ദ്വിതാരകം~ഭാഗം35~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യൂ

അനന്തു….. പ്രതീഷിനെ ഒന്ന് വിളിക്കാമോ?

അമ്മയെ ഉടനെ തന്നെ ഞാൻ പോയി കൊണ്ടുവരാം.

ഇനി ഉള്ള കാലമെങ്കിലും അമ്മയും മോനും സ്നേഹത്തോടെ കഴിയണം.

എന്റെ പൊന്ന് ഗംഗേ അതിന്റെ ആവശ്യം ഉണ്ടോ? ഇവിടെ എന്റെ അമ്മയെ എല്ലാവരും ഒരുപോലെ വെറുക്കുന്നുണ്ട്. അത് നിനക്കറിയാമോ?

ഇവിടെ അമ്മയെ എല്ലാവരും കൂടി ഒറ്റപ്പെടുത്തിയാൽ വീണ്ടും ഞാൻ മാനസികമായി തകരും….. അത് വേണോ? ഗംഗേ നീ എന്ത് പറഞ്ഞാലും ഞാൻ അത് കേൾക്കും.നീ ആലോചിച്ചിട്ട് പറഞ്ഞാൽ മതി.

അനന്തു എനിക്ക് ഒരു തീരുമാനമേ ഉള്ളൂ…. അമ്മ വരണം…….. ഞാൻ കൊണ്ടുവരും അമ്മയെ…… അനന്തു പ്രതീഷിനെ വിളിക്ക്…….

ആദ്യത്തെ ബെല്ലിൽ തന്നെ പ്രതീഷ് ഫോൺ എടുത്തു…..

അനന്തു പറയെടാ…… അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ല… ഇടയ്ക്ക് നിന്നെ ചോദിക്കും. കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. ഫോട്ടോ ഉണ്ടോ എന്ന് ഇന്നും കൂടി ചോദിച്ചേ ഉളളൂ….

നീ ഒന്നും പറയരുത് എന്ന് വിലക്കിയത് കൊണ്ട് മുൻ കൂടുതൽ ഒന്നും പറയാൻ അവിടെ നിന്നില്ല.

എടാ പ്രതീഷേ നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ ഞാൻ വിളിച്ചത്…
മറ്റൊന്നുമല്ല…… അമ്മയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വരാനാ…… അടുത്ത ദിവസം തന്നെ….

എന്റെ ഭാര്യ ഗംഗ അവിടെ വരും. അവളുടെ കൂടെ എന്റെ അമ്മയെ വിടണം…. അമ്മ ഇനിമുതൽ ഞങ്ങളോടൊപ്പം നിൽക്കട്ടെ……

എന്നെ കാണണമെന്ന് അമ്മ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്നല്ലേ നീ പറഞ്ഞത്…. ആ ആഗ്രഹം നടക്കട്ടെ……..

നന്നായെടാ….. അമ്മയ്ക്ക് ഒരുപാട് സന്തോഷമാകും. ഞാൻ ഇപ്പോൾ തന്നെ അമ്മയോട് പറയാം….. നിന്റെ ഭാര്യയെ നാളെ തന്നെ ഇങ്ങോട്ട് വിട്ടേക്ക്.

ശരിയെടാ….. ഞാൻ അമ്മയോട് പറയട്ടെ…. നാളെ വരുന്നതിനു മുൻപ് എന്നെ ഒന്ന് വിളിച്ചേക്കണേ……

ഓക്കേ പ്രതീഷേ.. നാളെ അവൾ വരും…..

ഫോൺ കട്ട്‌ ആയതും അവൻ ഗംഗയെ നോക്കി തൊഴുതു……

അനന്തു വേണ്ടാ നമ്മൾ ഒന്നാണ് രണ്ടല്ല…. ഞാൻ നാളെ രാവിലേ തന്നെ പോകാം.

പിറ്റേ ദിവസം രാവിലെ തന്നെ ഗംഗ ഡ്രൈവർ വർക്കിയെയും കൂട്ടി പ്രതീഷ് പറഞ്ഞ സ്ഥലത്ത് എത്തി.

തികച്ചും ഗ്രാമ പ്രദേശം…… ഗംഗയ്ക്ക് ആ പ്രദേശം വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. അവിടുത്തെ ആളുകളെയും…. അവരുടെ സ്നേഹം പെരുമാറ്റം എല്ലാം കണ്ട് പഠിക്കേണ്ടതാണെന്ന് ഗംഗയ്ക്ക് തോന്നി.

ഗംഗ അല്ലേ? ഉം അതേ…. അനന്തു അവനെന്താ വരാത്തെ?

അത് പ്രതീഷേ അനന്തുവിന് ഒരു ആക്‌സിഡന്റ് ഉണ്ടായി. കുറച്ചു പ്രശ്നമാണ് കാര്യങ്ങൾ….. അതാ വരാത്തത്.

എന്താ ഗംഗാ ഈ പറയുന്നത്?അവന് എന്താ പറ്റിയത്….?അവൻ ഇങ്ങോട്ട് വരാതിരുന്നപ്പോഴേ എനിക്ക് സംശയം തോന്നിയതാ….

അവന്റെ അമ്മ ഇതുവരെ അവനെ കണ്ടിട്ടില്ല.ആദ്യമായിട്ട് കാണുമ്പോൾ ….. ദൈവമേ… ആ അമ്മ എങ്ങനെ ഇത് സഹിക്കും?

സാരമില്ല പ്രതീഷേ… ദൈവനിയോഗം എന്നൊന്നുണ്ട്…. അത് അങ്ങനെയേ വരൂ…. അമ്മയുടെ കാര്യം ഓർത്ത് പ്രതീഷ് വിഷമിക്കണ്ട. ഞാൻ നോക്കിക്കോളാം….

പ്രതീഷിന് ഇവിടെ എത്ര ആളുകളുണ്ട്? എന്റെ ഗംഗേ ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്.

വയസ്സായവർ മുപ്പത് പേരുണ്ട്. കുട്ടികൾ ഇരുപതും…..

എല്ലാവരുടെയും ചിലവ് വളരെ കൂടുതലാ.. എനിക്കറിയില്ല ഗംഗാ എന്ത് ചെയ്യുമെന്ന്? ഫണ്ട്‌ തീരെ കുറവാ…. ഞാനും അനന്തുവും ഒരുപാട് അതിനെ കുറിച്ച് സംസാരിച്ചു. കുറച്ച് കുട്ടികളെയും മുതിർന്നവരെയും അങ്ങോട്ട് കൊണ്ടു പോകാമെന്ന് അവൻ എന്നോട് പറഞ്ഞിരുന്നു.

പ്രതീഷ് വിഷമിക്കണ്ട. അതിനൊന്നും ഒരു മാറ്റവും ഇല്ല..ഇവിടെയുള്ളവരെ കൂടി നമുക്ക് അങ്ങോട്ട് കൊണ്ട് പോകാം. അതിനുള്ള എല്ലാ സ്റ്റെപ്പുകളും ഞങ്ങൾ എടുത്തിട്ടുണ്ട്. അധികം താമസിക്കാതെ എല്ലാവരെയും നമുക്ക് അങ്ങോട്ട് കൊണ്ടുപോകാം.പ്രതീഷും അങ്ങോട്ട് പോരാൻ തയ്യാറായിക്കോ……

പ്രതീഷ് ഗംഗയുടെ മുൻപിൽ കൈകൾ കൂപ്പി……..

ഗംഗ തിരിച്ചും കൈകൾ കൂപ്പി അവരോടുള്ള ആദരവ് അറിയിച്ചു….

ഗംഗ സ്നേഹ ദീപത്തിലേയ്ക്ക് ചെന്നതും അവിടെ അനന്തുവിന്റെ അമ്മയെ നോക്കി എല്ലാവരും ഇരിപ്പുണ്ടായിരുന്നു. അനന്തുവിന്റെ അമ്മയെ സ്വീകരിച്ചത് സിസ്റ്റർ ലിനെറ്റ് ആയിരുന്നു.

എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.അനന്തു പ്രതീക്ഷിക്കാത്ത
ട്രീറ്റ്‌ ആയിരുന്നു സ്നേഹദീപത്തിൽ ഉള്ളവർ അവന്റെ അമ്മയ്ക്ക് നൽകിയത്….
ഇതിനെല്ലാം ഞാൻ നന്ദി പറയേണ്ടത് എന്റെ ഗംഗയോടാണ്.അവൾ എത്ര ആത്മാർത്ഥതയോടെയാ ഇവിടെ ഉള്ളവരെ നോക്കുന്നത്?

എന്റെ ഭാഗ്യമാണ് ഗംഗ …..

ദൈവം എനിക്ക് തന്ന സ്വത്ത്‌. ദൈവമേ ഒരായിരം നന്ദി…..

ഒരുപാട് ദിവസങ്ങൾ ഞാൻ ദൈവത്തെ പഴിച്ചിട്ടുണ്ട്. പക്ഷെ ആ ദൈവങ്ങളെ ഞാൻ ഇപ്പോൾ മനസ്സുകൊണ്ട് സ്തുതിക്കുന്നു…..എന്റെ അമ്മയെ തിരിച്ചു തന്നു. ബല്ല ഒരു ഭാര്യയെ തന്നു….

നന്ദി… നന്ദി…. നന്ദി…. കണ്ണുനീരിൽ കുതിർന്ന കണ്ണുകളോടെ അനന്തു കൈകൾ കൂപ്പി.

തുടരും……

Related Posts

Leave a Reply

Your email address will not be published. Required fields are marked *