മനുഷ്യ ഇന്നത്തേക്ക് കൂടി അവനോട് ഒന്നു പൊറുത്തേക്ക്. ഓൻ നന്നാവും അവനെ ക്കൊണ്ട് നിങ്ങൾ ഒരു പെണ്ണ് കെട്ടിക്ക് ഓൻ നന്നാവും നോക്കിക്കോ………

Story written by Noor Nas

ഓൻ അങ്ങനെയാ മുഖം കറുത്ത് ഞാൻ വലതും പറഞ്ഞ് പോയാൽ
പിന്നെ ഓൻ ഒറ്റ പോക്കാ..

അത് എവിടെക്കാണ് എന്ന് എന്നിക്ക് നന്നായി അറിയാം അവന്റെ പിണക്കത്തിന് അധികം ദുരമൊന്നുമില്ല ഏറിയാൽ വീടിന്റെ അടുത്തുള്ള കടൽക്കര വരെ…

അവിടെ തീരും ഓന്റെ പിണക്കത്തിന്റെ നീളം…

ഉമ്മ ഇല്ലാത്ത കുട്ടിയല്ലേ.

ഞാനും പോകും പിറകെ..

പോകുബോൾ ഞാൻ എന്റെ കാലൻ കൂട കൈയിൽ കരുതും അവന്റെ പിണക്കം തിർത്ത് തിരിച്ചു പോരുബോൾ ആ കൂട കിഴിൽ ആയിരിക്കും ഞാനും ഓനും മടങ്ങുക..

പക്ഷെ ഇന്നത്തെ ഈ പിണക്കം തീർക്കാൻ ഓന്റെ പിറകെ പോകാൻ എന്നിക്ക് തോന്നിയില്ല എന്നതാണ് സത്യം..

കാരണം അവൻ വഴിവിട്ട വഴികളിലുടെ

ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു..

എന്റെ വാത്സല്യം അവൻ നന്നായി മുതലാക്കാൻ തുടങ്ങിയിരിക്കുന്നു..

അവന്റെ ശരീരത്തിൽ നിന്നും ഞാൻ മ ദ്യത്തിന്റെ ഗന്ധം അറിയുന്നു

അവന്റ മുറിയിൽ നിന്നും വരുന്ന ക ഞ്ചാവിന്റെ പു ക അയാളെ വലയം വെക്കുന്നു.. ഒരുപാട് ചിന്തിച്ചു ഉമ്മറത്തു തലങ്ങും വിലങ്ങും നടക്കുന്ന അയാളുടെ ഉള്ളിൽ നിന്നും

മരിച്ചു പോയ ഭാര്യ പാത്തു പറയും പോലെ ഒരു തോന്നൽ.

മനുഷ്യ ഇന്നത്തേക്ക് കൂടി അവനോട് ഒന്നു പൊറുത്തേക്ക്. ഓൻ നന്നാവും അവനെ ക്കൊണ്ട് നിങ്ങൾ ഒരു പെണ്ണ് കെട്ടിക്ക് ഓൻ നന്നാവും നോക്കിക്കോ

പാത്തു വല്ലവന്റെയും വീട്ടിലെ പാവം പെണ്ണ്അ വളെ ഒരു പരീക്ഷണമാക്കി അവന്റെ ജീവിതത്തിലേക്ക് തള്ളി വിട്ട് ആ ശാപവും കൂടി ഞാൻ തലയിൽ കേറ്റി വെക്കണോ.??

നിന്റെ ആത്മാവിന് പോലും ഇല്ലല്ലോടി ഇത്തിരി വെളിവ്..?

എങ്കിലും ഒരു തവണ നിന്നക്ക് വേണ്ടി മാത്രം ഞാൻ ഓൻക്ക് മുന്നിൽ തോൽക്കാ..

പക്ഷെ ആ തോൽവി അയാൾ ആവർത്തനമാക്കിയപ്പോൾ

ഒരുനാൾ അയാൾക്ക്‌ മുന്നിൽ ആ വീടിന്റെ വാതിൽ അടഞ്ഞു.

അയാൾ തന്റെ കാലൻ കുടയും എടുത്ത് പുറത്തേക്ക് നടക്കുബോൾ.

അയാളുടെ നെഞ്ച് ഒന്നു പിടഞ്ഞു..

നേരെ അയാൾ നടന്നു നീങ്ങിയത് വീടിന്റെ അടുത്തുള്ള അതെ കടൽ ക്കരയിലേക്ക്

അയാൾ പലവട്ടം ഓന്റെ പിണക്കം മാറ്റി തിരിച്ചു കൊണ്ടു വന്ന അതെ കടൽക്കര

അയാൾ കാത്തിരുന്നു.. പിണക്കം മാറ്റി തന്നേ വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോകാൻ വരുന്ന മോനെ..

കടൽക്കാര വിജനമായി സൂര്യൻ കടലിലേക്ക് താഴുന്നു പോയി

ആകാശത്തു ഒഴുകി നടക്കുന്ന നിലാവ് കാണിച്ചു തന്ന അയാളുടെ കണ്ണിലെ കണ്ണീർ രാത്രിക്ക് പോലും വേദന നൽകി..

ആ കാലൻ കൂട വേദനയോടെ കടൽ കരയിലെ മണലിൽ അയാൾ ആഞ്ഞു കുത്തി നിർത്തി..

പിന്നെ ഇരുട്ടിൽ അയാൾ പതുക്കെ നടന്നു..

കടൽക്കരയിൽ കുത്തി നിർത്തിയ അയാളുടെ കാലൻ കൂടയുടെ കറുത്ത തുണി രാത്രി കാറ്റിൽ മെല്ലെ ചലിച്ചു ക്കൊണ്ടിരുന്നു..

പിറ്റേന്ന് ഉയർന്നു പൊങ്ങിയ സൂര്യൻ കണ്ടു കടൽ കരയിൽ അനാഥമായി കിടക്കുന്ന ആ കാലൻ കൂട..

അതിന് അതിന്റെ നാഥൻ നഷ്ട്ടപെട്ടിരിക്കുന്നു എന്ന സത്യം സൂര്യനോട് കടൽ പറഞ്ഞപ്പോലെ..

വേദന നിറഞ്ഞ ഒരു മൗനം ആ കടൽ ക്കരയിൽ ആകെ തങ്ങി നിന്നിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *