എൻ്റെ പേർസണൽ കാര്യത്തിൽ നീ ഇടപെടണ്ട എന്നായിരുന്നു മറുപടി.രണ്ടും കൽപ്പിച്ച്……

ജിത്തേട്ടൻ…

Story written by Navya Navya

അല്ലെങ്കിൽ മെസേജ് അയച്ചാൽ അപ്പോൾ തന്നെ റിപ്ലെ തരും. ഇപ്പോൾ ഒരാഴ്ചയായി മിനുറ്റുകളോളം കാത്ത് നിന്നാലും മറുപടി സ്റ്റിക്കറിൽ ഒതുക്കും. ഇനി എന്നെക്കാൾ സ്നേഹിക്കുന്ന, വിഷമങ്ങൾ കേൾക്കുന്ന പുതിയ സുഹൃത്തിനെ ജിത്തേട്ടന് കിട്ടിയിട്ടുണ്ടാകുമോ?.

ഒരു സമാധാനവും ഇല്ല മനസിൽ. ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. ഉറങ്ങാൻ പറ്റുന്നില്ല. എന്തൊരു കഷ്ടമാണ് ദൈവമേ…

5 വർഷങ്ങൾക്ക് മുമ്പാണ് ക്ലബിലെ ഓണാഘോഷ പരിപാടിക്ക് ജിത്തേട്ടനെ ആദ്യമായി ശ്രദ്ധിച്ചത്.പിന്നീട് പലപ്പോഴും കാണുമ്പോഴും പരസ്പരം ചിരി സമ്മാനിക്കാൻ മറന്നില്ല. ഇനി വല്ല പ്രണയവും ആണോ? ഏയ് അല്ല ….. ഫേസ്ബുക്ക് തപ്പി ജിത്തേട്ടന് മെസേജ് അയച്ചപ്പോഴും റിപ്ലെ കിട്ടുമെന്ന് ഉറപ്പൊന്നും ഇല്ലായിരുന്നു. വൈകിയാണെങ്കിലും കിട്ടിയ റിപ്ലെ കണ്ടപ്പോൾ മനസിൻ്റെ ഉള്ളിൽ ഒരു പൂത്തിരി കത്തി.

ആദ്യം പരിചയപ്പെടലിൽ തുടങ്ങിയ മെസേജ് ഇന്ന് വളർന്ന് സൗഹൃദമായി പന്തലിച്ചു പൂത്തു കായ്ച്ചു നിൽക്കുകയാണ്. ഞങ്ങൾ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചു.രണ്ടാളുടെ ഇടയിലും ഒളിമറകൾ ഇല്ലാതെയായി. പരിചയപ്പെടുമ്പോളെ പ്രണയം എന്ന വാക്ക് നിഘണ്ടുവിൽ ഇല്ല എന്ന് പറഞ്ഞതു കൊണ്ടാണോ എന്നറിയില്ല ഞങ്ങളുടെത് നല്ലൊരു സൗഹൃദം മാത്രമായി ഒതുങ്ങി.

എൻ്റെ മനസ്സിൽ എന്ത് പറഞ്ഞാലും ഇപ്പോൾ ജിത്തേട്ടൻ മാത്രമേ ഉള്ളു.പുറമെ സ്നേഹം പ്രകടിപ്പിക്കാത്ത പ്രകൃതമായതുകൊണ്ട് എന്നോട് വല്യ സ്നേഹപ്രകടമൊന്നും ഉണ്ടാകാറില്ല.

പകരം വെയ്ക്കാനാകാത്ത സ്നേഹവുമായ് ഞാൻ കൂടെ നടക്കുമ്പോഴാണ് ഇപ്പോൾ റിപ്ലെ തരാതെ എന്നെ വിഷമിപ്പിക്കുന്നത്.പുതിയ ഏതേലും സുഹൃത്തിനെ കിട്ടിയതുകൊണ്ട് എന്നെയൊഴിവാക്കുന്നതാണോ എന്ന് ചോദിച്ചപ്പോഴും അങ്ങനെയൊന്നും ഇല്ലാ, നീയാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്നത് കേൾക്കുമ്പോൾ വല്യ സമാധാനമായിരുന്നു.

ഇടയ്ക്കിടക്ക് മെസേജിൻ്റ കാര്യം പറഞ്ഞ് വഴക്കായപ്പോൾ നേരിട്ട് കണ്ട് സംസാരിക്കാൻ ഞാൻ ജിത്തേട്ടൻ്റെ വീട്ടിലേക്ക് പോയി. റൂമിലേക്ക് കയറിയപ്പോൾ കാര്യമായ ചാറ്റിങ്ങിലാണ് ആള്. എന്നെ കണ്ടതും ഞെട്ടി ഫോൺ പിറകിലേക്ക് മാറ്റി. ഫോൺ കാണിക്ക് എന്ന് പറഞ്ഞു ഞാൻ തട്ടിപ്പറിച്ചപ്പോൾ

“എൻ്റെ പേർസണൽ കാര്യത്തിൽ നീ ഇടപെടണ്ട ” എന്നായിരുന്നു മറുപടി.രണ്ടും കൽപ്പിച്ച് ഫോൺ നോക്കിയപ്പോൾ ഞാൻ കണ്ടത് അനഘ എന്നു പറയുന്ന പെണ്ണിൻ്റെ മെസേജായിരുന്നു.” ഞാൻ ഒരു ശല്യമായിരുന്നു എന്ന് അവരുടെ ചാറ്റിങ്ങിൽ നിന്നായിരുന്നു എനിക്ക് മനസിലായത്. ശല്യമായ എന്നെ ഒഴിവാക്കാൻ അനഘയുടെ ഉപദേശം ജിത്തേട്ടന്.ഞാൻ മെസേജ് അയച്ചു ശല്യം ചെയ്യുന്നത് കൊണ്ട് നെറ്റ് ഓഫാക്കി ഫോൺ ചെയ്യുമായിരുന്നു പോലും…..

എനിക്ക് ഭ്രാന്താണ് പോലും ,എന്നെക്കുറിച്ച് വളരെ മോശമായി വെറെ പെണ്ണിനോട് പറയുന്നതോ എൻ്റെ മാത്രം എന്നു കരുതിയ ജിത്തേട്ടൻ. ഫോൺ തറയിലെറിഞ്ഞ് മുറിയിൽ നിന്ന് പുറത്തിറങ്ങിയ എന്നെ ജിത്തേട്ടൻ എന്നെ തിരികെ വിളിച്ചില്ല. ശല്യം ഒഴിവായല്ലോ ഇന്നത്തോടെ എന്ന് കരുതുന്നുണ്ടാകും… കണ്ണുകൾ നിറഞ്ഞൊഴുകി നടന്നു നീങ്ങുമ്പോൾ ഞാൻ ഉറപ്പിച്ചു ജിത്തേട്ട നോടുള്ള എൻ്റെ സ്നേഹത്തിൻ്റെ അവാസനത്തെ അണുവാണ് എൻ്റെയീ കണ്ണുനീർ….. ഇനി എൻ്റെ ജീവിതത്തിലോ സൗഹൃദത്തിലോ അങ്ങനെയൊരു പേരില്ല……

അവസാനിച്ചു……

Related Posts

Leave a Reply

Your email address will not be published. Required fields are marked *