ദ്വിതാരകം~ഭാഗം41~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗംഗയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് അനന്തു ഗംഗയെ വിളിച്ചു.

ഗംഗാ… ഗംഗാ…. ദാ നിന്റെ ഫോൺ…..ആരോ അത്യാവശ്യക്കാരാണെന്നു തോന്നുന്നു…. രണ്ട് പ്രാവശ്യം ബെൽ അടിച്ചു. എനിക്ക് ഇവിടെ നിന്നും എഴുന്നേൽക്കാൻ വയ്യാത്തത് കൊണ്ട് എടുക്കാൻ പറ്റിയില്ല.

സാരമില്ല അനന്തു… ഞാൻ ഇപ്പോൾ തന്നെ തിരിച്ചു വിളിച്ചാൽ പോരെ….. അരുന്ധതി ആണ് അനന്തു….. എന്താണ് വിഷയം എന്ന് നോക്കട്ടെ….

ഗംഗേ…… ഹസ്ബന്റിന്റെ അവസ്ഥ എന്താ..

ഏയ്‌ ഒന്നുമില്ല അരുന്ധതി…. ആള് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നുണ്ട്….
പക്ഷെ സാധിക്കുന്നില്ല എന്ന് മാത്രം…….

അതൊക്കെ ശരിയാകും….. ഗംഗേ….. നീ പേടിക്കണ്ട…. മനസ്സിന്റെ ധൈര്യമാണ് പ്രധാനം. എല്ലാം ശരിയാകും…… ഗംഗേ……. നീ വിഷമിക്കണ്ട. ഞാനിപ്പോൾ നിന്നെ വിളിച്ചത് മറ്റൊരു കാര്യം പറയാനാ….. മൃദുലയുടെ കാര്യം….. അവൾക്ക് കുഞ്ഞുങ്ങളെ വേണ്ടെന്ന്….. അവൾ ആ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കൊടുക്കാൻ പോകുവാണെന്ന്…..എന്താ….. അരുന്ധതി…. നീ ഈ പറയുന്നത്? കുഞ്ഞുങ്ങളെ ആർക്കെങ്കിലും കൊടുക്കാൻ പോകുവാണെന്നോ….. ഈശ്വരാ ഇവൾക്കെന്താ ഭ്രാന്താണോ? അരുന്ധതി ഇതൊക്കെ ഹരി സാർ അറിഞ്ഞുകൊണ്ടാണോ?ഗംഗ അരുന്ധതിയോട് ചോദിച്ചു.

എനിക്ക് തോന്നുന്നില്ല ഗംഗേ…… എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല….. അതാ നീന്നേ ഞാൻ കാര്യങ്ങൾ അറിയിച്ചത്. കാരണം രണ്ട് കുഞ്ഞുങ്ങളും രണ്ട് വീട്ടിലായി വളരേണ്ടി വരും.അവർ ഒരിക്കലും ഒന്നും അറിയാതെ വളരേണ്ടി വരും. ഹരി സാറിന്റെ അവസ്ഥ ഒന്നാലോചിച്ച് നോക്ക്.. അയാൾ സ്വന്തം കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാൻ ആവേശത്തോടെ നോക്കി നിൽക്കുന്ന ആളാ.

ഒരു ഡോക്ടർ എന്ന നിലയിലോ, കൂട്ടുകാരി എന്ന നിലയിലോ അല്ല സ്വന്തം കൂടെപ്പിറപ്പ് എന്ന നിലയിലാ ഞാൻ നിന്നോട് സംസാരിക്കുന്നത് ഗംഗേ…..

നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ നീ ചെയ്യണം. ഒരുകാലത്ത് നിന്റെ ശ്വാസം പോലും ഹരിസാർ ആയിരുന്നു എന്ന് എനിക്കറിയാം. നിനക്ക് എല്ലാം എല്ലാമായിരുന്ന ആ മനുഷ്യൻ നിന്റെ കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നിട്ടും നിനക്ക് നഷ്ടമായി. എങ്കിലും അയാളോട് നിനക്ക് പ്രത്യേകിച്ച് ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലേ?

അതുകൊണ്ടാ… ആ മനുഷ്യന്റെ മുഖം ഓർത്തിട്ട് മാത്രമാ ഞാൻ ഇപ്പോൾ നിന്നെ വിളിച്ചത്.

അരുന്ധതി… നിന്റെ ഉദ്ദേശ ശുദ്ധി എനിക്കറിയാം. പക്ഷെ ഞാൻ നിസ്സഹായയാണ്. ഒരു വശത്ത് വയ്യാതെ ഇരിക്കുന്ന അനന്തു. സ്നേഹദീപം മുന്നോട്ട് കൊണ്ട് പോകാൻ കഷ്ടപ്പെടുന്ന സിസ്റ്റർ അമ്മ. അതിനിടക്ക് ഞാൻ എന്ത് ചെയ്യാനാ അരുന്ധതി…. ജീവിതത്തിന്റെ ഒഴുക്ക് നമ്മൾ വിചാരിക്കുന്നത് പോലെ ആയിരുന്നു എങ്കിൽ ഇന്ന് ഞാൻ ഇവിടെ നിൽക്കേണ്ടവൾ ആയിരുന്നില്ലല്ലോ… പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചില്ലേ? ഇനി ഇതിൽ കൂടുതൽ എന്ത് വരാനാ? ഞാൻ ഇനി ആരുടേയും കാര്യത്തിൽ ഇടപെടാനില്ലെടി….. എല്ലാം വരുന്നിടത്ത് വച്ച് കാണാം….. എനിക്ക് അനന്തുവിനെ നടത്തണം…. എന്റെ മനസ്സിൽ ഇപ്പോൾ അത് മാത്രേ ഉളളൂ….

ഗംഗേ….. നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് എന്തോ ഒരു കുറ്റബോധം അതാ ഞാൻ നിന്നോട് പറഞ്ഞത്…. സാരമില്ലെടി എല്ലാം നമുക്ക് വിധിയ്ക്ക് വിട്ടുകൊടുക്കാം…. എന്നാൽ ശരിയെടി…. ഞാൻ വച്ചോട്ടെ…. പിന്നെ എപ്പോഴെങ്കിലും വിളിക്കാം….

ഫോൺ കട്ട്‌ ആയതും ഗംഗ അനന്തുവിന്റെ അടുത്ത് ചെന്നു. അനന്തു… ഇപ്പോൾ അരുന്ധതി എന്നെ വിളിച്ചിരുന്നു. അരുന്ധതി ഗംഗയോട് പറഞ്ഞതെല്ലാം അറിഞ്ഞ അനന്തു പ്രത്യേകിച്ച് ഒരു ഭാവവും ഇല്ലാതെ ഇരുന്നപ്പോൾ ഗംഗയ്ക്ക് ദേഷ്യം വന്നു. എന്താ അനന്തു ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാണോ അതോ മനസ്സിലാകാഞ്ഞിട്ടാണോ ഇങ്ങനെ ഒരനക്കവും ഇല്ലാതെ ഇരിക്കുന്നത്?

അല്ല…. ഗംഗാ…. എനിക്ക് ഒരു കാര്യത്തിൽ അത്ഭുതമുണ്ട്. അവൾ ആ കുഞ്ഞുങ്ങളെ മക്കൾ ഇല്ലാത്തവർക്ക് വളർത്താൻ കൊടുക്കുവാണെന്ന് അറിഞ്ഞപ്പോൾ.

. അവളെ സംബന്ധിച്ച് അവൾ ആ കുഞ്ഞുങ്ങളെ കൊ ല്ലാനാണ് സാധ്യത. എനിക്ക് മൃദുലയുടെ സ്വഭാവം നന്നായിട്ട് അറിയാം…. പൈസയുടെ ഹുങ്ക് തലയ്ക്ക് പിടിച്ച ഒരു അച്ഛനും മകളും…. എനിക്ക് മൃദുല എന്ന് കേൾക്കുന്നത് തന്നെ ദേഷ്യമാ……

അനന്തുവിന്റെ മുഖത്തെ ദേഷ്യ ഭാവം ഗങ്ങയെപോലും അത്ഭുതപ്പെടുത്തി…..

അനന്തു….. അനന്തുവിന് ഇത്രയും ദേഷ്യപ്പെടാൻ അറിയാമോ?ഗംഗ ചെറിയ ചിരിയോടെ ചോദിച്ചു.

അറിയാടോ….. പിന്നെ എപ്പോഴും ചിരിക്കാനാ എനിക്കിഷ്ടം… നമ്മളുടെ ചിരിക്കുന്ന മുഖം ആർക്കെങ്കിലും ഒക്കെ ആശ്വാസമാകും…. അതറിയാമോ…?
മറിച്ച്….. നമ്മൾ എപ്പോഴും ദേഷ്യ ഭാവത്തിൽ ആണെങ്കിൽ നമ്മളെ ആരെങ്കിലും ഇഷ്ടപ്പെടുമോ… സന്തോഷത്തോടെ ഇരിക്കുന്നവർക്കുപോലും നമ്മളെ കണ്ടാൽ അറിയാതെ ദേഷ്യം വരും…. അപ്പോൾ പുഞ്ചിരിക്കുന്ന മുഖം… അത് ആരെയും ബോധിപ്പിക്കാനല്ല….. ഉള്ള് തുറന്ന് ആരെ നോക്കിയും ചിരിക്കാൻ കഴിയണം….. എവിടെയാടോ നമ്മുടെ വിജയം…..

ഗംഗ കണ്ണെടുക്കാതെ അനന്തുവിനെ നോക്കിയിരുന്നു……..

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *