ഇപ്പോളും അവൾക്ക് മാത്രമായി കേൾക്കാം അതിനുള്ളിൽ നിന്നും.. മാളൂൻറെ നിലവിളി…….

ഭ്രാന്തി

Story written by Noor Nas

ഇരുട്ട് മുറിയിൽ നിന്നും കേൾക്കുന്ന ഒരു ഭ്രാന്തൻ ചങ്ങലയുടെ കിലുക്കം..

മുറിയിലെ പാതി തുറന്ന ജനൽ വഴി അകത്തേയ്ക്ക് കയറിയ സൂര്യ വെട്ടത്തിൽ കാണാം

അതിൽ കുരുങ്ങി കിടക്കുന്ന. അവളുടെ കാലിലെ വ്രണത്തിൽ പൊതിഞ്ഞിരിക്കുന്ന ഈച്ചകളെ.

അവളുടെ കാലിലെ ചങ്ങല കിലുങ്ങുതോറും വേദനയോടെ പിടയുന്ന

അവളുടെ മുഖത്ത് അപ്പോളും ഇത്തിരി പുഞ്ചിരി ബാക്കി ഉണ്ടായിരുന്നു..

അവളുടെ കാലിനു അരികിൽ കിടക്കുന്ന

മുഷിഞ്ഞ ഒരു പാവക്കുട്ടി..

അതിനെ നോക്കി അവൾ ചിരിച്ചും കരഞ്ഞും.ക്കൊണ്ടിരുന്നു..

ഈ അമ്മയുടെ ചെറിയ ഒരു അശ്രദ്ധ അതല്ലേ എന്റെ മാളുനെ

ശവ പറമ്പിലെ മണ്ണുകൾ തിന്നു തീർത്തത് .

ചിലപ്പോഴൊക്കെ അവൾ എഴുനേറ്റു വന്ന് ജനലിൽ അരികിൽ നിൽക്കും.
പിന്നെ മുറ്റത്തു ഉള്ള.

ആ കിണ്ണറിനെ അരിശത്തോടെ നോക്കി പല്ലിറ്ക്കും…

ഇപ്പോളും അവൾക്ക് മാത്രമായി കേൾക്കാം അതിനുള്ളിൽ നിന്നും.. മാളൂൻറെ നിലവിളി…

കൂടുതൽ അത് കേട്ട് കൊണ്ട് നിൽക്കാൻ പറ്റാത്തത് കൊണ്ടാവണം

കാലിലെ ചങ്ങലയെയെയും വലിച്ചു കൊണ്ട് പൊയി ആ പതിവ് സ്ഥലത്ത് തന്നെ
അവൾ ഇരിക്കും…

അവളുടെ ആ ഇരിപ്പിനു വേണ്ടിയാവണം.

പാതി വെളിച്ചം വീണ ആ മുറിയിൽ

ആ ഈച്ചകൾ വട്ടമിട്ടു പറന്നു കൊണ്ടിരിക്കും…

സമ്മയം സന്ധ്യയോട് അടുക്കുന്നു.. ദുരെയുള്ള പള്ളിയിൽ നിന്നും മുഴങ്ങുന്ന ബാങ്ക് വിളി..

അത് കഴിഞ്ഞ ഉടനെ കേൾക്കാം അമ്പലത്തിൽ നിന്നുമുള്ള ഭക്തി ഗാനവും..

അവളുടെ മുറിയിൽ നിന്നും സൂര്യ വെട്ടവും വിട വാങ്ങി കഴിഞ്ഞിരുന്നു.

പകരം നേർത്ത നിലാവിന്റെ വെട്ടം മാത്രം.

അവളുടെ കാലിലെ വ്രണത്തിന്റെ ചിഞ്ഞ മാംസം തിന്ന് വയർ നിറഞ്ഞ ഈച്ചകൾ.

ചുമരിൽ അങ്ങിങ്ങായി പറ്റി പിടിച്ച് കിടക്കുന്നു…

അവളുടെ കാലിനു അരികിൽ ഉള്ള ആ മുഷിഞ്ഞ പാവയെടുത്തു.. അവൾ അതിനെ തുരുതുരെ ചുംബിച്ചു..

മാളുന്ന് ഏറ്റവും ഇഷ്ട്ടമുള്ള കളിപ്പാട്ടം ആയിരുന്നു അത്..

വിട്ടുകാരൊക്കെ ഉറങ്ങി കഴിഞ്ഞിരുന്നു.

അച്ഛന്റെ കൂർക്കം വലി കേൾക്കാം..

നേരത്തെ അവൾക്കു കൊടുത്ത ഭക്ഷണത്തിന്റെ ഒഴിഞ്ഞ പാത്രം എടുക്കാൻ മുറി തുറന്ന് വന്ന അമ്മ…

തളർന്നു തറയിൽ കിടന്നു മയങ്ങുന്ന മകൾ നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്ന

പാവ കൂട്ടി..

അവർ ശബ്ദമില്ലാതെ കരഞ്ഞു ക്കൊണ്ട്

മെല്ലെ അവളുടെ വൃണം വീണ കാലുകളിൽ ഒന്നു തഴുകി..

അവൾ ഒന്നു പിടഞ്ഞു പിന്നെ ആ കണ്ണുകൾ മെല്ലെ ഒന്നു തുറന്നു

തന്റെ അരികിൽ ഇരുന്ന് കരയുന്ന അമ്മ.

അത് അവൾക്ക് പതിവുള്ള കാഴ്ച ആയിരുന്നു..

എങ്കിലും പതിവ് പോലെ പാതി ചിരിച്ചും പാതി കരഞ്ഞും അവളും…

പിന്നെ പതിവുള്ള അതെ ചോദ്യവും അമ്മേ എന്റെ മാളൂട്ടി എപ്പോളാ വരുക ഹേ..?

അമ്മയുടെ ഉത്തരത്തിനായി അമ്മയെ ഊറ്റു നോക്കി.അവൾ

അമ്മ ചുറ്റും പാടും ഒന്നു നോക്കി പിന്നെ ശബ്‌ദം താഴ്ത്തി കരഞ്ഞു കൊണ്ട് അവർ അവളോട്‌ ചോദിച്ചു..

എന്റെ മോൾക്ക് ഇവിടെ കിടന്നു നരകിക്കാതെ മാളൂന്റെ അടുത്ത് പോണോ.?

വിശ്വാസം വരാതെ അമ്മയുടെ മുഖത്തു നോക്കി അവൾ കുറേ സമ്മയം അങ്ങനെ ഇരുന്നു…

ഇതിന് മുൻപ്പ് അവളോട്‌ അമ്മ അങ്ങനെ ചോദിച്ചിരുന്നില്ല..

ഉം അവൾ തലയാട്ടി..

എന്നാ എന്റെ മോൾ ആ കണ്ണുകൾ ഒന്ന് അടച്ചേ…

പിന്നെ കേട്ടത് ആ മുറിയുടെ ഇരുട്ടിൽ ഒരു ഞരുക്കം മാത്രം.

അതിന് പിറകെ അവളുടെ നിലത്തു ഉരസി പിടയുന്ന കാലിന് ഇടയിൽ കിടന്നു ശ്വാസം മുട്ടുന്ന

ആ ചങ്ങലയുടെ അമർന്ന ശബ്‌ദം…

പിന്നെ നിശബ്ദത

ആ നിശബ്ദതയെ കിറി മുറിച്ചു കൊണ്ട് കേൾക്കാ.

അമ്മയുടെ പൊട്ടി കരച്ചിൽ..

അതിന് പിറകെ അകത്തെ മുറിയിൽ വീണ ബൾബിന്റെ വെട്ടങ്ങളും..

ആ വെളിച്ചത്തിൽ കാണാ

നിശ്ചലമായ അവളുടെ കൈയിൽ ആ മുഷിഞ്ഞ പാവക്കുട്ടി…

പിറ്റേന്ന് സൂര്യ വെട്ടം വന്നു വീണ ആ മുറിയിൽ.. അവളെ തേടി വട്ടമിട്ടു പറക്കുന്ന ആ ഈച്ചകൾ..

താഴെ കിടക്കുന്ന ശൂന്യമായ ചങ്ങലnഅത് അവൾക്ക് മോചനം നൽകിയ

വിധിയുടെ കയ്യൊപ്പ് പോലെ തോന്നിച്ചു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *