അങ്ങനൊരു ആഗ്രഹം മനസ്സിൽ വന്നു പെട്ടതു മുതൽ ഉള്ളിൽ അവളെക്കാൾ ആ സമ്മാനത്തെക്കുറിച്ചുള്ള ഓർമകളാണ് കൂടുതലായി അവനിൽ നിറഞ്ഞത്……..

Story written by Pratheesh

ലോകത്തിൽ മറ്റാരും നൽകാത്ത ഒരു സമ്മാനം തന്റെ കാമുകിക്ക് കൊടുക്കാനുള്ള ഒരാളുടെ ആഗ്രഹത്തിൽ നിന്നാണ്ഈ കഥ തുടങ്ങുന്നത്…

അതു കേൾക്കുമ്പോൾ നിങ്ങൾക്കു തോന്നും ലോകത്തിലെ ഏറ്റവും വിലപിടിച്ച എന്തെങ്കിലും ആവും അതെന്ന്എ ന്നാൽ ഇതങ്ങിനെയല്ല

വിലയേക്കാൾ തീർത്തും അതൊരു സ്നേഹോപഹാരമായിരിക്കണമെന്ന് അവനു നിർബന്ധമായിരുന്നു……!

നല്ലൊരു ജോലി ഉണ്ടായിരുന്നത് കൊണ്ട് പണം അവനു ഒരു പ്രശ്നമല്ലായിരുന്നു.

എന്നാൽ മുടക്കുന്ന പണത്തിനേക്കാൾ അത് കൈവന്നു ചേരുന്നവർ അതിനു നൽകുന്ന വിലയാണ് വലുതെന്ന് അവനറിയാം.

കാരണം

ഒരു സമ്മാനം ലഭിക്കുന്ന ആൾക്ക്ആ സമ്മാനത്തിന്റെ ഉടമയാകുന്നതിൽ അളവറ്റ സന്തോഷം ലഭിക്കുന്നതാവണം ഓരോ സമ്മാനവും എന്നത് തന്നെ.

അതുകൊണ്ടു തന്നെ അതവളുടെ കൈകളിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിറയുന്ന സന്തോഷം കാണാനായി അവൻ കാത്തിരുന്നു….

അങ്ങനൊരു ആഗ്രഹം മനസ്സിൽ വന്നു പെട്ടതു മുതൽ ഉള്ളിൽ അവളെക്കാൾ ആ സമ്മാനത്തെക്കുറിച്ചുള്ള ഓർമകളാണ് കൂടുതലായി അവനിൽ നിറഞ്ഞത്.

ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു.

പക്ഷെ എത്ര ശ്രമിച്ചിട്ടും ആ സമ്മാനം എന്താണെന്ന്മാ ത്രം കണ്ടെത്താൻ അവനായില്ല. അതിനേക്കാൾ എന്തായിരിക്കണം ആ സമ്മാനം എന്ന് കണ്ടെത്താൻ പോലും അവനു കഴിഞ്ഞില്ല.

പിന്നീടുള്ള അവന്റെ ഓരോ നോട്ടങ്ങളും അതിനായി മാത്രം പിറന്നവയായി.

ഏകദേശം തൊണ്ണൂറു ദിവസത്തെ പരിശ്രമത്തിനൊടുവിൽ തന്റെ സമ്മാനം എന്തായിരിക്കണമെന്നു അവൻ തിരിച്ചറിഞ്ഞു….

സന്തോഷം കൊണ്ടവൻ മതി മറന്നു പോയി.

തന്റെ സമ്മാനം അതിന്റെ പൂർണ്ണത കൈവരിക്കാൻ പിന്നെയും ധാരാളം സമയം ആവശ്യമായിരുന്നു.

ക്ഷമയോടെ അവൻ കാത്തിരുന്നു.

ആറുമാസത്തോള്ളം കാത്തിരുന്ന് സമ്മാനം പൂർത്തിയായി….. എന്നാൽ അവളുടെ പിറന്നാൾ വന്നെത്താൻ അവൻ പിന്നെയും മൂന്നുമാസം കൂടി കാത്തിരുന്നു…….,

തുടർന്നവൻ അവളുടെ പിറന്നാളിന്റെ അന്ന് അവൾക്കതു സമ്മാനിക്കായി അവളെ കൂട്ടാൻ തന്റെ കാറിൽ പോകുകയായിരുന്നു…..,

സന്തോഷം ഹൃദയത്തിൽ അലതല്ലിയ നേരം

പെട്ടന്ന്….,

ലോഹങ്ങളുടെ ശക്തിയായ കൂട്ടിയിടിയുടെ കാതടിപ്പിക്കുന്ന ശബ്ദം ചെവിയെ തുളച്ചു കയറി ഒച്ചത്തിൽ കേട്ടു. കണ്ണുകളിൽ ഇരുട്ടുകയറി അടഞ്ഞു.., അവനൊന്നും മനസ്സിലായില്ല.

സ്വബോധം വരുമ്പോൾ പത്ത് ദിവസങ്ങൾ കഴിഞ്ഞു പോയിരുന്നു.

ശരീരം ആകെ അനങ്ങാൻ ആവാത്ത വിധം വേദന കൊണ്ടു ഞെരുങ്ങി.

ഡോക്ടർ വന്നപ്പോഴാണ് തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് അവന് മനസ്സിലായുള്ളു.

എന്നാൽ അതിനേക്കാൾ വേദനിക്കുന്നതായിരുന്നു ഡോക്ടറുടെ ആ വാക്കുകൾ.

ഇനി ഒരിക്കലും അവനു എഴുന്നേറ്റു നടക്കാൻ കഴിയില്ലത്രേ….!

അവന്റെ എല്ലാ സ്വപ്നങ്ങളെയും ഉന്മൂലനം ചെയ്യുന്നതായിരുന്നു ആ വാക്കുകൾ. ……

ആ സമയം അവളുടെ ഒരു ചിത്രം അവനിലൂടെ കടന്നു പോയി

അതോടെ അവന്റെ ഈ അവസ്ഥയിൽ അവളെ മറക്കാനാണ് അവൻ ശ്രമിച്ചത്‌.

അത്രയേറെ അവൻ അവളെ സ്നേഹിച്ചിരുന്നു

അവന്റെ അമ്മയും ഡോക്ടർ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.

പക്ഷെ അതറിഞ്ഞശേഷം നിരാശയുടെ കൊടുമുടിയിൽ എത്തിയ അവൻ ദിവസവും മരുന്നുകൾ കഴിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നതിനു തുല്ല്യമായി….,

വീട്ടിൽ എത്തിയിട്ടും ഒരു മാറ്റവുമില്ലാതെ കിടപ്പ് തന്നെയായിരുന്നു…….,

അതൊടെ അവനവളെ പതിയെ മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു

അവന്റെയും അവളുടെയും വീടുകൾ തമ്മിൽ ഒരുപാടു ദൂരം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവൾ ഒന്നും അറിഞ്ഞില്ല.

എന്നാൽ അവനെ അത്ഭുതപ്പെടുത്തി അവൻ വീട്ടിലെത്തിയതിന്റെ പതിനാലാം ദിവസം എല്ലാം അറിഞ്ഞു കൊണ്ടവൾ അവന്റെ വീട് തിരഞ്ഞെത്തി.

അവനു സ്വയം ചലിക്കാൻ കഴിയാത്തതിന്റെ ദുഃഖം അന്നാദ്യമായി അവന് അസഹ്യമായി തോന്നി

അവന്റെയും അവളുടെയും കണ്ണിലെ ഹൃദയസ്പർശം കണ്ടിട്ടാവാം ‘അമ്മ അവരെ ഒറ്റയ്ക്ക് വിട്ട് അകത്തേക്ക് പോയി.

അവളോട് എന്ത് പറയണമെന്നറിയാതെ മിഴി വെട്ടിച്ചു വെട്ടിച്ചു മുഖം കൊടുക്കാതെ ഒളിക്കാൻ അവൻ ശ്രമിച്ചപ്പോൾ

അവൾ അവന്റെ ബെഡ്ഡിനു സൈഡിൽ കൈയുന്നി അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ടു ചോദിച്ചു

ഇതേ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ നീയെന്നെ കൈ വിടുമായിരുന്നോന്ന്…??????

ആ ചോദ്യം കേട്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു…,

അതു കണ്ടതും തന്റെ ഷാൾ കൊണ്ട് അവന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ അവന്റെ കിടക്കക്കു അരികിൽ ഇരുന്നു കൊണ്ടു അവൾ പിന്നെയും പറഞ്ഞു…,

വിട്ടു പോകാൻ ഒരു കാരണത്തിന് കാത്തു നിൽക്കുന്ന പെണ്ണുങ്ങൾ ഉണ്ടാവാം…., ഒരു കാരണവും കൂടാതെ പോകുന്നവരും ഉണ്ടാവാം…

എന്നാൽ അത്രക്കത്ര നെഞ്ചോടു നെഞ്ച് ചേർത്തുപ്പിടിച്ചു സ്നേഹിക്കുന്ന വരുമുണ്ട്….., ഇനി മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും അതു ഒന്നിച്ചു മതി.

ആ വാക്കുകൾ അവനിൽ സ്നേഹത്തിന്റെ സുഗന്ധം പകർന്നു നൽകി..,

അന്നേ ദിവസം അവൾ ഒരാൾക്കു വേണ്ടി തനിക്ക് ചിലവഴിക്കാൻ കഴിയുന്നതിന്റെ അവസാന നിമിഷം വരെ അവനു കൂട്ടിരുന്ന് മടങ്ങി പോകാൻ അവൾ തയ്യാറായി…,

അവൾ കൺമുന്നിൽ നിന്നു മറഞ്ഞതും അവന്റെ കണ്ണുകൾ തുളുമ്പി അന്നേരം അവളോടൊത്ത് ജീവിക്കാനുള്ള അവന്റെ ആശയെ അവന്റെ കണ്ണീരിൽ അമ്മ കണ്ടു

തുടർന്ന് ഡോക്ടർ അന്നവനോടന്നു പറഞ്ഞതിനു വിവരീതമായി മറ്റൊന്ന് അമ്മ അവനോടു പറഞ്ഞു….,

നമുക്ക് അസാധ്യം എന്ന് തോന്നുന്നതിന് ഒരിക്കലും സംഭവിക്കില്ല എന്നർത്ഥമില്ല….,

അസാധ്യമായതു സംഭവിക്കാൻ കുറച്ചധികം സമയം എടുക്കും എന്നുമാത്രം”

തുടർന്ന് അമ്മ അവന്റെ തലയിൽ കൈവെച്ച് തലോടുകയും കൂടി ചെയ്തതോടെ ഡോക്ടർ പറഞ്ഞതിനേക്കാൾ അവന്റെ ‘അമ്മ പറഞ്ഞത് അവന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു…..!

തുടർന്ന് ഇതിലും വലിയ പ്രതിസന്ധികളിൽ നിന്നു കരകയറിയവരുടെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന കുറച്ചു പുസ്തകങ്ങളും അവനു വാങ്ങി കൊടുത്തു…!

സമയം കിട്ടുമ്പോൾ എന്നല്ല ഇല്ലാത്ത സമയം ഉണ്ടാക്കിയും അവൾ അവനെ കാണാൻ വന്നു കൊണ്ടേയിരുന്നു അവളുടെ ഒരോ വരവിലും അവനിൽ ജീവന്റെ പുതു തുടിപ്പുകൾ പ്രത്യക്ഷപ്പെട്ടു കൊണ്ടുമിരുന്നു…,

അവനവളോടുള്ള സ്നേഹത്തിന്റെ ആത്മബലം കൊണ്ട് മനസ്സു ശരീരത്തെ മറികടന്ന് പതിയെ രോഗത്തെ അല്ലെങ്കിൽ ആ അവസ്ഥയെ കീഴ്പ്പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്നവനു മനസിലായി തുടങ്ങി…,

കാരണം…, മനുഷ്യനു ഉണർവ്വുകൾ എന്നൊന്നുണ്ട് ” അവനവനെ സ്വയം തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ ആ ഉണർവ്വുകളെ നമ്മുക്കും തൊട്ടറിയാനാവും….!

അത് കൊണ്ടു തന്നെ ഒന്നര വർഷത്തിന് ശേഷം മെഡിക്കൽ സയൻസിന്റെ വെല്ലുവിളിച്ചു അവൻ ഉയർത്തെഴുന്നേറ്റു…..

എന്നാൽ അവനെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമുണ്ട്.., ജാതി,മതം,ദേശം, ഭാഷ ഇവക്കതീതമാണു പ്രണയം എന്നു പറയും എന്നാലത് അവന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നു…., അതിലേറെ അത്ഭുതം ഈ നാലും ഒന്നിച്ചു വന്നിരിക്കുന്നു എന്നതിലാണ്,

അവൻ ജനിച്ചതും വളർന്നതും പഠിച്ചതും ഒക്കെ കേരളത്തിലാണെങ്കിലും അവനൊരു ഉത്തരേന്ത്യൻ ഗുജറാത്തിയാണ് എന്നിട്ടും അവൻ സ്നേഹിച്ചത് തന്റെ അമ്മക്കു ബ്ലഡ്ഡു കൊടുക്കാൻ ഹോസ്പ്പിറ്റലിൽ വന്ന ആലപ്പുഴക്കാരി നസ്രാണിപ്പെങ്കൊച്ചിനേയും….,

ഇതാണു പറയുന്നത് പ്രണയം എന്നാൽ

I can’t promise to solve all your problems…., but i can promise you won’t have to face them ALONE….”

എന്നായിരിക്കണമെന്ന്…..!

അസുഖത്തിന്റെ നല്ലൊരുഭാഗം ബേധമായപ്പോഴാണ് അവൾക്കു നൽകാനായി കാത്തു വെച്ച ആ സമ്മാനത്തെ കുറിച്ചവൻ ഒാർത്തത്….,

എന്നാൽ അതു നൽകാൻ ഒരു ദിവസം തീരുമാനിക്കാനായില്ല എന്നാൽ അവന്റെ പിറന്നാൾ ഒാർമ്മിച്ച് അവൾ അവനൊരു ഗിഫ്റ്റു കൊടുത്തു ഒരു പേന “

തുടർന്നവളവനോടു പറഞ്ഞു അവൻ ജീവിതത്തിലേക്കു തിരിച്ചു വന്നതിനേ കുറിച്ചെഴുതാൻ അവനെ പോലെ മനസ്സു മരവിച്ചു പോയ പലർക്കും അതു വായിക്കുമ്പോൾ അതൊരു പ്രചോദനമാവുമെന്ന്…!

അതു കേട്ടതും അവൾക്ക് അവൻ കരുതി വെച്ച സമ്മാനം കൊടുക്കാൻ ഇതിലും നല്ലൊരു അവസരമില്ലെന്നവനു മനസ്സിലായി….,

തുടർന്ന്അ വളേയും കൂട്ടി അവന്റെ സമ്മാനം അവൾക്കു നൽകാനായി ആ സമ്മാനത്തിനടുത്തെത്തി……

അവൻ അവൾക്കായി നിർമ്മിച്ച പൂന്തോട്ടത്തിന്റെ കവാടം അവൾക്കു മുന്നിലെക്കവൻ തുറന്നിട്ടു…..!

വിവിധയിനം മൂവായിരത്തിലധികം പൂക്കൾ വിരിയുന്ന ഒരു പൂന്തോട്ടം……!

ഒരു വശത്ത് ഗന്ധമുള്ള പൂക്കൾ…, ഒരു വശത്ത് ചന്തമുള്ള പൂക്കൾ..,

അതിന്റെ നടുവിലായി രണ്ട് മുറികളുള്ള ഒരു കൊച്ചു വീട്….!

മുറ്റം നിറയെ നാനാവിധ കളറുകളിലായി പൂത്തു വിടർന്നു നിൽക്കുന്ന റോസ്സാപ്പൂക്കളും….!

ഒരു കൊച്ചു വീടു മാത്രമുള്ള ആ കൊച്ചു സ്ഥലം വാങ്ങി വലിയൊരു പൂന്തോട്ടം നിർമ്മിച്ചെടുക്കുകയായിരുന്നു അവൻ…,

അവളുടെ കൈയ്യും ചേർത്തു പിടിച്ച്ആ കൊച്ചു വീടിന്റെ മുന്നിൽ ചെന്നിരുന്നപ്പോൾ..,

അവൾ ആ വീടിനു അവനിട്ട പേരു കണ്ടു അവന്റെ പേരായ നദീവും ” അവളുടെ പേരായ മായയും” ചേർത്തു വെച്ചെഴുതിയ മായാനദി ” എന്ന പേര്

അതു കണ്ടതും അവൾ ഹൃദയം കൊണ്ടവനെ നോക്കിയ ഒരു നോട്ടമുണ്ട്…….

പ്രണയം ഏതു ഇരുട്ടിലും പ്രകാശിക്കുമെന്ന് “

ആ നോട്ടം അവനു മനസ്സിലാക്കി കൊടുത്തു….,

തുടർന്നവൾ കുറച്ചു നേരം അവന്റെ മടിയിൽ കിടന്നോട്ടെ എന്ന് ചോദിച്ചു.

അവൾ അവന്റെ മടിയിൽ കിടക്കുമ്പോൾ അവൻ ഓർക്കുകയായിരുന്നു…,

തന്റെ ഈ സ്വപ്നസമ്മാനം പൂർത്തീകരിക്കാൻ അവനെ സഹായിച്ച മറ്റൊരാളെ കുറിച്ച്…,

ആ സ്ഥലത്തിന്റെ ഉടമസ്ഥനായ ആ മഹാമനസ്സ്ക്കനെ കുറിച്ച്അ പകടം നടന്ന ശേഷം അതറിഞ്ഞു വന്ന അയാൾ ഒരു വർഷത്തെ കാലാവധി കൊണ്ടു അയാൾക്കു കൊടുത്തു തീർക്കാനുള്ള പണം വീട്ടാൻ അവനെകൊണ്ടാവില്ലെന്ന് കണ്ടു

കാലാവധി മൂന്നു വർഷത്തേക്ക് കൂടി നീട്ടി തന്ന ആ നല്ല മനുഷ്യന്റെ കാരുണ്യം കൊണ്ടു കൂടിയാണ്..,

ഇന്ന്പൂ ക്കൾ ഇഷ്ടമുള്ള മായക്ക്ക്ക്ഒ രു പൂന്തോട്ടം തന്നെ സമ്മാനമായി നൽകാൻ നദീവിനായതെന്ന്….!

Related Posts

Leave a Reply

Your email address will not be published. Required fields are marked *