കട്ടിലിൽ അവന്റെ ഒപ്പം ഇരുന്നു.ഇഷ്ടത്തോടെ അവൻ ചേർത്ത് പിടിച്ച് ചു ണ്ടിലെ തേൻ നുകർന്ന് അവളെ കട്ടിലിൽ കിടത്തി…..

കുമ്പസാരം

Story written by Navas Amandoor

സമയം പതിനൊന്ന് കഴിഞ്ഞു.ബെല്ലടിച്ച മൊബൈലിൽ കോൾ കട്ട് ആക്കി ശബ്ദമുണ്ടാക്കാതെ റീന വാതിൽ തുറന്നു. തൊട്ടടുത്ത മുറിയിലേക്ക് നോക്കി മോളുടെ ഉറക്കം ഒന്നുകൂടി ഉറപ്പ് വരുത്തി അടുക്കളഭാഗത്തേക്ക് നടന്നു.വാതിൽ തുറന്നപ്പോൾ പുറത്ത് അക്ഷമയോടെ മനു കാത്ത് നിൽക്കുന്നത് കണ്ടു.അവൻ അകത്തേക്കു കയറി വാതിൽ അടച്ച് രണ്ടുപേരും റീനയുടെ മുറിയിലേക്ക് പോയി. അതിന്റെ ഇടയിലും റീന പലവട്ടം മകളുടെ മുറിയിലേക്ക് നോക്കുന്നുണ്ടായിരുന്നു. കുറേ നാളെത്തെ കാത്തിരിപ്പാണ്, മോഹമാണ് ഇന്ന് സഫലമാകുന്നത്.മനസ്സിനും അതിലേറെ ദാഹം ശ രീരത്തിനും. ഭർത്താവ് മരിച്ചിട്ട് രണ്ട് വർഷത്തിന് ശേഷം പഴയ കാമുകൻ തേടി വന്നപ്പോ മുഖം തിരിക്കാൻ കഴിഞ്ഞില്ല. അവൻ ഒരുപാട് നിർബന്ധിച്ചപ്പോൾ തെറ്റാണെന്ന് അറിഞ്ഞിട്ടും സമ്മതിച്ചു. ഇനി പിന്തിരിയാൻ കഴിയില്ല. ഇപ്പൊ എല്ലാം വളരെ ദൂരം പോയിക്കഴിഞ്ഞു.

കട്ടിലിൽ അവന്റെ ഒപ്പം ഇരുന്നു.ഇഷ്ടത്തോടെ അവൻ ചേർത്ത് പിടിച്ച് ചു ണ്ടിലെ തേൻ നുകർന്ന് അവളെ കട്ടിലിൽ കി ടത്തി. അവൾ അവനെ കെട്ടിപ്പിടിച്ചു ശരീര ത്തിലേക്ക് ചേർത്തു.കാത്തിരിപ്പിന്റെ,ആഗ്രഹത്തിന്റെ അഭിനിവേശം. രണ്ടുപേരും മത്സരിച്ചു ഉ ടയാടകൾ ഊ രിയെറിഞ്ഞു. പുന്നാരവാക്കുകളും ചുംbബനങ്ങളും ചൂട് പിടിപ്പിച്ച അവർ പര്സപരം ഒന്നാവാൻ കൊതിച്ചു.വാടിയ താമരത്തണ്ടു പോലെ അവനിലേക്ക്‌ അവൾ ചേർന്ന് കിടന്നു.

ര തിയുടെ സീൽക്കാരത്തിന്റെ ഇടയിൽ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് മനു അവളെ ശ രീരത്തിൽ നിന്നും തട്ടി മാറ്റി. ര സ ച്ചരട് പൊ ട്ടിയ റീന “എന്തേ ” എന്ന അർത്ഥത്തിൽ അവനെ നോക്കി. ഒന്നും പറയാതെ മനു നെഞ്ച് ഒരു കൈ കൊണ്ട് അമർത്തിപ്പിടിച്ച് അവളെ നോക്കി. കണ്ണുകൾ തള്ളി നിൽക്കുന്നു. ഒരു കൈ വേദന കൊണ്ട് അവളുടെ കൈയിൽ അമർത്തിപ്പിടിച്ച് കാലുകൾ ബെഡ്ഡിൽ അമർത്തി വെച്ചു. അവൻ വിയർക്കാൻ തുടങ്ങി.നാഡിഞരബ്ബുകൾ തളരുകയാണ്. ഹൃദയം പൊട്ടിത്തെറിച്ച് ഒരു പിടച്ചിലോടെ അവന്റെ ചലനം അവസാനിച്ചു. ജീവൻ ഇല്ലാതായിരിക്കുന്നു.

അര മണിക്കൂർ കൊണ്ട് മനു അവസാനശ്വാസം വലിച്ചു റീനയുടെ കണ്മുൻപിൽ വെച്ച്. ആരെയും വിളിക്കാനോ ഹോസ്പിറ്റലിൽ കൊണ്ടുപോവാനോ കഴിയാതെ അവൾ അവന്റെ അവസാന പിടച്ചിൽ നോക്കി നിന്നു. റീന മനുവിന്റെ മരണം ഉറപ്പാക്കി. അതുവരെ പകച്ചു നിന്നഅവൾ ന ഗ്നയാണെന്ന് പോലും മറന്നു.അവന്റെ മരണത്തേക്കാൾ അവൾ ചിന്തിക്കിന്നത് അവളെ കുറിച്ചാണ്.എല്ലാവരും അറിയും മനുവും അവളും തമ്മിലുള്ള ബന്ധം.മോൾ അമ്മയെ പു ച്ഛിക്കും,വെറുക്കും. സമൂഹം ഒറ്റപ്പെടുത്തും, കുറ്റപ്പെടുത്തും. തെറ്റാണെന്ന് അറിയാം. പക്ഷെ ആ തെറ്റ് പിടിക്കപ്പെടും വരെ തെറ്റായി കാണാൻ കഴിയുന്നില്ല. റീനയെ പിടിക്കപ്പെടാൻ സമയമായി. തെറ്റായിരുന്നെന്ന് വിളിച്ചു പറയാൻ ആയി. ആദ്യമായിട്ട് പറ്റിയ ഈ തെറ്റിന് നാട്ടുകാർ ഈ പാപിയെ കല്ലെറിയും.

ഒരു സഹായത്തിനു പോലും ആരെയും വിളിക്കാനോ ചോദിക്കാനോ കഴിയാത്ത സന്ദർഭം.ആരെ വിളിച്ചാലും അവരിലൂടെ യാകും പുറത്തറിയുക. ഇപ്പൊ ഇനി എന്താ ചെയ്യാൻ കഴിയുക.

അവന്റെ ശരീരം എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞാലോ…. ?

സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് അകത്തി അതിലേക്കിട്ടാലോ….. ?

പുറത്തു കൊണ്ടുപോയി കത്തിച്ചു കളഞ്ഞാലോ…. ?

കാ മത്തിൽ നിന്നും നാശത്തിലേക്കുള്ള ചിന്തകൾക്ക് സാത്താന്റെ സഹായം. അവസാനം അവളുടെ മനസ്സിൽ ഉണ്ടായ തീരുമാനം.സ്വയം അവസാനിപ്പിക്കുക. മനുവിന് ഒപ്പം എന്റെയും ജീവിതം അവസാനിക്കുകയാണ്. മരിച്ചു കഴിഞ്ഞാൽ പിന്നെ ആര് എന്ത് പറഞ്ഞാലും എന്താണ്.

“അങ്ങിനെ ഞാൻ ഇല്ലാതെയായാൽ എന്റെ മോളേ ആര് നോക്കും. അവൾ ഒറ്റപ്പെട്ടു പോവില്ലേ. അപ്പനും അമ്മയും ഇല്ലാതെ അനാഥയായി പോവില്ലേ അവൾ. എന്റെ തെറ്റുകൾ അവളിൽ പരിഹാസമായി വേദനിപ്പിക്കില്ലേ. മരിച്ചാലും മോളുടെ സന്തോഷം ഇല്ലാതെ യാകും. കർത്താവെ ഞാനിനി എന്ത് ചെയ്യും “

മൊബൈൽ ബെല്ലടിച്ചു. റീന ഉറക്കത്തിൽ നിന്നും കണ്ണ് തുറന്ന് മൊബൈൽ എടുത്ത് കോൾ കട്ട് ആക്കി. മനുവാണ് വിളിക്കുന്നത്. റീന മുറിയിൽ നിന്നും എഴുനേറ്റു മകളുടെ അടുത്ത് പോയി അവളെ പറ്റിച്ചേർന്നു കിടന്നു.വീണ്ടും മൊബൈൽ ബെൽ അടിച്ചു. ഒരു കൈകൊണ്ട് മോളേ ചേർത്ത് പിടിച്ച് മറ്റേ കൈയിലുള്ള മൊബൈൽ സ്വിച് ഓഫ് ആക്കി ദൂരേക്ക്‌ എറിഞ്ഞു.

“പിടക്കപ്പെടും വരെ തെറ്റുകൾ ശരിയാണ്. പിടിക്കപ്പെട്ടാൽ ഈ തെറ്റിൽ ഇല്ലാതാകുന്നത് പല ജീവിതങ്ങളായിരുക്കും. “

Related Posts

Leave a Reply

Your email address will not be published. Required fields are marked *