ദ്വിതാരകം~ഭാഗം29~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എടോ….. താൻ ഒരു ഡോക്ടർ അല്ലേ? തന്റെ മകളാകാൻ ഉള്ള പ്രായമല്ലേ ഇവൾക്കുള്ളൂ…. കൈ വിടടോ….. അനന്തു പറഞ്ഞുകൊണ്ടേ ഇരുന്നു.

എടാ…. ഈ വീൽചെയറിൽ ഇരുന്നുകൊണ്ട് അലറി വിളിച്ചിട്ട് ആരെങ്കിലും നിന്റെ ഭാര്യയെ രക്ഷിക്കാൻ വന്നോ? ഇല്ലല്ലോ.

നീ കരുതുന്നത് പോലെ എല്ലാവരും നല്ലവരല്ല…… അത് നീ മനസ്സിലാക്കണം അനന്തു…….. എനിക്കിവൾ എന്റെ മകൾ തന്നെയാ…….. നിന്റെ കൈയിൽ ഇവൾ എത്ര മാത്രം സുരക്ഷിതയാണെന്ന് ഇപ്പോൾ നിനക്ക് ഒരു ബോധ്യം ഉണ്ടാവും.

നിനക്ക് തിരിച്ചു വരാൻ സാധിക്കും……. കാരണം നീ ഗംഗയെ ജീവന് തുല്യം സ്നേഹിക്കുന്നു.

മോളേ ഗംഗേ…. ഞാൻ ഒരു വൃ ത്തികെട്ട ഡോക്ടർ അല്ല. അനന്തുവിന്റെ പ്രതികരണം എത്രമാത്രം ആണെന്ന് എനിക്കറിയണമായിരുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന പെണ്ണിനെ മറ്റൊരാൾക്ക്‌ കല്ല്യാണം കഴിപ്പിച്ച് കൊടുക്കാൻ പറയുന്നത് ഒരാണിനെ സംബന്ധിച്ചിടത്തോളം ഗതികേടാണ്…..

ഇവൻ ഇപ്പോൾ നിൽക്കുന്നത് ആ ഗതികേടിലാ……. അതിൽ നിന്നും നീ പുറത്ത് കടക്കണം…… മനസ്സിനെ പ്രാപ്തമാക്കണം…. അതിന്റെ ഒരു പ്രധാന റോൾ ഗംഗയ്ക്കുണ്ട്… എല്ലാ ധൈര്യവും അനന്തുവിന് കൊടുത്ത് മോള് അവനെ തിരിച്ചു ജീവിതത്തിലേക്ക്തി രിച്ചു വിളിക്കണം. അവൻ പഴയ അനന്തു ആകും…. ഞാൻ ഇറങ്ങട്ടെ….. ഗംഗയും അനന്തുവും സ്വപ്നം കണ്ടതുപോലെ ഇരുന്നു.

അനന്തു…. എനിക്ക് പേടിയാകുന്നു…. എന്താ ഇപ്പോൾ സംഭവിച്ചത്?

എന്റെ കുറവ് എന്താണ് എന്ന് ഡോക്ടർ എനിക്ക് ബോധ്യപ്പെടുത്തി തന്നു. അത്രേ ഉളളൂ. ഗംഗാ നീ എനിക്ക് എല്ലാമെല്ലാമാണ്. പക്ഷെ ആരോടുള്ള വാശി തീർക്കാനാണ് എങ്കിലും സ്വന്തം ജീവിതം വച്ച് കളിക്കരുത്.

എനിക്കിവിടെ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിലോ…… നിന്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടോ?

പണ്ടത്തെ ഞാൻ ആയിരുന്നെങ്കിൽ ഡോക്ടർ കോശിയെ ഞാൻ പപ്പടം പൊടിക്കുന്നത് പോലെ പൊടിച്ചേനെ……

അനന്തുവിന്റ സംസാരം കേട്ടപ്പോൾ ഗംഗയ്ക്ക് ചിരിയാണ് വന്നത്. അവൾ അവനെ പതുക്കെ കൊണ്ടുചെന്ന് കിടത്തി. കുറച്ചു സമയം അവൾ അവന്റെ അടുത്ത് തന്നെ ഇരുന്നു……

അനന്തു എനിക്ക് ആകെ ഒരു സുഖവുമില്ല… ആ ഡോക്ടർ തമാശിനാണെങ്കിലും അയാൾ ചെയ്തത് ശരിയായില്ല. സാരമില്ല….. എങ്ങനെയെങ്കിലും ഞാൻ എഴുന്നേറ്റു നടക്കും….. അതിപ്പോൾ എന്റെ വാശിയാ…. അനന്തുവിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു….

*************************

മൃദുല…. നീ ഇനി ഇവിടെ നിന്നാൽ മതി. അവിടെ ചെന്നാൽ നീ എന്ത് ചെയ്യും? ഈ പ്രായത്തിൽ രണ്ട് കുഞ്ഞുങ്ങൾ….. നാണമില്ലല്ലോടി…

ജീവനോടെ നീ ആ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കരുത്. അങ്ങനെ സംഭവിച്ചാൽ നിന്റെ തോൽവിയുടെ ആദ്യ ചവിട്ടുപടി ആയിരിക്കും അത്. ഈ കുഞ്ഞുങ്ങൾ നിനക്ക് ജീവനാണെന്ന് നീ അവനെ ബോധ്യപ്പെടുത്തണം.. നിനക്ക് ഞങ്ങളുടെ കൂടെനിൽക്കുന്നത് ആണ് സന്തോഷം എന്ന് പറ. അച്ഛൻ ഏതെങ്കിലും വഴി കണ്ടുപിടിക്കാതിരിക്കില്ല.

ഞാൻ ഹരിസാറിനെ വിളിച്ച് കാര്യം പറയാം അമ്മേ…..

********************

ഗംഗ സിസ്റ്ററമ്മയുടെ അടുത്തെത്തി. മോളേ ഗംഗേ ഞാൻ അങ്ങോട്ട് വരാൻ തുടങ്ങുവായിരുന്നു….. മോള് പേടിക്കണ്ട. ഡോക്ടർ കോശി എന്നോട് കാര്യങ്ങൾ വിശദമായി സംസാരിച്ചിട്ടാണ്

മോളുടെ കയ്യിൽ പിടിച്ചത്….. അനന്തുവിന് ഏറ്റവും പ്രീയപ്പെട്ടത് എന്താണെന്ന് ഡോക്ടർ എന്നോട് ചോദിച്ചപ്പോൾ ഞാനാ പറഞ്ഞത് അവന്റെ ജീവൻ ഗംഗയാണെന്ന്. ഡോക്ടർക്ക് നല്ല പ്രതീക്ഷിയുണ്ട്. അവൻ പഴയ അനന്തു ആകും മോളേ……

സംസാരത്തിനിടയ്ക്കാണ് ഗംഗയുടെ ഫോൺ ശബ്ദിച്ചത്…..

ദൈവമേ അരുന്ധതി…… എത്ര നാളായി ഇവളുടെ ശബ്ദം ഒന്ന് കേട്ടിട്ട്……

ഹലോ…… അരുന്ധതി…. പറയെടി…….. ഓഹോ എന്തൊരാവേശം…… അതേ ഈ ഫോണിൽ ഇങ്ങോട്ട് വിളിച്ചാലും കിട്ടും കേട്ടോ മോളേ…

എടി സോറി വിളിക്കാൻ പറ്റിയ ഒരു മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ….. സാരമില്ലെടി……

ഞാനിപ്പോൾ നിന്നെ വിളിച്ചത് മറ്റൊരു പ്രധാനപ്പെട്ട കാര്യം അറിയാനാ….
ഹരി കല്യാണം കഴിച്ചത് ഒരു മൃദുലയെ ആണെന്നല്ലേ നീ പറഞ്ഞത്….. നീ പറഞ്ഞതുവച്ച് ആ പെൺകുട്ടിയും അവളുടെ അമ്മയും എന്നെ കാണാൻ വന്നിരുന്നു. കാരണം മറ്റൊന്നും അല്ല. അവൾ ഗർഭിണിയാണ്…. പക്ഷെ അവൾക്ക് പ്രസവിക്കാൻ പറ്റില്ല….. അതുകൊണ്ട് അ ബോർഷൻ ചെയ്യാൻ വന്നതാ അവൾ……

അയ്യോ അരുന്ധതി…. നീ എന്നിട്ട് എന്ത് പറഞ്ഞു? നടക്കില്ലെന്നു കട്ടായം പറഞ്ഞു. അങ്ങനെ വന്നാൽ അവരുടെ മോളുടെ ജീവന് ആപത്താണ് എന്ന് പറഞ്ഞിട്ടുണ്ട്.
എന്തായാലും ഹരി സാറിന് കിട്ടിയ ലോട്ടറി ആണ് മൃദുല….. സ്ത്രീ വർഗത്തിന് തന്നെ അപമാനം…..

ആദ്യം അവളുടെ അമ്മയെ വേണം ത ല്ലികൊ ല്ലാൻ….. അവരുടെ മോൾക്ക് പ്രസവിക്കാനും പാലൂട്ടാനും ഒന്നും പ്രായമായില്ലെന്ന്….. എനിക്ക് പുച്ഛമാ അവരോട് തോന്നിയത്. ഞാൻ വല്ലതും തിരിച്ചു ചോദിച്ചാൽ അവര് വേറെ ഡോക്ടറെ കാണാൻ പോകും. അതുകൊണ്ട് ഞാനൊരു നയത്തിലൊക്കെ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്…… ഇപ്പോൾ ഹരിയുടെ കുഞ്ഞുങ്ങൾ സേഫ് ആണ്.

കുഞ്ഞുങ്ങളോ… ഗംഗ ചോദിച്ചു….

ആ….. അതേടി…. അത് ഞാൻ പറഞ്ഞില്ല അല്ലേ ?ഇരട്ട കുഞ്ഞുങ്ങളാടി…….
ഗംഗയുടെ മുഖം സന്തോഷത്താൽ ചുവന്നു തുടുത്തു……

എടി.. ഞാൻ വയ്ക്കുവാട്ടോ….. ഇടയ്ക്ക് വിളിക്കാം…… ഗംഗയുടെ മറുപടിക്ക് നിൽക്കാതെ അരുന്ധതി ഫോൺ വച്ചു……

തുടരും……

Related Posts

Leave a Reply

Your email address will not be published. Required fields are marked *