എത്രയോ പെണ്കുട്ടികളോടിടപഴകിയിട്ടുണ്ടെങ്കിലും അവരിലെല്ലാം എന്റെ മോഹം തീർത്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരയിറ്റ്ത്തിനെ കയ്യിൽകിട്ടുന്നത് ആദ്യായിട്ടാണ്…

ടെസ്റ്റ്ഡ്രൈവ്….

എഴുത്ത്: സി.കെ

ഓടുന്ന ബൈക്കിന്റെ പിറകിൽ അവൾ എന്നെയും ചേർത്തുപിടിച്ചിങ്ങനെയിരിക്കുമ്പോൾ ഈശ്വരാ എവിടെയെങ്കിലും ഒരാളൊഴിഞ്ഞ സ്ഥലം പെട്ടന്ന് കണ്ടാൽ മതിയെന്നുതന്നെയായിരുന്നു മനസ്സുമുഴുവൻ….

എത്രയോ പെണ്കുട്ടികളോടിടപഴകിയിട്ടുണ്ടെങ്കിലും അവരിലെല്ലാം എന്റെ മോഹം തീർത്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരയിറ്റ്ത്തിനെ കയ്യിൽകിട്ടുന്നത് ആദ്യായിട്ടാണ്….

പലരും കണ്ണുവെച്ചിട്ടുണ്ടാവണം…. കാഴ്ചയിൽ ആരെയും മയക്കുന്ന ഒരു പെണ്ണ്… വലിയ ഭംഗിയൊന്നുമില്ലങ്കിലും എന്തോ എനിക്കും തോന്നി ഒരു നേരം എന്റേത് മാത്രമാക്കണമെന്ന്…

പൊതുവേ ആത്മാർത്ഥമായി സ്നേഹിക്കുകയാണെന്നു അഭിനയിച്ചുകാണിക്കാൻ കഴിഞ്ഞാൽ ഏതവളെയും തന്റെ കൈവെള്ളായിലിട്ടു അമ്മാനമാടാം…അതൊന്നും വെറുതെ പറയുന്നതല്ല ഇത്രേം കാലത്തെ സ്ത്രീവിഷയത്തിൽ ഞാൻ പരീക്ഷിച്ചു വിജയിച്ച കാര്യമാണ്..

ഇന്നിവളും എന്റെ കൂടെ പോന്നത് ആ വിശ്വാസത്തിന്റെ പുറത്തുതന്നെയാണ്….

നോക്ക് പെണ്ണേ നിനക്ക് വിശക്കുന്നില്ലേ എത്ര നേരായി നമ്മള് ഇങ്ങനെ ബൈക്കിലും കെട്ടിപ്പിടിച്ചു കറങ്ങാൻ തുടങ്ങിയിട്ട്…

എനിക്കിപ്പോ ഒരു വിശപ്പും ല്ല്യ.

ഈയൊരു നിമിഷം നമുക്കിടയിൽ എന്നിനി കടന്നുവരുമെന്നെനിക്കറിയില്ല…

നീയെന്താ അങ്ങനെയൊക്കെ ചിന്തിക്കുന്നെ..

എന്റെ സഹചര്യങ്ങളറിഞ്ഞു മനുവേട്ടനല്ലാതെ മറ്റൊരാൾക്കും എന്നോടിങ്ങനെ അടുപ്പം കാണിക്കാനോ സ്നേഹിക്കാനോ കഴിയില്ല…. എപ്പോഴും കൈപിടിച്ചിരിക്കുമ്പോൾ പറയാറില്ലേ ഒരിക്കൽ എന്റെ വീട്ടിലേക്കു എന്നെ അന്വേഷിച്ചുവരുമെന്ന്…. അതിനി വൈകിക്കണ്ടട്ടോ….നിങ്ങളിലാണ്ട് പറ്റാണ്ടായിട്ടുണ്ട്….

എല്ലാം നിന്റെ ഇഷ്ടംപോലെ ചെയ്യാം…ആദ്യം ഈ വെയിലുകൊണ്ടു കറങ്ങീത് മതി… കുറച്ചുനേരം നമുക്കൊന്നിച്ചിരിക്കണം…ബാ എന്റെ കൂട്ടുകാരന് ഇവിടെ ഒരു ഹോട്ടലുണ്ട്…

നമുക്ക് അവിടെപ്പോയി ഭക്ഷണൊക്കെ കഴിച്ചിട്ടവന്റെ റൂമിന്റെ താക്കോൽ വാങ്ങി ഇച്ചിരി നേരം വിശ്രമിക്കാം ട്ടോ…

അയ്യോ… ആരെങ്കിലും കണ്ടാൽ അതുമതി… പിന്നെ എന്തിനാ ജീവിക്കുന്നേ….

നമുക്കെന്നും നമ്മളെ ഉണ്ടാവൂ..വാ ഒരു പ്രശ്നോം ണ്ടാവില്ല പെണ്ണേ….

