പക്ഷെ അതിന് ഒരു ഉത്തരം ഇല്ലാത്തത് കൊണ്ടാവണം. ഒന്നും കണ്ടില്ല എന്ന് നടിക്കാൻ അയാൾ എപ്പോളോ പഠിച്ചു കഴിഞ്ഞിരുന്നു…..

Story written by Noor Nas

പുറത്ത് പെയ്യുന്ന നേർത്ത മഴ..

പൊട്ടിയ ഓടിന്റ വിടവിലുടെ വീണ മഴ തുള്ളികകൾ കവിളിൽ നിന്നും തുടച്ചു മാറ്റുന്ന..അയാളെ നോക്കി അരികിൽ ഇരിക്കുന്ന ഭാര്യ സൈറ..

ആ നോട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന വിഷമം അയാൾക്ക്‌ നന്നായി കാണാ…

പക്ഷെ അതിന് ഒരു ഉത്തരം ഇല്ലാത്തത് കൊണ്ടാവണം. ഒന്നും കണ്ടില്ല എന്ന് നടിക്കാൻ അയാൾ എപ്പോളോ പഠിച്ചു കഴിഞ്ഞിരുന്നു…

എങ്കിലും അയാളുടെ വിറക്കുന്ന ചുണ്ടുകളിൽ നിന്നും വീണ വാക്കുകൾ

എല്ലാം ശെരിയാകുമെടി നോക്കിക്കോ..

നമ്മുടെ മോൻ ഒന്നു ഗൾഫിൽ നിന്നും വന്നോട്ടെ…

ഈ ഓടക്കെ മാറ്റി ഈ വിട് ഒന്നു വാർക്കണം പിന്നെ മഴയയെ പേടിക്കേണ്ടല്ലോ അല്ലെ…?

സൈറയുടെ പ്രതികരണത്തിന് ആയി

അയാൾ കാത്തിരുന്നപ്പോൾ

സൈറ ഉള്ളിൽ ഒതുക്കിയ വിഷമം പുറത്ത് കാണിക്കാതെ ദേഷ്യത്തോടെ അയാളോട്

പറഞ്ഞു അപ്പോ പുന്നാര ബാപ്പ അറിഞ്ഞില്ലേ..

മോനും മരുമോളും കഴിഞ്ഞഴ്ച നാട്ടിൽ വന്നിരുന്നു..

പത്തു ദിവസം കഴിഞ്ഞു വന്ന വഴിയേ തിരിച്ചു പൊയി…

ഇവിടെ വന്ന് ഒന്നു നമ്മളെ കാണാൻ പൂതി തോന്നിയോ അവന്റെ മനസിൽ

അല്ലെങ്കിലും അവരല്ലേ അവനെ കൊണ്ട് പൊയി വല്യ ഷേക്ക് ആക്കിയേ..

അപ്പോ അതിന്റെ നന്ദി അവരോട് മാത്രമേ കാണിക്കാൻ പറ്റും..

നമ്മൾ അവനെ പോറ്റി പഠിപ്പിച്ചു വല്യ ആൾ ആക്കി

അത് ജനിപ്പിച്ച ബാപ്പയുടെയും ഉമ്മയുടെയും കടമ..എന്ന് കരുതി കാണും.അവൻ

ഒരാഴ്ച മകൻ നാട്ടിൽ വന്ന് അവന്റെ ഭാര്യ വിട്ടിൽ നിന്ന് പോയ കഥ

അയാൾക്കും അറിയാമായിരുന്നു…

പക്ഷെ സൈറ വിഷമിക്കും എന്നോർത്ത് അയാൾ എല്ലാം മനസിൽ ഇട്ട് കത്തിച്ചു കളയുകയായിരുന്നു…

അതിന്റെ നിറ്റൽ ഇപ്പോളും അയാളുടെ നെഞ്ചിൻ കൂട്ടിൽ ഉണ്ട്…

അയാൾ പതുക്കെ എഴുനേറ്റു മുറ്റത്തേക്ക് നടന്നു

അയാളുടെ ആ പോക്ക് കണ്ട് തട്ടത്തിന്റെ അറ്റം വായിൽ കടിച്ചു പിടിച്ച്

മനസിലെ സങ്കടം ഒതുക്കി വെച്ച് അടുക്കളയിലേക്ക് പോകുന്ന..

സൈറയെ അയാൾ ഒന്നു തിരിഞ്ഞു നോക്കി…

അയാളുടെ കവിളത്തു ഇപ്പോൾ മഴ തുള്ളികളുടെ നനവ് അല്ല ഉണ്ടായിരുന്നത്

കണ്ണീരിന്റെ ഉപ്പ് രസമായിരുന്നു…

അയാൾ പുറത്ത് ചെന്ന്

സിമന്റ് ഇളകി വീണ വീടിന്റെ മതിലിൽ ചാരി വെച്ച

മര എണിയുമെടുത്ത് പൊട്ടിയ ഓടിന്റെ സ്ഥാനം തേടി വീടിന് ചുറ്റും നടക്കുബോൾ

അടുക്കളയുടെ ജനലിലൂടെ

അയാളെ നോക്കി തട്ടം കൊണ്ട് മുഖം പൊത്തി കരയുന്ന സൈറ…

അപ്പോളും അയാളുടെ കണ്ണിരുകൾ ഒപ്പിയെടുത്തു കൊണ്ട്

നേർത്ത മഴ പെയ്യ്തു കൊണ്ടേ ഇരുന്നു….

ഒടുവിൽ ആ മഴയും എങ്ങോ പൊയി മറഞ്ഞപ്പോൾ വിറക്കുന്ന കാലുകളോടെ അയാൾ ആ എണിയിൽ ചവിട്ടി വീടിന്റെ ഓടിൻ പുറം ലക്ഷ്യമാക്കി കയറുബോൾ

സൈറ അടുക്കളയിൽ നിന്നും ഓടി വന്ന്

ആ എണിയിൽ പിടിച്ചു നിന്നു…

അയാൾ പകുതിയിൽ ഒന്നു നിന്നു

പിന്നെ താഴെ നിക്കുന്ന സൈറയെ നോക്കി മുഖത്തു പുഞ്ചിരി വരുത്തി ക്കൊണ്ട്

പറഞ്ഞു അല്ലെങ്കിലും നമുക്ക് എന്തിനാ വല്ലവരുടെയും സഹായം

എന്നിക്ക് നീയും നിന്നക്ക് ഞാനും..പോരെ..

മതി എന്ന അർത്ഥത്തിൽ മുഖത്തെ വിഷമം മാറ്റാൻ പാട് പെട്ടു ക്കൊണ്ട് നേർത്ത

പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് സൈറയും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *