ഈയിടെയായി മുൻകോപവും എടുത്തു ചാട്ടവും കൂടുതലാണ് അതിനൊരു പരിഹാരം തേടിയാണ് അയാൾ സ്വാമിജിയുടെ ആശ്രമത്തിൽ ചെന്നത്………

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ

അരവിന്ദന് ഈയിടെയായി മുൻകോപവും എടുത്തു ചാട്ടവും കൂടുതലാണ്.

അതിനൊരു പരിഹാരം തേടിയാണ് അയാൾ സ്വാമിജിയുടെ ആശ്രമത്തിൽ ചെന്നത്.

“നിങ്ങളുടെ ഓരോ ദിവസവും ഒരു ചെറു പുഞ്ചിരിയോടെ തുടങ്ങുക. ശത്രുക്കളെ കണ്ടാൽ പോലും വിദ്വേഷം നിറഞ്ഞ നോട്ടത്തിനു പകരം മനോഹരമായ പുഞ്ചിരി സമ്മാനിക്കുക . നിങ്ങളുടെ ദിവസങ്ങൾ ആഹ്ലാദഭരിതങ്ങൾ ആകുന്നത് കാണാം.”

തിങ്കളാഴ്ച രാവിലെ പ്രഭാതസവാരിക്ക് പുറപ്പെടുമ്പോൾ തലേന്ന് കേട്ട സത്സംഗത്തിൽ സ്വാമിജി പറഞ്ഞ വാക്കുകൾ ആയിരുന്നു അരവിന്ദന്റെ മനസ്സിൽ.

എന്തായാലും ഇന്നുമുതൽ പരീക്ഷിച്ചു നോക്കുക തന്നെ.

മെഡിക്കൽ ഷാപ്പിന് മുന്നിലുള്ള വളവെത്തിയപ്പോൾ ദേ ‘ആൽത്തറ വാസന്തി ‘ എന്നു ഓമനപ്പേരുള്ള വാസന്തി വരുന്നു.

മുൻപൊരിക്കൽ സ ദാചാരം പഠിപ്പിക്കാൻ ചെന്നത് മുതൽ അവർ ഉടക്കിലാണ്.

എന്നാൽ പിന്നെ തുടക്കം വാസന്തിയിലാകട്ടെ.

വസന്തിയെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു.

എന്താടാ മൈ**** രാവിലെ തന്നെ മനുഷ്യനെ വടിയാക്കി ചിരിക്കുന്നോ?

പ്രതികരണം അപ്രതീക്ഷിതമായിരുന്നു.

അടുത്ത പ്രകടനത്തിനു മുൻപേ കാലടികൾ നീട്ടി വലിച്ചു നടന്നു.

പുഞ്ചിരിക്കുന്നതിന് മുൻപ് സത്സംഗത്തിൽ പങ്കെടുത്തവരെ നോക്കി മാത്രം പുഞ്ചിരിക്കുക എന്നു കൂടി സ്വാമിജിക്ക് പറയാമായിരുന്നു.

വൽക്കഷ്ണം : അറിവുകൾ ആവശ്യമുള്ളിടത്ത് മാത്രം ഉപയോഗിക്കുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *