ഒരിക്കൽ അവരുടെ പ്രണയത്തിനു സാക്ഷിയായ അതെ മണത്തരികൾഇന്നവരുടെ മൗനം കണ്ടു അവരിലും സങ്കടം ഉടെലെടുത്തു തണുത്ത കാറ്റടിക്കുന്നുണ്ട് സന്ധ്യ മയങ്ങി തുടങ്ങി……

കാണാകാഴ്ചകൾ

Story written by Mira Krishnan unni

നമുക്ക് ഒന്ന് നടന്നാലോ ആ കടൽ തീരത്ത് കൂടി മീര കിഷോറിനോട് ചോദിച്ചു ശരി നിന്റെയിഷ്ടം അവർ വെറുതെ കടൽ തീരത്തെ മണൽ തരികളിലൂടെ നടന്നു കയ്യ്കൾ ഇടയ്യ്ക്കിടെ കൂട്ടി മുട്ടുന്നതറിഞ്ഞിട്ടും അവർ അറിയാഴിക നടിച്ചു അതല്ലേലും അങ്ങനെയാണല്ലോ

ഒരിക്കൽ അവർ ഇരുവരും കയ്യ് കോർത്തു പിടിച്ചു നടന്ന ആ മണൽ തരികൾ പോലും ഇന്നവർക്ക് അന്യയമായി

ഇന്ന് പോകുമോ? അവൾ ചോദിച്ചു

ഉം അവനൊന്നു മൂളി അർഥങ്ങളില്ലാതെ എങ്ങോട്ടാണീ ട്രാൻസ്ഫർ?

മണാലി

ഒരിക്കൽ അവനൊപ്പം പോകാൻ താനേറെ ആഗ്രഹിച്ച സ്ഥലം അവളോർത്തു അവളിൽ ഒരു നിരാശയുടെലെടുത്തു ട്രെയിനിനിലാണോ യാത്ര

അതെ എല്ലാം രണ്ടു വാക്കിൽ ഒതുക്കിയവൻ എന്നാൽ നമുക്ക് ഒരു കോഫി കുടിച്ചാലോ. അവൻ അവളെ ഒന്ന് നോക്കി അവളുടെ കണ്ണുകളിലെ ഭാവമെന്തെന്ന് അവനു മനസ്സിലായില്ലയെങ്കിലും അവനൊന്ന് തലയാട്ടി

അവൾ മുന്നിൽ നടന്നു അവൻ കുറച്ചു മാറി ഒരു നിശ്ചിതകലത്തിലും ഒരിക്കൽ പരസ്പരം ചേർന്നു നടന്നവരുടെ അകൽച്ച കാണേണ്ട കാഴ്ച്ച തന്നെ അവളോർത്തു

ചേട്ടാ രണ്ടു കോഫി അവൾ പറഞ്ഞു അയാൾ അവരെ നോക്കി പരിചയഭാവത്തിൽ ചിരിച്ചു അതല്ലേലും അങ്ങനെയാണല്ലോ എത്രയോ തവണ ഇവിടെ വന്നു കോഫി കുടിച്ചിരിക്കുന്നു അയാൾ കോഫി നൽകി കൊണ്ട് ചോദിച്ചു പഴയത് പോലെ ഇങ്ങോട്ടേങ്ങും രണ്ടാളേം കാണുന്നില്ലല്ലോ വിവാഹം കഴിഞ്ഞിട്ടുണ്ടാകുമല്ലേ അത് കേട്ട് ആകും അവനൊന്ന് ചുമച്ചു ഞാനാ ചുമ കണ്ടൊന്നു നോക്കി ചായ നെറുകയിൽ കയറി ചുമ വന്നതാണ്

Kishor are you ok

Yes.

താൻ ആ കോഫി ഊതി ഊതി കുടിച്ചു ഇടയ്ക്ക് ഏറു കണ്ണിട്ട് അവനെ നോക്കി കപ്പും പിടിച്ചു വിദൂരതയിലേക്ക് നോക്കി നിൽക്കുന്നവനെയാണ്അ വൾക് കാണാൻ കഴിഞ്ഞത്കി ഷോറിന്റെ മുഖത്തെ നിർവികാരിത കണ്ടു കൊണ്ട് അവൾ ചോദിച്ചു

നിമ്മി സുന്ദരിയാണോ?

അവനവളെ അത്ഭുതത്തോടെ നോക്കി എന്നിട്ട് ചെറിയ പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു അതെ

പെണ്ണല്ലേലും ഇങ്ങനെയാണല്ലോ അവനോർത്തു എന്റെ അത്രയും സുന്ദരിയാണോ? അവനതിനു ഉത്തരം പറഞ്ഞില്ല?കാരണം അവൻ പലപ്പോഴും പറഞ്ഞിരുന്നു ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരി നീയാണെന്ന്

അതോർത്തവൾ ചിരിച്ചു അവൻ അവളെ തന്നെ ഉറ്റു നോക്കി കോഫി കുടിച്ചിട്ട് അയാളോട് യാത്ര പറഞ്ഞു അവർ വീണ്ടും നടന്നു ആ മണൽ തരികളിലൂടെ

ഒരിക്കൽ അവരുടെ പ്രണയത്തിനു സാക്ഷിയായ അതെ മണത്തരികൾ ഇന്നവരുടെ മൗനം കണ്ടു അവരിലും സങ്കടം ഉടെലെടുത്തു തണുത്ത കാറ്റടിക്കുന്നുണ്ട് സന്ധ്യ മയങ്ങി തുടങ്ങി. സൂര്യൻ കടലിൽ പോയി മറയുവാനുള്ള തിരക്കിലാണ്നി ശബ്ത ഭേധിച്ചു കൊണ്ടവൾ ചോദിച്ചു ട്രെയിൻ എപ്പോളാ
9മണിക്ക് അവൻ പറഞ്ഞു

ഉം

ഇനി നമ്മൾ എന്നെങ്കിലും കണ്ടു മുട്ടുമോ?

അവൻ അതിനു മറുപടി പറഞ്ഞില്ല

പോകും മുൻപ് നിനക്ക് എന്താ ഞാൻ തരിക അവൾ ചോദിച്ചു ഉത്തരവും അവൾ തന്നെ പറഞ്ഞു

എന്റെ കയ്യിൽ നിനക്ക് തരാനായി ഒന്നും ഞാൻ കരുതിയിരുന്നില്ല അല്ലേലും രണ്ടു ദിക്കിലേക്കു ട്രെയിൻ കാത്തിരിക്കുന്ന നാം പരസ്പരം എന്ത് നൽകുവാനാണല്ലേ!

അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി അവളുടെ മിഴികളിൽ ഊറിയ രണ്ടിറ്റ് കണ്ണു നീർ അവന്റെ ഹൃദയത്തിലാണ് മുറിവേൽപ്പിച്ചത്

മീര അവൻ വിളിച്ചു

ഉം അവൾ മൂളി

നീ കരയുകയാണോ?

ഹേയ് അല്ലല്ലോ!

പിന്നെ എന്താ നിന്റെ കണ്ണു നിറഞ്ഞിരിക്കുന്നെ

അത് കരട് വീണതാ
ഉം

സമയം ഇഴഞ്ഞു നീങ്ങി അതിനൊപ്പം അവരുടെ മൗനവും?അവർ പരസ്പരം പിന്നീട് ഒന്നും സംസാരിച്ചതേയില്ല?അല്ലേലും ഇനി എന്ത് സംസാരിക്കുവാനാണ്ട്രെ യിൻ വരുന്നു എന്നൊരു അനൺസ്മെന്റ് കേട്ടു ചൂളം വിളിച്ചു കൊണ്ട് രണ്ടു ട്രെയിനുകൾ അപ്പുറവും ഇപ്പുറവും വരുന്നുണ്ടായിരുന്നു

ഒരു നോക്കു നോക്കിയിട്ട് അവർ ഇരുവരും യാത്ര പറഞ്ഞു അതാതു ഫ്ലാറ്റ്ഫോമിലേക്ക് യാത്രയായി സീറ്റ് പിടിച്ചു അകത്തിരുന്ന അവൾ പൊട്ടി കരഞ്ഞു ഒന്ന് നില്കുവാൻ പറഞ്ഞിരുന്നു എങ്കിൽ താൻ നിന്നേനെയല്ലോ
അപ്പോൾ അടുത്ത ട്രെയിനിൽ ഇരുന്നവൻ ഓർത്തു അവളെ തിരികെ വിളിക്കാമായിരുന്നല്ലേ എന്തോ ഓർത്തെന്നപോലെ അവൻ ചാടിയിറങ്ങി പുറത്തോട്ട് നോക്കിയിരുന്ന അവളും എന്തോ ഉൾ പ്രേരണയാൽ ചാടിയിറങ്ങി
അതെ നിമിഷത്തിൽ

ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് പാഞ്ഞു പോയി അവർ ഇരുവരും തിരിഞ്ഞു നോക്കി രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു വന്നു രണ്ടു പേരും പിന്നെ ഒരു ഓട്ടമായിരുന്നു അടുത്തെത്തി കിതയെക്കുന്നു ഉണ്ടായിരുന്നു ഇരുവരും അവർ പരസ്പരം കണ്ണിൽ നോക്കി നിന്നു എന്തുക്കോയോ ഇനിയും പറയാനായി ബാക്കിയുള്ളത് പോലെ എന്നാൽ ഒന്നും മിണ്ടുവാനാകാതെയവർ പരസ്പരം വാരി പു ണർന്നു അവൻ അവളെ ചും ബനങ്ങൾ കൊണ്ട് മൂടി പറയുവാനുള്ളതെല്ലാം ആ ചും ബനത്തിൽ ഉണ്ടായിരുന്നു അവൾ കരയുകയായിരുന്നു ഒരു കുഞ്ഞിനെപോലെ അവൾ അവന്റെ മാ റിൽ പറ്റിച്ചേർന്നിരുന്നു

ആർക്കും വിട്ടു കൊടുക്കില്ല നിന്നെ എന്ന് പറയുംപോലെ അവൻ അവളെ ചേർത്തു പിടിച്ചു.

ഇതേ സമയം മറ്റൊരു ട്രെയിൻ ചൂളം വിളിച്ചു ട്രാക്കിലേക്കു വരുന്നുണ്ടായിരുന്നു. കുറച്ചു നേരത്തിനു ശേഷം അവൾ ചോദിച്ചു പോകണ്ടേ

എങ്ങോട്ട് അവൻ പറഞ്ഞു മണാലിലേക്കു

ഞാൻ ഒറ്റയെക്കോ

അതെ

ഒരിക്കലുമില്ല ഇനി എങ്ങോട്ടാണേലും എന്റെ പെണ്ണിന് ഒപ്പംഅതുകേട്ടു അവൾ നാണത്താൽ തല കുനിച്ചു

അവൾ അവളുടെ താടി പിടിച്ചുയയർത്തി ആ കണ്ണുകളിൽ നോക്കി നിന്നു അതിലുണ്ടായിരുന്നു ഇത്രയും നാൾ ഒറ്റയെക്കാക്കിയതിന്റെ പരിഭവങ്ങളും സങ്കടങ്ങളും പ്രണയവുമെല്ലാം

അവൻ ആ കണ്ണുകളിലേക്കു തന്റെ ചു ണ്ടുകൾ അമർത്തി അതിൽ അലിഞ്ഞില്ലാതായി എല്ലാ നൊമ്പരങ്ങളും അവൻ പറയാതെ പറഞ്ഞവന്റെ പ്രണയം അവളാണെന്ന്അ വൾ അതറിഞ്ഞൊന്നു പുഞ്ചിരിച്ചു.

ധന്യ

Related Posts

Leave a Reply

Your email address will not be published. Required fields are marked *