ഹോ… പാട്ട് പാടുമ്പോൾ നാവിന്തുമ്പില് നിന്നും തേനും പാലുമാണല്ലോ.. മനുഷ്യ വരുന്നത്.ഇന്നേവരെ ഞാൻ ആവിശ്യപെടാതെ എനിക്ക് ഒരു വളപ്പൊട്ടെങ്കിലും നിങ്ങൾ…..

Story written by Shafeeque Navaz

“റൊമാന്റിക്കായി തന്നെ അവളെനോക്കി അവൻ ഇങ്ങനെ മൂളി…

“നിൻ മിഴികളിൽ അഞ്ജനമെഴുതാം… ഞാൻ… “മാളു” ഇത് നീ ആരോടും പറയില്ലങ്കിൽ…….

മൂളിച്ച കേട്ട ഉടനെ അവളുടെ ശബ്‌ദ മുയർന്നു…ഹോ… പാട്ട് പാടുമ്പോൾ നാവിന്തുമ്പില് നിന്നും തേനും പാലുമാണല്ലോ.. മനുഷ്യ വരുന്നത്.. ഇന്നേവരെ ഞാൻ ആവിശ്യപെടാതെ എനിക്ക് ഒരു വളപ്പൊട്ടെങ്കിലും നിങ്ങൾ വാങ്ങി ത്തന്നിട്ടുണ്ടോ…?

ഹോ,,, അതോ ഇല്ലാ.. തരില്ല .. സ്ത്രീ ധനം വാങ്ങാതെ നിന്നെ കെട്ടിക്കൊണ്ട് വന്നത് ഇവിടെ അടങ്ങി ഒതുങ്ങി എന്റെ ഇഷ്ടാനുസരണം ജീവിക്കാൻ ആണെടീ കൊരങ്ങി പെണ്ണെ,,,

ഹോ… പിന്നെ….എന്റെ സൗന്ദര്യം കണ്ട് വെറുതെ കെട്ടാമെന്നു പറഞ്ഞ് ഒരുപാട് പേര് വന്നതാ,,,അച്ഛന്റെ നിർബന്ധമായിരുന്നു ഒരു ഗൾഫുകാരൻ മതി എന്നുള്ളത് അതു കൊണ്ടല്ലേ ഞാനീ മനുഷ്യന്റെ മുഖം കണ്ട് കുഴിയിൽ വീണത്.. കെട്ട് കഴിഞ്ഞ് പോയിട്ട് മൂന്ന് മാസം തികച്ചു നിന്നോ മനുഷ്യ നിങ്ങൾ അവിടെ എല്ലാം മതിയാക്കി എന്തേ.. ഇങ്ങോട്ട് വന്നത്..

മാളു… നീ എന്നോട് വഴക്കിടാൻ നിൽക്കാതെ.. ഏട്ടന് പോയി ഒരുചായ എടുത്തേ.. “പാൽ ഇച്ചിരി കൂടിയാലും കുഴപ്പമില്ല മധുരം ഒട്ടും കുറക്കണ്ടാ..ട്ടോ.. “

മ്മ്. മ്മ്.. പാലും പഞ്ചാരയും.. ഇവിടെ കട്ടൻചായ ഇടാൻ പച്ച വെള്ളംപോലും ഇല്ലാ പോയ് കുറച്ച് വെള്ളമെടുത്തുകൊണ്ട് വന്നേ മനുഷ്യ…

.. എനിക്ക് വേണ്ടാ..നിന്റെ ചായ തീർന്നില്ലേ…

ഹോ.. ഈ മനുഷ്യനെ കൊണ്ട് തോറ്റ് ഒരു സഹായവും ചെയ്യില്ല മടിയൻ.

ഹോ പിന്നെ,,, സഹായം,,, സ്ത്രീ ധനം വാങ്ങാതെ.. ഞാൻ… നി…..

ഹോ… ഒന്ന് നിർത്തിക്കെ രാവിലെ തുടങ്ങി വായെടുത്താൽ സ്ത്രീ ധനത്തിന്റെ കാര്യമല്ലാതെ വേറെ എന്തെങ്കിലും പറയൂ.. എന്നും എന്നോട് കൊഞ്ചി ഇവിടെ യിങ്ങനെ പഞ്ചാരയടിച്ചിരുന്നാൽ മതിയോ ഗൾഫിൽ നിന്നും വന്നിട്ട് നാല്മാസം കഴിഞ്ഞില്ലേ.. ജോലി ഒന്നും നോക്കുന്നില്ലേ ഏട്ടാ നിങ്ങൾ..

അവളുടെയാ ചോദ്യംകേട്ട് ഗൗരവത്തോടെ തന്നെ അവൻ പറഞ്ഞു… മ്മ്.. ജോലി അനേഷിക്കണം നാളെ കഴിഞ്ഞാൽ അച്ഛനുംഅമ്മയും ഇങ്ങ് വരും ഉടനെ ജോലി ഒരണം തരപ്പെടുത്തണം..

ഏട്ടാ… ഒരു സംശയം ഞാനൊന്ന് ചോദിക്കട്ടെ.. !

വല്ല പൊട്ടത്തരവും ആവും.. മ്മ്.. ചോദിക്ക് പെണ്ണെ,,,

ഏട്ടനെന്താ കല്യാണം കഴിഞ്ഞ് ഗൾഫിൽ പോയിട്ട് വേഗം തിരിച്ചു വന്നത്… ? എന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ… ?

ഹോ,,,, പിന്നെ,,,, നിന്നോടുള്ള ഇഷ്ടമോ.. !

നിന്നോടുള്ള ഇഷ്ടംകൊണ്ടല്ല.. മറിച്ച് ഗൾഫിലെ ജോലിയോടുള്ള ഇഷ്ടക്കുറവ് കൊണ്ടാ…ഡീ,,

ഹമ്… ഹോ.. അല്ലങ്കിലും എനിക്കറിയാം നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവും ഇല്ലന്ന്… ഞാനൊരു മണ്ടി വെറുതെ നിങ്ങൾക്ക് എന്നോടുള്ള ഇഷ്ടക്കൂടുതല് കൊണ്ടാണെന്ന് എല്ലാവരോടും പറഞ്ഞ് നടന്ന്…

കണ്ണ് നിറഞ്ഞു വന്ന മാളുവിനെ നോക്കി അവൻ,,, നീ.. പിണങ്ങാതെമാളു… ഞാനൊന്ന് പറയട്ടെ.. നിന്നെ ഇവിടെ തനിച്ചാക്കി ഗെൽഫിൽ പോയിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു… ഒന്നും രണ്ടും അല്ലല്ലോ നാല് വർഷം കൊണ്ടുള്ള പ്രണയമല്ലേ എനിക്ക് നിന്നോട് ഉണ്ടായിരുന്നത്…

നാല് വർഷമോ.. ? ഒന്ന് പോ..ഏട്ടാ… പെണ്ണുകാണാൻ വന്നപ്പോഴല്ലേ മനുഷ്യ നിങ്ങളുടെയീ മരമോന്ത ഞാൻ ആദ്യം കാണുന്നത് എന്നിട്ടിപ്പോ… കള്ളം പറയുന്നത് കണ്ടില്ലെ കള്ളൻ….

അവൻ കുറച്ചു നേരം വർഷങ്ങൾ പിറകോട്ടു പോയ്‌,,,,,,,നീ എന്നെ അന്നാകും കാണുന്നത് മാളു പക്ഷെ.. പ്രണയം തളിർത്ത വരമ്പിലൂടെ പ്രായം കടന്ന് വന്ന അന്നുമുതൽ നിന്നോട് തോന്നിയൊരിഷ്ടം.. അന്ന് മുതൽ നിന്നെ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാല് വർഷം കഴിഞ്ഞ്…

ഒരു നാട്ടുപുറത്തുകാരിയായ നിന്നെ ജോലിയും കൂലിയും ഇല്ലാത്ത എന്നെകൊണ്ട് നിന്റെ അച്ഛൻ കെട്ടിക്കില്ല.. പക്ഷെ ആ അച്ഛന്റെ മനസ്സിൽ ഒളിഞ്ഞു കിടന്ന ഗള്ഫുകാരെനെ മനസ്സിലാക്കിയപ്പോൾ ചെറിഅച്ഛനെ കൊണ്ട് ഒരു വിസ തരപ്പെടുത്തി മൂന്ന് വർഷം നീ അറിയാതെ നിനക്ക് വേണ്ടി ഞാൻ ആ… “മണലാരണ്യത്തിൽ കഷ്ടപെട്ടത് നിന്നെ കെട്ടി കൂടെകൂട്ടി ഇവിടെത്തന്നെ കഴിഞ്ഞുകൂടാനാടി പൊട്ടി,,

ഒരു അത്ഭുതത്തോടെ തന്നോടുള്ള പ്രണയം കേട്ടുനിന്ന് പറഞ്ഞ് .. ഹാ… കള്ള കാമുകാ… അപ്പോൾ നിങ്ങളെന്റെ അച്ഛനെയും ചതിച്ചല്ലേ…

അത്‌.. അത്‌ നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ.. മാളു…

മ്മ്.. മ്മ്… എനിക്കും ഇഷ്ടമായിരുന്നില്ല എന്നെ തനിച്ചാക്കി ഏട്ടൻ ഗെൽഫിൽ പോകുന്നത്.. എന്തായാലും എനിക്ക് കിട്ടിയ കെട്ടിയോൻ കൊള്ളാം…സൂപ്പർ….

എനിക്കുവേണ്ടി ഏട്ടന് ചെയ്ത കാര്യങ്ങളെല്ലാം നല്ലത് തന്നെ.. പക്ഷെ നാളെ മുതൽ മടിപിടിച്ച് വീട്ടിൽ ഇരിക്കാതെ ജോലി വല്ലതും അന്വേഷിക്കാൻ നോക്ക്.. നാല് മാസം കൊണ്ട് എന്റെ നാല് പവൻ സ്വർണ്ണമാ പണയം പോയത്… ഇനി ഞാൻ ഒരുതരി പൊന്നുപോലും തരില്ല…

ഡീ.. മാളു നമ്മുടെ അലമാരയിൽ ഇരിക്കുന്ന അരഞ്ഞാണം കൂടെ എടുത്തൊന്നു പണയം വെച്ചാൽ ഒരുമാസം കൂടെ ഇവിടിങ്ങനെ തൊട്ടുരുമ്മി ഇരിക്കാം….

ഈ മനുഷ്യന്റെ ഒരു കാര്യം… ഒരു ജോലി കണ്ടുപിടിച്ചു പോകാൻ നോക്ക്.. ഇനി അങ്ങോട്ട് ചിലവ് കൂടും… എനിക്ക് ഇഷ്ട്ടമുള്ള ഭക്ഷണവും എന്റെ ആഗ്രഹങ്ങളും ഇനി ഏട്ടനെനിക്ക് സാധിച്ചുതരണം…

മടിയോടെ കേട്ട് നിന്ന അവന്റെ മുന്നിൽ “മുഖം താഴ്‌ത്തി നാണിച്ചുകൊണ്ടവൾ പറഞ്ഞത്..”

“ഇനി നമ്മൾ രണ്ടല്ലാ മൂന്നാണ് അതിന്റെ ലക്ഷണങ്ങൾ എന്നിൽ കണ്ട് തുടങ്ങി ഏട്ടാ… “

മാളു അത്‌ പറഞ്ഞ് തീരും മുന്നേ… കള്ളച്ചിരിയോടെ അവളെ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടത് സന്തോഷം കൊണ്ടാണെങ്കിലും.. ജോലിക്ക് പോയാൽ അവളെ ഏത് നേരവും കാണാൻ കഴിയാത്തതിന്റെ വിഷമം പുറത്ത് കാണിക്കാതെയാ അവൻ അവളെ കെട്ടി പുണർന്നത്….

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *