പക്ഷെ വീട്ടിലറിഞ്ഞാൽ പണിയാവും.. അതോണ്ടന്നെ പെട്ടെന്ന് കാണാവുന്ന ഇടങ്ങളിലൊന്നും ഇതു ചെയ്യാനും പറ്റൂല.. എന്നുവെച്ചു ചെയ്യാണ്ടിരിക്കാനും…….

Story written by Ezra Pound

ടാറ്റു.. എല്ലാരും ചെയ്യാറുണ്ടെന്നൊക്കെ കേട്ടപ്പോ ഒരു പൂതി ഒന്ന് ചെയ്തു നോക്കിയാലോന്ന്.. അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലത്തിനൊപ്പം നമ്മളും മാറേണ്ടതല്ലേ.

പക്ഷെ വീട്ടിലറിഞ്ഞാൽ പണിയാവും.. അതോണ്ടന്നെ പെട്ടെന്ന് കാണാവുന്ന ഇടങ്ങളിലൊന്നും ഇതു ചെയ്യാനും പറ്റൂല.. എന്നുവെച്ചു ചെയ്യാണ്ടിരിക്കാനും പറ്റൂല.. അത്രക്കും മോഹിച്ചുപോയി.. കൂട്ടുകാരനോട് കാര്യം പറഞപ്പോ അവനും കട്ട സപ്പോർട്ട്.. ചങ്ക്‌സായാൽ ഇങ്ങനെ വേണം.. നീ വിഷമിക്കണ്ട നമുക്ക് വഴിയുണ്ടെന്ന് പറഞപ്പോ സന്തോഷം കൊണ്ടാവണം കണ്ണ് നിറഞ്ഞു പോയി.

അവന്റെ കസിന്റെ സുഹൃത്തിനൊരു ടാറ്റൂ സ്റ്റുഡിയോ ഉണ്ട്പോലും.. അവിടെ ച്ചെന്നാല് കാര്യം നടക്കുമത്രേ.. എന്നാപ്പിന്നെ വെച്ചു താമസിപ്പിക്കണ്ടെന്ന് കരുതി പിറ്റെന്ന് രാവിലെതന്നെ അങ്ങോട്ടെക്ക് യാത്രയായി.. നേരത്തെ വിളിച്ചു പറഞ്ഞതോണ്ട് അധികം കാത്തിരിക്കെണ്ടി വന്നില്ല.. കസിന്റെ സുഹൃത്തിനോട് കാര്യങ്ങളൊക്കെ വിശദീകരിച്ചപ്പോ അവനും ആകെ കൺഫ്യൂഷനിലായി.. വേറൊന്നും കൊണ്ടല്ല ശരീരത്തിലാകെ കാണാൻ മെനയുള്ളൊരു സ്‌ഥലം കൈത്തണ്ടയായിരുന്നു.. അവിടെ കുത്തിയാൽ ഉറപ്പായും വീട്ടിലറിയും.. ന്റെ മോൻ വഴിപിഴച്ചുപോയെന്നും പറഞ്ഞോണ്ട് ഉമ്മ നെഞ്ചത്തടിച്ചു നില വിളിക്കുന്നതോടെ നാട്ടുകാരും കാര്യമറിയും.. അതിനിട കൊടുക്കണ്ടാലോ.

അങ്ങനെയാണ് പിറകുവശത്ത് ഇടുപ്പിനരികിലായി കുത്താമെന്നുള്ള തീരുമാനത്തിലെത്തിയത്..

ഇഷ്ടമുള്ള എന്തേലുമൊക്കെ പറഞ്ഞോളൂ ന്ന് പറഞ്ഞപ്പോ അത്ഭുതമായി.. ചിലപ്പോ കുത്തിക്കഴിഞ്ഞാൽ ഒന്നു രണ്ടീസം ഒന്നും കഴിക്കാൻ പാടില്ലേരിക്കും.. അതോണ്ടന്നെ ഒട്ടും കുറക്കണ്ടാന്ന് കരുതി ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു.

അത് കേട്ടതും ആർട്ടിസ്റ്റെന്ന്പ റയുന്നവൻ കൂട്ടുകാരനെ ഒന്ന് നോക്കി.. എവിടുന്ന് കിട്ടിയെടോ ഇങ്ങനൊരു സാധനത്തിനെ ന്നാവും ആ നോട്ടത്തിന്റെ അർത്ഥം.. പറ്റിപ്പോയി ന്നുള്ള മട്ടിൽ കൂട്ടുകാരൻ അവനേം തിരികെ നോക്കി.. പിന്നെ എന്റെ നേർക്ക് തിരിഞ്ഞു വിശദീകരിച്ചു തന്ന്.. സംഭവം ആ ചങ്ങായി എന്താണ് കുത്തേണ്ടതെന്നാ ചോദിച്ചെന്ന് അപ്പോഴാണ് മനസ്സിലായത്.. ഇഷ്ട്ടുള്ള ആരുടേലും പേരായാലും മതീന്ന് പറഞ്ഞപ്പോ ഉപ്പൂപ്പാനെയാണ് ഓർമ്മ വന്നെ.. വല്യ വളപ്പിൽ കോയ ഹാജി.. അതൂടെ കേട്ടതോടെ ആർട്ടിസ്റ്റ് ചങ്ങായിന്റെ ക്ഷമ നശിചെന്ന് മനസ്സിലായി… അവസാനം എട്ടുകാലിയുടെ വല കുത്താനുള്ള തീരുമാനത്തിലെത്തി.. അതിന്റെ ഏകദേശ രൂപം കാണിച്ചപ്പോ എനിക്കുമിഷ്ടായി. സംഗതി പൊളിക്കും.

കുത്താനുളള തയാറെടുപ്പിനു മുന്നോടിയായി കുപ്പായൊക്കെ ഊരി കമിഴ്ന്ന് കിടന്നപ്പം ആർട്ടിസ്റ്റിന്റെ വക ചോദ്യം.. മുമ്പ് ടാറ്റൂ ചെയ്തിട്ടുണ്ടല്ലെന്ന്.. അത് ടാറ്റുവല്ല ഉമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചതാണെന്നൊക്കെ പറയാനായി വാ തുറന്നതും അപ്പൊത്തന്നെ വിഴുങ്ങി.. വെറൊന്നും കൊണ്ടല്ല എന്തിനാ വെറുതെ അതൊക്കെ മറ്റുള്ളോരെ അറിയിക്കുന്നെ.

പെർഫെക്ഷന് വേണ്ടിയവൻ ജെട്ടിയുടെ ഇലാസ്റ്റിക്ക് നീക്കാൻ ശ്രമിച്ചതും അതിളകി അവന്റെ കയ്യിലോട്ട് പോന്നു.. അഞ്ചെണ്ണത്തിന് നൂറുരൂപ കൊടുത്തു വാങ്ങിയ ജെട്ടിയിലൊരെണ്ണമാണ് മഹാപാപി വലിച്ചു കീറിയത്.. ഉപയോഗിച്ചു തുടങ്ങീട്ട് തന്നെ ഒരുവർഷമേ ആയുള്ളൂ.. സാരോല്ല അവന്റെ കൂലിയിൽ കൊറച്ചേക്കാമെന്ന് മനസ്സിലുറപ്പിച്ചു.. കൊറച്ചൊക്കെ വേദന സഹിച്ചെങ്കിലും ഒരുകണക്കിന് കഴിഞ്ഞപ്പോ വല്ലാത്തൊരു ആശ്വാസമായിരുന്നു.. അങ്ങനെ എനിക്കും ടാറ്റു.. ഓർക്കുമ്പോ തന്നെ കുളിരു കോരി.

പിറ്റേന്ന് രാവിലെ പിറകു വിശത്ത് എന്തോ ഇഴയുന്ന പോലെ തോന്നിയപോഴാണ് കണ്ണ് തുറന്നെ.. നോക്കുമ്പോഴേന്താ.. ലക്ക് കെട്ട് ഉറങ്ങുന്നതിനിടെൽ എട്ടുകാലി വരെ കൂടു കെട്ടീന്നും പറഞ്ഞോണ്ട് ഉമ്മ ചൂലോണ്ട് തൂത്ത് കളയാൻ നോക്കാണ്.

നാശം പിടിക്കാൻ വല്ല സിറ്റീലെങ്ങാനും ജനിച്ചാ മതിയാരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *