ജീവിതാവസാനം വരെ കൂടെയുണ്ടാവണം എന്ന് കയ്യിലടിച്ചു പലവുരു സത്യം ചെയ്യിച്ചവൾ കുറച്ചു കണ്ണുനീർതുള്ളികൾ തന്റെ നേരെ എറിഞ്ഞു യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ അന്നോർത്തു……

Story written by Latheesh Kaitheri

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ജീവിതാവസാനം വരെ കൂടെയുണ്ടാവണം എന്ന് കയ്യിലടിച്ചു പലവുരു സത്യം ചെയ്യിച്ചവൾ കുറച്ചു കണ്ണുനീർതുള്ളികൾ തന്റെ നേരെ എറിഞ്ഞു യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ അന്നോർത്തു ഒരു പ്രാവശ്യം പോലും എന്തേ തനിക്കു അവളുടെ മേലെ ഒരു സത്യം പിടിച്ചുവാങ്ങാൻ തോന്നിയില്ല ,അവളുടെ ചിന്തകളെ താൻ സംശയിക്കാത്തതു തനിക്കുപറ്റിയ തെറ്റാവാം ഒരു പക്ഷെ ,

, തന്റേതുമാത്രമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരുവൾ തന്റെ മുന്നിലൂടെ മറ്റൊരുത്തന്റെ ശരീരത്തിൽ ഒട്ടിപ്പിടിച്ചുള്ള ബൈക്കുയാത്രകൾ ,മനസ്സിലുള്ള മുറിവ് ഉണങ്ങുന്നതിനുമുന്പേതന്നെ മറ്റൊരുവിവാഹത്തിനുള്ള വീട്ടുകാരുടെ നിരന്തര ഉപദേശങ്ങൾ ഒക്കെ കൂടി ജീവിതം പോലും വെറുത്തു തുടങ്ങിയ അവസരത്തിൽ സുഹൃത്തു അയച്ചുതന്ന വിസ വലിയൊരു ആശ്വാസമായി തോന്നി

……….,……

പുറമെയുള്ള ചൂട് അസഹനീയം എങ്കിലും ,അവള് മനസ്സിൽ കോരിയിട്ട തീ ആളിക്കത്തുന്ന സമയങ്ങളിൽ ആരോടൊക്കെയോ ഉള്ള വാശിതീർക്കും പോലെ പുറത്തേക്കിറങ്ങിനടക്കും മാസങ്ങളായി തന്റെപതിവാണ് അത്

ഇപ്രാവശ്യം പൊടിക്കാറ്റിന് വേഗതകൂടി കണ്ണിലേക്കു അടിച്ചുകയറി തന്റെ ശ്രദ്ധതെറ്റിയ ആ ഒരു നിമിഷം പിറകിൽ നിന്നും വന്ന വാഹനം തന്നെ ഇടിച്ചു വീഴ്ത്തിയിരുന്നു ,

കണ്ണുതുറന്നുപിടിച്ചനിമിഷം പരിചയമില്ലാത്ത അനേകം മുഖങ്ങളും തനിക്കു അന്യമായ സംസാര രീതികളും കൂടി ആയപ്പോള് മനസ്സൊന്നാകെ ഉലഞ്ഞു ,എന്തൊക്കെയോ അറബിയിലും ഇംഗ്ളീഷിലും അവർ ചോദിക്കുന്നുണ്ട് , തനിക്കൊന്നും മനസ്സിലായില്ല എന്ന് മനസ്സിലായതുകൊണ്ടാവണം അവർ ആ പേര് നീട്ടിവിളിച്ചതു , ജിൻസി ,ജിൻസി ……………..

ഒരു മാലാഖയെപ്പോലെതന്നെയാണ് അവള് തന്റെ മുന്നിലേക്ക് വന്നത്

എന്താ ചേട്ടന്റെ പേര് ?

മനു

മനുച്ചേട്ടൻ ഇവിടെ എവിടെയാ ?

ഇവിടെ സനയ്യയിൽ,, ഒരു ഫർണിച്ചർ കമ്പനിയിൽ അക്കൗണ്ടറ്ന്റ് ആണ്

കമ്പനിയുടെ ഡീറ്റെയിൽസ് തരൂ ഞാൻ അവരെ വിവരം അറിയിക്കാം ,ഇപ്പോൾ തത്കാലം കിടന്നോളു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ,ഇതാണ് എന്റെ നമ്പർ ,ചേട്ടനാളൊരു നമ്പറല്ല എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ എന്റെ നമ്പർ തന്നത് കേട്ടോ ,,,,

രണ്ടു ദിവസങ്ങൾക്കു ശേഷം

എന്താ എങ്ങനെയുണ്ട് വേദനയൊക്കെ കുറവുണ്ടോ ?

മ്മ് ,ബേദമായി വരുന്നു

എന്തുപറ്റി പിന്നെ വിളിച്ചുകണ്ടില്ല ,ഈ വയ്യാത്ത അവസ്ഥയിൽ എല്ലാം ഒറ്റയ്ക്ക് ചെയ്തു അല്ലെ ?

വിളിച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് വെച്ചു

ഞാൻ പറഞ്ഞത് ചേട്ടന് ഫീൽ ചെയ്തു അല്ലെ ? നാട്ടുകാരല്ലേ പാവങ്ങളല്ലേ എന്നൊക്കെ വെച്ച് പലരെയും ഇതുപോലെ സഹായിക്കാനിറങ്ങിയതാ ,ഇപ്പൊ അവരുടെ ശല്യം മൂലം എന്റെ രണ്ടു സിം കാർഡാണ് മാറ്റേണ്ടി വന്നത് ,ചിലര് ചെയ്യുന്ന ഈ ദ്രോഹം മൂലം എല്ലാവരെയും ആ കണ്ണിലൂടെ കാണേണ്ടിവരുന്നു ,അങ്ങനെ പറ്റിപോയതാ ,സോറി ചേട്ടായി

സാരമില്ല ഇതിനേക്കാൾ വലിയ അടി ചങ്കായി സ്നേഹിച്ചവളിൽ നിന്നും കിട്ടി സൈഡായി നിൽക്കുന്നവനാ ഞാൻ ,,എനിക്കിതൊന്നും ഏല്ക്കില്ല ,മനസ്സിന് നല്ല ഉറപ്പാ

ചേട്ടനാള് കൊള്ളാലോ ,ഒരു തേപ്പുകിട്ടിയ നിരാശാകാമുകനാണ് ചേട്ടായി എന്ന് കണ്ടാൽ പറയില്ല ,

എന്തിനു ആർക്കുവേണ്ടി കാണിക്കണം ,അവൾക്കുവേണ്ടി ഞാൻ എന്റെ ജീവിതം കളയണോ ഒരിക്കലുമില്ല ,എനിക്കും ജീവിച്ചുകാണിച്ചുകൊടുക്കണം എന്നെ പരിഹസിക്കുന്നവ രുടെമുന്പിലൂടെത്തന്നെ എല്ലാം നേടി രണ്ടടി നടക്കണം എനിക്ക് ,,,,,,,,,,,,,,,,എങ്കിലും ചില സമയങ്ങളിൽ അവളുടെ ഓർമ്മകൾ എന്റെ നെഞ്ചുപൊള്ളിക്കുന്നു ,,,അങ്ങനെ സ്നേഹിച്ചതാ ഞാൻ അവളെ ,

എവിടെനിന്നോ വരാൻ തുടങ്ങിയ കണ്ണിനീര്തുള്ളികളെ ബലമായി പിറകോട്ടുവലിക്കാനുള്ള ശ്രമത്തിലായിരുന്നു അവനെന്നു ജിൻസിക്കുമന്സ്സിലായി ,അത് അവളുടെ മനസ്സിലും ഒന്നുകൊണ്ടു

അല്പം ചിരികലർത്തികൊണ്ടു അവള് പറഞ്ഞുതുടങ്ങി ,,എന്റെ ഈശോയെ ഈ കാലത്തും ഇങ്ങനെ ഉള്ള ആണുങ്ങളൊക്കെ ഉണ്ടോ.നമ്മളും ഒന്ന് പ്രേമിച്ചതാ ഒടുക്കം കുടുംബപ്രാരബ്ധം ഒന്ന് അയയും വരെ കാത്തിരിക്കണം എന്നുപറഞ്ഞു സമ്മതിച്ചവൻ യൂറോപ്പിലുള്ള നേഴ്‌സ്കാരിയുടെ ആലോചനവന്നപ്പോൾ നൈസായിട്ടു ഒഴിഞ്ഞു ,,അത്രയേ ഉള്ളു ചേട്ടാ ഇതൊക്കെ ആലോചിച്ചു ഈ ജീവിതം നശിപ്പിക്കാൻ തുടങ്ങിയാൽ അതിനെ സമയം കാണു ,എന്നെ നോക്കു ,പോയവൻ പോട്ടെ ,അവനെനിക്ക് പറഞ്ഞുവെച്ചവൻ അല്ല ,അവനിൽ നിന്നും എനിക്കൊരു പരമ്പര ഉണ്ടാകാനും ദൈവം തീരുമാനിച്ചിട്ടില്ല ,പിന്നെ ഞാൻ മാത്രം വാശിപിടിച്ചിട്ടും സങ്കടപ്പെട്ടും ഇരുന്നിട്ടു എന്തുകാര്യം

ഇയാള് എന്നെ ഞെട്ടിക്കുകയാണല്ലോ ,എവിടുന്നാ ഇത്രയും ധൈര്യം ഒക്കെ കിട്ടുന്നത് ?

കിട്ടുമെന്ന് മനസ്സിലുറപ്പിച്ചതെല്ലാം കണ്മുന്നിൽ ന്ഷടപ്പെടുമ്പോഴും ,എന്നെ മാത്രം നോക്കി നിന്ന രണ്ടുമൂന്നുമുഖങ്ങളുണ്ട് അമ്മയും കൂടെപ്പിറപ്പുകളും അവർക്കുവേണ്ടി ജീവിച്ചുതുടങ്ങിയതാ ഞാൻ ,അവരുടെ സന്തോഷമാ ഇന്നെനിക്കു വലുത് ,അതിറ്റുങ്ങൾക്കും അങ്ങനെ തന്നെ, ഈ കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം കളയുന്നവളാ അവൾ അവൾക്കൊരു ജീവിതം കിട്ടിയിട്ട് മതി എനിക്കൊരു ജീവിതം എന്നും പറഞ്ഞു എന്റെ മൂത്ത ഒരുത്തി ഇതുവരെ വന്ന ഒരു വിവാഹത്തിനും തയ്യാറായിട്ടില്ല ,അവർക്കൊക്കെ വേണ്ടി ജീവിക്കുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ അത് വേറെതന്നെയാണ് മാഷെ ,

തന്നോട് സംസാരിക്കുമ്പോൾ മനസ്സിന് നല്ല ധൈര്യം കിട്ടുന്നു ,

ഇതു നല്ല പാലക്കാരത്തി അച്ചായത്തിയാണ് മാഷെ ,അങ്ങനെയുള്ള കാറ്റിലും കോളിലും ഒന്നും വീഴില്ല ,

അതുമനസ്സിലായി ,സമയം കിട്ടുമ്പോഴൊക്കെ ഒന്നുവാ ,തന്നോട് സംസാരിക്കുമ്പോൾ നല്ല രസമുണ്ട്

കൊള്ളാലോ ചേട്ടനും തുടങ്ങിയോ സൂക്കേട് ,

അല്ലെടോ തന്നെപ്പോലുള്ള ഒരു സുഹൃത്തു ഇല്ലാത്തതാണ് ഞാൻ ഇന്നനുഭവിക്കുന്ന ദുഖത്തിനൊക്കെ കാരണം ,കുറേപ്പേര് കുത്തി മുറിവേല്പിക്കാനും കുറേപ്പേര് സഹതാപം പറയാനും രണ്ടിനോടും എനിക്ക് വെറുപ്പാണ് ,കാര്യങ്ങളെ താനെടുക്കുന്ന ലാഘവത്തോടെ കൈകര്യം ചെയ്യാൻ എനിക്കും പഠിക്കണം അതിനാണ് തനോട് വരാൻ പറഞ്ഞത്

ഒരാഴ്ച്ചകഴിഞ്ഞുള്ള ഒരു ദിവസം

ഇന്ന് ഡിസ്ചാര്ജ് ആണ് അല്ലെ ?

അതെ,

വിളിക്കുമോ?

വിളിച്ചാൽ താൻ എന്നെയും നേരത്തെപറഞ്ഞവരുടെ കൂട്ടത്തിൽ കൂട്ടില്ലേ ?

ഒന്നും പറയാതെ നിന്ന അവളോട് അവൻ വീണ്ടും പറഞ്ഞുതുടങ്ങി ,,,,ഞാൻ എന്തായാലും വിളിക്കും താൻ പുതിയ സിംകാർഡ് എടുക്കുന്നവരെ ഞാൻ വിളിക്കും ,,എന്താ ബുദ്ധിമുട്ടാകുമോ ?

ഏയ് ഇല്ലാ ,

എന്താ വല്ലതിരിക്കുന്നത് ?

