ഉപ്പയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിയാൽ അതിനും പറ്റില്ല .. ഉമ്മാന്റെ മടിയിൽ തലവെച്ചു കിടക്കാൻ സാധിക്കില്ല……

എഴുത്:-സൽമാൻ സാലി

ബെർതെ ഇരിക്കുമ്പോ ന്തെലും അലോയ്‌ക്കാൻ ബല്ലാത്ത രസാണ് ..

നല്ല കച്ചോടമുള്ള മൂന്നാല് പീടിയ നാട്ടിലെ പത്തിരുപത് ആൾക്കാർക്ക് ആട ജോലി .മാസം മാസം ലചക്കണക്കിന് വരുമാനം .. നാട്ടിൽ ഒരു ബല്യ വീട് ഒരു കാർ .. ഇടക്കെടക്ക് കെട്യോളേം കുട്യോളേം കൂട്ടി ഒരു ടൂർ .. ഇതൊക്കെ യാണ് ന്റെ ചിന്ത .. പിന്നേം ചിന്തിച്ചു ചിന്തിച്ചു ഞാൻ ചെലപ്പോ ഇന്ത്യൻ പ്രധനമന്ത്രി മുതൽ അമേരിക്കൻ പ്രസിഡന്റ് വരെ ആയിട്ടുണ്ട് ..

ഒരു ചിലവില്ലാത്ത കാര്യം ആയോണ്ട് കുറഞ്ഞ തൊന്നും ഞാൻ അലോയ്‌ക്കാൻ പോവാറില്ല ..

ന്റെ റൂമിൽ തന്നെ നാലാള് ണ്ട് .. ഓരോരുത്തർക്കും ഓരോരൊ ചിന്തകൾ ആയിരിക്കും ല്ലേ ..

പക്ഷെ ….

ഇന്നലെ ബെർതെ ഞാൻ അലോയ്‌ക്കായിരുന്നു പെട്ടെന്നു ഞാൻ മ രിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് എന്ന് ..!!! ഇങ്ങള് ആലോയിച്ചിട്ടുണ്ടോ അത്.

എന്റെ മരണം അറിഞ്ഞാൽ കെട്യോളും ഉമ്മേം മക്കളും ഒക്കെ കരയും കുടുംബക്കാര് ദുഃഖത്തിൽ പങ്കുചെരും .. ന്റെ ചങ്ങായിമാർ സ്റ്റാറ്റസ് ഇട്ട് ദുഃഖം അറിയിക്കും .. പക്ഷെ മ രണ ശേഷം ഞാൻഎന്ത് ചെയ്യും ..

ഇങ്ങള് ചിന്തിചു നോക്കിയിട്ടുണ്ടോ അത് ..

മ രണ ശേഷം .. നമുക്ക് വാട്സാപ്പ് ഇല്ലാ ഫേസ്ബൂക് ഇല്ലാ ഇൻസ്റ്റാഗ്രാം ഇല്ലാ യൂട്യൂബ് ഇല്ല ജോലിക്ക് പോവണ്ട കുളിക്കണ്ട ഭക്ഷണം കഴിക്കണ്ട ഒന്നും മാണ്ട ല്ലേ …

മൈലാഞ്ചി ചപ്പുകൾ വിതറിയ അത്തർ പുരട്ടിയ മൂന്ന് വെള്ളത്തുണിയിൽ പൊതിഞ്ഞു ആറടി ആഴമുള്ള പള്ളിക്കാട്ടിലെ പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ഞാൻ ഒറ്റക്കായിരിക്കും ..

പിന്നെ ചുറ്റും ഇരുട്ട് മാത്രം .. എന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ഓടിവന്നു കെട്ടിപിടിച്ചു കവിളിൽ ഉമ്മതരുന്ന മോളേ കാണാൻ പറ്റില്ല . കെട്യോ ളുടെ കുഞ്ഞുങ്ങൾ പഠിക്കുന്നില്ല എന്ന പരിഭവം പറച്ചിൽ ഇല്ലാ .. ഉമ്മാക്ക് ഇടകിടെക്ക് സാലിയെ ഇയ്യ്‌ ന്തേലും കഴിച്ചോ ന്ന് ചോയ്ക്കാൻ ഞാൻ ഉണ്ടാവില്ല ..

ഉപ്പയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിയാൽ അതിനും പറ്റില്ല .. ഉമ്മാന്റെ മടിയിൽ തലവെച്ചു കിടക്കാൻ സാധിക്കില്ല .. കെട്യോളുടെ കൈപിടിച്ചു നടക്കാൻ സാധിക്കില്ല .. മക്കളോടൊപ്പം ഒളിച്ചു കളിക്കാനോ അവരെ മുതുകിൽ കേറ്റി ആനയാവാനോ സാധിക്കില്ല ..

ചിലപ്പോ വർഷത്തിൽ ഒരിക്കൽ കൂട്ടുകാർ എന്റെ മരണ ദിവസം ഓർമ ക്കുറിപ്പുകൾ എഴുതി സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തേക്കാം .. അതിനപ്പുറത്തേക്ക് എന്നെ ഓർക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല …

ഇന്ന് എനിക്ക് ഇതെല്ലാം ചെയ്യാൻ പറ്റും .. ഉപ്പയെ കെട്ടിപിടിക്കാം ഉമ്മയുടെ മടിയിൽ തലവെച്ചു കിടക്കാം കെട്യോളുടെ കൈപിടിച്ച് ഒപ്പം നടക്കാം മക്കളോടൊപ്പം ഓടി കളിക്കാം പക്ഷെ ഞാൻ പ്രവാസത്തിൽ നല്ല നാളേക്ക് വേണ്ടി ജീവിതം മാറ്റിവെച്ചേക്കുവാണ് .. മരണമെന്ന സത്യം എന്നെ തേടിവരും വരും മുൻപെങ്കിലും ആഗ്രഹങ്ങളിൽ പാതിയെങ്കിലും പൂർത്തിയാകാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു …

കഴിഞ്ഞു പോകുന്ന ഓരോ സെക്കൻഡും നമ്മൾ ഓരോരുത്തരും മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ് ..

ഇത്രേം ചിന്തിച്ചപ്പോഴേക്കും എനിക്ക് മടുത്ത് ഇനി നാളെ വേറെ എന്തേലും ചിന്തിച്ചിട്ട് എഴുതീട്ട് വരാം ..

nb: ഒരു അന്തവും കുന്തവും ഇല്ലാത്ത എഴുത്താണ് എന്നൊക്കെ തോന്നും ബെർതെ ഇരിക്കുമ്പോ ഇങനെയൊക്കെ ചിന്തിക്കാനേ പറ്റൂ .. കമന്റ് ഇടാൻ മറക്കണ്ടാ ട്ടാ ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *