കടയിൽ കയറി നല്ല മൂർച്ച നോക്കി വെട്ട് ക ത്തി വാങ്ങുമ്പോഴും ജീവിതത്തിൽ ആദ്യമായി ബാ റിൽ ഇരിക്കുമ്പോഴും സകീറിന്റെ മുൻപിൽ ഭാര്യയുടെ ചിരിച്ച മുഖമാണ്……

കിളി വാതിൽ

Story written by Navas Amandoor

കടയിൽ കയറി നല്ല മൂർച്ച നോക്കി വെട്ട് ക ത്തി വാങ്ങുമ്പോഴും ജീവിതത്തിൽ ആദ്യമായി ബാ റിൽ ഇരിക്കുമ്പോഴും സകീറിന്റെ മുൻപിൽ ഭാര്യയുടെ ചിരിച്ച മുഖമാണ്.

മ ദ്യം സങ്കടത്തെ മറക്കാനും അവളെ കൊ ല്ലാനുള്ള ധൈര്യവും തരുമോ…?

“സകീറേ… നീ ബാ റിലൊ…”

സകീർ തല ഉയർത്തി നോക്കി.അനൂപാണ്.കൂടെ വളർന്ന കൂട്ടുകാരൻ.

“അത് എന്താ ഞാൻ ബാ റിൽ വന്നാൽ..”

“അതല്ലടാ…. നീയൊരു പു ക വ ലിക്കുന്നത് പോലും കണ്ടിട്ടില്ല.. അതുകൊണ്ട് ചോദിച്ചതാ..”

“ആദ്യയിട്ടാ… എല്ലാം..”

അനൂപ് ഒരു ബി യർ വാങ്ങി ബാ റിലെ ഇരുണ്ട വെളിച്ചത്തിൽ കമ്പനിക്ക് ഒരേ കണ്ണുകൾ തിരിഞപ്പോൾ കണ്ടതാണ് കൂട്ടുകാരനെ.

“നീ എണീക്ക്.. നിനക്ക് കു ടിക്കണമെങ്കിൽ നമുക്ക് വേറെ എവിടെയെ ങ്കിലും പോകാ.. നിന്നെ ആരെങ്കിലും ഇവിടെ വെച്ച് കണ്ടാൽ മോശമാണ്.”

എതിർപ്പ് പറഞ്ഞങ്കിലും സകീറിനെ അനൂപ് എണീപ്പിച്ചു.

ഒരു കൈയിൽ കുപ്പി പിടിച്ചു.മറ്റേ കൈകൊണ്ട് പൊതിഞ്ഞു വെച്ച വെ ട്ടുക ത്തി എടുക്കാൻ കൈ നീട്ടിയപ്പോൾ ക ത്തി താഴെ വീണു.

“ഡാ… എന്തിനാ ഇത്…”

“അവളെ കൊ ല്ലാൻ… അവൾ ഇനി വേണ്ട.”

“ആര്…?”

“എന്റെ ഭാര്യ.. ആയിഷയെ.”

അനൂപ് ഒന്നും മിണ്ടാതെ അവനെ താങ്ങി പിടിച്ചു കാറിൽ ഇരുത്തി.കാർ ഓടിക്കുമ്പോൾ അവന്റെ മനസ്സിൽ സകീർ മുൻപ് പറഞ്ഞ വാക്കുകളാണ്.

“പാവങളാ.. പിന്നെ ഓളെ കാണാൻ നല്ല മൊഞ്ചണ്.. അപ്പൊ പിന്നെ വേറെ ഒന്നും നോക്കീല… ഓളെ കൂടെ കൂട്ടി. അതിന് ശേഷം ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടായിട്ടുള്ളൂ… ഭാഗ്യമുള്ള പെണ്ണ്.”

അനൂപ് വണ്ടി നിർത്തിയത് കടപ്പുറത്ത്. അതികം ആളുകൾ ഇല്ലാത്ത നേരം. കാറ്റടി മരങ്ങൾക്കുള്ളിൽ അവനുമായി ഇരുപ്പ് ഉറപ്പിച്ചു.

“നീ പറ.. എന്താണ് പ്രശ്നം…?”

“ഞാൻ ഇന്നലെയാ നാട്ടിൽ വന്നത്.വന്നപ്പോൾ മുതൽ കാണുന്നുണ്ട് ബെഡ് റൂമിലെ ക്ലോസെറ്റിൽ എന്തോ ബ്ലോക്ക്‌.. ഇന്ന് രാവിലെ ഒരാളെ കൊണ്ട് വന്ന് അത് നോക്കിച്ചു.. പുറത്തെ പൈപ്പ് ഓപ്പൺ ചെയ്തു കമ്പിയിട്ട് കുത്തിയപ്പോൾ പുറത്തു വന്നത് കുറേ കോ ണ്ടം.. അത് കണ്ട് ആ പണിക്കാരൻ എന്നെ നോക്കി ആക്കി ചിരിച്ചപ്പോൾ അനൂപേ സകീർ മ രിച്ചു പോയടാ.”

“ആരാണെന്ന് അറിയൊ…?”

“അറിയാം… ഇമ്രാൻ. ഏത് സമയത്തും എന്ത് കാര്യത്തിനും അവനെ ഉണ്ടായിരുന്നുള്ളു.. ഞാൻ അവനെ വിശ്വസിച്ചു. അവൾ പറഞ്ഞിട്ട് ഞാൻ വന്നപ്പോൾ അവന് ഒരു മൊബൈൽ കൊണ്ട് വന്നിരുന്നു.. നമ്മളെ കൂടെ നിക്കുന്നവരെ നമ്മൾ സ്‌നേഹിക്കണ്ടെ.. പക്ഷെ.. ച തി പറ്റിപ്പോയി..”

കലിയോടെ കരയിൽ വന്നടിക്കുന്ന തിരമാലകൾ. കാറ്റാടി മരങ്ങൾ കടൽ കാറ്റിൽ ചൂളം വിളിച്ചു..

ചതിക്കപ്പെട്ടവന്റെ പ്രതികാരത്തിന് സമ്മതം മൂളണോ… അനൂപ് ചിന്തിച്ചു.

എന്തായാലും അവളോടും സംസാരിക്കണം. എന്താണ് സംഭവിച്ചതെന്ന് അറിയണം. കുറ്റപ്പെടുത്തും മുൻപേ വേർ പിരിയും മുൻപേ ജീവൻ പോകും മുൻപേ.

അനൂപ് സകീറിനെ പൊക്കി എണീപ്പിച്ചു.

ആദ്യമായി ശരീരത്തിൽ മ ദ്യമെത്തിയപ്പോൾ തളർന്നു കുഴഞ്ഞു പോയി സകീർ.

കാറിൽ അവനെ ഇരുത്തിയിട്ട് അനൂപ് അടുത്ത കടയിൽ നിന്നും മോരും വെള്ളം വാങ്ങി അവനെ കൊണ്ട് കുടിപ്പിച്ചു.

കുറച്ചു നേരത്തിനു ശേഷം കാർ സകീറിന്റെ വീട്ടിലെത്തി. സകീർ കാറിലിരുന്ന് ഉറങ്ങിപോയിരുന്നു.

അനൂപ് കാറിൽ നിന്നും ഇറങ്ങി ഡോർ ബെല്ലടിച്ചു.

ആയിഷ ഡോർ തുറന്ന് പുറത്തേക്ക് വന്നു.

സകീർ പറഞ്ഞത് ശരിയാ എന്തൊരു ഭംഗിയാണ് ഈ ആയിഷാക്ക്.

“ആയിഷ… സകീർ ബോധമില്ലാതെ വണ്ടിയിൽ കിടക്കുവാ..”

“പടച്ചോനെ എന്റെ ഇക്കാക്ക് എന്ത് പറ്റി.”

അനൂപ് എല്ലാം അവളോട് പറഞ്ഞു. ആദ്യമായി നുണഞ്ഞ മ ദ്യത്തിന്റെ ല ഹരിയെക്കൾ അവളെ കൊ ല്ലാനുള്ള പ ക ച തിയിൽ നിന്നാണെന്ന്.

ചതിച്ചവരോടുള്ള സ്‌നേഹത്തിന്റെ ആഴം എത്രയായിരുന്നു അതിന്റെ നൂറിരട്ടി ആവും പക.

“ഇമ്രാൻ തന്നെയാണോ ആയിഷ.”

അതെ എന്ന് അവൾ തലയാട്ടി.

പെട്ടന്ന് അവൾ അനൂപിന്റെ കാൽകീഴിൽ വീണു..

“എന്നെ രക്ഷിക്കണം… എനിക്ക് ഈ കുടുംബം വേണം.. നിങ്ങൾ എനിക്ക് വേണ്ടി സംസാരിക്കണം.. എന്നിട്ട് എന്റെ ഇക്ക എന്നെ കൊ ന്നോട്ടെ.”

അവൾക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞപ്പോൾ ചതിയുടെ വഴി വ്യക്തമായി.

അനൂപും ആയിഷ യും സകീർ ഉണരാൻ കാത്തിരുന്നു.

ഓരോ നിമിഷത്തിനും ഉണ്ട് എന്താണ് സംഭവിക്കാൻ പോകുന്നതുള്ള ചോദ്യം.

ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചു ഒരു വീട് ഉണ്ടാക്കി. വീട് പണി ഒരു കുഞ്ഞിന്റെ വളർച്ച പോലെ പ്രവാസത്തിൽ സന്തോഷത്തോടെ കണ്ടു. ഒരു കൊല്ലം മുൻപ് ഉമ്മയും ആയിഷയും അവിടെ താമസം തുടങ്ങിയപ്പോൾ മുതൽ നാട്ടിൽ വരാൻ കാത്തിരുന്നു സകീർ.

നാട്ടിൽ വന്നിട്ട് വീടിന്റെ ഓരോ ഭാഗവും കണ്ട് കണ്ണുകൾ നിറഞ്ഞു.ഒരു കുട്ടിയെ പോലെ ഓടി നടന്നു ഓരോ അരികും മൂലയും കൈ വെച്ച് തലോടുമ്പോൾ അയാളുടെ മനം നിറഞ്ഞു.

ഒരു രാത്രി ആ വീട്ടിൽ സകീർ സന്തോഷത്തോടെ സമാധാനത്തോടെ ആയിഷയെ കെട്ടിപിടിച്ചു ഉറങ്ങി..

ഇനിയുള്ള രാത്രി കൾ….?

അനൂപ് കാറിൽ സകീറിന്റെ അരികിൽ ഇരുന്നു.

സകീർ കണ്ണ് തുറന്നു.

“സകീറെ.. നിനക്ക് ഓർമ്മയുണ്ടോ.. മുൻപ് ഒരിക്കൽ ഇമ്രാന്റെ മൊബൈൽ നഷ്ടപ്പെട്ടപ്പോൾ ആയിഷ ഉപയോഗിച്ച മൊബൈൽ നിന്നോട് ചോദിച്ചു അവൾ അവന് കൊടുത്തത്..?”

ഓർമ്മ ഉണ്ടെന്ന് പറയുന്നപോലെ സക്കീർ തലയാട്ടി.

“അവൾ.. എല്ലാം ഡിലീറ്റ് ആക്കിയതാ.. കഴിഞ്ഞ ലീവിന് നീ വന്നപ്പോൾ നിങ്ങൾ ബെഡിൽ നിന്നും എടുത്ത വീഡിയോകൾ . ചിലപ്പോൾ ഏതെങ്കിലും ഫോൾഡറിൽ അതെല്ലാം.. ഉണ്ടായിരുന്നിരിക്കണം.. മൊബൈൽ കയ്യിൽ കിട്ടിയപ്പോൾ ഇമ്രാൻ അതെല്ലാം അവളെ കാണിച്ചു ഭീഷണി പെടുത്തി… ആ വീഡിയോ പുറത്തു വരുമെന്ന് പേടിച്ച ആയിഷ എല്ലാം സമ്മതിച്ചു.. ഇനി നീ തീരുമാനിക്ക്.. അവളെ കൊ ല്ലണോ ന്ന്.”

ഒന്നും മിണ്ടാതെ സകീർ കാറിൽ നിന്നും ഇറങ്ങി.

അതുവരെ കൈവിടാതെ പിടിച്ച വെ ട്ട് ക ത്തിയില്ലാതെ വീട്ടിൽ കയറി.

“ഇക്കാ.. തെറ്റാണ്.. ഞാൻ പിന്നെ എന്താ ചെയ്യാ.. ലോകം മുഴുവൻ ഇക്കയും ഞാനും മോശക്കാർ ആയിപ്പോവില്ലെ.. അങ്ങനെ ചിന്തിച്ചപ്പോൾ അവൻ പറഞ്ഞത് അനുസരിച്ചു.. “

‘പോട്ടേ സാരില്ല… നിന്നോട് എനിക്ക് ക്ഷമിക്കാൻ കഴിയണം.ഇങ്ങനെ യൊക്കെ ആവാൻ ഞാനും കാരണമല്ലേ.. വേണ്ടെന്ന് നീ പറഞ്ഞിട്ടും.. എന്റെ നിർബന്ധത്തി ന് മാത്രം പകർത്തിയ വീഡിയോയല്ലെ അത്.നീ കരയണ്ട ആയിഷ.”

തത്കാലം എല്ലാം ശാന്തമാണ്. ഇനി കാർമേഘം പോലെ അവരുടെ ജീവിതത്തിന് മെലെ മൂടി കെട്ടിയ സങ്കടങ്ങൾ സേനഹപെയ്യ്ത്തിൽ തെളിയട്ടെ.

“സകീറെ.. ഇമ്രാൻ.. അവന്റെ കാര്യം ഓർത്ത് ടെൻഷൻ വേണ്ട.. അത് ഞാൻ തീരുമാനമാക്കികൊണ്ട്..അവനെ പോലുള്ള നാ റികളെ വെറുതെ വിടാൻ പറ്റില്ല… ഞാൻ ഉണ്ട് കൂടെ എന്ത് പ്രശ്നം ഉണ്ടങ്കിലും ഒന്ന് വിളിച്ചാൽ ഓടി എത്തും.”

ഒരുപക്ഷെ ഇരുട്ടിൽ ആകുമായിരുന്ന അവരുടെ ജീവിതത്തിൽ വെളിച്ചത്തിന്റെ വാതിൽ തുറന്നു അനൂപ് സകീറിന്റെ വീടിന്റെ വാതിൽ അടച്ചു.പുറത്തു ഇറങ്ങി.

അനൂപ് അയിഷാക്ക് വേണ്ടി സംസാരിച്ചങ്കിലും അവന്റെ മനസ്സിൽ അവളോട് പറയാൻ ഒരു കാര്യമുണ്ട്.

“ആയിഷ.. അവന്റെ ഭീഷണിയെ നിനക്ക് അതിജീവിക്കാൻ വഴികൾ ഏറെ ഉണ്ടായിരുന്നു.. സകീറിനോട് ഒന്ന് പറഞ്ഞിരുന്നങ്കിൽ അവൻ കൂടെ നിക്കുമായിരുന്നു.. ആരോടും ഒന്നും മിണ്ടാതെ ഭീഷണിയിൽ ഒരിക്കൽ.. പിന്നെ അവന്റെ വരവ് സ്ഥിരമായപ്പോൾ നീ അത് ആഘോഷമാക്കി… തെറ്റാണ്. എല്ലാ ആണുങ്ങളും സക്കീറിനെ പോലെയൊ എല്ലാ പെണ്ണുങ്ങളും ആയിഷയെ പോലെയോ ആവില്ല.”

Related Posts

Leave a Reply

Your email address will not be published. Required fields are marked *