ബൈക്കിൽനിന്നിറങ്ങി എന്റെ വലതുകയ്യിലേക്കു ചേർത്തുപിടിച്ച അവളുടെ കൈകൾ എന്റെ കൈകളിൽ മുറുകുന്നത് കണ്ടപ്പോൾ എനിക്കും മനസിലായി എന്നിലർപ്പിച്ച അവളിലെ വിശ്വാസത്തിന്റെ തീവ്രതത്രയെന്ന്….

ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു റൂമിന്റെ കീയും വാങ്ങി നടക്കുമ്പോൾ കൂട്ടുകാരൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

ഇതുപോലത്തെ ഒന്നിനെയാണല്ലോ ഞാൻ ചുമക്കുന്നതെന്നോർത്താവും..

റൂമിലേക്ക് കയറി കതകടച്ചു ഞാനവളുടെ മുഖത്തേക്കൊന്നു നോക്കി….

അവളുടെ കണ്ണുകളിൽ ഇതുവരെ എന്നിലൂടെ കടന്നുപോയ പെണ്കുട്ടികളിലെ കണ്ണുകളിൽ കണ്ട അതേ തിളക്കവും പ്രണയവും ഒരുപോലെ കൊത്തിവെച്ചിരിക്കുന്നു…

മനുവേട്ടാ…. നമ്മളൊന്നാവില്ലേ…ഒരുമിച്ചു ജീവിക്കില്ലേ….

അവസരം കിട്ടുമ്പോഴേ ഇതൊക്കെ ആസ്വദിക്കാൻ സ്വാധിക്കുമെന്നുള്ള ഒരു തോന്നൽ പണ്ടേ ഉള്ളിലുള്ളതുകൊണ്ടു ആ നിമിഷം എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു ഞാനാ കട്ടിലിലേക്കവളെ ഇരുത്തി….

എന്റെ കൈപിടിച്ചും കൈവെള്ളയിൽ ചുംബിച്ചും അവളുടെ ആഗ്രഹങ്ങളൊക്കെ ഓരോന്നായി പറയുന്നുണ്ട്..പക്ഷേ അപ്പോഴും എന്റെ കണ്ണുകൾ അവളുടെ ദേഹമാസകലം കയറിയിറങ്ങികൊണ്ടിരിക്കാർന്നു…

ദേവൂ നിന്റെ മനസ്സുപോലതന്ന യാണ് നിന്റെ വടിവൊത്ത ശരീരവും അതിങ്ങനെ നോക്കിയിരിക്കാൻ എന്തൊരു രസ്സാ..

ഇതുവരെ എന്നെ ഇത്രയും സ്നേഹത്തോടെ മറ്റൊരാൾ സ്പർശിച്ചിട്ടുപോലുമില്ല… കാഴ്ചയിൽ മറ്റുള്ളവർക്ക് അത്രപെട്ടന്നു എന്നോട് സ്നേഹമോ കാ മമോ തോന്നിക്കോണം എന്നില്ല….

ആ എന്നിലേക്ക് മനുവേട്ടന്റെ ആകസ്മികമായ കടന്നുവരവ് തീർത്തും ചിന്തിക്കാൻ പറ്റാത്തതാണ്…

മനസ്സുകൊണ്ട് ഞാൻ എന്നേ എന്റെ പുരുഷനായി അംഗീകരിച്ചതാണ്… പിന്നെ അവിടെ ശരീരത്തിന് എന്താ സ്ഥാനം….

ദേവൂ…നീയെന്താ ഈ കാണിക്കണേ… അവളുടെ തോളിലമർന്ന എന്റെ കൈകൾ പതിയെ അവളവളുടെ മാറിലേക്ക് വലിച്ചുനീട്ടുന്നു…

അതെന്താണ് ഒരു പെണ്ണാവളുടെ ശരീരം ഒരാണിനുമുന്നിൽ സമർപ്പിക്കണമെങ്കിൽ അത്രയേറെ വിശ്വാസീയതയും സ്നേഹവും അവനോടു തോന്നിയിട്ടാണ്….അതുകൊണ്ടാണ് മനുവേട്ടന് വേണ്ടി ഞാനീ റൂമിലേക്ക് കൂട്ടുവന്നതും പറയാതെയറിഞ്ഞ ഇഷ്ടത്തിന് കൂടെനിന്നതും.

ഞാൻപറഞ്ഞോ ദേവൂന്റെകൂടെനടക്കുന്നതും സ്നേഹിക്കുന്നതും ഈ സുഖത്തിനുവേണ്ടിമാത്രമാണെന്ന്…

ആഗ്രഹങ്ങൾ പറയാതെ അറിയുന്നിടത്താണ് മനുവേട്ടാ നമ്മളൊന്നാണെന്നു പറയണത്… നമുക്കിടയിൽ കഴുത്തിലണിയുന്ന ഒരു താലീടെ കുറവേ ഉള്ളു….താലികെട്ടിയിട്ടും മനസ്സുകൊണ്ടൊന്നായിക്കഴിയാത്തവരുടെ ലോകത്തു ജീവിക്കുന്നവരല്ലേ നമ്മള് അവർക്കിടയിൽ ഒരേമനസ്സായി ജീവിക്കാൻ തുടങ്ങിയ നമ്മൾമുന്നിൽതന്നാണ്….

ഈനിമിഷം നിന്റെ എല്ലാം ഞാൻ നേടിയിട്ട് ഇവിടിന്നിറങ്ങിയൽ നമ്മൾതമ്മിൽ പിരിഞ്ഞാലോ…അപ്പൊ ദേവൂ ശരിക്കും വിഡ്ഢിയാവില്ലേ….

അതാ ഞാൻ പറഞ്ഞത് ഏട്ടനോടുള്ള വിശ്വാസവും സ്നേഹവും തന്നാ എന്നെ ഈ കാര്യത്തിന് പ്രേരിപ്പിച്ചത്…

വാ എണീക്ക്…നമുക്കൊരിടംവരെ പോകണം…

അല്ലാ എന്താപ്പിത് കഥ… ഹോട്ടലിന്നിറങ്ങി ബൈക്കിലേക്കു കയറിയത് മുതൽ ന്നോട് ഒരുമിണ്ടാട്ടവും ഇല്ലല്ലോ…ന്തൊക്കെയോ ആലോചനയിലാണല്ലോ…..എന്തുപറ്റി….വയറിലേക്കു ചേർത്തുപിടിച്ച കൈകൾ മുറുക്കിയതോടൊപ്പംഎന്നിലേക്കൊന്നുകൂടി അവൾ ചേർന്നിരുന്നു …

ബൈക്കിന്റെ സൈഡ് മിററിലൂടെ ഞാനവളെ ഒന്നു നോക്കി…എത്ര നിഷ്കളങ്കയാണവൾ… ഞാനോ അവളുടെ ശരീരം മാത്രം ആഗ്രഹിച്ചു കൂടെ കൂടിയതും…

ആദ്യമായിട്ടാണ് ഒരു പെണ്ണുഅവളുടെ തുണി ഉരിയുന്നത് കണ്മുന്നിൽ കണ്ടിട്ടു ഞാൻ തല താഴ്ത്തി നിൽക്കുന്നത്…. അതിന്റെ കാരണം മറ്റൊന്നുമല്ല ആദ്യമായിട്ടാണ് ഞാൻപോലും ചിന്തിക്കുന്നതിനു മുൻപ്‌ എനിക്കൊരുവൾ
അവളുടെ വിലയേറിയ സമ്മാനം തിരികെ നൽകുന്നതും….ഇതുവരെ എത്രയോ പെണ്കുട്ടികളോട് ബന്ധമുണ്ടായിരുന്നു…. എല്ലാവരില്നിന്നും വ്യത്യസ്തമായണവൾ എന്നോട് പെരുമാറിയത്…

വെളുത്ത തുടുത്ത മാ റിടങ്ങളെക്കാളും തുളുമ്പിനിൽക്കുന്ന നി തംബങ്ങളെക്കാളും സൗന്ദര്യമുണ്ട് ഒരു പെണ്ണിന്റെ നിഷ്കളങ്കമായ മനസ്സിന്തന്നാ…പക്ഷെഅതറിയാൻ ഇത്രേം ദൂരം സഞ്ചരിക്കേണ്ടിവന്നു..

മനുവേട്ടാ റൂമിന്ന് പറഞ്ഞു നമുക്കൊരിടംവരെ പോവണമെന്ന്… പക്ഷേ ഇതുവരെ എവിടേക്കാണ് യാത്ര എന്ന് പറഞ്ഞില്ല..അതോ ഇനി വേറെ വല്ല ഹോട്ടലിലേക്കുമാണോ….

അല്ലടിപെണ്ണെ മനസ്സുകൊണ്ട് ഇത്രയൊക്കെ എന്നെ അടുപ്പിച്ചതല്ലേ ഇയ്യ്..അപ്പൊ എന്റെ വക ഒരു താലീം കൂടി ദേവൂന്റെ കഴുത്തിൽ കിടക്കട്ടെന്ന് മനസ്സു പറയുന്നു…..

ഈ യാത്ര നേരെ നിന്റെ വീട്ടിലേക്കാണ്…എനിക്ക് നല്ലൊരു ജോലിണ്ട്..തന്റേടത്തോടെ നിന്നെവന്നു പെണ്ണ് ചോദിക്കാം….

അയ്യോ..അച്ഛൻ ….പ്രസ്‌നാവുട്ടോ….

പ്രശ്നാണ്ടാക്കാണേൽമക്കങ്ങു ഒളിച്ചോടണം പെണ്ണേ.ഭൂമി നീണ്ടുനിവർന്നു കിടക്കല്ലങ്ങനെ….

ഈശ്വരാ ഒളിച്ചോടാനോ…. അതൊക്കെ കേസാവില്ലേ ..

നീയാ ചേർത്തുപിടിച്ച കയ്യു ഒന്നോടെമുറുക്കിക്കെ എന്നിട്ടു എന്നെ കെട്ടിപ്പിടിച്ചങ്ങനെ ഇരുന്നോ ..ബാക്കിയൊക്കെ ഈ മനുവേട്ടൻ നോക്കിക്കോളാം ട്ടോ…..

😘സികെ😘

Related Posts

Leave a Reply

Your email address will not be published. Required fields are marked *