തട്ടിൻ പുറത്തെ ചുമരിൽ കരീകട്ട കൊണ്ട് പല ദിവസങ്ങളിലായി അവൾ വരച്ച ആ രാജാക്കുമാരന്. അവൾ കണ്ണുകൾ മാത്രം വരച്ചിരുന്നില്ല…..

Story written by Noor Nas

പുറത്ത് തകർത്തു പെയ്യുന്ന മഴ

തട്ടിൻ പുറത്തേക്കുള്ള ദ്രവിച്ച ഗോവണി പടികൾ കയറി പോകുന്ന അവളുടെ വെളുത്ത കാലിലെ വെള്ളികൊല്ലുസുകളിലെ മണികൾ പൊഴിച്ച കിലുക്കത്തിനു വിഷാദത്തിന്റെ സ്വരമായിരുന്നു….

തട്ടിൻ പുറത്തെ ചുമരിൽ കരീകട്ട കൊണ്ട് പല ദിവസങ്ങളിലായി അവൾ വരച്ച ആ രാജാക്കുമാരന്. അവൾ കണ്ണുകൾ മാത്രം വരച്ചിരുന്നില്ല

പക്ഷെ ആ ചുണ്ടുകൾ പലപ്പോഴും അവളോടായി പറഞ്ഞു..

നിന്നെ കാണാനുള്ള കണ്ണുകൾ എങ്കിലും എന്നിക്ക് ധാനമായി തന്നുടെ…

നിന്നെ പുണരാൻ വേണ്ടി എന്റെ കൈകൾക്ക് ജീവൻ തന്നുടെ…..

തട്ടിൻ പുറത്തുള്ള കിളി വാതിലിലൂടെ പുറത്ത് പെയ്യുന്ന മഴയെ നോക്കി കൊണ്ട്.
അവൾ കുറേ സമ്മയം അവിടെ തന്നെ നിന്നു.. പിന്നെ പതുക്കെ അവൾ ചുമരിന് അരികിൽ വന്ന്.

ആ ചിത്രത്തിലെ ചുണ്ടുകളിൽ വിരൽ അമർത്തിക്കൊണ്ട് പറഞ്ഞു..

എന്റെ രൂപം വിരുപമാണ് വികൃതമാണ് എന്നെ പേടിച്ച് ഞാൻ തന്നെ കണ്ണാടി പൊലും നോക്കാറില്ല

അതുപോലെ തന്നെ.. എന്നെ കാണുന്ന പലരുടെയും മുഖത്ത്

ഞാൻ കാണാറുണ്ട് വെറുപ്പിന്റെ പുച്ഛം…

നിന്നക്ക് കണ്ണുകൾ ധാനം നൽകിയാൽ നീയും ഇറങ്ങി പോകും എന്റെ ഹൃദയത്തിൽ നിന്നും.

പിന്നെ എന്നിക്ക് ശേഷിക്കുന്ന ആകെയുള്ള പോംവഴി മരണം മാത്രമായിരിക്കും…

ചിലപ്പോ ഈ രൂപം കണ്ടാൽ എന്നെ മരണം പൊലും ഉപേക്ഷിച്ചെന്നും വരാം….

ചുമരിലെ ചിത്രത്തിലെ ചുണ്ടുകളിൽ വിടർന്ന നേർത്ത പുഞ്ചിരി

അത് അവളുടെ വാക്കുകൾക്ക് ഒരു തമാശയുടെ നിറം നൽകിയിരുന്നു…

അത് കണ്ടാവണം നിലത്തു വീണു കിടക്കുന്ന ഒരു കരീക്കട്ട എടുത്ത് ..

അവൾ ചുമരിലെ ആ ചിത്രത്തിന് തുറക്കാത്ത കണ്ണുകൾ വരച്ചു….

പിന്നെ ആ നെഞ്ചിൽ ചാർന്നു കിടന്ന് കൊണ്ട് അവൾ കണ്ണുകൾ പുട്ടിയപ്പോൾ ..

രണ്ട് കൈകൾ വന്ന് അവളെ പുണർന്നു

അവൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

ഇന്നീ എന്റെ രാജാകുമാരൻ ആ കണ്ണുകൾ തുറന്നോള്ളൂ….

പുറത്തു പെയ്യുന്ന മഴയുടെ ശക്തിയിൽ

ചുമരിൽ അവൾ വരച്ച ചിത്രത്തിന് നേരെ ഒഴുകി വരുന്ന മഴ വെള്ളം..

പക്ഷെ അതൊന്നും അവൾ അറിഞ്ഞില്ല..

ആ ചിത്രത്തിലെ കൈകൾ ഒന്നുടെ അവളെ മുറുക്കെ പുണർന്നു

ശേഷം അവളുടെ ചെവിയിൽ ശബ്‌ദം താഴ്ത്തി പതുക്കെ പറഞ്ഞു…

എന്റെ ഹൃദയം നിയാണ് ആ ഹൃദയത്തെ ഇവിടെ ഉപേക്ഷിച്ചു ഞാൻ എങ്ങനെ പോകും

ചുമരിലൂടെ ഒഴുകി വന്ന മഴ വെള്ളം ആ ചിത്രത്തെയും അവളെയും മായിച്ചു കൊണ്ട് താഴേക്കു ഒഴുകിയപ്പോൾ

ഗോവണി താഴെ നിന്നും കേൾക്കാം അമ്മയുടെ ശബ്‌ദം മോളെ നീ അവിടെ എന്ത് എടുക്കുകയാ..

ആ ചുമരൊക്കെ വരച്ചു നാശമാക്കിയോ. നീ..?

അതിനുള്ള മറുപടി തട്ടിൻ പുറത്തും നിന്നും ദ്രവിച്ച ഗോവണി പടികളിലൂടെ ചിതറി താഴേക്ക് വരുന്ന അവളുടെ കാലിലെ

കൊല്ലുസിലെ മണികളുടെ നേർത്ത ശബ്‌ദം മാത്രമായിരുന്നു…

അത് വന്ന് വീണത് ..

എന്താന്ന് ചോദിച്ചോണ്ട് വന്ന അവളുടെ അച്ഛന്റെ കാൽ കിഴിലും….

അതിന് കരീകട്ടയുടെ നിറം ആയിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *