വാഹന യാത്രക്കാർ എറിഞ്ഞു പോയ താഴെ കിടക്കുന്ന നോട്ടുകളും നാണയങ്ങളും പെറുക്കി അവൾ ഭണ്ഡാരപെട്ടിയിലേക്ക് തിരുകുബോൾ……

Story written by Noor Nas

കുഞ്ഞനിയന്റെ കരച്ചിൽ കേൾക്കാൻ വയ്യാതെ വന്നപ്പോൾ തകർത്തു പെയ്യുന്ന മഴയിൽ.

അഭിരാമി റയിൽവെ ട്രാക്കിന്റെ സൈഡിൽ കൂടെ ഓടുബോൾ

പാളത്തിലുടെ ഒരു സൂപ്പർ ഫാസ്റ്റ് കുതിച്ചു പായുന്നുണ്ടായിരുന്നു. അതിന്റെ കാറ്റും ശബ്ദവും കാരണം അഭിരാമി ചെവി പൊത്തി പിടിച്ച് ക്കൊണ്ട് ഓടാൻ വയ്യാതെ കണ്ണടച്ച് അവിടെ തന്നേ നിന്നു.

ആരോ കുടിച്ച് ട്രയിനിന്റെ ജനലിലുടെ പുറത്തേക്ക് എറിഞ്ഞ ചായയുടെ പ്ലാസ്റ്റിക്ക് ഗ്ലാസ് .

കാറ്റു കൊണ്ട് വന്ന് അവളുടെ മുടിയിൽ കൊളുത്തി വെച്ചപ്പോൾ കാണാ അവളുടെ അഴുക്ക് നിറഞ്ഞ മുടിയിൽ പറ്റിച്ചേർന്ന പാൽ ചായ തുള്ളികൾ…

ട്രെയിൻ അവളെ കടന്ന് പോയപ്പോൾ.

ചുക്കി ചുളിഞ്ഞ ആ ഗ്ലാസ് അവൾ തല മുടിയിൽ നിന്നും പതുക്കെ വലിച്ചെടുക്കുബോൾ അവളുടെ മുഖത്ത് നേർത്ത വേദനയുടെ ഭാവം.കാണാം

അത് കുറ്റിക്കാട്ടിലേക്കു എറിഞ്ഞ ശേഷം അഭിരാമി വീണ്ടും ഓടാൻ തുടങ്ങി….

അവളുടെ ആ ഓട്ടം റോഡ് സൈഡിൽ ഉള്ള ഭണ്ഡാരപെട്ടിക്ക് അരികിലേക്ക് ആയിരുന്നു..

ട്രാക്കിലൂടെ ഓടി വന്ന് അവൾ റോഡിലേക്ക് കയറി..

അവൾ റോഡിന്റെ അപ്പുറമുള്ള ഭണ്ഡാരപെട്ടിയിലേക്ക് നോക്കി..

അവളുടെ ഭാഷയിൽ പറഞ്ഞാൽ ദൈവത്തിന്റെ ഗജനാവ് .. പോകുന്നവരും വരുന്നവരും അതിനുള്ളിലേക്ക് തിരുകി കേറ്റുന്ന നോട്ടുകൾ..

പുറത്ത് ഇറങ്ങാൻ സമ്മയം ഇല്ലാത്ത വാഹനയാത്രക്കാർ നോട്ട് ചുരുട്ടി ഭണ്ഡാരപെട്ടിക്ക് കിഴേ ഏറിയും..

റോഡിലെ തിരക്ക് ഒഴിഞ്ഞപ്പോൾ അവൾ ഭണ്ഡാര പെട്ടിക്ക് കിടക്കുന്ന ഭാഗത്തേക്ക്‌ റോഡ് മുറിച്ചു കടന്നു…

മഴ കൂടുതൽ കടുപ്പിച്ചു പെയ്യാൻ തുടങ്ങി.

അഭിരാമി ഭണ്ഡാരപെട്ടിക്ക് മുകളിൽ ഉള്ള മേൽക്കുരക്ക് താഴെ വന്ന് നിന്ന് മുകളിലേക്ക് നോക്കി..

ചിരിച്ചു ക്കൊണ്ട് നിൽക്കുന്ന ദൈവത്തിന്റെ ചിത്രം…

വാഹന യാത്രക്കാർ എറിഞ്ഞു പോയ താഴെ കിടക്കുന്ന നോട്ടുകളും നാണയങ്ങളും പെറുക്കി അവൾ ഭണ്ഡാരപെട്ടിയിലേക്ക് തിരുകുബോൾ..

അഭിരാമി കണ്ണുകൾ അടച്ച് ദൈവത്തിന് കേൾക്കാൻ പാകത്തിൽ..

ഞാൻ ഇതിന് ഒരു ഇരുപത് രൂപ എടുത്തോട്ടെ.. അനിയന് പാൽ വാങ്ങിക്കാൻ…

ദൈവം… അതിന് ചോദിക്കാൻ എന്തിരിക്കുന്നു അഭിരാമി ..

അല്ലെങ്കിൽ തന്നേ എന്നിക്ക് എന്തിനാ കാശ്..??

.പിന്നെ അവൾക്ക് മാത്രം കേൾക്കുന്ന പാകത്തിൽ.തമാശയോടെ ദൈവം

നിന്റെ ആ കൊച്ചു വീട്ടിലെ ചുമരിൽ മൊത്തം എന്നോട് വാങ്ങിച്ച കടങ്ങളുടെ കണക്ക് ആണല്ലോ.?

അതൊക്കെ എന്ന് തിരിച്ചു കൊണ്ട് അഭിരാമി എന്റെ ഈ ഗജനാവിൽ ഇടും…

അതിനുള്ള അഭിരാമിയുടെ ഉത്തരം മൗനം ആയിരുന്നു…

കാരണം ഒന്നിനും ഒരു ഉറപ്പും ഇല്ലാത്ത ജീവിതം ആയിരുന്നു അഭിരാമിയുടെയും അമ്മയുടെയും…

അവളുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ ദൈവത്തിന് വല്ലാത്ത വിഷമം തോന്നി…

അഭിരാമി നിന്റെ ഈ കടങ്ങൾ എല്ലാം ഞാൻ എഴുതി തള്ളിയിരിക്കുന്നു..പോരെ?

വേഗം ആ രൂപ കൊണ്ട് പോയി അനുജന് പാൽ വാങ്ങിച്ച് കൊട്…

കുറച്ച് നേരം കണ്ണടച്ച് ദൈവത്തിന് കൈകൾ കുപ്പി നന്ദി പറഞ്ഞ ശേഷം അവിടെന്ന് ഇറങ്ങി ഓടാൻ തുനിഞ്ഞ.അഭിരാമി…

രൂപ പിടിച്ച അഭിരാമിയുടെ കൈകളിൽ വിലങ്ങു പോലെ വീണ ഒരു കറുത്ത കൈ…

അവൾ ഭയത്തോടെ തല ഉയർത്തി നോക്കിയപ്പോൾ.. മുന്നിൽ ഒരു പോലീസുകാരൻ..

അയാളുടെ മുഖത്ത് ഒരു കള്ളിയെ പിടിച്ച ഭാവം ആയിരുന്നു..

പോലീസുകാരൻ.. സത്യം പറയെടി എത്ര നാൾ ആയി ഈ മോഷണം തുടങ്ങിയിട്ട്…

അഭിരാമി. സാറെ അനിയന് വിശന്നപ്പം..

ദൈവം പറഞ്ഞു എടുത്തോളാൻ..

പോലീസുകാരൻ.. ആ ബെസ്റ്റ് ദൈവം പറഞ്ഞു അല്ലെ ദൈവത്തിന്റെ മുതൽ മോഷ്ടിക്കാൻ..??

ശേഷം അയാൾ അഭിരാമി കൈയിൽ തിരുകി പിടിച്ച രൂപ പിടിച്ച് പറിച്ചെടുത്ത് ഭണ്ഡാരത്തിൽ തള്ളി കേറ്റിക്കൊണ്ട് ക്കൊണ്ട്. പോലീസുകാരൻ.

ദൈവത്തിനു വേണ്ടി എന്തോ ഒരു വലിയ കാര്യം ചെയ്തത് പോല ഒരു നിമിഷം കണ്ണടച്ച് നിന്ന് പ്രാർത്ഥിച്ചു..

പിന്നെ അവളുടെ കൈയും പിടിച്ച് അവളെ വലിച്ചു ഇഴച്ചു കൊണ്ട് റോഡിലേക്ക് ഇറങ്ങുബോൾ

വിലങ്ങു പോലുള്ള അയാളുടെ കൈകളിൽ കിടന്നു ക്കൊണ്ട്.അഭിരാമി

ദൈവത്തിന്റെ ചിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു

നോക്കി ഒരു രക്ഷക്ക് എന്നപോലെ..

പക്ഷെ അവിടെന്ന് അവൾക്ക് കിട്ടിയത് ഒരു മൗനം മാത്രം…വാ തുറക്കാത്ത ദൈവത്തിന്റെ മൗനം…

ആ മൗനത്തിന് പിന്നിൽ നിന്നും കേൾക്കുന്ന തന്റെ അനുജന്റെ വിശന്നുള്ള കരച്ചിലും…à

Related Posts

Leave a Reply

Your email address will not be published. Required fields are marked *