ഫെലിക്സും ആയി അവർ ഇപ്പോഴും ബന്ധം പുലർത്തുണ്ട് എന്ന് അവന് സംശയം ആണ് അത്ര . ഒടുവിൽ അത് വിവാഹമോചനത്തിൽ…….

മൗനം

Story written by Treesa George

ടാ നിനക്ക് ഇത് എങ്ങനെ പറ്റുന്നെടോ.

ശബ്ദം കേട്ട ഭാഗത്തോട്ട് സ്കാർലെറ്റ് തിരിഞ്ഞു നോക്കിയില്ല. അവൾക്ക് നോക്കാതെ തന്നെ അറിയാം അതു ക്രിസ്ന്റെ സൗണ്ട് ആണെന്ന്.

അവളുടെ ഭാഗത്ത്‌ നിന്നും മറുപടി ഒന്നും വരാഞ്ഞിട്ട് ആവും. അവൻ പറഞ്ഞു. എനിക്ക് ഇന്നും നീ ഒരു അത്ഭുതം ആണ്.

റബ്ബർമരങ്ങങ്ങളാൽ ചുറ്റപ്പെട്ട നില പൂക്കൾ നിറഞ്ഞു നിന്ന ആ സെമിതേരിയിൽ അപ്പോൾ അവർ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നോള്ളൂ. രാവിലെത്തെ 5 ന്റെ കുർബാന കഴിഞ്ഞു എല്ലാവരും അവരവരുടെ വീടുകളിലോട്ട് പോയിരുന്നു. ചുറ്റും നിറഞ്ഞ കോടമഞ്ഞിനാൽ മുന്നിൽ ഉള്ളത് കാണാൻ ബുദ്ധിമുട്ട് ആയിരുന്നു. എങ്കിലും റബ്ബർ മരങ്ങൾക്ക് ഇടയിൽ നിന്ന കാപ്പി പൂത്ത മണം ആ അന്തരീഷത്തിൽ എങ്ങും വ്യാപിച്ചിരുന്നു.

രണ്ട് അറ്റത്തു ആയും നാട്ടിയാ മെഴുകുതിരികൾക്ക് ഇടയിൽ കല്ലിൽ കൊത്തിയ ആ പേര് മാത്രം എടുത്തു നിന്നിരുന്നു.

ഫെലിക്സ് ഫിലിപ്പ്

ജനനം :18/09/1970

മരണം 23/12/2010

തനിക്ക് ആര് ആയിരുന്നു ഫെലിക്സ് എന്ന് ചോദിച്ചാൽ തന്റെ ജീവൻ ആയിരുന്നു. പക്ഷെ ഫെലിക്സിന്റെ മനസ്സിൽ താനോ. ഇന്നും തനിക്കു ഉത്തരം കിട്ടാത്ത ചോദ്യം. ആ ചോദ്യത്തിന് ഉത്തരം തരേണ്ട ആൾ പത്തു വർഷം മുന്നത്തെ ഒരു ക്രിസ്മസ് രാവിൽ ഒരു അറ്റാക്കിന്റെ രൂപത്തിൽ എന്നേക്കും ആയി തന്നെ വിട്ടു പോയി. അവൻ എന്നെ എപ്പോൾ എങ്കിലും സ്നേഹിച്ചിരുന്നോ. അറിയില്ല. അവൻ എന്നെ സ്നേഹിച്ചിരുന്നു എന്ന് വിശ്വസിക്കാൻ ആയിരുന്നു അന്നും ഇന്നും എനിക്ക് ഇഷ്ടം.

25 വർഷം മുന്നത്തെ ഒരു ഈസ്റെർ ദിനത്തിൽ ആണ് അപ്പച്ചൻ തന്നോട് പറയുന്നത്. എസ്റ്റേറ്റ് മുതലാളി ഫിലിപ്പ്ന്റെ മകൻ തന്നെ പെണ്ണ് കാണാൻ വരുന്നുണ്ടെന്നു. അപ്പൻ ഫിലിപ്പ് മുതലാളിയുടെ എസ്റ്റേട്ടിലെ മാനേജർ ആയിരുന്നു. മമ്മ തെരേസ മരിച്ചതിനു ശേഷം അപ്പൻ ആയിരുന്നു എന്റെ ലോകം.
വിശ്വാസം വരാതെ ഞാൻ ചോദിച്ചു. ഫെലിക്സിന്റെ കാര്യം തന്നെ ആണോ പറയുന്നത്.

ആ കൊച്ചൻ തന്നെ.

എനിക്ക് ഫെലിക്സിനെ കുഞ്ഞു നാളിലെ അറിയാം.അവന്റെ അമ്മ ആഗ്ൻസിന്റെ കൈ പിടിച്ചു വരുന്ന കാലത്തിലെ അവൻ എന്റെ മനസ്സിൽ കയറിയത് ആണ്.വെള്ളാരം കണ്ണുകൾ ഉള്ള നല്ല ഉയരം ഉള്ള ഒരു സുന്ദരൻ ചെക്കൻ. എത് പെണ്ണും അവനെ ഒന്ന് മോഹിക്കും.എന്റെ അമ്മ മരിച്ചത് പോലെ തന്നെ ഫെലിക്സിന്റെ അമ്മയും പെട്ടെന്ന് പോയ കൊണ്ട് അവൻ ഊട്ടിൽ ആണ് പിന്നീട് പഠിച്ചിരുന്നത്.വല്ലപ്പോഴും അവൻ അവധിക്ക് നാട്ടിൽ വരുമ്പോൾ ഞാൻ അവനെ അവൻ കാണാതെ ഒളിഞ്ഞു നോക്കുമായിരുന്നു.

ആ കാലം അല്ലേ. കാർണോണന്മാർ ആയിട്ട് കല്യാണം ഉറപ്പിച്ചു. ഫെലിക്സും എന്നെ മുന്നേ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞ കൊണ്ട് പെണ്ണ് കാണാൽ ഒന്നും ഉണ്ടായില്ല. എന്റെയും ഫെലിക്സിന്റെയും ഇടവക ഒന്ന് ആയോണ്ട് st. മേരീസ്ൽ വെച്ച് ആയിരുന്നു ഒത്തു കല്യാണവും കെട്ടു കല്യാണവും ഒക്കെ. വിവാഹം കഴിഞ്ഞ രാത്രിയിൽ അവനെ ഞാൻ അവിടെ ഒന്നും കണ്ടില്ല. ബംഗാളാവിലെ ജോലിക്കാരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു. തോട്ടത്തിൽ എന്തോ പണി ഉണ്ടായിട്ടു അങ്ങോട്ട് പോയത് ആണെന്ന്. പിന്നീട് ഉള്ള ദിവസങ്ങളിലും പുള്ളിയെ അങ്ങോട്ട് കണ്ടില്ല. അപ്പോൾ ആണ് അടുക്കളയിലെ അന്നമ്മ ചേടത്തിയും കുഞ്ഞന്ന ചേടത്തിയും തമ്മിൽ ഉള്ള സംഭാഷണം അവിചാരിതം ആയി കേൾക്കാൻ ഇട ആയത്.

ആ സ്കാർലെറ്റ് കൊച്ചിന്റെ കാര്യം കുറച്ച് കഷ്ടം ആണ് കേട്ടോ. ആ ചെക്കനു പഠിക്കാൻ പോയടത്തു ഒരു അന്യ ജാതിക്കാരി പെണ്ണ് കൊച്ചും ആയിട്ട് മുടിഞ്ഞ പ്രേമം ഉണ്ടായിരുന്നു അത്ര. ഇവൻ കൊന്നാലും അവളെയെ കെട്ടു എന്നാ വാശി. മരിക്കേണ്ടി വന്നാലും അന്യ ജാതിക്കാരി പെണ്ണ്കൊച്ചിനെ വീട്ടിൽ കേറ്റില്ല എന്ന് മുതലാളിയും. ഒടിവിൽ എങ്ങനെയോ മുതലാളി ഈ ചെക്കന്റെ മനസ്സ് മാറ്റി അങ്ങേരു തന്നെ കാശു മുടക്കി അവളെ കെട്ടിച്ചു വിട്ടു. എന്നിട്ട് വല്ല കാര്യവും ഉണ്ടായോ അവൻ ഇവളുടെ അടുത്തോട്ടു പോകുന്നുണ്ടോ. അതും പോരാഞ്ഞിട്ടു ആ ചെക്കന്റെ മുറിയിൽ ആ പെണ്ണിന്റെ ഫോട്ടോയും.

അപ്പോൾ ആ ഫോട്ടോ ഫെലിക്സിന്റെ അമ്മയുടെ അല്ലായിരുന്നോ. സ്കാർലെറ്റ് ഓടി പോയി മേശയിൽ വെച്ചിരുന്ന ഫോട്ടോ ഒന്നൂടി നോക്കി. പൂക്കളുടെ സാരി ഉടുത്ത ഒരു പെണ്ണിന്റെ ബ്ലാക്ക് and വൈറ്റ് ഫോട്ടോ. ആ ഫോട്ടോയിലെ പെണ്ണ് കുട്ടി അതി സുന്ദരി ആയിരുന്നു. അവൾ തന്റെ മുഖം കണ്ണാടിൽ നോക്കി. പുറത്തോട്ടു തള്ളിയ പല്ലും എലി വാല് പോലത്തെ മുടിയും. അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.ആ ഫോട്ടോയിലെ പെണ്ണ് കുട്ടിക്ക് മുന്നിൽ താൻ ഒന്നും അല്ലാത്ത പോലെ തോന്നി. ഫെലിക്സിസിനെ അവൾ കാത്തിരുന്നു. അവൾക്ക് അവനോടു വിരോധം ഒന്നും ഇല്ലായിരുന്നു. എത്ര അൽമാർത്ഥ ഉള്ള മനുഷ്യൻ ആയിട്ട് ആണ് തന്റെ കാമുകിയെ എപ്പോഴും സ്നേഹിക്കുന്നത്. അത് പോലെ ഒരിക്കൽ എന്നെയും സ്നേഹിക്കും. അവൾക്ക് അങ്ങനെ വിശ്വസിക്കാൻ ആയിരുന്നു ഇഷ്ടം. കുഞ്ഞു നാളിൽ എപ്പോഴെയോ അവളുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞ അവന്റെ രൂപം ആവാം അങ്ങനെ തോന്നിച്ചത്.

കാത്തിരിപ്പിന് ഒടുവിൽ ഒരുനാൾ അവൻ വന്നു. അവളുടെ മനം സന്തോഷത്താൽ നിറഞ്ഞു. അതിന്റെ ഫലം ആയി അവൾക്കു ഒരു കുഞ്ഞ് പിറന്നു. അവനെ പോലെ വെള്ളാരം കണ്ണുള്ളവൻ.വീണ്ടും അവൻ എങ്ങോട്ടോ മറഞ്ഞു. ബംഗ്ലാവിൽ അവളും കുഞ്ഞും ജോലികാരിക്കളും ഫിലിപ്പ് മുതലാളിയും മാത്രം ആയി. പിന്നീട് ആണ് അവൾ ജോലിക്കാരികളിൽ നിന്ന് അറിഞ്ഞത് ഈ സ്വത്തിന് ഒരു പിന്തുടച്ചക്കാരൻ വേണം എന്ന് പറഞ്ഞത് കൊണ്ട് ആണ് ഫെലിക്സ് വന്നത് എന്ന്.

എനിക്ക് പരാതി ഒന്നും ഇല്ലായിരുന്നു. ഫെലീസിനെ എന്നും ഓർക്കാൻ അവൻ അവന്റെ അടയാളം എനിക്കു തന്നല്ലോ. ദിവസങ്ങളും വർഷങ്ങളും പെട്ടെന്ന് ആണ് പോയി മറഞ്ഞത്.പെട്ടന്ന് ആണ് ഒരു നാളിൽ ഞാൻ ആ വാർത്ത കേട്ടത് ഫെലിക്സിന്റെ കാമുകിയെ ഭർത്താവ് തിരിച്ചു വീട്ടിൽ കൊണ്ട് പോയി വിട്ടു അത്ര. ഫെലിക്സും ആയി അവർ ഇപ്പോഴും ബന്ധം പുലർത്തുണ്ട് എന്ന് അവന് സംശയം ആണ് അത്ര . ഒടുവിൽ അത് വിവാഹമോചനത്തിൽ ആണ് അവസാനിച്ചത്.

MBBS പരിക്ഷ പാസായിരുന്ന അവർ രണ്ടാളും വിദേശത്തു പോയെന്നും അവർക്ക് അവിടെ ജോലി ശെരി ആയെന്നും രണ്ട് കുട്ടികൾ ആയെന്നും ഉണ്ടായി എന്നും പിന്നീട് എപ്പോഴോ ജോലിക്കാരിൽ നിന്നും കേട്ടു.

ചിലർ പറഞ്ഞു തന്റെ ഭർത്താവിനെ അടിച്ചു മാറ്റിയാ അവളുടെ വീട്ടിൽ പോയി അവളുടെ കവിളത്തു രണ്ട് പെട കൊടുത്തു അവനെ വിളിച്ചു കൊണ്ട് വരണം എന്ന്.അവൾ എങ്ങനെ ആണ് കുറ്റകാരി ആവുന്നത്. അവളെ സംബന്ധിച്ചു ഞാൻ വെറും അന്യ ആയ സ്ത്രീ ആണ്. അത് കൊണ്ട് എന്റെ നഷ്ടമോ ലാഭമോ അവളെ ബാധിക്കുന്നില്ല. അദ്ദേഹത്തിന് ആണ് ഭാര്യയും കുഞ്ഞും ഉള്ളത്. അദ്ദേഹം ആണ് അത് ചിന്തിക്കേണ്ടത്. നമ്മുടെ സമൂഹം അല്ലേലും ഇങ്ങനെ ആണ്. കുഞ്ഞ് ഉള്ള സ്ത്രീ ഒരു അന്യ പുരുഷന്റെ കൂടെ പോയാൽ അവൾക്ക് ക ഴപ്പ് മു ത്തിട്ട്. ആണ് പോയാൽ അന്ന് തൊട്ട് അവന്റെ ഭാര്യയെ എല്ലാവരും ഉപേദേശിക്കാൻ തുടങ്ങും. നിനക്ക് ഒരു കുഞ്ഞ് ഉള്ളത് അല്ലേ. എങ്ങനെഎലും അവനെ തിരിച്ചു കൊണ്ട് വരാൻ നോക്കു. സ്വ ന്തം വീട്ടുകാർ പോലും അതെ പറയു.

ചിലർ പറഞ്ഞു. നിനക്ക് എന്തിനാ ഇങ്ങനെ ഒരു ഭർത്താവ്.ഇങ്ങനെ ഉള്ള ഭർത്താവിനെ ഉപേക്ഷിക്കാൻ പലരും അവളോട്‌ പറഞ്ഞു. അവൾ ഉപേക്ഷിക്കുന്നില്ല എന്ന് കണ്ട് ചിലർ പറഞ്ഞു അവൾ അവന്റെ കാശു കണ്ടിട്ട് ആണ് കൂടെ നിക്കുന്നത്. അവൾക്കു കുറച്ച് തിന്നാനും പിന്നെ നല്ല അടിപൊളി ആയിട്ട് ഡ്രസ്സ്‌ ചെയ്യാനും എന്തേലും കിട്ടിയാൽ മതി എന്ന്.ചിലർ പറഞ്ഞു ചിന്തിക്കാൻ കഴിവില്ലാത്ത പൊട്ടി ആണ് അവൾ എന്ന്.

ഇതൊന്നും അല്ല സത്യം എന്ന് എനിക്ക് മാത്രം അറിയാവുന്ന കാര്യം ആയിരുന്നു. എന്റെ മനസ് ഇവർക്ക് ആർക്കും അറിയില്ലല്ലോ.

പെട്ടെന്ന് ആണ് ഫിലിപ്പ് മുതലാളി കിടപ്പിൽ അയെത്. മരിക്കുന്നതിന്റെ തലേന്ന് മുതലാളി എന്നെ അരികിൽ വിളിച്ചു എന്നോട് ചെയിതതിന് മാപ്പ് ചോദിച്ചു. ഇതൊരിക്കലും ഇങ്ങനെ അവും എന്ന് കരുതി ഇല്ല എന്ന് പറഞ്ഞു. ഒരാളോട് ജീവിതത്തിൽ എല്ലാ നഷ്ടവും വരുത്തിയിട്ട് പിന്നെ ക്ഷമ പറയുന്നതിൽ എന്ത് അർത്ഥം. ചെയ്ത തെറ്റിന് പരിഹാരം ആയിട്ട് മുഴുവൻ സ്വത്തും പൂർണ അധികാരത്തോടെ എന്റെയും മകന്റെയും പേരിൽ ആക്കിയിട്ട് ഉണ്ട് എന്ന് പറഞ്ഞു. അല്ലേലും വിദേശത്തു പോയ വർക്ക് എന്തിന് സ്വത്തു.

പിറ്റേന്ന് അദ്ദേഹം മരിച്ചു. മരണത്തിന്റെ അന്ന് ഫെലിക്സ് നു വരാൻ പറ്റിയിരുന്നില്ല. നാട്ടിൽ നിന്ന് അറിയിപ്പ് കിട്ടി ടിക്കറ്റ് എടുത്തു വന്നപ്പോഴേക്കും 3 ദിവസം കഴിഞ്ഞിരുന്നു. സെമിതേരിയിലെ ഒപ്പിസ് കഴിഞ്ഞു ഇറങ്ങുമ്പോൾ പള്ളി മുറ്റത്തെ വാക മരങ്ങൾക്ക് നടുവിൽ ഇട്ടിരുന്ന അബാസിഡർ കാറിൽ ചാരി ചുവന്ന ഓയിൽ സാരി ചുറ്റി നന്നേ വെളുത്ത നല്ല പൊക്കം ഉള്ള സുന്ദരിയായ യുവതി നിന്നിരുന്നു. അവരെ ചാരി രണ്ട് ആണ് കുട്ടികളും. അവരിൽ നിന്നും വന്ന പെർഫ്യൂംന്റെ സുഗന്ധം ആ അന്തരീഷത്തിൽ കലർന്നിരുന്നു.

മുമ്പ് ഒരിക്കലും അവൾ അവരെ കണ്ടിട്ട് ഉണ്ടായിരുന്നില്ല. അവരെ കടന്ന് പോയപ്പോൾ അവർ അവളെ പുറകിൽ നിന്ന് വിളിച്ചു.

അവരുടെ ആ വിളിയിൽ അവർ നിന്നു. നിനക്ക് എന്നെ മനസ്സിലായോ. അവളുടെ മറുപടിക്ക് കാക്കാതെ അവർ തുടന്ന് പറഞ്ഞു. അതു അവിടെ നിക്കട്ടെ. ഞാൻ വന്നത് നിന്നോട് ഒരു കാര്യം പറയാൻ ആണ്. നിന്റെ അമ്മായിയപ്പൻ മരിച്ച സ്ഥിതിക്ക് നീ ഫെലിക്സും ആയിട്ട് ഉള്ള ബന്ധം ഒഴിയണം .