ഒന്നുമില്ല

പറയൂ ജിൻസി

ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഈ ഹോസ്പറ്റലിൽ വരുവാൻ വലിയ സന്തോഷമായിരുന്നു ,എന്റെ ആരൊക്കെയോ ഇവിടെ ഉള്ളതുപോലെ ,,ഇനി നാളെ മുതൽ അറിയില്ല ,

എന്തുകൊണ്ട് അറിയില്ല ,ഞാൻ എല്ലാ ദിവസവും വിളിക്കും പറ്റിയാൽ എല്ലാ ദിവസവും വരും തന്നെകാണാൻ ,എന്റെ ശരീരത്തിന്റെമാത്രല്ല മനസ്സിന്റെകൂടിമുറിവുമാണ് ഈ പത്തു ദിവസം കൊണ്ട് നീ ഉണക്കിത്തന്നത് ,,,ആ ഒരു നന്മ എന്നും എന്റെ കൂടെ ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം

എന്നെ പോലുള്ള ഒരാളെ നിങ്ങളുടെ വീട്ടുകാർ സ്വീകരിക്കുമോ ?

അമ്മയ്ക്ക് നൂറുവട്ടം ഇഷ്ടാകും, അമ്മയെപ്പോഴും പറയും തന്നെപോലെ നല്ല ബുദ്ധിയുള്ള പെണ്ണുവന്നാലേ ഞാൻ നന്നാകൂ എന്ന് ,പിന്നെ കെട്ടുന്നതും ഒന്നിച്ചു ജീവിക്കേണ്ടതും ഞാനല്ലേ കുടുംബക്കാർ അല്ലല്ലോ അതൊക്കെ താൻ എനിക്ക് വിടൂ

എനിക്ക് കുറച്ചു സമയം കൂടി വേണം, നാളെത്തന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു വന്നേക്കരുത് കേട്ടോ മനൂ ,, അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

എന്തുപറ്റി നിന്റെ പ്രാരബ്ധം ഒന്നും തീർന്നില്ലേ ?

ഒക്കെ ഒരുവിധം ഒതുങ്ങി ,പക്ഷെ ഇന്നുവരെ ഞാൻ എനിക്കായി ഒന്നും കരുതിവെച്ചിട്ടില്ല ,മനുവിന്റെ വീട്ടിലേക്കുവരുമ്പോള് കുറച്ചു ആഭരങ്ങൾ എങ്കിലും വേണ്ടേ ?

അതിന്റെ പേരിൽ താൻ ഇനി ഈ കല്യാണം വൈകിക്കണ്ട ,തന്റെ കഴുത്തിൽ കെട്ടാനുള്ള താലിയും മാലയും വാങ്ങാനുള്ള കാശൊക്കെ എന്റെകൈയ്യിലുണ്ടെടീ ,ബാക്കിയൊക്കെ ഉണ്ടാകുമ്പോ മതി ,താൻ എന്റെ കൂടെ ഉണ്ടെങ്കിൽ ഒക്കെ ഉണ്ടാകുമെന്നു എനിക്കുറപ്പാ ,,അടുത്ത തന്റെ ലീവിന് നമ്മൾ ഒന്നിച്ചുപോയി നമുക്കിതങ്ങു നടത്തണം ,എനിക്കും എന്നെ തേച്ചുപോയവളുടെ മുന്നിലൂടെ അതിനേക്കാൾ സ്പീഡിൽ നിന്നെയും പിറകിലിരുത്തി ഒന്നു മിന്നിക്കണമെടീ ,,

അപ്പൊ എന്നോടുള്ള ഇഷ്ടമല്ല അവളോടുള്ള വാശിയും വെറുപ്പുമാണല്ലേ കൂടുതലുള്ളത് കൊള്ളാം

ഒരിക്കലുമല്ല ജിൻസി ,എനിക്കുനിന്നെ ഒരുപാടു ഇഷ്ടമാണ് ,ഇന്നലവരെ വെറുത്ത ദൈവങ്ങളോടെല്ലാം ഒരിക്കൽ കൂടി നേരിട്ട് ചെന്ന് നന്ദിപറയണംഎനിക്ക് , ആയിരം മണലാരണ്യങ്ങൾക്കപ്പുറം ഇങ്ങനെ ഒരു ഹൂറിയെ എനിക്കായി നീ കത്ത് വെച്ചതിനു ,

നാണിച്ചുകൊണ്ടു അവന്റെ അടുത്തേക് നീങ്ങി നിന്ന അവളുടെ കവിളിൽ ആരും കാണാതെ ഒരു മുത്തം നൽകി അവൻ

( ഒന്നും ഒന്നിന്റെയും അവസാനം അല്ല എന്ന് തിരിച്ചറിയുന്നിടുത്തിടുത്താണ് പുതിയ ഒരു തുടക്കം

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ ഒരു വരിയോ എനിക്കുവേണ്ടി കുറിക്കുക ❤️🙏

Related Posts

Leave a Reply

Your email address will not be published. Required fields are marked *