ആൾതാമസം തീരെ കുറഞ്ഞ ഒരു കാടിന്റെ പ്രതീതിയിലേക്ക് ബൈക്ക് സവാരി നീണ്ടപ്പോ ആനിയുടെ ഉള്ളൊന്ന് പിടഞ്ഞു…അച്ചായാ..ഒന്ന് പറഞ്ഞിട്ട് പോകന്നെ……

ഹൃദയം❤️

Story written by Indu Rejith

“കെട്ടു കഴിഞ്ഞിട്ട് ആഴ്ച ഒന്നാകുന്നേനു മുൻപേ നിങ്ങളിതെന്നെ എങ്ങോട്ടാ അച്ചായാ ഈ കൂട്ടികൊണ്ട് പോകുന്നത്…..?

ആൾതാമസം തീരെ കുറഞ്ഞ ഒരു കാടിന്റെ പ്രതീതിയിലേക്ക് ബൈക്ക് സവാരി നീണ്ടപ്പോ ആനിയുടെ ഉള്ളൊന്ന് പിടഞ്ഞു…… അച്ചായാ…..ഒന്ന് പറഞ്ഞിട്ട് പോകന്നെ……റോഡിനിരുവശവും പൊക്കത്തിൽ മുളയും വള്ളിപ്പടർപ്പുകളും… വീടിന്റെ തൊടിയിൽ കാണാറുള്ളതിലും വലിപ്പമുള്ള അണ്ണാറക്കണ്ണൻമാർ മരങ്ങളിൽ ഓടിക്കേറിയിറങ്ങുന്നു…എതൊക്കെയോ കാട്ടുപൂവിന്റെ ഗന്ധം മൂക്കിൽ വലിച്ചു കെട്ടിയിട്ടാവണം വല്ലാത്ത തലവേദനയും……ഇത് ഏതോ വനത്തിലേക്ക് തന്നെയാ സംശയമില്ല…..പണ്ട് ഇങ്ങേർക്ക് പ്രേമം ഉണ്ടാരുന്നെന്നും അവള് കെട്ടുപൊട്ടിച്ചു തിരികെ വീട്ടിൽ വന്നു നിൽപ്പുണ്ടെന്നുമൊക്കെ ഇന്നലെ തന്നെ കാണാൻ വന്നപാടെ അയലത്തെ അമ്മച്ചി പറഞ്ഞിരുന്നു…..എല്ലാം കൂടിചേർത്തുവായിച്ചാൽ ഇത് ഒരു കെണിയാണെന്നതുറപ്പ്……ഒന്ന് കറങ്ങി വരാനാ നീ ഫോണൊന്നും എടുക്കണ്ടാന്ന് ഈ ചതിയൻ പറഞ്ഞത് ഇതിനായിരുന്നല്ലേ…..എന്നെ തട്ടിയിട്ട് രണ്ടാം കെട്ടു കാരനാക്കാനുള്ള പൂതി അങ്ങ് പുളിം കൊമ്പേൽ ഇരിക്കത്തെ ഉള്ളു….ശെരിയാക്കിത്തരാം..അവളിലെ ധൈര്യശാലിയായ യുവതി സർവശക്തിയിൽ ഉയിർത്തെഴുനേറ്റു….

നിങ്ങൾ വണ്ടി നിർത്തുന്നുണ്ടോ എങ്ങോട്ടാണ് എന്ന് പറഞ്ഞിട്ട് മതി യാത്ര ഇല്ലെങ്കിൽ എടുത്തു ചാടും ഞാൻ…… ചാടല്ലേ ചാടല്ലേ….. അപ്പോൾ സ്നേഹം ഉണ്ട്…….എങ്കിൽ ചാടില്ല പറ…… അതല്ല…. കുറച്ചു മുൻപോട്ട് പോയാൽ റോഡ് സൈഡിൽ നല്ല താഴ്ച്ച ഉണ്ട് അവിടെ ചാടുന്നതാ നല്ലത് ഇവിടൊക്കെ ചാടിയാൽ പിറകിന് വരുന്ന ഏതെങ്കിലും വിവരദോഷികൾ പൊക്കിയെടുത്ത് ആശുപത്രിയിലാക്കും ഞാൻ പറഞ്ഞ സ്പോട്ട് ആകുമ്പോൾ കാര്യങ്ങൾ നീറ്റ് ആരിക്കും…..എപ്പടി അത് പോരെ ആനി… ഞാൻ നിങ്ങളെ എന്ത് ചെയ്തിട്ടാ അച്ചായാ വേണ്ടാരുന്നെങ്കിൽ എന്തിനാ എന്നെ കെട്ടിക്കൊണ്ട് പോന്നത് കൊ ല്ലാനാ….. ചീവീട് ചിലയ്ക്കുന്നത് പോലെ മനുഷ്യന്റെ ചെവിക്കകത്തു കേറിയിരുന്നു കഥാപ്രസംഗം നടത്താതെ…..

“ഞാൻ നിന്നെ കൊ ല്ലാനും തിന്നാനുമൊന്നും പോവല്ലെന്റെ കൊച്ചേ…. നിനക്ക് ഒരാളെ കാട്ടിത്തരാനാ… അവിടെ ചെന്നു കഴിയുമ്പോൾ ആരാണെന്നും എന്താണെന്നും പറയുമ്പോൾ നീ എന്റെ മേലെ കുതിര കേറരുത്.. നിനക്ക് കാര്യങ്ങൾ മനസിലാവുന്ന കൂട്ടത്തിലാണ് എന്ന് ഞാൻ വിശ്വസിക്കുവാ….എന്നെ കുറിച്ച് മറ്റൊരാളു പറയുന്നതല്ല സത്യമായതേ നീ വിശ്വസിക്കാവു അതിനാണ് ഈ യാത്ര…..ഈ ഭൂമിയിൽ മറ്റൊരാളെയും ഇത് ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല എന്നാൽ നിന്നെ ഇത് അറിയിക്കുക എന്നത് എന്റെ കടമയാണ്…. അത് കൊണ്ട് മാത്രം…. ഒരു മൂളൽ മാത്രമായിരുന്നു ആനിയുടെ പ്രതികരണം…. ഉള്ളിൽ എന്തോ ഒരു നോവ് പടരുന്നത് പോലെ… എന്നെ കൂടാതെ വേറെ ഏതെങ്കിലും പെണ്ണുമായി എന്തെങ്കിലും ഓർത്തപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ…എനിക്കിത്തിരി വെള്ളം വേണം…… ദാ എത്താറായി വെള്ളമൊക്കെ അവിടുന്ന് കുടിച്ചാൽ പോരെ…..ക്ഷീണം വലതുമുണ്ടെങ്കിൽ എന്റെ പുറത്തു ചാരി കിടന്നോളുഎന്നുകൂടി….. ഹേയ് അതിനുള്ള അർഹത ഇനിയുണ്ടാവുമോ എന്നൊരു ചോദ്യം നാവിൽ തങ്ങി കിടന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല…. മനസ്സാകെ തളർന്നത് പോലെ….

ഒടുവിൽ ബൈക്ക് നിർത്തിയപ്പോൾ ജീവനില്ലാത്ത ശരീരം കണക്കെ ഭൂമിക്ക് മേലെ ഉയർന്നു നിൽക്കുന്ന പ്രതീതി ആയിരുന്നു അവളിൽ….. ഇനി ഇത്തിരി നടക്കണം കയറ്റമാണ്…. വയ്യെങ്കിൽ ഓഫർ ഉണ്ട് എടുത്തു കൊണ്ട് പോകാൻ ഞാൻ തയാറാണ്….. വേണ്ടാ ഞാൻ നടന്നോളാം….. ഒഴിഞ്ഞു മാറുന്നമട്ടിലായിരിന്നു അവളുടെ പ്രതികരണം എല്ലാം…..ആനി താനിപ്പോഴേ ഇങ്ങനെ ആയാൽ എങ്ങനാ… ഞാൻ തനിക്ക് പെട്ടന്നുണ്ടാവുന്ന ഒരു ഷോക്കിൽ നിന്ന് ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതിയാണ് മുൻകൂട്ടി ഒരു ആമുഖം തന്നത്……..

ഇല്ല ഞാൻ വരുന്നില്ല നിങ്ങൾ എന്തിന് വേണ്ടിയാണെന്നേ കൂട്ടികൊണ്ട് പോകുന്നത് എന്ന് എനിക്കറിയില്ല..എനിക്കിനി അത് അറിയുകയും വേണ്ടാ……ഞാൻ നിങ്ങടെ പെണ്ണാ എന്നത് മറന്നു പോകരുത്…

താൻ വാടോ ധൈര്യായിട്ട് ആ ഒരൊറ്റ തോന്നൽ ഉള്ളത് കൊണ്ട ഞാൻ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത്…. അവൻ അവൾക്ക് നേരെ കൈകൾ നീട്ടി…..ആ കൈകളിൽ പിടിക്കാൻ കൂട്ടക്കാതെ നിറഞ്ഞ കണ്ണുമായി അവന് പിന്നാലെ ശ വം കണക്കെ അവൾ നടന്നു….. കയറ്റം ചെന്നു നിന്നത് ഒരു കൊച്ചു വീടിന്റെ മുറ്റത്താണ്…. തീരെ വൃത്തിയും വെടിപ്പുമില്ലാത്ത പരിസരം…. പഴുത്തതും പുഴുക്കേറിയതുമായ മാങ്ങയും മാവിലയുമാണ് മുറ്റം നിറയെ…..കറുപ്പും നിറത്തിലുള്ള അട്ടകൾ ആരെയും കൂസാതെ തേരാപാരാ ഇഴഞ്ഞു നടക്കുന്നു….mമടിക്കാതെ കേറി വാ..,..മനസ്സില്ല മനസ്സോടെ അവളും പിന്നാലെ നടന്നു….ഒരു വിധം ഉള്ളിൽ കയറിപ്പറ്റി…..തിണ്ണയിലാകെ നായയുടെ രോമം…… ഒന്നും കൂസാതെ അവൻ ചെന്നു കതകിനു തട്ടി….രാജി……

വിളി കേട്ടതും ആനിയുടെ നെഞ്ച് പിടഞ്ഞു….പെണ്ണ് തന്നെ….അപ്പോൾ….താൻ ചിന്തിച്ചു കൂട്ടിയ വഴിയേ തന്നെയാണ് കാര്യങ്ങളുടെ പോക്ക്…..അല്പം കഴിഞ്ഞ് കഴിഞ്ഞു….. വെളുത്തു കൊലുന്നനേയുള്ള ഒരു കൊച്ച് പെണ്ണ് വാതില് തുറന്നു……ആനിയുടെ കണ്ണിൽ പക പൊന്തി വന്ന് കണ്ണുനീരിന്റെ ഉറവയായിരുന്നു അപ്പോളേക്കും….. ഒന്നും അറിയാത്ത ഭാവത്തിൽ അവൾ സാരി തലപ്പുകൊണ്ടതിനെ തുടച്ച് മാറ്റി…..മുഖത്തൊരു ചിരി വരുത്താൻ വിഫലശ്രമം നടത്തി……കേറി വാ…..അവളുടെ ശബ്ദം കേട്ടതും ആനിയുടെ നോട്ടം അവന്റെ മുഖത്തേക്കായിരുന്നു…. അവനിലെ ഭാവവ്യത്യാസങ്ങളെ അവൾ നിരീക്ഷിച്ചു കൊണ്ടിരുന്നു……ആനി ഇത് രാജി……ഒരു പക്ഷേ ഇനി നീ എന്നെപ്പറ്റി കെട്ടേക്കാൻ സാധ്യത ഉള്ള കഥകളിലെ നായികയുടെ മുഖമാണിത്….

“””””ഈ കൊച്ചുപെണ്ണുമായിട്ട് നിങ്ങൾ…””””.ശബ്ദം പുറത്തേക്ക് വന്നില്ല…… സാരിതലപ്പുകൊണ്ട് മുഖം പൊത്തി പിടിച്ചവൾ കരയാൻ തുടങ്ങിയിരുന്നു…….എടി നീ ഒന്ന് സമാധാനിക്ക് ഞാൻ മുഴുവൻ പറഞ്ഞ് തീർക്കട്ടെ….. എനിക്ക് പത്തിരുപത്തിമൂന്ന് വയസ്സ് പ്രായം ഉള്ളപ്പോ അതായത് എട്ടു വർഷത്തിന് മുൻപ് കൂട്ടുകാരുമൊത്തു ഒരു പെണ്ണിന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചു….. പ്രായത്തിന്റെ ചുറ്റിക്കളികളിൽ ഒന്നായിട്ടു മാത്രമേ അന്നതിനെ കണ്ടുള്ളു……. രാത്രിയുടെ മറവിൽ ഏതോ ഊട്വഴിയിലൂതൊക്കെ സഞ്ചരിച്ചു ഒടുവിൽ പുള്ളിക്കാരിയുടെ വീട്ടിൽ എത്തി….. ഉള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നു….. കൂടെ ഉള്ളവർ ഓരോരുത്തരായി പോയി വന്നപ്പോൾ ഒടുവിൽ തന്റെ ഊഴമായി….. കതകു തുറന്നു ചെന്നപ്പോൾ മധ്യവയസ്ക്കയായ സ്ത്രീ പുറം തിരിഞ്ഞു നിൽക്കുന്നു….ഇവരുടെ ശരീരത്തെ കുറിച്ചാണോ കഴിഞ്ഞകുറെ ദിവസമായി പലപല കഥകൾ മാറികേട്ടത് എന്ന് തോന്നി….. തന്റെ അമ്മയോട്അല്ലെങ്കിൽ തനിക്ക് മൂത്തപെങ്ങളോട് തനിക്കിത് ചെയ്യാനാകുമോ എന്ന് തോന്നി….. ഇവരുടെ സ്ഥാനത്തു ഒരു കൊച്ച് പെൺകുട്ടി ആയിരുന്നെങ്കിൽ താനിത്തരത്തിൽ ചിന്തിക്കുമോ എന്നുകൂടി ഓർത്തു………..ഇതിനി അവന്മാരോട് പോയി പറഞ്ഞാൽ പരിഹാസം വേറെ…..ഇട്ടിരുന്ന ഷർട്ട്‌ വിയർപ്പിൽ കുതിരാൻ തുടങ്ങി….

എന്റെ പരിഭ്രമം മനസ്സിലാക്കിയിട്ടവണം തിരിഞ്ഞു നോക്കാതെ അവർ അവിടെ തന്നെ നിന്നു……….അമ്മയെന്നോ പെങ്ങളെന്നോ ഒരു പരിഗണന എനിക്കിതു വരെ ആരും തന്നിട്ടില്ല അതോർത്താണെങ്കിൽ മടിക്കേണ്ട എനിക്ക് ഇത് പുതിയ കാര്യമല്ല…… എനിക്ക് എന്തോ………പതിയെ മുഖം തിരിച്ചവർ നോക്കിയപ്പോൾ തന്റെയും ആ സ്ത്രിയുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…… കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു…. മുന്നിൽ നിന്നത് മാറ്റാരുമല്ലായിരുന്നു….. എന്റെ ഏറ്റവും മൂത്ത ഏട്ടന്റെ ഭാര്യ എന്റെ ഏട്ടത്തി എന്റെ അമ്മയ്ക്ക് ശേഷം എന്നെ കൊഞ്ചിച്ചു വളർത്തിയ എന്റെ അമ്മ….. വർഷങ്ങൾക്കു ശേഷമുള്ള ഒരു കൂടിക്കാഴ്‌ച്ച അങ്ങനെ ആവുമെന്ന് ദൈവം മുൻകൂട്ടി നിശ്ചയിച്ചതാവും……എങ്കിലും അന്നത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…..കു ടിച്ച് ല ക്കുകെട്ടു പാതിരാത്രിയിൽ കേറിവരുന്നഏട്ടന്റെ തല്ലും കൊണ്ടവർ ഒരുപാട് നൊന്താണ് അന്ന് ഞങ്ങളോടൊപ്പം കഴിഞ്ഞിരുന്നത് അന്നൊക്കെ അമ്മയ്ക്ക് അവരോട് വല്ലാത്തൊരു സ്നേഹവും ഉണ്ടായിരുന്നു… ചേട്ടന്റെ ചെയ്തികളെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അമ്മ ഏട്ടത്തിയിൽ നിന്നകന്നു അവരെ നാട്ടുകാരുടെ മുന്നിൽ ദുർനടത്തിപ്പ് കാരിയാക്കി…ഒടുവിൽ വീടുവിട്ടിറങ്ങിയ പാവത്തിനെ ആരും അന്യോഷിച്ചില്ല……ഈ ഞാൻ പോലും….അന്നൊന്നും തനിക്ക് പ്രതികരിക്കാൻ കഴിവില്ലായിരുന്നു….. ചോദ്യം ചോദിക്കാൻ പ്രാപ്തി ആയപ്പോഴേക്കും ഉത്തരം നൽകേണ്ടയാൾ മണ്ണിനടിയിലേക്ക് മാഞ്ഞു…..

നിനക്ക് അറിയാവുന്ന കഥ അവിടെ അവസാനിച്ചു മോനെ പക്ഷേ….. അന്ന് വീട്ടിൽ നിന്നിറങ്ങി പോയ ഏട്ടത്തിയേ നിനക്കറിയാം കൂട്ടിരിക്കാൻ കൂടി ആളില്ലാതെ നിന്റെ ചേട്ടന്റെ ചോ രയെ ഞാൻ നൊന്തു പെറ്റത് അറിഞ്ഞോ ആരെങ്കിലും ….. പി ഴച്ചവൾ എന്ന പട്ടം പിന്നീട് എനിക്ക് പുണ്യമായി തീർന്നു….. ഒരു പിഞ്ചുകുഞ്ഞിനെയും ചുമന്ന് എനിക്ക് അന്നം തേടി പോകാൻ പരിമിതികൾ ഉണ്ടായി…. അപ്പോൾ തന്റെ അരികിലേക്ക് അന്നം വരുന്ന മാർഗത്തെ പറ്റി മാത്രമായി ചിന്ത അത് ഒടുവിൽ ഇങ്ങനെ ആയി….. പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല എങ്ങനെയും അവിടെനിന്നിറങ്ങി പോരണം അതായിരിന്നു ചിന്ത…..തിരികെ നടന്നപ്പോൾ ഒരു ചോദ്യം മാത്രം ബാക്കി…. എന്നിട്ട് ഏട്ടന്റെ കുഞ്ഞെവിടെ… അത് ഒന്ന് ചോദിക്കാൻ തനിക്ക് കഴിയാതെ പോയല്ലോ…… അന്നും ഇന്നും പാപം ചുമക്കുന്നത് ആ പാവം സ്ത്രീ മാത്രം ആണെന്നൊരു തോന്നൽ….

തന്നെ കണ്ടതും ഇത്ര പെട്ടന്ന് കഴിഞ്ഞോ അളിയാ എന്നൊരു ചോദ്യമായിരുന്നു തന്നെ കാത്തു നിന്നവന്മാർ ചോദിച്ചത്…. കൂട്ടുകാരുടെ ചോദ്യത്തിനൊന്നും മറുപടി നൽകാതെ അവരോടൊപ്പം ബൈക്കിൽ കയറി വീട്ടിലേക്ക് പോന്നു…..ഇവനിതെന്താ പറ്റിയെ……ആ….അവരന്യോന്യം ചോദിച്ചു കൊണ്ടേയിരുന്നു യാത്രയിലുടനീളം…..പിന്നെ ഉള്ള ദിവസങ്ങളിൽ അവർക്ക് വേണ്ടി എന്ത് ചെയ്യാനാകും എന്ന ചിന്ത ആയിരുന്നു മനസ്സിലാകെ….ഭിത്തിയിലെ അമ്മയുടെയും ഏട്ടന്റെയും ചിത്രങ്ങളിൽ മാറിമാറി നോക്കി….. ജീവിച്ചിരിക്കുമ്പോൾ ചെയ്തു കൂട്ടുന്നതെല്ലാം കുന്നുകൂടുന്നത് നിരപരാധികളുടെ തലയിലാ….കുറച്ചു ദിവസം അങ്ങനെ പുറം ലോകവുമായി ബന്ധമില്ലാതെ കടന്നുപോയി …. മനസ്സൊന്നു പഴയതു പോലെ ആകുവാൻ പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു…. അപ്പോൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണത്തിന് പോകാൻ ഒരു വിളി വന്നത് കൂടെ പോകാമെന്നു തീരുമാനിച്ചു……

അവിടെ ചെന്നിറങ്ങിയതും കണ്ടത് ഓട്ടോയിൽ വന്നിറങ്ങിയ ഏട്ടത്തിയെ… കൂടെ ഒരു കൊച്ചു പെൺകുട്ടി എവിടെയൊക്കെയോ ഏട്ടന്റെ ഛായ അവളിൽ ഉണ്ടെന്ന് ഉറപ്പാക്കിയതോടെ അടുത്തേക്ക് ചെന്നു…. ഏട്ടത്തി എന്ന് ഒന്ന് വിളിച്ചു……പിന്തിരിഞ്ഞു നോക്കിയിട്ട് ഓട്ടോയിക്ക് കാശ് കൊടുത്തു…..വിളിക്കേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ അവര് ഒന്ന് നോക്കുന്നത് പോലുമില്ല….. അല്പം കഴിഞ്ഞ് ആ കുട്ടിയുടെ കൈ പിടിച്ചവൾ അരികിലേക്ക് വന്നു തന്നെ ചൂണ്ടികാണിച്ചിട്ട് ചെറിയച്ഛൻ ആണെന്നുകൂടി പറഞ്ഞപ്പോൾ ആതന്നെ നോക്കിയെന്നു ചിരിച്ചു……കുറച്ചു നേരത്തെ സംസാരത്തിൽ നിന്നും ഏട്ടത്തിക്ക് പനി ഡോക്ടറിനെ കാണാൻ വന്നതാണെന്നും പറഞ്ഞു.തിരികെ നടന്നു……അപ്പോളാണ് സാരിയുടെ പിന്നിലായി പലയിടത്തായി ര ക്തക്കറപോലെ അത് ആരും ശ്രദ്ധിക്കാതിരിക്കാൻ സാരിതലപ്പുകൊണ്ടവർ മറച്ചു പിടിക്കുന്നു….. രണ്ടും കല്പിച്ചു പിന്നാലെ ചെന്നവരുടെ കൈയിൽ പിടിച്ചു….ആ പഴയ അനിയൻ കുട്ടനായിട്ടാണ് മുന്നിൽ നിൽക്കുന്നത് ആ പഴയ സ്നേഹത്തിനിന്നും കുറവുമില്ല സത്യം പറ എന്താ വയ്യാഴ്ക…. ഞാൻ കൂടെ വരാം….

ഒന്നുല്ലടാ മോനെ…. പനി അത്രന്നെ……

കള്ളം പറയരുത് ഈ കുഞ്ഞിന് നിങ്ങളല്ലേ ഉള്ളു ഭൂമിയിൽ ഇനിയെങ്കിലും സത്യം പറ…..
ആളൊഴിഞ്ഞ വരന്തയിലേക്ക് അവരെന്നെ കൂട്ടികൊണ്ട് പോയി…. മോനെ ശ രീരം വിറ്റു തിന്നുന്നവക്ക് വരാൻ യോ ഗ്യതയുള്ള രോഗം തന്നെയാ ദൈവം തന്നത്…… അതുമല്ലെങ്കിൽ ഒരു കുഞ്ഞിനെ ചുമക്കുന്ന കാലത്തും അതിനുമുൻപും കൂടെകൂ ടിയവന്റെ അടിയും ഇടിയും കണക്കില്ലാതെ കൈപ്പറ്റിയതിന്റെ പെൻഷൻ ആവും… പ്രായം ആകുമ്പോളല്ലേ ശ രീരം പിണങ്ങു….. ഇനി അധികകാലം ഞാനുണ്ടാവില്ല…. എന്റെ കുഞ്ഞ് എന്നെ പോലെ ആവരുത്…. അവളെ സംരക്ഷിക്കണം വിശ്വസിച്ചേല്പിക്കാൻ എനിക്ക് ആരുമില്ല….. അന്ന് തൊട്ടിന്നോളം അവർക്ക് അന്നവും മരുന്നും എത്തിച്ചു കൊടുക്കുന്നത് ഞാനാണ്…. കുറെ നാളുകൾ കഴിഞ്ഞപ്പോൾ ഏട്ടത്തി മരിച്ചു…… മരണത്തിന്റെ അന്നുവരെ എന്നെയും അവവരെയും പറ്റിയുള്ള അ വിഹിതകഥകൾ നാട്ടിൽ പടർന്നു…. അവർക്കു ശേഷം ഈ കുഞ്ഞിന്റെ പേര് കൂട്ടി….അതാ ആനി ഞാൻ പറഞ്ഞത് നീ ഇനി ചിലപ്പോൾ കെട്ടേക്കാവുന്ന കഥയിലെ നായിക ആണീക്കുട്ടി എന്ന്…..

സത്യമെന്തെന്ന് ആരും അന്യോഷിച്ചില്ല തുണയില്ലാത്ത പെണ്ണിന് സഹായം ചെയ്യുന്നവർക്കെല്ലാം ലക്ഷ്യമൊന്നെ അവർക്ക് അറിവുള്ളായിരുന്നു….. രാത്രി ഇവൾക്ക് കൂട്ടുകിടക്കാനും ഇവൾക്ക് കൂട്ടുപോകാനും ഞാൻ ഒരമ്മയെ ഏല്പിച്ചിട്ടുണ്ടായിരുന്നു…. കഴിഞ്ഞ ഒരാഴ്ച ആയി അവർക്ക് സുഖമില്ല ഈ കാട്ടിനുള്ളിൽ ഈ കുഞ്ഞുവീട്ടിൽ ഇവളെ ഞാൻ ഒറ്റയ്ക്കിട്ടിട്ട് നമ്മുടെ വീട്ടിൽ സുഖിച്ചു കിടക്കാൻ എനിക്ക് കഴിയുന്നില്ല ആനി….. കഴിഞ്ഞ ആഴ്ച വരെ എനിക്ക് ഇവളെ അവിടേക്ക് കൂട്ടിക്കൊണ്ട് വരാൻ കഴിയില്ലായിരുന്നു…. എന്നാൽ ഇപ്പോൾ ആ വീട്ടിൽ നീയുണ്ടല്ലോ അവൾക്ക് ചേച്ചി ആയി അമ്മയായിയൊക്കെ…. ഇനി ഒന്നും എനിക്ക് പറയാനില്ല…. ഇനി നിനക്ക് തീരുമാനിക്കാം ആനി…… “എന്നോട് ക്ഷമിക്കച്ചായാ എന്ന് പറഞ്ഞ് ഇരു കൈകളും കൂപ്പി തൊഴാൻ മാത്രേ അവൾക്കായുള്ളു….

ഈ മനസ്സ് മാത്രം മതി നമുക്ക് ജീവിക്കാൻ….. തിരികെ ഉള്ള ബൈക്ക് യാത്രയിൽ ഞങ്ങൾക്കിടയിൽ അവളും ഉണ്ടായിരുന്നു….. ഇടയിൽ കൈ വിരൽ കൊണ്ട് ആനി അവളുടെ നെറ്റിയിലേക്ക് വീണമുടി ഒതുക്കി കൊടുത്തുകൊണ്ടിരുന്നു….. ഹൃദയം നിറയാൻഅയാൾക്ക് അത് തന്നെ ധാരാളമായിരുന്നു…..

ശുഭം 🤍🤍🤍

Related Posts

Leave a Reply

Your email address will not be published. Required fields are marked *