അതിൽ പിന്നെയൊരു വിഭാഗമാൾക്കാർക്ക് ഞാനൊരു തികഞ്ഞ അഹങ്കാരിയായി മാറി. അതൊരു പരിചയെന്നോണം ഞാൻ ഉപയോഗിക്കാനും തുടങ്ങി…….

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ

അന്ന് രാത്രിയെന്നെ ബലമായി ഭോ ഗിക്കാൻ ശ്രമിച്ച കെട്ടിയോന്റെ മ ർമ്മത്തിൽ ചവിട്ടിയിട്ടാണ് ഞാനാ വീട്ടിൽ നിന്നിറങ്ങിയത്.

ചവിട്ട് കനത്തിലായത് കൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. ബന്ധം വേർപ്പെട്ടുവെന്നതിന്റെ കോടതിയുത്തരവ് വരുന്നതുവരെ ഞാനൊരു അഭയാർത്ഥിയെ പോലെയെന്റെ വീട്ടിൽ കഴിഞ്ഞു.

അതിൽ പിന്നെയൊരു വിഭാഗമാൾക്കാർക്ക് ഞാനൊരു തികഞ്ഞ അഹങ്കാരിയായി മാറി. അതൊരു പരിചയെന്നോണം ഞാൻ ഉപയോഗിക്കാനും തുടങ്ങി.

നിന്നെയൊന്നും വെറുതേയല്ലടീ നിന്റെ കെട്ടിയോനിട്ടിട്ട് പോയതെന്നും പറഞ്ഞൊരു നാൾ നാത്തൂൻ കളമൊഴിഞ്ഞപ്പോൾ.. ഞാനെന്റെ സുന്ദരനും സുമുഖനുമായ കെട്ടിയോനെയോർത്തു പോയി.

ഒന്ന് രണ്ട് വർഷം വരെ അയാൾക്കെന്നെ വലിയ കാര്യമായിരുന്നു. കെട്ട് കഴിഞ്ഞപ്പോൾ മുടങ്ങിയ പഠനത്തിന്റെ വിഷമങ്ങളെല്ലാം അയാളുടെ പരിഗണനയിൽ ഞാൻ മറന്നു. പിന്നെയെപ്പോഴാണ് അയാളുടെ സ്വഭാവം മാറി തുടങ്ങിയെതെന്ന് എനിക്കറിയില്ല.

കൊല്ലം രണ്ട് കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നതിന്റെ സങ്കടത്തിലാണ് അയാളുടെ അമിത ദേഷ്യമെന്നാണ് ഞാനാദ്യം കരുതിയിരുന്നത്. പക്ഷേ… തൊടാത്തതിനും പിടിക്കാത്തതിനും വരെയെന്നോട് തട്ടിക്കേറാൻ തുടങ്ങിയപ്പോൾ സഹിക്കുന്നതിനുമൊരു പരിധിയുണ്ടെന്ന് ഞാനന്ന് അറിയാതെയൊന്ന് പറഞ്ഞു പോയി.

അതാവർത്തിക്കാതിരിക്കാൻ ആയിരിക്കും അയാളന്നെന്റെ കരണത്തിലൊന്ന് പൊട്ടിച്ചിട്ടിട്ട് ഇറങ്ങിപ്പോയത്…

അന്നേ രാത്രിയിൽ മ ദ്യപിച്ചെത്തിയ അയാളെന്റെ ദേഹത്ത് വീണപ്പോൾ ഞാൻ കെഞ്ചിപ്പറഞ്ഞു എന്നെ വിടാൻ… അയാളത് കേട്ടതേയില്ല… എന്റെ കൈകൾ രണ്ടും മുറക്കെപ്പിടിച്ചയാൾ കാ ര്യം സാധിച്ചിട്ടൊരു വശത്തേക്ക് മറിഞ്ഞ് വീണുറങ്ങി.

വഴങ്ങിയില്ലെങ്കിലും ഭർത്താക്കൻമ്മാർക്ക് ബാ ലാൽക്കാരം ചെയ്യാനുള്ളവരാണ് ഭാര്യമാരെന്ന സത്യം ഞാൻ അന്നാണറിയുന്നത്..!

രാത്രിയിൽ അയാളുടെ സീ ൽക്കാര ശബ്ദത്തിലാണ്ട് പോയ എന്റെ കണ്ണീരുള്ളിൽ നിന്ന് തികട്ടി വന്നപ്പോഴാണ് ഞാനുണർന്നത്. അപ്പോഴേക്കും അയാൾ പോയിരുന്നു..

കെട്ടിച്ച് വിടുകയെന്നത് വീട്ടിൽ നിന്നിറക്കി വിടുകയെന്ന് കരുതി ജീവിക്കുന്ന യൊരു സാധു മാതാപിതാക്കളാണ് എനിക്ക്. അതുകൊണ്ട് തന്നെയവരുടെ മാന ചിന്തകളിൽ പരിക്കുണ്ടാക്കാൻ സ്വന്തം വീട്ടിലേക്ക് പോകാനുള്ള ധൈര്യമെനിക്ക് അന്നുണ്ടായിരുന്നില്ല.

അങ്ങനെ ചിന്തിച്ച് എങ്ങുമെത്താതെ വീണ്ടും രാത്രിയായി. ഇന്നലത്തെയതേ മണവുമായി അയാൾ വരുകയും എന്നിൽ വീഴുകയും ചെയ്തു. എവിടെ നിന്ന് കിട്ടിയ ധൈര്യമാണെന്ന് എനിക്കറിയില്ല. അങ്ങനെയൊക്കെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്..

പെണ്ണിന് ഇനിയെന്തുമാകാമെന്ന അടക്കം പറച്ചിലിന് ഒരാക്കമെന്ന നിലയിൽ ജോലി തേടി ഞാൻ നാടുകടക്കുകയും ചെയ്തു.

നാടുകടന്നിട്ടും നാട്ടുകാരിൽ ചിലരെന്റെ നമ്പറൊക്കെ തേടിപ്പിടിച്ച് പതിവായി കുശലം പറയാൻ വിളിക്കാറുണ്ട്. ആണിനോളം തന്റേടമുള്ളവളാണ് നീയെന്ന് പറഞ്ഞ് അനുമോദിച്ചവരോട് ഞാൻ ചിരിക്കുകയും തുണയില്ലെങ്കിൽ പറയണമെന്ന് പറഞ്ഞൊലിപ്പിക്കാൻ വന്നവരെ ഞാനാട്ടുകയും ചെയ്തു. അതിനെനിക്ക് അവരൊക്കെ പതിച്ച് തന്ന പേര് പി ഴച്ചവൾ എന്നായിരുന്നു.

ജീവിക്കാൻ നെറ്റിയിൽ ഒട്ടിച്ച് വെച്ച തന്റേടം മാത്രമേ എല്ലാവരും കണ്ടുള്ളൂ…. ഉള്ള് കല്ലെന്ന് കരുതിയതിൽ കു ത്തുന്നവർ അറിയാറില്ല… മജ്ജയും മാം സവുമുള്ള പെണ്ണിനത് നോ വുമെന്നത്…! ആരേയും കാണിക്കാതെയവൾ പൊട്ടിക്കര യുമെന്നത്…!

അല്ലെങ്കിലും തനിച്ചായ ഒരുവളുടെ ജീവിതത്തോടെ കൈകൊട്ടി ചിരിക്കാനും അവളെ കോർത്ത് പരദൂഷണം നെയ്തെടുക്കാനുമല്ലേ വിദ്യാസമ്പന്നരായ നമ്മൾ ശീലിച്ചിട്ടുള്ളൂ…!

Related Posts

Leave a Reply

Your email address will not be published. Required fields are marked *