ദ്വിതാരകം~ഭാഗം38~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോനെ….. ഹരി…. സാരമില്ലെടാ…. പോട്ടെ….. നീ വാ അമ്മ ചോറെടുത്തു കൊണ്ട് വരാം.

ചോറോ…. ആർക്കാ ചോറ് വേണ്ടത്? എനിക്കിനി ഒന്നും വേണ്ട. എന്റെ വയറു ഇവൾ നിറച്ചല്ലോ…. എനിക്ക് തൃപ്തി ആയി. മോനെ….. ഹരി….

അമ്മേ വേണ്ട….. വീണ്ടും വീണ്ടും പഴയ കാര്യങ്ങൾ എന്നെകൊണ്ട് പറയിപ്പിക്കാൻ നിൽക്കണ്ട… എനിക്ക് എന്നെ തന്നെ പിടിക്കാതിരിക്കുവാ……അമ്മ ഒന്ന് പോകാമോ?

എനിക്കിത്തിരി സമാധാനം വേണം….. ഓരോന്ന് വരുത്തി കൂട്ടി വച്ചിട്ട് മോനെ മോനെ എന്ന് എന്നെ വിളിക്കരുത്… അമ്മയ്ക്ക് വേണമെങ്കിൽ കഴിച്ചിട്ട് പോയി കിടന്നോ. എന്റെ കാര്യങ്ങൾ ഒന്നും ഇനി നോക്കണ്ട. എന്റെ തലയിൽ എഴുത്ത് വല്ലാത്തതാ……

അതേ നിങ്ങളുടെ തലയിൽ എഴുത്ത് വല്ലാത്തതാ….. എന്റെ ദേഹത്ത് നിങ്ങൾ കൈ വച്ചെങ്കിൽ അതിന് ഉള്ള ഉത്തരം നിങ്ങളെ കൊണ്ട് ഞാൻ പറയിപ്പിക്കും. ഇതങ്ങനെ വെറുതെ തീരുന്ന പ്രശ്നം ആണെന്ന് നിങ്ങൾ കരുതണ്ട. എന്റെ അച്ഛനും അമ്മയും എന്നെ ഒന്ന് നുള്ളി നോവിച്ചിട്ട് പോലുമില്ല. ആ എന്നെ ഇന്ന് നിങ്ങൾ തല്ലി എങ്കിൽ അതിന് എന്നോട് നിങ്ങൾ മാപ്പ് പറഞ്ഞേ പറ്റൂ…. എന്റെ അച്ഛനും അമ്മയും ഇങ്ങോട്ട് വന്നാൽ അറിയാല്ലോ എന്താ നടക്കുക എന്ന്….. അതൊഴിവാക്കണം എങ്കിൽ നിങ്ങൾ എന്നോട് മാപ്പ് പറഞ്ഞേ പറ്റൂ……

ച്ചി…… നിർത്തടി….. ഒരക്ഷരം ഇനി നീ ഇവിടെ മിണ്ടരുത്. മിണ്ടിയാൽ….. അടുത്ത കവിളിലും പാട് വീഴും…

നിന്റെ അച്ഛനും അമ്മയും ഇങ്ങോട്ട് വന്ന് എന്നെ എന്ത് ചെയ്യാനാടി….? വിളിക്കടി അവരെ എനിക്ക് അയാളോട് രണ്ട് വർത്തമാനം പറയാനുണ്ട്…. മക്കളെ വളർത്തിയാൽ മാര്യാദക്ക് വളർത്തണം.. ഇല്ലെങ്കിൽ ഇതുപോലെ ആൺ പിള്ളേരുടെ കയ്യിലെ ചൂട് അറിയേണ്ടി വരും. ഒരു കാര്യം കൂടി നിന്നോട് ഞാൻ പറയുവാ…. മേലാൽ പുറത്ത് നിന്ന് ഭക്ഷണം ഇവിടെ മേടിച്ചു എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ പട്ടിണി എന്താന്ന് നീ അറിയും.

നിനക്ക് വിശപ്പ് ഉണ്ടെങ്കിൽ വേണമെങ്കിൽ അമ്മ ഇവിടെ ഉണ്ടാക്കുന്നത് കഴിച്ചോണം.

സുഭദ്രാമ്മയ്ക്ക് അത്ഭുതം ആയിരുന്നു. തന്റെ മകൻ തന്നെ ആണോ ഇത്…? ആദ്യമായിട്ട് ആണ് ഇവൻ ഇത്രയും ശബ്ദത്തിൽ സംസാരിക്കുന്നത് കേൾക്കുന്നത്.

അത് കൊള്ളാല്ലോ… ഞാൻ എന്താ നിങ്ങളുടെ വേലക്കാരിയോ… എനിക്ക് വിശന്നാൽ ഞാൻ ഭക്ഷണം പുറത്ത് നിന്ന് വാങ്ങിക്കും. നിങ്ങളുടെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം നിങ്ങൾ വേണമെങ്കിൽ കഴിച്ചോണം.

മറ്റൊരു കാര്യം കൂടി പറഞ്ഞേക്കാം.

ഞാൻ മൃദുലയാ….. ഗംഗ അല്ല…. നിങ്ങളുടെ ദേഷ്യം കണ്ട് കരഞ്ഞു കൊണ്ടിരിക്കുന്ന ഗംഗയെ നിങ്ങൾ കണ്ടിട്ടുണ്ടാവും. .. പക്ഷെ മൃദുലയെ നിങ്ങൾക്ക് ശരിക്കും അറിയില്ല….

അറിയിച്ചു തരുന്നുണ്ട് ഞാൻ നിങ്ങൾക്ക്….. ആ അറിവ് നിങ്ങൾ ഈ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത എന്നായിരിക്കും. ഓർത്ത് വച്ചോ..

ഒന്ന് കേറി പോടീ…. ഹരി അവളെ ദേഷ്യത്തോടെ നോക്കി….

അര മണിക്കൂറിനുള്ളിൽ മൂന്ന് കാറുകൾ ആണ് ഹരിയുടെ വീട്ടിൽ എത്തിയത്.

കാളിങ് ബെൽ കേട്ടപ്പോൾ ഹരി ആണ്‌ വാതിൽ തുറന്നത്.

വാതിൽ തുറന്നതും മൃദുലയുടെ അച്ഛനും അച്ഛന്റെ അനുജനും മൃദുലയുടെ അമ്മയും അകത്തേക്ക് കയറി.

പിന്നെയും രണ്ടുവണ്ടികളിലായി വന്ന എട്ടോളം ആളുകൾ വേറെയും….

എന്താ അച്ഛാ രാത്രിയിൽ എല്ലാവരും കൂടി ഒരു മുന്നറിയിപ്പും ഇല്ലാതെ….

അതേടാ… മുന്നറിയിപ്പ് തന്നിട്ട് വരാൻ നീ ആരാന്നാ നിന്റെ വിചാരം… വിളിക്കടാ ഞങ്ങളുടെ മോളേ… നീ അവളുടെ ദേഹത്ത് ഇന്ന് കൈ വച്ചിട്ടുണ്ടെങ്കിൽ
പൊന്നു മോനെ…. നിന്നെ ഞാൻ……

മതി മതി നിർത്ത്….. മൃദുലയുടെ അച്ഛന്റെ നേരെ ഹരി ചീറി കൊണ്ട് ചെന്നു.

നിങ്ങൾ വല്ല്യ കോടീശ്വരൻ ആയിരിക്കും. ഒരുപാട്പ രിചാരകരും നിങ്ങൾക്ക് ഉണ്ടായിരിക്കും. പക്ഷെ ഇവിടെ എന്റെ വീട്ടിൽ വന്ന്‌ എന്നോട് കല്പിക്കാൻ നിങ്ങൾ ആരാ? നിങ്ങളുടെ മോളേ ഞാൻ കെട്ടിയിട്ടുണ്ടെങ്കിൽ അവളെ നേരെ നിർത്താനും എനിക്കറിയാം. അതിന് എന്തെങ്കിലും കേൾക്കുമ്പോഴേ
കുറ്റിയും പറിച്ച് ഒരു പഞ്ചായത്ത് മുഴുവൻ ഇങ്ങോട്ട് വരേണ്ട കാര്യമില്ല.

നിങ്ങളുടെ മോൾ ദാ വന്ന് നിൽക്കുന്നു…. അവൾ എന്താ ചെയ്തത് എന്ന് അവളോട് ചോദിക്ക്…അപ്പോൾ മനസ്സിലാകും എന്തിനാ അവൾക്ക് തല്ല് കിട്ടിയതെന്ന്…

അവൾ ചെയ്തത് എന്താന്ന് ഞങ്ങൾ അറിഞ്ഞെടാ.. അതൊരു കുട്ടി കളിയാട്ടിട്ട് നീ അങ്ങ് കണ്ടാൽ മതി… അല്ലാതെ ഞങ്ങളുടെ പെൺകൊച്ചിനെ നീ വേദനിപ്പിച്ചാൽ ഉണ്ടല്ലോ…..

ആ…..അയ്യോ ഇതൊക്കെ ഇവളുടെ കുട്ടിക്കളി ആണെന്ന് എനിക്ക് അറിയില്ലായിരുന്നു അച്ഛാ…. അത് മനസ്സിലാക്കിയിരുന്നെങ്കിൽ ഞാൻ ഇവളെ ഒന്നും ചെയ്യില്ലായിരുന്നു. അച്ഛൻ എന്നോട് ക്ഷമിക്ക്…ഹരി തമാശ എന്നോണം പറഞ്ഞു.

ഹരി കാര്യങ്ങൾ മനസ്സിലാക്കി ജീവിച്ചാൽ നിനക്ക് കൊള്ളാം…..

എന്നാൽ ശരി ഞങ്ങൾ ഇറങ്ങിക്കോളാം..

അയ്യോ അച്ഛന് എന്നോട് പിണക്കം ആണോ?ഹരി ചോദിച്ചു

എനിക്ക് പിണക്കം ഒന്നുമില്ല. മൃദുലയുടെ അച്ഛൻ ഗൗരവത്തോടെ പറഞ്ഞു.

ഇപ്പോഴാ എനിക്ക് സമാധാനമായത്… മോളേ മൃദുലേ നീ പോയി അച്ഛന് ചോറെടുത്തു കൊണ്ട് വാ….

എനിക്ക് ചോറൊന്നും വേണ്ട… അയാൾ പോകാനുള്ള തിടുക്കത്തിൽ ആയിരുന്നു.

അങ്ങനെ പറയല്ലേ.. മൃദുലേ പോയി എടുത്തു കൊണ്ട് പെട്ടെന്ന് വാ…

അതെ ഞങ്ങൾക്കൊന്നും ചോറ് വേണ്ട. ഞങ്ങൾ രാത്രിയിൽ ചോറുണ്ണാറില്ല. മൃദുലയുടെ അമ്മ പറഞ്ഞു.

അയ്യോ അമ്മേ ചോറ് ഉണ്ണാൻ പറഞ്ഞത് അച്ഛനോടാ…. നിങ്ങളെല്ലാവരും അച്ഛൻ ഉണ്ണുന്നത് കണ്ടാൽ മതി.

മൃദുല ചോറുമായി വന്നു. വാ അച്ഛാ…. അവൾ അച്ഛനെ സ്നേഹത്തോടെ വിളിച്ചിരുത്തി.

ഹരി പെട്ടെന്ന് തന്നെ അയാളുടെ അടുത്ത് ചെന്നു. ചോറ് പ്ലേറ്റ് ഉൾപ്പെടെ താഴെക്കിട്ടു….

കഴിക്ക് അച്ഛാ.

താഴെ നിന്ന് പെറുക്കി കഴിക്ക്..

ഒരു നിമിഷം അമ്പരപ്പോടെ എല്ലാ കണ്ണുകളും ഹരിയെ ഉറ്റുനോക്കി…..

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *