ഹൃദയമിടിപ്പ് കൂടിക്കൂടി വരുന്നുണ്ട് ..ഓൾ ആ മുറിയിലെ ജനാലിന്റെ അടുത്ത് നിന്ന് പുറത്തോട്ട് നോക്കി നിൽപ്പാണ് .ജനാലിൽ തട്ടി വരുന്ന സൂര്യപ്രകാശം ഓൾടെ മുഖത്ത്…..

എഴുത്ത് :- സൽമാൻ സാലി

”ബായ് കിതിനാ ഹോഗയാ ..?

”ആരെ സാലി ബായ് ആപ് ധെധോ ..800 റുപ്പിയാ ദിയോ …

ഇന്ന് ന്റെ ആദ്യത്തെ പെണ്ണ് കാണൽ ആണ് അയ്ന് ഒന്ന് ബാർബർ ഷോപ്പിൽ കേറി മൊഞ്ചൻ ആയതാ ….പക്ഷെ 800 ഉറുപ്പിയ വാങ്ങാൻ മാത്രം ഓൻ ന്റെ മോന്തേമ്മൽ ഒന്നും കാട്ടീട്ടും ല്ല ..

””അരെ മേനെ 250 ക്കാ ഫേഷ്യൽ ബോലാനാ ..?

””ആപ് കോ തോ ഒയീ ഡാലാ ….ആപ്ക ദോസ്ത് പപ്പായ ഫേഷ്യൽ ഡാലാ താ …!!

അപ്പോഴാണ് ആ കുരിപ്പ് എനിക്കിട്ട് പണി തന്നതാണെന്ന് മനസിലായത് ..സ്വന്തമായിട്ട് കാർ ഇല്ലാത്തത് കൊണ്ടാണ് റഷീദിനെ പെണ്ണ് കാണാൻ പോവാൻ വിളിച്ചത് ….അവന് ബാര്ബര്ഷോപ്പിൽ നിന്ന് തന്നെ എനിക്കിട്ട് പണിതു തുടങ്ങി ..

വീട്ടിൽ പോയി കുളിച്ചു ഉള്ളതിൽ ഏറ്റവും നല്ല പാന്റും കുപ്പായവും ഇട്ട് റോയൽ മാരേജിന്റെ സ്പ്രൈ മൊത്തത്തിൽ ഒന്ന് അടിച്ചു അവന്റെ കാറിൽ ഓളെ വീട്ടിലേക്ക് വിട്ടു …

അവളുടെ ഉപ്പാനോട് സലാം പറഞ്ഞു ഉമ്മറത്തെ കസേരയിൽ ഇരിപ്പുറപ്പിച്ചപ്പോ തൊട്ട് ഒരു രണ്ടിന് പോകാൻ മുട്ടി തുടങ്ങിയിരുന്നു ..ആദ്യത്തെ പെണ്ണ് കാണൽ അല്ലെ അതിന്റെതവും എന്നോർത്ത് സമാധാനിച്ചു …

അവിടെ കേറി ഇരുന്നപ്പൊ തൊട്ട് ആ വീടിന്റെ ഏതൊക്കെ ഭാഗത്തു ജനലും വാതിലിന്റെ വിടവും ഉണ്ടോ അവിടുന്നൊക്കെ ആള്ക്കാര് എന്നെം ഓനേം സ്കാൻ ചെയ്യുന്നുണ്ടായിരുന്നു ..

അവസാനം ഓളെ ആങ്ങള നാരങ ജ്യൂസ് കൊണ്ട് തന്നു ..അതാണെങ്കിൽ മുടിഞ്ഞ മധുരവും ..

ജ്യൂസ് കുടി കഴിഞ്ഞിട്ടും അവർ അവളെ കാണിക്കാൻ ഉള്ള ഭാവമില്ല.. അപ്പോഴാണ് മുറ്റത്തൊരു മൈന വന്ന് നിന്നത് ….ന്റെ സ്വഭാവം വെച് അമ്മായി കാക്കാനോട് ”അതാ നോക്കൂ മുറ്റത്തൊരു മൈന എന്ന് പറയേണ്ടതാണ് ….പക്ഷെ അവർ പിന്നെ പെണ്ണ് കാണിച്ചില്ലെങ്കിലോ എന്നോർത്തു മിണ്ടാതിരുന്നു …

ഒറ്റ മൈനയെ കണ്ട സങ്കടം ഉള്ളിലൊതുക്കി ഇരിക്കുമ്പോൾ ഓൾടെ വാപ്പ …”എന്നാ ഇങ്ങള് കേറി മോളേ കണ്ടോളൂ …!

സ്കൂളിൽ ജനഗണ കഴിഞ്ഞു ബെല്ലടിച്ച ആവേശം ആയിരുന്നു ഉള്ളിൽ കേറിപ്പോകാൻ ..

ഹൃദയമിടിപ്പ് കൂടിക്കൂടി വരുന്നുണ്ട് ..ഓൾ ആ മുറിയിലെ ജനാലിന്റെ അടുത്ത് നിന്ന് പുറത്തോട്ട് നോക്കി നിൽപ്പാണ് .ജനാലിൽ തട്ടി വരുന്ന സൂര്യ പ്രകാശം ഓൾടെ മുഖത്ത് തട്ടിയപ്പോ ഓൾടെ മുഖം നല്ല ചുവന്നു തുടുത്തിരിക്കുന്നു ..

”സാലിയെ ..ഇവള് നിന്റെ പെണ്ണാടാ എന്ന് മനസ്സ് മന്ത്രിക്കാൻ തുടങ്ങി ..

”എന്താ പേര് …ഒരശരീരി പോലെ ഓൾടെ പേര് ആരോ ചോയ്ക്കുന്നു ..

”ജാസ്മിൻ ..!!

ഓൾഡ് ആ സൗണ്ട് കൂടെ കേട്ടപ്പോ ഞാൻ അപ്പൊ തന്നെ കെട്ടിയാലോ എന്നാലോചിച്ചു പോയി …

”പഠിക്കുകയാണോ ..?

പിന്നേം അശരീരി ..ഞാൻ ചോയ്ക്കണ്ടേ ചോദ്യം ആണല്ലോ എന്നോർത്തു തിരിഞ്ഞു നോക്കിയപ്പോ ബാക്കിൽ റഷീദ്‌ …

””അതെ ..!

ഓള് റഷീദിന് മറുപടി കൊടുത്തു …

”ഏത് കോളേജിലാ പഠിക്കുന്നെ ….എന്നും ചോദിച്ചു ഓൻ ന്റെ മുന്നിൽ കേറി നിന്നു ..

”met കോളേജിൽ ….ന്ന് ഓള് നാണത്തോടെ പറയുന്നത് കേട്ടാൽ തോന്നുംഓനാണ് ഓള കാണാൻ വന്നതെന്ന് ..

”ഏതാ വിഷയം ..

അങ്ങിനെ ഓളെ പഠിപ്പും സ്കൂളിൽ പോക്കുമെല്ലാം തകൃതിയായി ചോദിച്ചുകൊണ്ടിരുന്നു ..

ഞാനാണേൽ വിളിക്കാത്ത കല്യാണത്തിന് പൊയിട്ട് അവിടെ കുടുംബക്കാരെ കണ്ട അവസ്ഥയിൽ ആയി ..അവിടെ നിക്കണോ അതോ പോണോ എന്നറിയാതെ അവരുടെ ചോദ്യോത്തരം കേട്ട് നിൽക്കേണ്ടി വന്നു …

അവസാനം പെണ്ണിന്റെ വാപ്പാക്ക് സലാം പറഞ്ഞു വണ്ടിയിൽ എത്തിയപ്പോ ആ ബലാലിനെ കൊല്ലാനുള്ള കലിപ്പ് ണ്ടായിരുന്നു എനിക്ക് ..

”എടാ സാലിയെ ഓള് നിനക്ക് ചെരൂലെട ..ഓൾക് നിന്നെക്കാൾ ഹൈറ്റ്‌ ണ്ട് ….പിന്നെം ചെറിയ വീടും ..സൈനത്താനോട് ഞാൻ പറഞ്ഞോളാം ഇത് ശരിയായില്ലെന്ന് …ഒറ്റശ്വാസത്തിൽ അതും പറഞ്ഞു ഓൻ വണ്ടി വിട്ടു …

ആ കൊല്ലത്തെ ലീവും തീർന്ന് പെണ്ണ് കിട്ടാതെ ഞാൻ തിരിച്ചു വിമാനം കേറി ..

നാലഞ്ച് മാസത്തിന് ശേഷം whatsappil ഗ്രൂപ്പിൽ റഷീദിന്റെ കല്യാണ ഫോട്ടോ കണ്ട ഞാൻ ഞെട്ടി ..

എന്നേക്കാൾ ഹൈറ്റ്‌ കുറഞ്ഞ ആ തെണ്ടി ഓളേം കെട്ടി ചിരിച്ചോണ്ട് നിക്കുന്ന ഫോട്ടോ ..

അന്ന് രാത്രി തന്നെ ഞാൻ റഷീദിനെ വിളിച്ചു കാര്യം ചോദിച്ചു ..

”ഡാ സാലിയെ അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ലെടാ ..ഓൾ ഹൈറ്റ്‌ കൂടിയത് കൊണ്ട് ഇനി ആരും കെട്ടൂലെ എന്നോർത്തു ഞാൻ ഉറങ്ങാതിരുന്ന പിന്നെ ഓളെ വീട് അല്ലെ ചെറുത് ന്റെ വീട് വലുതാണല്ലോ എന്നോർത്തപ്പോ ….പിന്നെ ഇയ്യ്‌ തിരിച്ചു പോയപ്പോൾ ഞാൻ ഓളെ വാപ്പനോട് പറഞ്ഞു എനിക്ക് സമ്മതമാണ് ഓളെ കെട്ടാൻ ന്ന് ……

””എതയലും ഇയ്യ്‌ ഓളെ കെട്ടിയ സ്ഥിതിക്ക് അന്ന് ബാർബർ ഷോപ്പിൽ കൊടുത്ത ഫെഷ്യലിന്റെ പൈസ ന്റെ വീട്ടിൽ കൊടുത്തോണം ….എന്നും പറഞ്ഞു കലിപ്പിൽ ഫോൺ വെച്ചു ..അടുത്തുള്ള കടയിൽ കേറി ചായകുടിക്കുമ്പോൾ ..ശ്രീനിവാസൻ പറഞ്ഞ അവസ്ഥ ആയിരുന്നു എനിക്ക് ”അവിടെ ആദ്യരാത്രി..ഇവിടെ കട്ടൻ ചായ ….ആധ്യരാത്രി ….കട്ടന് ചായ …

അന്നൊരു കാര്യം മനസിലാക്കി ..നമ്മളെക്കാൾ കാണാൻ കൊള്ളാവുന്നതിനെ കൂട്ടി പെണ്ണ് കാണാൻ പോകരുത് എന്ന് …

നിങ്ങൾ ഒരു ലൈക്കോ കമന്റോ ഇട്ടില്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല ..മറിച് നിങ്ങൾ ഒരു ലൈക്കും കമന്റും ഇടുകയാണെങ്കിൽ അത് നിങ്ങൾക്ക് പിന്നിൽ വരുന്നവര്ക്കും ഒരു പ്രചോദനം ആണ് …

Related Posts

Leave a Reply

Your email address will not be published. Required fields are marked *