അവളുടെ കെട്ടിയോനും ഗൾഫിൽ തന്നെയാ എന്ന് വെച്ച്.. അവന്റെ അമ്മയെ ഒറ്റയ്ക്കാക്കി അവളുയെയും കൊണ്ട്‌ അവൻ പോകുന്നുണ്ടോ…..

മരുമോൾ

Story written by Noor Nas

മരുമോൾക്ക് ഗൾഫിൽ പോകാൻ ഉള്ള വിസ. മേശ പുറത്ത് കിടക്കുന്നത് കണ്ട അന്ന് തൊട്ട് പുകയാൻ തുടങ്ങിയതാണ് അവരുടെ മനസ്.

അത് എപ്പോൾ വേണമെങ്കിലും ആളിക്കാത്താ .. ആ അഗ്നിയിൽ വെന്തു ഉരുകാൻ പാകത്തിൽ മുറിയുടെ അകത്ത് ഒരാൾ മൗനമായി ഇരിക്കുന്നുണ്ട്.. സുമിത്ര

പുറത്തും നിന്നും കേൾക്കുന്ന അമ്മായി അമ്മയുടെ പിറുപിറുക്കലുകൾ..

അവനെ പറഞ്ഞാൽ മതിയാല്ലോ പെണ്ണ് കോന്തൻ.. ഇവളെ അങ്ങോട്ട്‌ കെട്ടിയെടുത്താൽ പിന്നെ എന്നെ നോക്കാൻ ഇവിടെ വേറെ ആരാ ഉള്ളത്….

കെട്ടിച്ചു വിട്ട എന്റെ മോളെ എന്നിക്ക് ഇവിടെ കൊണ്ട് വന്ന് പിടിച്ച് നിർത്താൻ പറ്റോ…

അവളുടെ കെട്ടിയോനും ഗൾഫിൽ തന്നെയാ എന്ന് വെച്ച്.. അവന്റെ അമ്മയെ ഒറ്റയ്ക്കാക്കി അവളുയെയും കൊണ്ട്‌ അവൻ പോകുന്നുണ്ടോ.

. അവനാണ് സ്നേഹമുള്ളവൻ..

അല്ലെങ്കിലും ഇവളെ പോലെ തലയണമന്ത്രമൊന്നും എന്റെ മോൾക്ക്‌ വശമില്ലല്ലോ. അങ്ങനെയാ ഞാൻ അവളെ വളർത്തിയത്.

സുമിത്ര ഒന്നും പ്രതികരിച്ചില്ല അവൾ അവൾക്ക് തന്നെ ഇട്ട് പൂട്ടിയ മൗനത്തിന്റെ. താക്കോൽ..

അതായിരുന്നു സൈലന്റ്….

ഇടയ്ക്ക് എപ്പോളോ അടിച്ച മൊബൈൽ റിംഗ് സുകു ആയിരുന്നു അത്….

അവൾ നനഞ്ഞ കണ്ണുകൾ ഒന്നു തുടച്ചു വിതുമ്പുന്ന ശബ്ദത്തെ.. കടിച്ചമർത്തി മൊബൈൽ എടുത്ത് ചെവിയോട് ചേർത്തു…

എടി ഇന്നി കളയാൻ സമ്മയമില്ല.. ഒരുക്കങ്ങൾ തുടങ്ങിക്കോ കേട്ടോ.

ടിക്കറ്റ് ഞാൻ ഉടനെ അയച്ചു തരാം..

ആ പിന്നെ അമ്മ എന്ത് ചെയ്യുകയാ.?

ഫോൺ ഒന്നു അമ്മയ്ക്ക് കൊടുത്തേ..

സുമിത്ര ഫോൺ അമ്മയ്ക്ക് കൊടുക്കാൻ മുറിയുടെ പുറത്ത് ഇറങ്ങിയതും. വാതിൽക്കൽ തന്നെ അമ്മ..

സുമിത്ര ഫോൺ അവർക്ക് കൊടുക്കും മുൻപ്പ് തന്നെ. അവർ അത് പിടിച്ച് പറിച്ച് വാങ്ങിച്ചു പിന്നെ അവളെ നോക്കിയൊന്നു അമർത്തി മുളി.

പിന്നെ അവിടെ സുമിത്ര കണ്ടത് അമ്മയുടെ അഭിനയ താണ്ഡവം ആയിരുന്നു… കരഞ്ഞും നിലവിളിച്ചു..

മകന്റെ മനസിലെ മോഹങ്ങളെയും കൂടെ സുമിത്രയുടെ പ്രതീക്ഷകളെയും മായിച്ചു കളഞ്ഞുക്കൊണ്ട് ക്കൊണ്ട്…

അവർ ആ ഫോൺ കട്ട് ചെയ്തപ്പോൾ.

മുറ്റത്തു ഒരു ഓട്ടോയുടെ ശബ്‌ദം…

വന്ന ഓട്ടോയെ പറഞ്ഞ് വിടാതെ.

വീട്ടിലേക്ക് കയറി വരുന്ന സുകുവേട്ടന്റെ പെങ്ങളെ കണ്ടപ്പോൾ…

സുമിത്ര മനസിലെ വിഷമങ്ങൾ മറച്ചു പിടിച്ച്

മുഖത്തു പുഞ്ചിരി വരുത്തി അവളെ സ്വികരിച്ചു…

ആ അമ്മേ ഒരു സന്തോഷ വാർത്തയുണ്ട്

എന്താ മോളെ എന്ന് പറഞ്ഞ് കൊണ്ട് അകത്തും നിന്നും ഓടി വന്ന അമ്മ

ഞാൻ ചേട്ടന്റെ കൂടെ ഗൾഫിലോട്ട് പോകുകയാ..വിസ അയിച്ചിട്ടുണ്ടത്രേ.

അത് പറയുബോൾ അവളുടെ മുഖത്തു സന്തോഷം നിറഞ്ഞു കവിഞ്ഞു ഒഴുകുകയായിരുന്നു. എന്ന് തന്നെ പറയാ..

അവർ അവളുടെ മൂടി തഴുകി ക്കൊണ്ട് വാത്സല്യത്തോടെ പറഞ്ഞു..

അല്ലെങ്കിലും എന്റെ മോൾ ഭാഗ്യമുള്ളവളാ

ആ തള്ളയിൽ നിന്നും ഒരു മോചനം കിട്ടിയല്ലോ….

ചേച്ചിയുടെ കാര്യം എന്തായി അവൾ സുമിത്രെയെ നോക്കി…

അതിനുള്ള മറുപടി അമ്മയാണ് കൊടുത്തത്..

ഹോ അതൊക്കെ തൽക്കാലത്തേയ്ക്ക് മാറ്റി.. ഇന്നി ഇവളും കൂടി പോയാൽ ഞാൻ ഇവിടെ ഒറ്റയ്ക്ക് ആവുലെ…

ഒരാൾ എങ്കിലും വേണ്ടേ എന്റെ കൂടെ… പോരെങ്കിൽ ഈയിടെയായിട്ട് എന്നിക്ക് വല്ലാത്ത ഒരു വല്ലായിമയും ..

ചാകാൻ നേരത്ത് ഒരു ഗ്ലാസ് വെളളമെടുത്തു തരാൻ സ്വന്തമെന്ന് പറയാൻ ഒരാൾ എങ്കിലും വേണ്ടേ അരികിൽ

അതിനും നമ്മുക്ക് കൂലിക്ക് ഒരാളെ നിർത്താൻ പറ്റുമോ..

അല്ലെ മോളെ എന്ന് പറഞ്ഞു അവർ സുമിത്രയേ നോക്കി എന്നുമില്ലാത്ത സ്നേഹത്തോടെ ചിരിച്ചപ്പോൾ..

സുമിത്ര ഒന്നും മിണ്ടാതെ അകത്തെ മുറിയിലേക്ക് കേറി പോയപ്പോൾ..

പിന്നിൽ നിന്നും പറയുന്നത് കേൾക്കാ

എന്റെ മോൾ സന്തോഷത്തോടെ പോയി വാ

അതും കൂടി കേട്ടപ്പോൾ

സുമിത്ര കൂട്ട് പിടിച്ചത് മൗനത്തെ മാത്രമായിരുന്നു..

അവളുടെ കൂടെ ചെന്നതും ആ മൗനം മാത്രമായിരുന്നു..

ആ മൗനത്തെ കിറി മുറിക്കാൻ ശ്രമിക്കുന്ന

പുറത്തും നിന്നും കേൾക്കുന്ന അമ്മയുടെയും മോളുടെയും ചിരി… ആ ചിരിക്ക് അടിയിൽ

ഒരു സ്മാരകം പോലെ കിടക്കുന്ന മേശ പുറത്ത് കിടക്കുന്ന

സുമിത്രയുടെ വിസ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *