വർഷങ്ങൾക്ക് മുൻപ് പoനത്തിനായി വീടിൻ്റെ ആധാരം പണയത്തിലാക്കി ബാംഗ്ലൂരിലേക്ക് പറഞ്ഞയച്ച മകൾ കൈയ്യിൽ ഒരു കുട്ടിയുമായി തനിയെ പടി കടന്ന് വരുന്നത്……..

ലിവിംഗ് ടുഗതർ

Story written by Raju P K

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

വർഷങ്ങൾക്ക് മുൻപ് പoനത്തിനായി വീടിൻ്റെ ആധാരം പണയത്തിലാക്കി ബാംഗ്ലൂരിലേക്ക് പറഞ്ഞയച്ച മകൾ കൈയ്യിൽ ഒരു കുട്ടിയുമായി തനിയെ പടി കടന്ന് വരുന്നത് കണ്ടപ്പോൾ മനസ്സൊന്നിടറി.

മുറ്റത്ത് കയറി വന്ന ഷീന അപ്പൻ്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.
പിന്നെ മാലയിട്ട് തൂക്കിയിരിക്കുന്ന അമ്മച്ചിയുടെ ഫോട്ടോയിലേയ്ക്കും.

അറിഞ്ഞിട്ടും അറിയാത്തതുപോലെ മകളോട് ചോദിച്ചു.

ആരാ മനസ്സിലായില്ലല്ലോ…?

അപ്പച്ചാ ഞാൻ മിട്ടുവാണ്.

പറഞ്ഞതും പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ കോലായിലേക്കിരുന്നു.

മിട്ടുവാണ് പോലും പത്ത് വർഷമാകുന്നു ഈ പടിയിറങ്ങിയിട്ട് ഇപ്പോൾ വിവാഹം പോലും കഴിയാതെ ഒരു കുട്ടിയുമായി തിരികെ വന്നിരിക്കുന്നു അപ്പനെക്കാണാൻ.

അമ്മച്ചി മരിച്ചപ്പോൾ അറിയിച്ചതാണ് അവസാനമായി ഒന്ന് കാണാൻ പോലും തിരികെ വന്നില്ല.

ഒരുപാട് പ്രതീക്ഷകളോടെ വളർത്തി വലുതാക്കിയ ഏകമകൾ വിവാഹം പോലും കഴിയാതെ ഒരമ്മയുമായി.

ജന്മം കൊടുത്ത മകളായിപ്പോയില്ലേ ഇങ്ങനെ ഒരു മകൾ എനിക്കില്ല എന്ന് വെറുതെ പറയാം എന്നല്ലാതെ..

സത്യം ഒരിക്കലും അതാവില്ലല്ലോ…?

സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞ് എബി എത്ര വട്ടം അവൻ്റെ അപ്പനെ പറഞ്ഞയച്ചതാണ് ഒരു പാട് നിർബന്ധിച്ച് പറഞ്ഞതാണ് അന്ന് മിട്ടു വിനോട് പക്ഷെ അവൾ പഠിക്കണം എന്ന വാശിയിൽ ഉറച്ച് നിന്നു.

എബി മറ്റൊരു വിവാഹത്തിന് പോലും തയ്യാറാകാതെ ഇന്നും ഏകനായി ജീവിക്കുന്നു.

കുഞ്ഞിൻ്റെ മുഖം കണ്ടതും കാത്തുസൂക്ഷിച്ച് വച്ചിരുന്ന ധൈര്യം എല്ലാം ചേർന്ന് പോകുന്നതു പോലെ..

ഇനി ഒരിക്കലും മകളെ ഈ പടി ചവിട്ടാൻ അനുവധിക്കില്ലെന്ന ഉറച്ച തീരുമാനം എടുത്തതാണ്.

കുഞ്ഞിനേയും എടുത്ത് മിട്ടു വീടിൻ്റെ പടികൾ കയറുമ്പോൾ മറുത്തൊരു വാക്കും പറഞ്ഞില്ല.

സന്ധ്യാനേരത്ത് എബി പടികടന്ന് വരുമ്പോൾ അരികിൽ കിന്നാരവും പറഞ്ഞിരുന്ന മിന്നുമോൾ

പപ്പാ എന്ന വിളിയോടെ എബിയുടെ അടുത്തേക്ക് ഓടി അടുക്കുമ്പോൾ എവിടെയോ എന്തൊക്കെയോ സംശയങ്ങൾ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി.

മകളേയും എടുത്ത് അടുത്തേക്ക് വരുന്ന എബിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

മിന്നു അകത്തേക്ക് പോയതും എബി എൻ്റെ അരികിൽ എന്നോട് ചേർന്നിരുന്നു.

അപ്പച്ചൻ കരുതുന്നതു പോലെ മിന്നു എൻ്റെ മകളല്ല പക്ഷെ ഞാൻ എൻ്റെ മകളേപ്പോലെ വളർത്തിക്കോളാം…

തിരിച്ചറിവില്ലാത്ത പ്രായത്തിൽ മിട്ടുവിന് പറ്റിയ ഒരബദ്ധം അത്രയേ ഞാൻ കരുതുന്നുള്ളു. ഞാൻ പൊന്നുപോലെ നോക്കിക്കോളാം അവരെ.

വിവാഹം വാഗ്ദാനം നൽകി ഒരുമിച്ച് ജീവിതം തുടങ്ങിയവന് വേറെ രണ്ട് ഭാര്യമാർ കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ ജീവനേപ്പോലെ സ്നേഹിച്ചവന് അതേ സ്നേഹത്തോടെ ഭക്ഷണത്തിൽ വിഷം കലർത്തി മിട്ടു പറഞ്ഞയച്ചു

പകരം കിട്ടിയ ജീവപര്യന്തം സന്തോഷത്തോടെ ഏറ്റുവാങ്ങി.

ജയിലിൽ എത്തുമ്പോഴാണ് ഒരു കുരുന്നു ജീവൻ്റെ തുടിപ്പ് ശരീരത്തിൽ വളരുന്നതറിയുന്നത്.

ഇടക്കിടെ കാണാൻ ചെല്ലാറുള്ള എന്നോട് അപ്പച്ചനും അമ്മച്ചിയും ഒരിക്കലും ഒന്നും അറിയരുതെന്ന് പറഞ്ഞു. അമ്മച്ചിയുടെ മരണം പോലും അവളറിയുന്നത് ഞാൻ അവിടെ എത്തി പറയുമ്പോഴാണ്.

എൻ്റെ പപ്പയാണോ എന്നൊരിക്കൽ മോൾ ചോദിച്ചപ്പോൾ ഞാൻ അതെ എന്ന് പറഞ്ഞു അന്നു മുതൽ അവളെന്നെ പപ്പയെന്ന് വിളിക്കാൻ തുടങ്ങി.

ഇതുവരെ ഞാനുമായുള്ള വിവാഹത്തിന് മിട്ടു സമ്മതം മൂളിയിട്ടില്ല.
അപ്പച്ചൻ അവളോട് സംസാരിക്കണം ഞാനൊരിക്കലും അവളെ കൈവിടില്ലെന്ന് പറയണം.

അവളെ പറഞ്ഞ് സമ്മതിപ്പിച്ച് അപ്പച്ഛൻ എനിക്ക് കൈ പിടിച്ച് തരണം. മിന്നുമോൾ ഒരിക്കലും എൻ്റെ മകളല്ലെന്ന് നമ്മൾ മൂന്ന് പേരുമല്ലാതെ മറ്റാരും അറിയരുത്.

ദിവസങ്ങൾക്കുള്ളിൽ എൻ്റെ അച്ഛൻ്റെയും അമ്മച്ചിയുടേയും സാന്നിധ്യത്തിൽ മിട്ടു എൻ്റെ സ്വന്തമായി.

രാത്രിയിൽ എന്നോട് ചേർന്ന് കിടന്ന് അവൾ ഒരു പാട് കരഞ്ഞു തിരിച്ചറിവില്ലാത്ത പ്രായത്തിൽ പറ്റിയ ഒരബദ്ധമായി എല്ലാം മറന്ന് ഒരു പുതിയ ജീവിതം നൽകാൻ ഇച്ചായനേപ്പോലെ ഒരാൾക്ക് മാത്രമേ കഴിയൂ. എന്നേപ്പോലെ എത്രയോ പേരുണ്ടാകും പുതിയ ഒരു ജീവിതം സ്വപ്നം കാണാൻ പോലും കഴിയാതെ.

ഇപ്പോൾ എനിക്ക് മനസ്സിലായി നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാനും സ്വന്തമാക്കാനും ശ്രമിക്കേണ്ടതെന്ന്.!

Related Posts

Leave a Reply

Your email address will not be published. Required fields are marked *