ഞാൻ വിവേകിനെ ഉപേക്ഷിച്ചു വന്നാൽ നീയെന്നെ സ്വീകരിക്കുമോ കിരൺനീലീനയുടെ ചോദ്യത്തിന് മുന്നിൽ കിരൺ ഒന്നു പകച്ചു…..

എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ

“ഞാൻ വിവേകിനെ ഉപേക്ഷിച്ചു വന്നാൽ നീയെന്നെ സ്വീകരിക്കുമോ കിരൺ?”

നീലീനയുടെ ചോദ്യത്തിന് മുന്നിൽ കിരൺ ഒന്നു പകച്ചു.

നഗരത്തിലെ പ്രശസ്തമായ ഹോട്ടലിന്റെ റസ്റ്റോറന്റിൽ ഏസിയുടെ ഇരുപതു ഡിഗ്രി കുളിരിലും കിരൺ വിയർത്തു.

ഇവളിതെന്താണ് പറഞ്ഞുവരുന്നത്

“നീലീന …അത് … ഞാൻ അതല്ല ഉദ്ദേശിച്ചത്.വിവേകിനെ ഉപേക്ഷിക്കേണ്ട കാര്യമില്ല. അല്പം നേരംപോക്ക് അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ”

“അപ്പോൾ നിനക്കെന്റെ മനസ്സല്ല ശരീരമാണ് ആവശ്യം.ഓക്കെ നിന്റെ ഭാര്യക്കിതറിയാമോ”

“നീലീന നീയെന്തൊക്കെയാണീ പറയുന്നത്? വീട്ടിലിരിക്കുന്ന അവളെ നീയെന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്”

“വേണമല്ലോ. ഞാനില്ലാതെ നിനക്കു ജീവിക്കാനാവില്ല എന്നു പറഞ്ഞു എത്ര നാളായി നീയെന്റെ പുറകെ നടക്കുന്നു.അപ്പോൾ ഇക്കാര്യം നിന്റെ ഭാര്യ അറിയേണ്ടതല്ലേ”

“ഇന്ന് രാത്രി ആഘോഷിക്കാം എന്നും പറഞ്ഞു എന്നെ വിളിച്ചു വരുത്തിയിട്ടു ഒരു മാതിരി മറ്റേ വർത്തമാനം പറഞ്ഞാലുണ്ടല്ലോ”

“വേണ്ട കിരൺ നീ ചൂടാവേണ്ട. ഞാൻ നിനക്കു വഴങ്ങി തരാം. പക്ഷെ ഒരു കണ്ടീഷൻ.നിന്റെ ഭാര്യ എന്റെ ഭർത്താവിന്റെ കൂടെ കഴിയണം.ഒരു രാത്രി അങ്ങിനെയാണെങ്കിൽ ഒകെ”

“ഡീ കഴ്‌വേർടെ മോളെ നീ എന്താ എന്റെ ഭാര്യയെ പറ്റി വിചാരിച്ചെ. നിന്നെ പോലെ തേ വിടിശ്ശി ആണെന്നോ. കു ത്തി മ ലർത്തും നിന്നെ ഞാൻ”

“സ്വന്തം ഭാര്യയെ പറ്റി പറഞ്ഞപ്പോൾ കിരൺ സാറിനു പൊള്ളിയോ. ഞാൻ തേ വിടിശ്ശി ആണെന്ന് നിന്നോടാരാ പറഞ്ഞത്.ഓഫീസിൽ ജോയിൻ ചെയ്ത അന്ന് മുതൽ നീ എന്നെ ശല്യപ്പെടു ത്തുകയാണ്. വാക്കുകൊണ്ടോ നോക്കു കൊണ്ടോ ഇന്നുവരെ ഞാൻ നിന്നെ വ ശീകരിക്കാൻ ശ്രമിച്ചിട്ടില്ല.എന്റെ ഭർത്താവിനെയല്ലാതെ ഒരു അന്യപുരുഷനെയും ഞാൻ മറ്റൊരു കണ്ണു കൊണ്ടു നോക്കിയിട്ടുമില്ല . പിന്നെങ്ങനെയാണെടാ ഞാൻ തേവി ടിശ്ശി ആകുന്നത്”

“ഇന്ന് ഞാൻ നിന്നെ കൊല്ലുമെടി” അലറിക്കൊണ്ട് കിരൺ നിലീനയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.

“അവളെ അങ്ങു വിട്ടേരെ കിരൺ സാറേ . ഞങ്ങളൊക്കെ ഇവിടെയുണ്ട്’
പരിചയമുള്ള സ്വരം കേട്ട് കിരൺ ഭയത്തോടെ ചുറ്റും നോക്കി.

ഓഫീസിലെ സ്റ്റാഫുകളിൽ ഭൂരിഭാഗവും തങ്ങളുടെ ടേബിളിന്‌ ചുറ്റിനും നിൽക്കുന്നു.

“സാറേ സാറിന്റെ സ്വഭാവമൊക്കെ ഇവിടെ എല്ലാവർക്കും അറിയാം. ഈ കൊച്ചിനെ ശല്യപ്പെടുത്തുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങളാ ഇങ്ങിനെയൊരു ബുദ്ധി പറഞ്ഞുകൊടുത്തത്.ആ കൊച്ചു ജീവിക്കാൻ വേണ്ടി ജോലിക്കു വരുന്നതല്ലേ സാറേ. അതിനെ അങ്ങു വിട്ടേരെ. സാറിന്റെ ഭാര്യയും ആ കൊച്ചിന്റെ ഭർത്താവുമെല്ലാം വന്നിട്ടുണ്ട് “

ഒരുനിമിഷം കിരൺ ചുറ്റിനും നോക്കി. തന്റെ ഭാര്യയും വിവേകുമെല്ലാം അവരുടെ കൂടെ നിൽക്കുന്നു.

എല്ലാവരുടെയും മുന്നിൽ താൻ മോശക്കാരൻ ആയിരിക്കുന്നു.

ഒരു വിറയലോടെ അയാൾ മേശയിലേക്കു കുഴഞ്ഞു വീണു.

****************

Related Posts

Leave a Reply

Your email address will not be published. Required fields are marked *