എനിക്കും സ്വന്തം ആയി ഇഷ്ടങ്ങളും രുചികളും ഒക്കെ ഉണ്ടെന്ന് പല ടൈംമും പറയാൻ അവളുടെ മനസ്സിൽ വരും. എങ്കിലും രണ്ടു കൈയും കൂട്ടി ഇടിച്ചാൽ………

തിരിച്ചറിവുകൾ

Story written by Treesa George

മോളെ ചായക്ക് അത്രേം പൊടി ഇടണ്ടട്ടോ. ജോക്കുട്ടന് അത് ഇഷ്ടം അല്ല.

സീൽവിയ തിളച്ചു വരുന്ന പാലിലേക്ക് പൊടി ഇടനായി തിരിഞ്ഞപോൾ ആണ് ജോയുടെ അമ്മ സാറാ അത് അവളോട്‌ പറഞ്ഞത്.

എറണാകുളത്തെ ഒരു ഐ.റ്റി കമ്പനിയിൽ ആണ് സീൽവിയായും ജോക്കുട്ടൻ എന്ന് അവന്റെ വീട്ടുകാർ വിളിക്കുന്ന അവളുടെ ഭർത്താവ് ജോയലും ജോലി ചെയുന്നത്. അറേഞ്ച് മാര്യേജ് ആയിരുന്നു അവരുടെത്. ഇടുക്കിലെ തൊടുപുഴയിൽ ആണ് ജോയലിന്റെ വീട്. അതോണ്ട് കല്യാണത്തിന് മുമ്പ് എന്നും അവൻ വീട്ടിൽ പോയി വന്ന് ആണ് ജോലിക്ക് പോയിരുന്നത്. കല്യാണത്തിന് ശേഷം പല ഷിഫ്റ്റിൽ ഉള്ള അവർക്ക് ഡെയിലി ഉള്ള യാത്ര ബുദ്ധിമുട്ട് ആയ കൊണ്ടു അവൻ ഭാര്യയും ഒത്തു എറണാകുളത്തു ഒരു ഫ്ലാറ്റ് എടുത്ത് അങ്ങോട്ട്‌ താമസം മാറ്റി.

എറണാകുളതോട്ടു അവൻ താമസം മാറ്റിയ ഒപ്പം തന്നെ നാട്ടിൽ ഉള്ള അവന്റെ അമ്മ എന്നെ കണ്ടില്ലേൽ അവനു ഉറക്കം വരില്ല എന്ന് പറഞ്ഞു അവരുടെ കൂടെ എറണാകുളതോട്ടു പോന്നു

കൃഷിയും മറ്റ് കാര്യങ്ങളും ഉള്ള ഭർത്താവിനെ അവര് അവരുടെ കൂടെ എറണാകുളതോട്ടു വരാൻ വിളിച്ചെങ്കിലും പശുക്കളെ ഒന്നും പെട്ടെന്ന് വിറ്റ് കൂടെ വരാൻ പറ്റില്ല എന്ന് പറഞ്ഞു അയാൾ ഒഴിവായി.

ആ അമ്മ ആണ് സീൽവിയക്ക് ഇപ്പോൾ തലവേദന ആയിരിക്കുന്നത്

കല്യാണം കഴിഞ്ഞ അന്ന് തൊട്ടേ അവര് മകന്റെ കാര്യത്തിൽ ഇചിരി സ്വാർത്ഥ അല്ലേ എന്ന് അവൾക്കു തോന്നാതിരുന്നിരുന്നില്ല.

കാരണം സീൽവിയായും ഭർത്താവും ഹണിമൂൺനു പോകാൻ ആയി ഒരുങ്ങി മുറ്റത്ത്‌ ഇറങ്ങിയപ്പോൾ ദാണ്ടെ കാറിന്റെ മുന്നിൽ അവര് ഇരിക്കുന്നു . അവൻ ഇന്നു വരെ എന്നെ കൂടാതെ തനിച്ചു ഒരിടത്തും പോയിട്ടില്ല, കല്യാണം കഴിഞ്ഞു എന്ന് വെച്ച് അവനെ അങ്ങനെ തന്നെ വിടാൻ പറ്റുമോ. ഇതായിരുന്നു അമ്മയുടെ വാദം.

അമ്മേനെ കാണാതെ ഇരിക്കുമ്പോൾ കരയാൻ നിങ്ങളുടെ മകൻ എന്താ ഇള്ള കുട്ടി അല്ലേ എന്ന് ചോദിക്കാൻ മനസ്സിൽ വന്ന് എങ്കിലും അവൾ അത് മുഖത്തു ഭാവിക്കാതെ കാറിന്റെ പുറകിൽ കയറി ഇരുന്നു. അങ്ങനെ അമ്മായിഅമ്മേനെ കൊണ്ടു ഹണിമൂൺനു പോയി അവർ ചരിത്രം കുറിച്ചു.

പിന്നീട് ആണ് അവൾക്കു മനസിലായത് ഇത് വരാൻ പോകുന്നതിന്റ ട്രയൽ മാത്രം ആയിരുന്നു എന്ന് .

വിരുന്നു കൂടലിലിനു പോയപ്പോൾ , സിനിമക്ക് പോകുമ്പോൾ , പള്ളിയിൽ പോകുമ്പോൾ എല്ലാത്തിനും കാറിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ അമ്മച്ചി ഉണ്ടാവും. മകന്റെ കല്യാണം കഴിഞ്ഞപ്പോൾ അവർ സ്വന്തം ഭർത്താവിനെ തന്നെ മറന്ന പോലെ.

എങ്കിലും മധുവിധു കാലം കഴിഞ്ഞ് ഇവിടുന്നു മാറി എറണാകുളത്തു വീട്‌ എടുക്കുമ്പോൾ എങ്കിലും ഭർത്താവിനെ തനിക്ക് ആയി കിട്ടുമെന്ന അവളുടെ പ്രതീക്ഷ ആണ് അമ്മ അവരുടെ കൂടെ എറണാകുളതൊട്ടു പോന്നപ്പോൾ തകർന്നത്

അമ്മ അവരുടെ കൂടെ വന്നത് ആയിരുന്നില്ല അവളുടെ പ്രശ്നം . എന്റെ മോൻ അത് കഴിക്ക്, അമ്മ മോനു ചോറു വാരി തരട്ടെ എന്നൊക്കെ ചോദിച്ചു അവൾ കൂടി അവിടെ ഉണ്ടെന്ന് പരിഗണിക്കണതെ അവളെ പൂർണം ആയി അവഗണിച്ചുള്ള അവരുടെ ഈ പ്രവർത്തികൾ ആയിരുന്നു അവളെ വിഷമിപ്പിച്ചിരുന്നത്.

അമ്മ അവരുടെ കൂടെ വന്നതിൽ പിന്നെ അവൾ എന്ത് ചെയ്താലും അയ്യോ മോൾ ആ കറി ആണോ വെക്കുന്നത്? 😳അവന് അത് ഇഷ്ടം അല്ല ,ഇന്ന് ബ്രെക്ഫാസ്റ്റിനു പുട്ട് ആണോ ഉണ്ടാക്കിയത് അവൻ ബുധനാഴ്ച പുട്ട് കഴിക്കില്ല, മീൻ കറിയിൽ മോള് തക്കാളി ഇട്ടോ അവൻ അങ്ങനെ ഇട്ടാൽ അത് കഴിക്കില്ല, അവനു പുളി ഇടുന്നതാ ഇഷ്ടം. അവൾ ചെയുന്നതിനു എല്ലാം അവർ ഇങ്ങനെ ഓരോ അഭിപ്രായങ്ങൾ പറയും.

ഈ നിർദ്ദേശങ്ങൾ കൊടുക്കുക അല്ലാതെ അവളെ ഒരു കൈ സഹായിക്കാൻ അവർ മെനകെടാറില്ല.

എനിക്കും സ്വന്തം ആയി ഇഷ്ടങ്ങളും രുചികളും ഒക്കെ ഉണ്ടെന്ന് പല ടൈംമും പറയാൻ അവളുടെ മനസ്സിൽ വരും. എങ്കിലും രണ്ടു കൈയും കൂട്ടി ഇടിച്ചാൽ മാത്രമേ ഒച്ച വരൂ എന്ന പഴയ ചൊല്ല് ഓർത്തു അവൾ മൗനം പാലിക്കും.

അവനെ പോലെ തന്നെ ഓഫീസ് ജോലിക്ക് പോകുന്ന അവൾക്ക് എല്ലാ ജോലികളും തന്നെ ചെയുന്നത് ബുദ്ധിമുട്ട് ആയിരുന്നു

ഇനി ജോയൽ അവളെ സഹായിക്കാൻ വന്നാലോ അപ്പോൾ അമ്മ പറയും മോൻ അപ്പുറത്ത് പോയി ഇരുന്നോ. ഇവിടെ ഞങ്ങൾ പെണ്ണുങ്ങൾക്കു ചെയ്യാൻ ഉള്ള ജോലി മാത്രേ ഉള്ളു. എന്നിട്ടു അവൻ മാറി കഴിയുമ്പോൾ അവളോട്‌ പറയും. ഞാൻ എന്റെ കുഞ്ഞിനെ ഒരു പണിയും എടുപ്പിക്കാതെ ആണ് വളർത്തിയത്. അവൻ ഓഫീസ് ജോലി ചെയിതു ക്ഷീണിച്ചാ ഇരിക്കുന്നത്.

അമ്മച്ചി ഈ പറയുന്ന ക്ഷീണവും ഓഫീസ് ജോലിയും അമ്മച്ചിയുടെ മോനു മാത്രം അല്ല. എനിക്കും ഉണ്ടെന്നു പറയാൻ പലപ്പോഴും അവളുടെ നാവിൽ വരാറുണ്ട്. എങ്കിലും അധികപ്രസങ്ങി എന്ന പേര് വരും എന്ന് ഓർത്തു മിണ്ടാറില്ല.

ജോലികൾ എല്ലാം സിൽവിയ തന്നെ ആണ് ചെയുന്നത് എങ്കിലും അത് എല്ലാം അവർ ഒറ്റക്ക് ആണ് ചെയുന്നത് എന്ന് മകന്റെ അടുത്ത് വരുത്തി തീർക്കാൻ അവർക്ക് ഒരു പ്രത്യേക കഴിവ് ഉണ്ടായിരുന്നു .

രാവിലെ 3 മണി ആകുമ്പോൾ അടുക്കളയിൽ ഉണ്ടാകണം എന്ന് ആണ് അവർ അവളോട്‌ പറഞ്ഞത്. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ പുലർകാലേ എനിക്കണം അത്രേ. ഏത് നാട്ടിൽ ആണോ ആവോ 3 മണി പുലർകാലം ആവുക എന്ന് അവൾ മനസ്സിൽ ഓർത്തു. എണീറ്റാൽ അപ്പോഴേ കുളിക്കണം എങ്കിലേ കുടുംബത്തു ഐശ്വര്യാ ഉണ്ടാകു അത്രേ.

ഓരോ ദിവസവും ഉണ്ടാക്കാൻ ഉള്ള ഭക്ഷണത്തിന്റെ മെനു അവർ തലേന്നേ കൊടുത്തിട്ടുണ്ടാവും. എന്നിട്ട് അവർ രാവിലെ സുഖമായി ഉറങ്ങും.

അവനു 5 കൂട്ടം കറി ഇല്ലേൽ ചോറ് ഇറങ്ങില്ലത്രേ.

അവള് ചോറു കറിയും ബ്രെക്ഫാസ്റ്റും എല്ലാം ഉണ്ടാക്കി കഴിയുമ്പോളേക്കും അവർ അടുക്കളയിൽ ഹാജർ ഉണ്ടാവും. അവൾക്കു പാചകകാരിയുടെ റോൾ മാത്രം.

ഞാൻ വിളമ്പി കൊടുത്താലേ അവൻ കഴിക്കൂ. ഓഫീസിൽ പിന്നെ അമ്മ വന്ന് ആണല്ലോ വിളമ്പി കൊടുക്കുന്നത് എന്ന് അവൾ മനസ്സിൽ വിചാരിക്കും.

രാത്രിയിലേക്കുള്ള ഫുഡ്‌ വൈകുന്നേരം ഉണ്ടാക്കിയാൽ മതി അത്രേ. രാവിലെ ഉണ്ടാക്കിയ ഫുഡ്‌ രാത്രിയിൽ കഴിച്ചാൽ രുചി വിത്യാസം വരും അത്രേ. അത് അവനു ഇഷ്ടം അല്ലത്രേ. അതും വൈയ്കിട്ടു വന്ന് അവൾ തന്നെ ഉണ്ടാകണം.

ഓഫീസ് ജോലി ചെയ്തു ക്ഷീണിച് വരുന്ന അവൾക്കു അതു വല്യ ബുദ്ധിമുട്ട് ആയിരുന്നു

ചില ദിവസങ്ങളിൽ തലവേദന എടുത്ത് ഒന്ന് കിടന്നാൽ മതി എന്ന ആഗ്രഹത്തോടെ പാഴ്‌സൽ വാങ്ങി വരുന്ന അവളോട് അവർ പറയും.
അവൻ ഹോട്ടൽ ഫുഡ്‌ കഴിക്കില്ല.

ടീം ഡിന്നറിനു നിങ്ങളുടെ മകൻ പിന്നെ ഒലക്ക ആണോ കഴിക്കുന്നത് എന്ന് ചോദിക്കാൻ മനസ്സിൽ വരും എങ്കിലും അവൾ ചോദിക്കാറില്ല.

വീട് രണ്ടു നേരവും അടിച്ചു വാരി ഇട്ടില്ലേൽ മൂധേവി വരും അത്രേ. വൈകുന്നേരത്തെ പാചകം കഴിഞ്ഞു ഒന്ന് തല ചായികാം എന്ന് വിചാരിക്കുമ്പോൾ തന്നെ ചൂലും പിടിച്ച് ഈ ഡയലോഗും പറഞ്ഞു അവർ അവളുടെ മുന്നിൽ പ്രേതിക്ഷപെടും

എന്നാൽ പകലു മുഴുവൻ ആ വീട്ടിൽ ഉള്ള അവർ അടുത്ത ഫ്ലാറ്റുകളിൽ പോയി മരുമകളുടെ കുറ്റം പറയാറു അല്ലാതെ സ്വന്തം വീട്ടിലെ ഒരു ജോലി പോലും ചെയ്തിരുന്നില്ല.

എന്നാൽ മകൻ വരുമ്പോൾ തന്നെ മരുമകളെ അടുക്കളയിൽ പറഞ്ഞു വിട്ട് ഒരു കുഴമ്പ് കുപ്പിയും എടുത്തു ആ വീട്ടിലെ ജോലികൾ മുഴുവൻ താൻ ചെയ്തു മടുത്തു എന്ന് പറഞ്ഞു അവർ മകന്റെ മുറിയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും.

മകനു മരുമകൾക്കും പരസ്പരം അടുക്കാൻ ഉള്ള ഒരു അവസരവും ഇല്ല എന്ന് അവർ ഉറപ്പ് വരുത്തിയിരുന്നു.

ഇത് ഒന്നും പോരാഞ്ഞിട്ട് മകൻ ആട്ടുകല്ലിൽ അരച്ച ദോശയെ കഴിക്കു എന്ന് പറഞ്ഞു നാട്ടിൽ നിന്ന് ആളെ വിട്ട് ഒരു ആട്ടുകല്ല് അവർ അവിടെ എത്തിച്ചിരുന്നു

ഇപ്പത്തെ കാലത്ത് നാട്ടിൻ പുറത്തു ഉള്ളവർ പോലും ഇതിൽ അരക്കുന്നവർ കുറവായിരിക്കും എന്ന് അവൾ മനസ്സിൽ ഓർത്തു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് അവനു 3 മാസം ലണ്ടനു ഓൺസൈറ്റ് കിട്ടുന്നത്. ഇത് തനിക്കുള്ള സുവർണ അവസരം ആയിട്ട് സിൽവിയക്ക് തോന്നിയത് . തനിക്കും അവന്റെ ഒപ്പം വരണം എന്ന് അവൾ പറഞ്ഞു. അങ്ങനെ അവന്റെ കമ്പനി അവൾക്കു കൂടി ഉള്ള സ്പൗസ് വിസ എടുത്തു കൊടുത്തു. അങ്ങനെ അവൾ അവളുടെ കമ്പനിയിൽ നിന്ന് 3 മാസത്തെ ലീവ് എടുത്ത് അവന്റെ കൂടെ പുറപ്പെട്ടു

അവളെ അവന്റെ കൂടെ വിടാൻ അവർക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. എനിക്കു കൂടി നിന്റെ കൂടെ വരാൻ പറ്റുമോ എന്ന അവരുടെ ചോദ്യത്തിന് കമ്പനി കൂടെ വരാൻ ഉള്ള വിസ ഭാര്യക്കു കുഞ്ഞിനും ഒക്കെയേ കൊടുക്കാറുള്ളു എന്ന മറുപടിയിൽ അവർ നിരാശ ആയി.

അങ്ങനെ 3 മാസത്തെ വിദേശവാസം കഴിഞ്ഞു അവർ തിരിചെത്തി. അവരെ കൂട്ടാൻ എയർപോർട്ടിൽ പോയ അവർക്ക് കാണാൻ കഴിഞ്ഞത് തമാശകൾ പറഞ്ഞു ചിരിച്ചു രസിച്ചു വരുന്ന മകനെയും മരുമകളെയും ആണ്.

അങ്ങോട്ട്‌ പോയ മകൻ ആയിരുന്നില്ല തിരിച്ചു വന്ന മകൻ. മൊത്തത്തിൽ ഒരു മാറ്റം. അവള് എന്ത് കൂടോത്രം ചെയിതു ആണോ എന്റെ മകനെ ഇങ്ങനെ മാറ്റിയത് എന്ന് അവർ മനസ്സിൽ ഓർത്തു.

തന്റെ മുന്നിൽ നിന്നു പരസപരം സംസാരിക്കുക പോലും ചെയ്ത്താവർ പരസ്പരം സംസാരിക്കുന്നു. കാറിന്റെ മുൻ സീറ്റിൽ ഇരിക്കാൻ തുടങ്ങിയ അവരോടു എന്റെ ഒപ്പം എന്റെ ഭാര്യ ഇരിക്കട്ടെ എന്ന് പറഞ്ഞ തന്റെ മകന്റെ മാറ്റം അവർ കാണുക ആയിരുന്നു.

എന്നെ നീ കാറിന്റ മുന്നിൽ നിന്ന് ഒഴിവാക്കുക ആണോ എന്ന ചോദ്യത്തിന് സിൽവിയ കാർ ഓടിക്കും. അമ്മ ഫ്രണ്ടിൽ തന്നെ ഇരുന്നോ എന്ന് പറഞ്ഞു കാറിന്റെ പുറകിൽ പോയി ഇരുന്ന മകനെ അവർ ഭയത്തോടെ നോക്കി കാണുക ആയിരുന്നു.

പതിവ് പോലെ 7 നു എണിറ്റു വന്ന അവർക്ക് കാണാൻ കഴിഞ്ഞത് മരുമകൾക്ക് ഒപ്പം ഭക്ഷണം പാകം ചെയുന്ന മകനെ ആണ്

ഞാൻ എണീക്കാൻ അല്പം വൈകി. അപ്പോഴെ അവൾ നിന്നെ അടുക്കളക്കാരൻ ആക്കിയോ എന്ന അവരുടെ ചോദ്യത്തിൽ ഇവളും എന്നെ പോലെ ജോലിക്കു പോകുന്നവൾ അല്ലെ. അപ്പോൾ ഞങ്ങൾ എല്ലാ ജോലികളും ഒരുമിച്ചു ചെയുന്നത് അല്ലെ അതിന്റെ ശെരി എന്ന് പറഞ്ഞ മകനെ അവർ അത്ഭുതതോടെ നോക്കി.

നാളെ മുതൽ നീ എണിക്കണ്ട. ഞാൻ ചെയ്‌തോളാം എന്ന അവരുടെ പറച്ചിലിനു അമ്മക്ക് മേല് വേദന വരില്ലേ ജോലി ചെയ്താൽ അതോണ്ട് ഞാനും ഇവളുടി ചെയ്തോളാം എന്ന മറുപടിയിൽ ഇങ്ങനെ ഒരു പെണ്ണ് കോന്തൻ എന്ന് പറഞ്ഞ് അവർ ചവിട്ടി കുലുക്കി അകത്തോട്ടു പോയി.

പിന്നീട് ഉള്ള ദിവസങ്ങളിൽ അവർ മനസിലാക്കുക ആയിരുന്നു മകന്റെ ഭാര്യയോടുള്ള സ്നേഹം. അവര് അത് കണ്ടു പല്ല് കടിച്ചു

ഒരു സുപ്രഭാതത്തിൽ സിൽവിയക്കു കാണാൻ കഴിഞ്ഞത് ബാഗും പാക്ക് ചെയ്തു റെഡി ആയി നിൽക്കുന്ന അമ്മായിഅമ്മേനെ ആണ്. എനിക്കു വില ഇല്ലാത്ത വീട്ടിൽ ഞാൻ ഒരു നിമിഷം പോലും നിൽക്കില്ല.ഞാൻ എന്റെ ഭർത്താവിന്റെ അടുത്തോട്ടു പോകുവാ.നീ നിന്റെ പെൺ കോന്തൻ ഭർത്തവിനോട് പറഞ്ഞേക്ക് അമ്മ നാട്ടിൽ പോയി എന്ന് പറഞ്ഞു അവർ പുറത്തോട്ടു പോയി. അവൾ പുറകെ പോയി വിളിച്ചു എങ്കിലും അവർ നിന്നില്ല

പിന്നെ അവൾ ഓർത്തു നാട്ടിൽ ജോയലിന്റെ അച്ഛൻ എത്ര കാലം എന്ന് വെച്ചാ തന്നെ നിക്കണതു. ഇങ്ങനെ എലും അമ്മ അച്ഛന്റെ അടുത്ത് നിക്കട്ടെ. അത് മനസ്സിൽ വിചാരിച്ചു അവൾ അവളുടെയും ജോയലിന്റെയും മാത്രം ആയ ലോകത്തിലോട്ട് തിരിച്ചു നടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *