നിന്റെ ലോകം ല ഹരി ആണെന്ന് അറിഞ്ഞ അന്ന് മുതൽ. ഞാൻ നിന്നിൽ നിന്നും അകലാൻ കൊതിച്ചിരുന്നു…..

Story written by Noor Nas

നിന്റെ ലോകം ല ഹരി ആണെന്ന് അറിഞ്ഞ അന്ന് മുതൽ. ഞാൻ നിന്നിൽ നിന്നും അകലാൻ കൊതിച്ചിരുന്നു.

പക്ഷെ നിന്നേ പോലെ ആയിരുന്നില്ല ഞാൻ ഞാൻ നിന്നേ സ്നേഹിക്കാൻ മാത്രമല്ലെ പഠിച്ചിട്ടുള്ളു..

പലപ്പോഴും ഞാൻ നിന്റെ പിൻ വിളി മോഹിച്ച്. ഈ വിട്ടിൽ നിന്നും എന്റേത് ആയി എടുക്കാൻ ഒന്നുമില്ലാതിരിന്നിട്ടും.

നിന്റെ പിൻ വിളി കൊതിച്ച് എന്റെ ശുന്യമായ ബാഗും എടുത്ത് പല രാത്രികളിലും ഞാൻ ആ കൊച്ചു വീടിന്റെ പടികൾ ഇറങ്ങിയിട്ടുണ്ട് അതാവട്ടെ ആ വീടിന്റെ ഗേറ്റ് വരെ മാത്രം. അതിനുമപ്പുറം എന്നിക്ക് ഒരു ലോകമില്ല എന്ന സത്യം എന്നിക്ക് നന്നായി അറിയാം..

അച്ഛനെയും അമ്മയെയും. വെറുപ്പിച്ച്നി ന്റെ കൂടെ ഇറങ്ങി വന്ന അന്ന് തൊട്ട് എന്റെ ആ ലോകവും എന്നിക്ക് നഷ്ട്ടപെട്ടല്ലോ..

കു ടിച്ച് വീടിന്റെ തിണ്ണയിൽ പകുതി ബോധം കെട്ടിരിക്കുന്ന അജയൻ.

പതിവുപോലെ അവനോടുള്ള പ്രതിക്ഷേധം എന്നപോലെ ബാഗുമായി പുറത്തേക്ക് ഇറങ്ങുന്ന മാളവിക..

ദൂരെ നിലാവിൽ കാണുന്ന വരണ്ട പാടത്തു ആരോ ഇട്ട അഗ്നിയുടെ ബാക്കി എന്നപോലെ മാനത്തു ഉയരുന്ന പുക..

മാളവിക കുറച്ച് സമ്മയം അതിനെ തന്നേ നോക്കി നിന്നു പിന്നെ കണ്ണുകൾ കൈപുറം ക്കൊണ്ട് തുടച്ചു തിരിഞ്ഞു നോക്കാതെ അജയനോട്അ ജയേട്ടാ ഇന്നി ശെരിയാവൂലാ ഞാൻ പോകുകയാണ് എന്നത്തേയും പോലെയല്ല ഇന്ന്

അജയേട്ടാ നിങ്ങൾ നിങ്ങളെ സ്വയം തിരുത്തുന്നുണ്ടോ അതോ ഞാൻ പോണോ?

പിറകിൽ നിന്നും കുഴഞ്ഞു വീണ തല ഒന്ന് ഉയർത്തിയ ശേഷം അജയൻ മാളവികയെ ഒന്ന് നോക്കി പിന്നെ കുഴഞ്ഞ സ്വരത്തിൽ

നീ പൊക്കോടി നീ പോ പോകുബോൾ നിന്റെ കഴുത്തിൽ ഞാൻ അണിഞ്ഞ ആ മഞ്ഞ ചരടിൽ കോർത്ത ചെറിയ ഒരു താലിയില്ലേ. അത് അങ്ങ് പൊട്ടിച്ച് ഇങ്ങ് എറിഞ്ഞേക്ക്..

നാളത്തേക്ക് എന്നിക്ക് ഉള്ള വക ആ താലിയിൽ ഉണ്ട്..

പിന്നെ ആ മഞ്ഞ ചരട് അത് ദേ ആ പാടത്ത് കാണുന്ന അണയാത്ത ആ അഗ്നി കുനയിൽ ഇട്ടേക്ക്

അത് ആ പുക അങ്ങ് വിഴുങ്ങികൊള്ളും..

അതോടെ നമ്മൾ തമ്മിലുള്ള എല്ലാം ബന്ധവും ഇവിടെ ക്കൊണ്ട് അവസാനിക്കട്ടെ..

മാളവികയുടെ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ ചൂട്‌ കണ്ണിരുകൾ താഴോട്ടു ഇറങ്ങി അവളുടെ കഴുത്തിലുള്ള മഞ്ഞ ചരടിനെ നനച്ചു ക്കൊണ്ട് അവിടെ തന്നേ തങ്ങി നിന്നു.

അവൾ കഴുത്തിൽ നിന്നും താലി പറിച്ചെടുത്തു അജയന്റെ കാൽക്കിഴിലേക്ക് വലിച്ചെറിഞ്ഞു ക്കൊണ്ട്. ഗേറ്റ് തുറന്ന് ഇരുട്ടിലൂടെ നടന്നു നിങ്ങുബോൾ

പിന്നിൽ നിന്നും അവൾ കേട്ടു അജയന്റെ ശബ്‌ദം..

പൊടി പോ എന്നിട്ട് ആ മഞ്ഞ ചരടിന് ഒപ്പം നീയും ചാട് പാടത്തുള്ള ആ അഗ്നികുനയിൽ..

കേൾക്കാൻ കൊതിച്ച അജയന്റെ ആ പിൻ വിളിയിൽ അവന്റെ ജീവിതത്തിൽ നിന്നും താൻ ഒഴിവായി പോകുന്നതിന്റെ സന്തോഷം മാത്രം അവൾ കണ്ടു

പിറ്റേന്ന് രാവിലെ പാടത്തു ആൾക്കൂട്ടം

ഒപ്പം നിലവിളിയും അജയൻ ഉമ്മറ തിണ്ണയിൽ നിന്നും എഴുന്നേറ്റ്ഉ ടുത്ത ലുങ്കി നേരെയാക്കി പാടത്തേക്ക് ഓടുബോൾ..

വഴിയിൽ മാളവികയുടെ ബാഗ് അവൻ പൊട്ടി കരഞ്ഞു ക്കൊണ്ട് വിറക്കുന്ന കരങ്ങളോടെ അത് എടുത്ത് പതുക്കെ തുറന്ന് നോക്കുബോൾ അവന്റെ ചുണ്ടുകൾ വിറച്ചു.

അതിനകത്തു അവരുടെ കല്യാണ ഫോട്ടോ ആയിരുന്നു..

അവനെ വെറുത്തിട്ടും അവൾ മനസിൽ വെറുക്കാതെ സുക്ഷിച്ച. അവനോടുള്ള ഒരു തരി സ്നേഹത്തിന്റെ അടയാളം പോലെ ആ കല്യാണ ഫോട്ടോ

അജയൻ അത് കണ്ട് തന്നേ സ്വയം പഴിച്ച് പൊട്ടി കരഞ്ഞു

അജയൻ എന്ന ആ അഗ്നിയുടെ സൗന്ദര്യം കണ്ട് അതിന് ചുറ്റും പാറി നടന്ന ഒരു ഈയാ പാറ്റയേ പോലെ ആയിരുന്നു മാളവികയും അവളുടെ പാതി വഴിക്ക് അവസാനിച്ച ജീവിതവും

( ല ഹരി കാരണം പാതി വഴിക്ക് അവസാനിക്കുന്ന കുറേ ജീവിതങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു )

(ഈ ചിത്രം കണ്ടപ്പോൾ തോന്നിയ കൊച്ചു കഥ )

Related Posts

Leave a Reply

Your email address will not be published. Required fields are marked *