ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം അഭിലാഷ് മോചിതനായി. തെളിവില്ലാത്ത അവന്റെ കേസ് കോടതി തള്ളി. ഒരു വർഷം അവനിൽ ഒരുപാടു………

പാൽപ്പായസം.

Story written by Navas Amandoor

“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ പാടില്ല. “

ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം അഭിലാഷ് മോചിതനായി. തെളിവില്ലാത്ത അവന്റെ കേസ് കോടതി തള്ളി. ഒരു വർഷം അവനിൽ ഒരുപാടു മാറ്റങ്ങളുണ്ടാക്കി. കുറ്റി താടിയും, മീശയും വളർന്നു.സിനിമയിലെ വില്ലന്റെ ലുക്ക്.അവനെ അറസ്റ്റുചെയ്തപ്പോൾ ആ വാർത്ത മുൻപേജിൽ ആഘോഷിച്ച പത്രക്കാർ അവന്റെ മോചന വാർത്ത ഉൾപ്പേജിൽ ഒതുക്കി.അച്ഛനെ കണ്ട ഓർമ്മ അവനില്ല. വളർത്തിയതും, വലുതാക്കിയതും ‘അമ്മയാണ്. ഒറ്റമോൻ, കണ്ണിലെ കൃഷ്ണമണി പോലെ അവനെ കൊണ്ടുനടന്ന അമ്മക്ക് കഴിഞ്ഞ ഒരു വർഷം പെയ്തൊഴിയാത്ത കണ്ണീരുമാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്.

രവിലെ തുടങ്ങിയതാ ഈ നശിച്ച മഴ, തുള്ളിക്ക് ഒരു കുടം കണക്കെ രോഷത്തോടെ നാശം വിതക്കുന്ന മഴ. ആ മഴയിൽ നനഞു അഭി വീട്ടിലേക്ക് കയറി. ‘അമ്മ വന്ന്‌ കൈ പിടിച്ചു. അവൻ അമ്മയെ കെട്ടിപിടിച്ചു. അവന്റെ കണ്ണ് നിറഞ്ഞു. പക്ഷെ ‘അമ്മ കരഞ്ഞില്ല. ആ മുഖത്ത് അപ്പോൾ സന്തോഷമിലായിരുന്നു.

“അമ്മക്ക് എന്ത് പറ്റി. അവൻ വന്നിട്ടും സന്തോഷം തിരിച്ചു വന്നില്ലല്ലോ. “

അഭിലാഷ് മുറിയെലേക്ക്‌ കയറി. മുറിയൊക്കെ ‘അമ്മ നേരത്തെ വൃത്തിയാക്കി. ടേബിളിലെ വലിപ്പ് തുറന്ന് നോക്കി അഭി. എല്ലാം അവിടെ തന്നെ ഉണ്ട്. പക്ഷെ എല്ലായിടത്തും നോക്കിട്ടും ആ മൊബൈൽ മാത്രം കണ്ടില്ല.

“അമ്മെ….. എന്റെ മൊബൈൽ കണ്ടൊ. അതോ അതും പോലീസ് കൊണ്ടു പോയോ “

“ഞാൻ കണ്ടില്ല അഭി “

അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരിക്കിൽ ആണ് ‘അമ്മ. ചോറിന് ഒപ്പം കൊടുക്കാൻ അബിക്ക് ഏറ്റവും ഇഷ്ടമുള്ള ‘പാൽപ്പായസം’. ചെറുപ്പം മുതൽ പാൽപ്പായസം അബിക്ക് വല്ലാത്തൊരു ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ‘അമ്മ ഇടക്ക് ഇടക്ക് അവന് വേണ്ടി പായസം ഉണ്ടാക്കും.’അമ്മ ഉണ്ടാക്കുന്ന പായസത്തിൽ അമ്മയുടെ സ്‌നേഹം ചേർത്തിട്ടാണ് ഇത്രയും രുചിയെന്നു അഭി പറയും. കുറച്ചു നേരം കഴിഞ്ഞാൽ പാൽപായസം തയ്യാറാകും. ഇപ്പോഴേ ആ വീട് മുഴുവൻ പായസത്തിന്റെ മണം നിറഞ്ഞു.

“മോൻ കുളിച്ചിട്ട് വാ. ‘അമ്മ ചോറ് എടുത്തു വെക്കാം “

“ആ.. പായസത്തിന്റെ മണം കിട്ടി… ഞാൻ ഇപ്പൊ വരാം…പെട്ടന്ന് വിളമ്പിക്കോ. “

കുളിച്ചു വന്ന അബിക്ക് ‘അമ്മ ചോറ് വിളമ്പി. കുറേ നാളുകൾക്ക്‌ ശേഷം അമ്മയുടെ കൈപ്പുണ്യം അറിഞ്ഞു. നല്ല സ്വാത്. അവൻ നല്ലോണം കഴിച്ചു. അമ്മ കൂടെ തന്നെ നിന്നു.

“ഇനി പാൽപായസം “

അടുക്കളയിൽ നിന്നും ചില്ല് ഗ്ലാസിൽ ‘അമ്മ പായസം കൊണ്ടുവന്നു.. അവന് നേരെ നീട്ടി. അവൻ വാങ്ങി ചുണ്ടോട് ചേർത്ത് ഒരു കവിള് കുടിച്ചു ഇറക്കി. പാൽപ്പായസം അകത്തു ചെന്നപ്പോ എന്തോ ഒരു തളർച്ച. അടുത്ത കവിളുകൂടെ കുടിച്ചു.

കൈയിൽ നിന്നും ഗ്ലാസ്സ് താഴെ വീണു. മൂക്കിലൂടെ ചോര ഒലിച്ചു തുടങ്ങി. മ രണം അരികിൽ അവൻ മ രണത്തെ രുചിച്ചു അമ്മയെ നോക്കി.അമ്മയുടെ കൈയിൽ കാണാതായ മൊബൈൽ. ഈ പാൽപായസത്തിൽ ‘അമ്മ സ്‌നേഹം ചേർത്തില്ല. പകരം കുറച്ചു വി ഷം ചേർത്ത് വിളമ്പി.

“അച്ഛൻ ഇല്ലാതെ നോക്കി വളർത്തിയ എനിക്ക് നീ തന്ന സമ്മാനമാണ് പതിമ്മൂന്ന്‌ വയസ്സുള്ള കുട്ടിയെ പീ ഡിപ്പിച്ചു ശ്വാ സം മു ട്ടിച്ചു കൊ ന്നത്. നിയമത്തിനു തെളിവ് ഇല്ലാതെ പോയി. ഇന്നലെ വരെ ഞാനും കരുതി നീ അങ്ങിനെ ചെയ്യില്ലെന്ന്. ഇന്നലെ നീ വരുമെന്ന് അറിഞ്ഞു മുറി വൃത്തിയാക്കിയ നേരം ദൈവമാണ് ഈ മൊബൈൽ എനിക്ക് കാണിച്ചു തന്നത്. ഇതിൽ ഉണ്ട് നിന്റെ……. ഇങ്ങിനെ ഒരു ചെകുത്താൻ എങ്ങിനെയാ എന്റെ വയറ്റിൽ ജന്മം എടുത്തത്. അഭി മോനെ നീ ഇനി ജീവിക്കണ്ട. നിന്നെപോലെയുള്ള പ്രാന്തമാർക്ക്‌ മരണം തന്നെയാണ് ശിക്ഷ “

വായിലൂടെ ചോ ര ഒലിച്ചുു കസേരയിൽ നിന്നും താഴെ മറിഞ്ഞു വീണു പിടക്കുന്ന അബിയെ പൊക്കി എടുത്തു ‘അമ്മ മടയിൽ കിടത്തി.

“നിന്നോട്‌ എനിക്ക് സ്‌നേഹം ഉണ്ട് മോനെ.. പക്ഷെ നീ ചെയ്ത തെറ്റിന് ശി ക്ഷ വേണം. ഞാനും ഒരു പെണ്ണാണ്. ഇനി ഇതുപോലെ ഒന്ന് സംഭവിക്കാതിരിക്കാൻ… ഈ ‘അമ്മ…. “

ജീവൻ അകന്നിട്ടും തുറന്നിരുന്ന കണ്ണുകൾ ‘അമ്മ അടച്ചു. അവന്റെ നെറ്റിയിൽ ചും ബിച്ചു. അപ്പോഴും രോഷം തീരാതെ കലി തുള്ളി നിലക്കാതെ മഴ പെയ്തു കൊണ്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *