് വളരെ പ്രതീക്ഷകളോടെയാണ്. എന്നാൽ വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ മുതൽ വളരെ ഗൗരവക്കാരനായ ഭാര്യയോട് പോലും സംസാരിക്കുക ചുരുക്കമായിരുന്നു..

എല്ലാ ദിവസവും കൂലിപ്പണിക്ക് പോകുന്ന അയാൾ എല്ലാ ചെലവുകളും നോക്കും.മകൾ അല്ലലും അലച്ചിലും ഇല്ലാതെ കഴിയുന്നതുകൊണ്ട് സുനിതയുടെ മാതാപിതാക്കളുംസന്തോഷ് ച്ചിരുന്ന കാലം.

എന്നാൽ സുനിത മാത്രം ജീവിതത്തിൽ സന്തോഷം അഭിനയിക്കുകയായിരുന്നു.

ഏക മകൾ ജനിച്ചു കഴിഞ്ഞപ്പോൾതന്നെ എങ്കിലും ഭർത്താവിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു.

ദിവസവും രാത്രികാലങ്ങളിലുള്ള ക്രൂരമായ പീ ഡനം അയാൾക്ക് ഒരു വിനോദമായിരുന്നു.

പലപ്പോഴും സ്നേഹരൂപേണയും ചിലപ്പോഴൊക്കെ പ്രതിരോധിച്ചും അവൾ നോക്കി. എന്നാൽ എല്ലാ ദിവസവും കൂലിപ്പണിക്ക് പോകുന്ന ആൾ, ഭാര്യയെ ജോലിക്ക് വിടാതെ പൊന്നുപോലെ നോക്കുന്ന ഭർത്താവിന്റെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ അവൾ ബാധ്യസ്ഥരാണെന്ന് അയാൾ അവളോട് പറഞ്ഞു.

അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ഇതേ പീ ഡനം ഏറ്റുവാങ്ങിക്കൊണ്ട് അവൾ കഴിച്ചുകൂട്ടി.

ഇപ്പോൾ മകൾക്ക് പ്രായപൂർത്തിയായി. ഈ സമയങ്ങളിലും അയാളുടെ നിയന്ത്രണമില്ലാത്ത പെരുമാറ്റം പലപ്പോഴും മനസ്സിനെ ആത്മഹ ത്യ എന്നൊരു ചിന്തയിലേക്ക് വരെ എത്തിക്കുന്നുണ്ട് ആയിരുന്നു.

മളവികയാണെങ്കിൽ പൊന്ന് പോലെ സ്നേഹിക്കുന്ന അച്ഛനെ വെറുക്കാൻ കൂട്ടാക്കിയില്ല.അവളുടെ മനസ്സിൽ അമ്മയോട് മാത്രമായി വെറുപ്പ്.ക്രമേണ അമ്മയും മകളും തമ്മിൽ മാനസികമായി ഒരുപാട് അകന്നു.

“” എന്നെ പോലൊരു പെണ്ണ് ഇത് ആരോട് പറയും ടീച്ചറെ “എല്ലാം അറിയാവുന്ന, തിരിച്ചറിവായ എന്റെ മകളുടെ മുന്നിൽ നീറി ജീവിക്കുന്ന ഒരു അമ്മയുടെ അവസ്ഥ ടീച്ചർക്ക് അറിയില്ല.”

സുനിത പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

“”എനിക്ക് 45 വയസ്സുണ്ട്. അദ്ദേഹവും ഞാനും ഒരു പ്രായമാണ്.എന്റെ മകളെ വേറെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കുന്നത് വരെയെങ്കിലും ജീവിച്ചിരിക്കണം എന്ന് ഒരു ആഗ്രഹം മാത്രമേ എനിക്ക് ഇപ്പോൾ ഉള്ളൂ.””

അവർ വിങ്ങിക്കരഞ്ഞു.

കുറേ സമയത്തെ മൗനത്തിനുശേഷം ടീച്ചർ മെല്ലെ എഴുന്നേറ്റ് അവരെ തന്നോട് ചേർത്ത് പിടിച്ചു.

“ഞാനുണ്ട് കൂടെ എന്ന് പറയുന്നതുപോലെ”

ഭാര്യ ഭർത്ത് ബന്ധം എന്നാൽ എന്താണെന്ന് അറിയാത്ത അജ്ഞതയാണ് അയാളെ ഇത്തരത്തിലുള്ള ക്രൂ രതകൾക്ക് പ്രേരിപ്പിക്കുന്നത്. വളരെ വൈകിയെങ്കിലുംഇപ്പോഴെങ്കിലും ഇതിനൊരു പരിഹാരം കാണണം.

അല്ലെങ്കിൽ മാളവിക എന്ന പെൺകുട്ടിയുടെ ജീവിതത്തെയും ഭാവിയെയും അതു വല്ലാതെ ബാധിക്കും.

“”ഈ പറഞ്ഞത് അത്രയും ആരും അറിയല്ലേ ടീച്ചറെ…”ഇല്ലെന്നൊരു ഉറപ്പുകൊടുത്തു ടീച്ചർ.

സുനിതയെ സ്നേഹത്തോടെ വീട്ടിലേക്ക് പറഞ്ഞയച്ചു.

അന്ന് വീട്ടിലെത്തി കിടക്കുന്ന വരെയും ടീച്ചറുടെ മനസ്സിൽ സുനിത അവസാനമായി പറഞ്ഞ വാക്കുകളായിരുന്നു.

ടീച്ചറെ ഇത്തരം ഒരു പ്രശ്നം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടെന്നു പുറംലോകം അറിയില്ലേ!!അറിഞ്ഞാൽ പിന്നെ അദ്ദേഹം ഏത് രീതിയിൽ പ്രതികരിക്കും എന്ന് അറിയില്ല. ഞാൻ ഒരുപാട് പ്രാവശ്യം ശ്രമിച്ചതാണ്.അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടും വേറൊന്നാണ്. എനിക്ക് പേടിയാണ് ടീച്ചർ..ഞങ്ങളുടെ കുടുംബം തകർക്കരുത്.. 🙏😪

ടീച്ചറുടെ നേരെ കൈകൂപ്പിക്കൊണ്ട് കരയുന്ന മുഖത്തോടെ സുനിത പറഞ്ഞ വാക്കുകൾ.

*********************

പിറ്റേദിവസം നേരം പുലരുമ്പോഴേക്കും ടീച്ചർ ചില തീരുമാനങ്ങൾ എടുത്തിരുന്നു. അന്ന് ഞായറാഴ്ച ആയതിനാൽ സ്കൂളിൽ പോകേണ്ടതില്ല.ചിലരെയൊക്കെ കാണുകയും ചില കാര്യങ്ങൾ ഏർപ്പാട് ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എല്ലാം വേഗം കഴിച്ചു വണ്ടിയുമെടുത്ത് പുറത്തേക്ക് പോയി.

അന്ന് ഉച്ച കഴിഞ്ഞപ്പോഴാണ് അവർ മടങ്ങിയത്. മടങ്ങിയെത്തി കുളിയൊക്കെ കഴിഞ്ഞു ഭക്ഷണവും കഴിച്ച് കുറച്ചു സമയം റിലാക്സ് ചെയ്യാനായി കിടക്കയിലേക്ക് ചാഞ്ഞു.

അപ്പോൾ അവരുടെ മുഖത്ത് ധൃഡനിശ്ചയത്തിന്റെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അവർ സമാധാനത്തോടെ കണ്ണുകളടച്ചു.

അപ്പോൾ അന്തരീക്ഷത്തിൽ ബാബുരാജിനെ പഴയ മെലഡി സോങ് ഒഴുകി വരുന്നുണ്ടായിരുന്നു.

*********************

ശിശിരവും വർഷവും ഹേമന്തവും കടന്നുപോയി.

ഇന്ന് മാളവിക പ്ലസ് ടു പരീക്ഷ കഴിഞ്ഞ് റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്നു. അവൾ ഇന്ന് അച്ഛനും അമ്മയും ഒപ്പം വളരെയധികം സന്തോഷവതിയാണ്. അവൾക്ക് സ്കൂളിൽ ഒരുപാട് കൂട്ടുകാരികൾ ഉണ്ട്. എന്നാലും ഏറ്റവും നല്ല ബെസ്റ്റ് ഫ്രണ്ട് മേരി ടീച്ചർ തന്നെ.

പ്ലസ് ടു റിസൾട്ട് വന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 98%മാർക്ക് മേടിച്ച മാളവിക സ്കൂൾ സ്റ്റാർ ആയി .

അവളുടെ കുടുംബത്തിന്റെ ഇതിൽപരം ഒരു സന്തോഷം ഉണ്ടോ.

ഏറ്റവും കൂടുതൽ മാർക്ക് മേടിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ അവൾ അച്ഛനോടും അമ്മയോടും ഒപ്പം എത്തി.

രാഘവൻ മകളുടെ വിജയത്തിൽ ടീച്ചർമാർ ഓരോരുത്തരോടും നന്ദി പറഞ്ഞു.

സുനിതയ്ക്ക് മാത്രം മേരി ടീച്ചറിനോട് നന്ദി പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.

സ്റ്റേജിൽ ഫങ്ക്ഷന് ശേഷമുള്ള അനുമോദന സമ്മേളനം നടക്കുമ്പോൾ മേരി ടീച്ചറും സുനിതയും പഴയ പറങ്കി മാവിൻ ചുവട്ടിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. “”

ടീച്ചർ എന്റെ മോളെ ശ്രദ്ധിച്ചില്ല ആയിരുന്നെങ്കിൽ…

എനിക്കു ടീച്ചറിനോട് തുറന്നു സംസാരിക്കാൻ പറ്റിയില്ല ആയിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം ഇപ്പോൾ ഇങ്ങനെ ആകില്ലായിരുന്നു…””

സുനിത ടീച്ചറിനോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞു.

“നിനക്കെന്നോട് ദേഷ്യം ഇല്ലേ കുട്ടി… ഞാൻ നിന്റെ ഭർത്താവിനെ ഗുണ്ടകളെ വിട്ട് ക്രൂ രമായി ത ല്ലിച്ചതച്ചആളാണ്. “

ടീച്ചറെ കൊണ്ട് മുഴുവൻ പറയിപ്പിക്കാൻ തയ്യാറായില്ല. “”

“അങ്ങനെ പറയരുത് ടീച്ചറെ “കാര്യം അദ്ദേഹം തല്ലുകൊണ്ട് അവശനായി വീട്ടിൽ വന്നപ്പോൾ എനിക്ക് ചങ്ക് തകർന്നു പോയി .എന്നാൽ അതിനൊപ്പം വർഷങ്ങളായി അദ്ദേഹം ചെയ്യുന്ന ആ വലിയ തെറ്റ് തിരുത്തി കൊടുക്കും കൂടി ചെയ്തില്ലേ.!!”

ശരീരം വേദനിച്ചപ്പോൾ ഉള്ള പേടി കൊണ്ടോ,ചെയ്ത തെറ്റ് മനസ്സിലാക്കിയ കൊണ്ടോ, എന്തുതന്നെയായാലും അന്നുമുതൽ അദ്ദേഹം ഒരു പുതിയ മനുഷ്യനെ ആവുകയായിരുന്നു.”‘

സുനിത പിന്നെയും പിന്നെയും ടീച്ചറിനോട് നന്ദി വാക്കുകളിലൂടെ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.

ഫംഗ്ഷൻ എല്ലാം കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ മടങ്ങിപ്പോയി.

രാഘവനും സുനിതയും മകളോടൊപ്പം സന്തോഷത്തോടെ പോകുന്നത് ടീച്ചർ പുഞ്ചിരിയോടെ നോക്കിയിരുന്നു.

പണ്ട് ടീച്ചറുടെ അപ്പൻ പൈലി മാഷ് പറയുന്ന വാക്കുകൾ ആയിരുന്നു അപ്പോൾ ടീച്ചറെ മനസ്സിൽ….

“” നാലു തല്ല് നല്ല വാക്കിനേക്കാൾ ഗുണം ചെയ്യും.”””

ശുഭം 🥰

Related Posts

Leave a Reply

Your email address will not be published. Required fields are marked *