എനിക്ക് അത് കേട്ട് അരിശം വന്നു. അത് പറയാൻ നീ ആരാ. അദ്ദേഹം പറയട്ടെ.

എന്നാ ഞാൻ പറഞ്ഞിരിക്കുന്നു. അത് അദ്ദേഹത്തിന്റെ സ്വരം ആയിരുന്നു അപ്പോൾ മാത്രം ആണ് കാറിൽ അവൻ കൂടി ഉള്ളത് ഞാൻ കാണുന്നത്.

ഒന്നും പറയാൻ ആവാതെ സങ്കടത്തോടെ ഞാൻ വീട്ടിലോട്ട് ഓടി. ഇതിന് ആയിരുന്നോ ഞാൻ കാത്തിരുന്നത്. ഒരിക്കൽ ഫെലിക്സ് എന്നെ തേടി വരും. അപ്പോൾ തരാതെ പോയ സ്നേഹം നൂറു ഇരട്ടി ആയി തിരിച്ചു തരും എന്ന പ്രതീക്ഷിക്ക് ആണ് ഇപ്പോൾ മങ്ങൽ ഏറ്റത്.

എങ്കിലും ഫെലിക്സ് ന്റെ കാമുകിയോട് എനിക്ക് ദേഷ്യം ഇല്ലായിരുന്നു.

അന്ന് രാത്രിയിൽ ഞാൻ ഒരുപാട് കരഞ്ഞു. എനിക്കു അവന്റെ വാക്കുകൾ ഉൾകൊള്ളാൻ ആയില്ല.പിറ്റേന്ന് കാലത്ത് ഞാൻ കേൾക്കുന്ന വാർത്ത അദ്ദേഹം രാത്രിയിൽ ഉണ്ടായ അറ്റാക്കിൽ മരിച്ചു എന്ന് ആണ്. എനിക്ക് വിഷമം തോന്നിയില്ല. എന്നും അദ്ദേഹത്തിന്റെ ഭാര്യ ഞാൻ മാത്രം ആയിരിക്കുമല്ലോ. അന്ന് ആദ്യം ആയി ഞാൻ ജീവിതത്തിൽ ജയിച്ചത് ആയി തോന്നി.

ക്രിസ് ചോദിച്ച പോലെ ഇത് സഹനം ഒന്നും അല്ല. അവൻ എന്നെ സ്നേഹിക്കുന്ന അടുത്ത ജന്മത്തിന് ഉള്ള കാത്തിരുപ്പ് ആണ്. അതോണ്ട് തന്നെ അവന്റെ ചോദ്യത്തിന് മറു പടി പറയാതെ ഞാൻ നടന്നു…

തന്നെ തിരിഞ്ഞു നോക്കാതെ കടന്നു പോകുന്ന അവളിൽ ആയിരുന്നു അവന്റെ കണ്ണ്. ഒരിക്കലും പറയാൻ പറ്റാതെ പോയ് ഇഷ്ടം. തന്റെ ഇംഗ്ലണ്ടിലെ പഠനം കഴിഞ്ഞു വന്നപ്പോഴേക്കും അവൾ ഫെലിക്സ് ന് സ്വന്തം ആയിരുന്നു.

അതോടെ അപ്പന്റെ എസ്റ്റേറ്റ്യിലെ അക്കൗണ്ട്‌ ജോലി താൻ ഏറ്റ് എടുത്തു. അന്നത്തെ കാലത്തു പുറത്ത് പോയി പഠിച്ച താൻ നാട്ടിൽ ഒതുങ്ങിയത് വിഢി തരം ആണെന്ന് പലരും പറഞ്ഞപ്പോഴും അവരോടു ഒന്നും പറയാത്ത എന്റെ മനസ്സിലെ കാരണം ഇതായിരുന്നു.,.

Related Posts

Leave a Reply

Your email address will not be published. Required fields are marked *