തെറ്റു പറ്റി പോയടി എന്ന് പറഞ്ഞ്.. അവളുടെ കൈകൾ കുട്ടി പിടിച്ചു അതിൽ മുഖം ചേർത്തു കരയുന്ന സേതു…….

നിറം

Story written by Noor Nas

പുറത്ത് വീശിയടിക്കുന്ന കാറ്റ്അ തിനൊപ്പം പിടിച്ചു നിക്കാൻ പാട് പെടുന്ന ചാറ്റൽ മഴയും….

കൊളുത്ത് ഇല്ലാത്ത ഗേറ്റ് അടച്ചും തുറന്നും നട്ടം തിരിയുന്നതും നോക്കി. വീടിന്റെ ജനലിൽ കൂടി ഒരാൾ രമ്യ…

അവളുടെ മനസ് മുഴുവനും സ്വപ്നങ്ങൾ വാരി പുശിയ നിറങ്ങളാണ്..

ഇന്നാണ് സേതുവേട്ടൻ വരുന്ന ദിവസം..

തടവറയുടെ വാതിൽ സേതു വേട്ടന് മുന്നിൽ തുറക്കുന്ന ദിവസം..

നീണ്ട പത്ത് വർഷത്തെ രമ്യയുടെ കാത്തിരിപ്പിന്റെ അന്ത്യം..

ഒരു രാഷ്ട്രീയ കൊ ലപാതക കേസിൽ ജയിൽ ശിക്ഷ കിട്ടി അകത്ത് പോയ സേതു..

ഒരു പാതി രാത്രിയിൽ തകർത്തു പെയ്യുന്ന മഴയിൽ വസ്ത്രങ്ങളിൽ ചോ ര

പാടുകളുമായി വീടിന്റെ വാതിൽ വന്ന് തട്ടിയ സേതു…

തെറ്റു പറ്റി പോയടി എന്ന് പറഞ്ഞ്.. അവളുടെ കൈകൾ കുട്ടി പിടിച്ചു അതിൽ മുഖം ചേർത്തു കരയുന്ന സേതു…

ഒന്നും പറയാൻ പറ്റാതെ അയാളെ വെറുപ്പോടെ നോക്കി നോക്കി പിന്നിലേക്ക്പോ കുന്ന രമ്യ…

പിറ്റേന്ന് പോലിസ് ജീപ്പ് സഡൻ ബ്രേക്ക് ഇട്ട് ആ വീടിന്റെ മുറ്റത്തു വന്ന് നിന്നപ്പോൾ..

സേതു വീട്ടിലെ ഏതോ ഒരു മുറിയിൽ ഇരുട്ടിൽ കിടന്നു ഭ്രാന്തനെ പോലെ പിച്ചും പേയും പറയുകയായിരുന്നു..

അകത്തേക്ക് വരുന്നു ബൂട്ട്സിന്റെ ശബ്‌ദങ്ങൾ..

രമ്യ കണ്ണുകൾ അടച്ചു മുറിയുടെ ചുമരും ചാരി നിന്ന് അടക്കി പിടിച്ചു

കരയുകയിരുന്നു…. കൂടെ കഴിഞ്ഞു പോയ കാലങ്ങളും അവൾക്ക് കൂട്ടായി ഉണ്ടായിരുന്നു

സ്വന്തം വിട്ടുകാരെയും വേണ്ടപെട്ടവരെയും വെറുപ്പിച്ചു കൊണ്ടാണ് സേതു വേട്ടന്റെ കൂടെ ഇറങ്ങി പോന്നത്…

അന്ന് അച്ഛൻ പിറകിന്ന് വിളിച്ചു പറഞ്ഞത് അവൾ ഓർത്തു നീ ഒരിക്കലും ഗുണം പിടിക്കിലടി…

അവൻ പാർട്ടിക്ക് വേണ്ടി ജീവിക്കുന്നവൻ ആണ്…

നിന്നെ സ്നേഹിക്കാനും. നോക്കാനും അവന് ഒരിക്കലും സമ്മയം കിട്ടില്ല.. നീ അനുഭവിക്കും നോക്കിക്കോ.

അവടെ ഒരു പ്രേമം തുപ്പ്….

ശേഷം പിറകിൽ അടയുന്ന വാതിലിന്റെ ശബ്ദത്തിൽ മറഞ്ഞു പോയ അമ്മയുടെ നിലവിളി..

അന്ന് സേതുവേട്ടന്റെ വിട്ടിൽ കയറി വന്ന ദിവസം..

ആ വിട്ടിൽ നിറയെ കൊടികൾ ആയിരുന്നു..

അത് കണ്ട് അവൾ പറഞ്ഞു സേതുവേട്ടാ

ഇന്നി ഇതൊക്കെ ഇവിടെന്ന് എടുത്തു മാറ്റണം..

നമ്മൾ തുടങ്ങുന്ന പുതിയ കുടുബ ജീവിതത്തിന് നടുവിൽ

ഒരു അതിർ വരമ്പ് പോലെ ഇത് ഇന്നി ഇവിടെ വേണ്ടാ…

രമ്യ അതക്കെ വാരി വലിച്ചു എടുത്തു പുറത്തേക്ക് പോകുബോൾ..

സേതു ചോദിച്ചു ഇതൊക്കെ നീ എവിടെ കൊണ്ട് പോകുന്നു..

രമ്യ… ആ വിറക് പുരയിൽ എങ്ങാനും വെക്കാ…

സേതു.. അയ്യോ അത് വേണ്ടാ എന്ന് പറഞ്ഞു അവളുടെ കൈയിൽ നിന്നും.അതക്കെ വാങ്ങിച്ചു അകത്തേക്ക് പോകുബോൾ…

രമ്യക്ക് നോക്കി നിക്കാനെ പറ്റിയുള്ളൂ .

രമ്യയെ ഓർമകളിൽ നിന്നും തൊട്ട് ഉണർത്തിയ

പോലീസ് ക്കാരന്റെ ശബ്‌ദം.

ഒരുത്തന്റെ പളയ്ക്ക് ഇട്ട് കു ത്തി പരലോകത്തേക്ക് അയച്ചിട്ട്..

നീ ഇവിടെ ഇരിക്കുകയാണ് അല്ലെ റാസ്കൽ…

മുറ്റത്തെ പൊടികൾ പറത്തി ക്കൊണ്ട് പാഞ്ഞു പോകുന്ന ജിപ്പ്

അതിന്റെ പിറകിൽ തലയും താഴ്ത്തി ഇരിക്കുന്ന സേതുവേട്ടൻ

തന്റെ മനസിൽ വലിയ ഒരു മുറിപ്പാട് നൽകിയാണ് ആ യാത്ര…..

കാലപഴകത്തിൽ ഉണങ്ങിയ ആ മുറിവുകൾ രമ്യ മറന്നു കഴിഞ്ഞിരുന്നു..

മറക്കാനും പൊറുക്കാനും ചിലപ്പോ വേഗത്തിൽ കഴിഞ്ഞേക്കും..കാരണം അവളും ഒരു പെണ്ണ് അല്ലെ…

മഴ അടങ്ങിയിട്ടില്ല.. രമ്യ ക്ളോക്കിൽ നോക്കി.. സമ്മയം ഒച്ചിനെ പോലെ ഇഴഞ്ഞു പോകുന്നു…

പെട്ടന്ന് ഗേറ്റിന് അരികിൽ നിന്നും ഒരു വിളി

അവൾ ജനലിൽ കൂടി പുറത്തേക്ക് നോക്കി മഴയിൽ നനഞ്ഞു എന്തക്കയോ വെപ്രാളം കാണിക്കുന്ന…

സേതു വേട്ടന്റെ കൂട്ടുക്കാരാനും പാർട്ടിക്കാരനുമായ ഗോപാലൻ മാഷ്

മോളെ രമ്യേ ഒന്നിങ്ങു വന്നേ.. നമ്മുടെ സേതുനെ വരുന്ന വഴിയിൽ ടൗണിൽ വെച്ച്..

ആരക്കയോ ചേർന്ന് വെ ട്ടി…

അത് കേട്ട രമ്യ നിലവിളിച്ചു ക്കൊണ്ട് പുറത്തേക്ക് ഓടി ഗേറ്റിന് അരികിൽ ചെന്ന് കിതച്ചു ക്കൊണ്ട് ചോദിച്ചു

എന്താ എന്താ മാഷ് പറഞ്ഞെ?

ഗോപാലൻ മാഷ് .. ഒന്നും പറയാതെ വായ് പൊത്തി പിടിച്ച് വിതുമ്പി.

അവസാനം അയാളുടെ വായിൽ നിന്നും അടർന്നു വീണ വാക്കുകൾ.

പോയി മോളെ സേതു പോയി…

അത് കേട്ടതും

രമ്യ ഗേറ്റ് വലിച്ചു തുറന്നു മഴയത്തൂടെ എങ്ങോട്ടന്നില്ലാതെ നിലവിളിച്ചു ക്കൊണ്ട്ഓ ടുബോൾ…

അവളുടെ മനസിൽ സ്വപ്നങ്ങൾ തീർത്ത നിറങ്ങളെ..

തകർത്ത് പെയ്യുന്ന മഴവികൃതമാക്കിയിരുന്നു….

കൂടെ അവളുടെ ജീവിതത്തെയും..

അവൾ മഴയത്തു ഒരു പൊട്ട് പോലെ ദൂരെ മാഞ്ഞു പോകുബോൾ.

മോളെ രമ്യേ അവിടെ ഒന്ന് നിന്നെ എന്ന് നിലവിളിച്ചു ക്കൊണ്ട്…ഗോപാലൻ മാഷും

ഉണ്ടായിരുന്നു അവൾക്ക് പിറകിൽ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *