അവന്റെ അമ്മ പറയാറുണ്ട് അവൾക്കു വേണ്ടങ്കിൽ പിന്നെ എന്തിനാട ഉറക്കം തുങ്ങി അവളുടെ പിന്നാലെ നടക്കുന്നത്…….

Story written by Noor Nas

വഴിയരികിൽ സൈക്കളിൽ ഇരുന്നു ഉറക്കം തൂങ്ങുന്ന പ്രേമനെ കണ്ടപ്പോൾ അവൾക്കു ചിരിയാണ് വന്നത്.

അമ്മാവന്റെ മോൻ ആണെന്ന് പറഞ്ഞിട്ടു കാര്യമില്ല അഞ്ചാം ക്ലാസിൽ അഞ്ചു തവണ തോറ്റ പട്ടവും കൊണ്ടു നടക്കുന്ന അവന്റെ പ്രണയ വലയിൽ വീഴാൻ അവൾക്കു തിരെ താല്പര്യംഇല്ല എന്നതാണ് സത്യം

അവനും സൈക്കളും വഴിയരികിൽ നിന്നു ഉറക്കം തുങ്ങി യാടുന്നത് കണ്ടു അവളുടെ കൂട്ടുകാരി അവളോട്‌ .ചോദിച്ചു

എന്ത് ജന്മമാ ടി ഇത് .

ഹാ അത് അങ്ങനെ ഒരു ജന്മം വാ നമ്മുക്ക് പെട്ടന്ന് പോകാം ഉണർന്നാൽ ഒലിപ്പിക്കാൻ തുടങ്ങും കൂട്ടുക്കാരിയുടെ കൈ പിടിച്ചു വലിച്ചു അവൾ വേഗത്തിൽ നടന്നു .

കുറച്ചു കഴിഞ്ഞപ്പോൾ പ്രേമൻ പതുക്കെ കണ്ണു തുറന്നു അവൾ വരുന്ന വഴിയേ നോക്കി .

ശോ ഇന്നും വൈകിയോ ..

പല്ല്‌ പോലും തേക്കാതെ തന്റെ പാട്ട സൈക്കിളും എടുത്തു രാവിലെ അമ്പലത്തിൽ പോയി വരുന്ന മുറപെണ്ണിനെ കാത്തു സൈക്കളിൽ ഇരുന്നു ഉറക്കം തുങ്ങുന്ന പ്രേമൻ അവനെ നോക്കി ചിരിച്ചു മടുത്തവർ ഇപ്പോൾ അവനെ ജോക്കർ എന്നാണ് വിളിക്കാറ്

അത് കേട്ട് ദേഷ്യത്തിൽ അവൻ പറയും തെ ജോക്കർ ഇല്ലാതെ റമ്മി കളിക്കാൻ പറ്റില്ല .അത് ഓർക്കണം.

പക്ഷെ അവന്റെ ഉളിലുള്ള കടലോളം സ്നേഹം അവൾ കണ്ടില്ല.

കുട്ടുക്കാരിയുടെ മുന്നിൽ വെച്ചു അവനെ പലപ്പോഴും അവൾ പരിഹസിക്കാറുണ്ട്..

അഞ്ചാ ക്ലാസ്സിൽ അഞ്ചു തവണ തോറ്റ വേദനയെക്കാളും അവന്റെയുള്ളിൽ ഇപ്പോൾ ഉള്ളത് എന്നും അവളുടെ മുന്നിൽ തോറ്റു കൊടുക്കേണ്ടി വരുന്ന നീറുന്ന വേദനയാണ് .

അവന്റെ അമ്മ പറയാറുണ്ട് അവൾക്കു വേണ്ടങ്കിൽ പിന്നെ എന്തിനാട ഉറക്കം തുങ്ങി അവളുടെ പിന്നാലെ നടക്കുന്നത് .

ഇപ്പോളത്തെ പെങ്കുട്ടിയോൾക്കു വേണ്ടത് സൗന്ദര്യം പണം അത് രണ്ടും എന്റെ പൊന്നു മോൻറെ കയ്യിൽ ഇല്ലല്ലോ പിന്നെ ആകെ ഉള്ളത് എവിടെ ചെന്നിരുന്നാലും ഉറക്കം തുങ്ങും.

അത് കൊണ്ട് എന്റെ മോൻ ആ പുതി അങ്ങു മാറ്റി വെച്ചേക്കു .

ഒരു ദിവസം പകുതി തുരുമ്പിച്ച സൈക്കൾ അവൻ കഴുകി കൊണ്ടിരിക്കുമ്പോൾ അമ്മാവൻ കയറി വന്നു .

ഡാ പ്രേമാ .എന്ന്‌ ആതിരയെ കാണാൻ ഒരുകൂട്ടർ വരുന്നുണ്ട് .

ഉച്ചക്ക് അങ്ങോട്ടു എത്തിക്കോണം അത്രയും പറഞ്ഞു അയാൾ .ലക്ഷ്മിയെ എന്നു വിളിച്ചു വീടിന്റെ അകത്തേക്ക് കയറി പോയി .

അവൻ സൈക്കിൾ ചുവട്ടിൽ ഇരുന്നു സൈക്കിളിന്റെ പെഡൽ ദേഷ്യത്തോടെ കറക്കി കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവന്റെ പിറകെ ‘അമ്മ ഇറങ്ങി വന്നു അമ്മയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു..

എന്നാൽ പറഞ്ഞപോലെ എന്ന് പറഞ്ഞു അമ്മാവൻ നടന്നു അകന്നപ്പോൾ .

അവൻ തന്റെ സൈക്കളും എടുത്ത് പോകാൻ ഒരുങ്ങുബോൾ അമ്മ പറഞ്ഞു മോനെ ഞാൻ അന്നേ പറഞ്ഞതല്ലേ അധികം മോഹിച്ചാൽ പിന്നെ കരയേണ്ടി .വരുമെന്ന് .

ഉള്ളിലെ ദുഃഖം പുറത്തു കാണിക്കാതെ അമ്മയോട് അവൻ പറഞ്ഞു ആരു കരഞ്ഞു ഞാൻ ജോക്കർ അല്ലേ അമ്മേ ഞാൻ എന്നും ചിരിച്ചു കൊണ്ടേ ഇരിക്കും അത്രയും പറഞ്ഞു കൊണ്ട് അവൻ തന്റെ സൈക്കിളും എടുത്തു ചവിട്ടി പോകുബോൾ .

അവൻ മനസിൽ ചിരിക്കുകയായിരുന്നു .അവന്റെ കണ്ണീരിനെ തോല്പിക്കാനുള്ള ഒരു പാഴ് ചിരി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *