അമ്മ ഇതക്കെ പറയുബോൾ പ്രതീക്ഷയോടെ എന്നെ നോക്കുന്ന പെങ്ങൾ.. ഏട്ടാ ഇതു ടെ എങ്കിലും നടക്കുമോ എന്നാ ഒരു ദായ ഭാവം അവളുടെ മുഖത്തു കാണാം…..

ജീവൻ തിരികെനൽകിയ കള്ളൻ

Story written by Noor Nas

സ്ത്രീധനത്തിന്റെ പേരിൽ പെങ്ങൾക്ക് വന്ന കുറേ കല്യാണ ആലോചനകൾ മുടങ്ങിയപ്പോൾ. അവന്റെ ഉറക്കം നഷ്ട്ടപെട്ടു.

പോരാത്തതിന് വിട്ടുക്കാരുടെ കുത്തുവാക്കുകൾ..

ഈ കുടുംബത്തു ആകെ ഉള്ള ഒരു ആൺ തരിയാണ് അവനെക്കൊണ്ട് ആണെങ്കിൽ ഈ വീടിന് പത്തു പൈസയുടെ പ്രയോജനം പോലും ഇല്ലാ..

ബസിൽ കിളിയായി പണിക്ക് പോകുന്ന എന്നെക്കൊണ്ട് കുട്ടിയാ കൂടുവോ ഇതൊക്കെ.

വീടിന്റെ അകത്ത് എവിടെ പോയാലും കാണുന്നത് അവിടയിവിടെയൊക്കെ ഇരുന്നു കണ്ണീർ വാർക്കുന്ന പെങ്ങളെ

അത് കാണുബോൾ നെഞ്ചിൽ ഒരു പിടച്ചിൽ.. അവളെ അശ്വസിപ്പിക്കാ എന്ന് വെച്ചാൽ എന്ത് പറഞ്ഞ് അശ്വസിപ്പിക്കും.

പോക്കറ്റിൽ കിടക്കുന്ന അടിക്കാത്തതും.

ചിലപ്പോൾ അടിക്കുമായിരിക്കും എന്ന് പ്രതീക്ഷകൾ ഉള്ള ലോട്ടറി ടിക്കറ്റുളും മാത്രം….

ഉമ്മറത്തു ഇരുന്നു ചുമ്മയ്ക്കൊപ്പം തന്നേ പഴിക്കുന്ന അച്ഛൻ…

അമ്മയുടെ മുന്നിൽ അറിയാതെ എങ്ങാനും പെട്ടു പോയാൽ…

അമ്മയുടെ അന്ത്യ ശ്വാസനം..

ഇതേ അയലത്തെ കല്യാണി തള്ള നല്ല ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്..

ചെക്കനും ചെക്കന്റെ വിട്ടുക്കാർക്കും

അധികം പിടിവാശികൾ ഒന്നുമില്ല

നമ്മുടെ കയ്യിൽ എന്താ ഉള്ളത് എന്ന് വെച്ചാ അവളുടെ കഴുത്തിലും കാതിലും ഇടുക..

അത് മാത്രമേയുള്ളു അവരുടെ അവശ്യം..

അമ്മ ഇതക്കെ പറയുബോൾ പ്രതീക്ഷയോടെ എന്നെ നോക്കുന്ന പെങ്ങൾ.. ഏട്ടാ ഇതു ടെ എങ്കിലും നടക്കുമോ എന്നാ ഒരു ദായ ഭാവം അവളുടെ മുഖത്തു കാണാം..

രാത്രി മച്ചിൽ നോക്കി ഉറങ്ങാതെ കിടക്കുന്ന അവനിലേക്ക്‌ ആ ബുദ്ധി ഓതി കൊടുത്ത ആൾ ആരാണ് എന്ന് അവന് പോലും. അറിയില്ല..

പിറ്റേന്ന് രാത്രി കുറേ കരിയും എണ്ണയും കൊണ്ട് വിട്ടിൽ കേറി വന്ന അവനെ.

കണ്ട ഭാവം പോലും നടിക്കാതെ ഉമ്മറത്തു ഇരിക്കുന്ന അച്ഛനും അമ്മയും പെങ്ങളും

അത് തന്നേ ആയിരുന്നു അവന്റെ ആവശ്യം.

അവനെ കണ്ടതും എഴുനേൽക്കാൻ തുടങ്ങിയ പെങ്ങളെ.. അവിടെ തന്നേ പിടിച്ചിരുത്തിയ അവന്റെ വാക്കുകൾ. എന്നിക്ക് ഒന്നും കഴിക്കാൻ വേണ്ടാ. ഞാൻ പുറത്തും നിന്നും കഴിച്ചു…

മുറിയിലേക്ക് കേറി പോകുന്ന അവനെ നോക്കി അമ്മ പറഞ്ഞു…

നി ഇങ്ങനെ പുറത്തും നിന്നും അവിടെനുമൊക്കെ കഴിച്ച് സുഖിച്ചു ജീവിക്ക്.. ഇതുടെ മുടങ്ങിയാൽ ഉണ്ടല്ലോ

ഈ വീടിന്റെ കഴുക്കോലിൽ മൂന്നു ശവം തൂങ്ങുന്നത് നിന്നക്ക് കാണാ…

അതിന് അമ്മയ്ക്ക് മറുപടി കൊടുത്തത് ഒച്ചത്തിൽ തച്ചടിച്ച അവന്റെ മുറിയുടെ വാതിൽ ആയിരുന്നു….

രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ദേഹം മുഴുവൻ കരികൾ തേച്ച ശേഷം അവൻ അതിന് മുകളിൽ എണ്ണയും തേച്ചു പിടിപ്പിച്ചു..

ശേഷം അവനെ തന്നേ അവൻ ഒന്നു പിടിച്ച് നോക്കി പിടുത്തം കിട്ടുന്നില്ല വഴുതി പോകുന്നുണ്ട്….

കറുത്ത ജട്ടിക്കക്കായി അവൻ അവന്റെ മുറിയിലെ തകര പെട്ടി തുറന്നു നോക്കി..

എല്ലാം വാരി വലിച്ച് പുറത്ത് ഇട്ട ശേഷം അവൻ കോഴിയെ പോലെ ചികഞ്ഞു നോക്കി…

ഉദ്ദേശിച്ച നിറം മാത്രമില്ല…പിന്നെ കൈയിൽ കിട്ടിയത് എടുത്ത് ഇട്ട്

എല്ലാവരും ഉറങ്ങി എന്ന് കണ്ടപ്പോൾ അവൻ പതുക്കെ ശബ്‌ദമില്ലാതെ മുറിയുടെ വാതിൽ തുറന്നു തല പുറത്തേയ്ക്ക് ഇട്ട്വി ട് മുഴുവനും നിരീക്ഷിച്ചു….

ദുരെ പാറപ്പുറത്തു ആരോ ചാട്ടവാർ ക്കൊണ്ട് അടിക്കു പോലെയുള്ള അച്ഛന്റെ കൂർക്കം വലി.മാത്രം

കേൾക്കുബോൾ ഭയം തോന്നിപ്പിക്കുന്ന ശബ്‌ദം ആയിരുന്നു അതിന്റേത് ….

അവൻ നടന്നു ഉമ്മറപടികൾ ഇറങ്ങി മുറ്റത്തേയ്ക്ക്…

നിലാ വെളിച്ചത്തിൽ അവൻ കണ്ടു

അയലിൽ തുങ്ങുന്ന കറുത്ത കോടി പോലെ അച്ഛന്റെ വലിയ കറുത്ത നിക്കർ…

അതിന്റെ വള്ളി നീണ്ടു നിലത്തേക്ക് വീണു കിടന്നിരുന്നു

അതെടുത്തു കിറിയ ശേഷം അവൻ അതുക്കൊണ്ട് മുഖമുടിയുണ്ടാക്കി..

അതിലുള്ള രണ്ടു പോക്കറ്റുകൾ കൊണ്ട്ക ണ്ണുകൾക്ക് വേണ്ടി ദ്വാരവും

അവിടെന്ന് ഇടവഴിയിൽ ഇറങ്ങി ഓടിയ അവന്റെ പിന്നിലൂടെ വന്ന തെണ്ടി പട്ടി

. അവൻ കല്ലെടുക്കുന്ന ഭാവം കാണിച്ച് അതിനെ പേടിപ്പിച്ചു ഓടിപ്പിച്ചു..

ഇടവഴിയിൽ കൂടി ഇരുട്ടിൽ നടന്നു പോകുന്ന അവന് പിന്നിൽ ….

ആകാശത്തൂടെ ഒഴുകി നടക്കുന്ന നിലാവ് അത് അവനെ പിന്തുടർന്നു…

ഏതോ ഒരു വലിയ വീടിന്റെ മതിൽ വലിഞ്ഞു കേറുന്ന അവൻ..

വീടിന്റെ മുകളിലത്തെ നിലയിൽ വെളിച്ചമുണ്ട് ജനൽ ഗ്ലാസിൽ കാണാ ഒരു

പെണ്ണിന്റെ രൂപം…

അവൻ അതും നോക്കി കുറേ സമ്മയം മതിലിൽ തുങ്ങി പിടിച്ച് നിന്നു ..

ചാടണോ വേണ്ടയോ എന്ന അവന്റെ ചോദ്യത്തിന് അവൻ തന്നേ ഉത്തരം നൽകി
ചാടാം

അവൻ.നാലു കാലിൽ ചാടിയ പൂച്ചപോലെ വീടിന്റെ മുറ്റത്തേക്ക് വന്നു വീണു..

പിന്നെ വെളിച്ചം കണ്ട മുറിയുടെ ജനൽ അരികിൽ എങ്ങനയേക്കയോ വലിഞ്ഞു കേറി. അകത്തേക്ക് നോക്കിയ അവൻ കണ്ടത്.. മുറിയിൽ ഉള്ള സ്റ്റുളിൽ കയറി

ചുരിദാർ ഷാൾ കൊണ്ട് ഫാനിൽ കുരുക്ക് ഇടുന്ന നേരത്തെ കണ്ട ആ പെൺകുട്ടി.

ഇടയ്ക്ക് ഇടയ്ക്ക് അവൾ കരയുന്നുണ്ട് കണ്ണുകൾ തുടയ്ക്കുന്നുണ്ട്..

താഴെ തുങ്ങി കിടക്കുന്ന ഷോളിന്റെ മറ്റേ അറ്റം അവൾ സ്വയം കഴുത്തിൽ ഇട്ടു..

അതിന് ശേഷം അവന് മിണ്ടാതിരിക്കാൻ പറ്റിയില്ല…

മിണ്ടാതിരുന്നാൽ പൊലിഞ്ഞു പോകുന്നത് ഒരു ജീവനാണ്..

അവൻ ശബ്‌ദമില്ലാതെ വിളിച്ചു ശ് ശ് എന്താ പ്രശ്നം..?

പ്രതീക്ഷികാതെ ജനലിന് പുറത്തും നിന്നും വന്ന ശബ്ദത്തിൽ ആദ്യം അവൾ ഒന്നു ഭയന്നെങ്കിലും. മരണ മുഖത്തു നിക്കുന്ന തനിക്ക് എന്തിനാ ഭയം എന്ന തോന്നൽ ഉണ്ടായതു കൊണ്ടോ എന്തോ…

അവൾ തിരിച്ചു ചോദിച്ചു ആരാ എന്താ.?

അവൻ പറഞ്ഞു ഞാൻ കുട്ടിയുടെ വിട്ടിൽ മോഷ്ടിക്കാൻ വന്നതാ..പെങ്ങളുടെ കല്യാണം വേറെ ഒരു വഴിയും കണ്ടില്ല അതോണ്ടാ ഈ വഴി കണ്ടേ….

അവന്റെ മറുപടി കേട്ട അവൾ സത്യം പറഞ്ഞാൽ ഉള്ളിൽ ചിരിച്ചു പോയി

പക്ഷെ അതിന്റെ ഭാവം അവൾ പുറത്ത് കാണിച്ചില്ലെങ്കിലും.

ആ ഉള്ളിലെ ചിരിയുടെ വെട്ടം അവളുടെ മുഖത്ത് അൽപ്പം കാണാമായിരുന്നു…

ശേഷം അവൾ ചോദിച്ചു എത്രയാ അവര് ചോദിക്കുന്നെ..

അവൻ ചുറ്റുപാടും ഒന്നു നിരീക്ഷിച്ച ശേഷം പതുക്കെ പറഞ്ഞു.
അങ്ങനെ ഡിമാന്റ് ഒന്നുമില്ല. എന്നാലും ഏതെങ്കിലും കൊടുക്കേണ്ടേ…

അവൾ കഴുത്തിലെ ഷോളിന്റെ കുരുക്ക് അഴിച്ച ശേഷം സ്റ്റുളിൽ നിന്നും താഴെ ഇറങ്ങി ജനലിന് അരികെ വന്ന് അവനെ ആകെ മൊത്തം ഒന്നു നോക്കി പിന്നെ ചോദിച്ചു.

കനി മോഷണം ആണല്ലേ.?

അവൻ.ഹാ അതെ എങ്ങനെ മനസിലായി.

അവൾ.അത് ഈ കോമാളി വേഷം കണ്ടപ്പോൾ തന്നേ മനസിലായി….

അവൻ…മനസ് ഉണ്ടായിട്ടല്ല വിട്ടുക്കാരുടെ കുറ്റപ്പെടുത്തലുകൾ കേട്ട് ഞാൻ മടുത്തു.

ആരോ ഉള്ളിൽ തോന്നിപ്പിച്ച തെറ്റായ ഒരു തിരുമാനം.. അവൾ. അപ്പോ തന്നിക്ക് ജോലിയൊന്നുമില്ലേ.?

അവൻ. ഉണ്ട് ബസിലെ കിളിയാണ് വല്യ മെച്ചമൊന്നുമില്ല.. പിന്നെ വിട്ടുക്കാരുടെ കുത്ത് വാക്കുകൾ കേട്ട് വിട്ടിൽ കുത്തിയിരിക്കേണ്ടി വരില്ലല്ലോ അതോണ്ടാ.പോകുന്നെ…

അവൾ..താൻ എത്ര വരെ പഠിച്ചു?

അവൻ…ഹോ അതിന് മാത്രം ഒന്നും പഠിച്ചില്ല. വായിക്കാനും എഴുതാനും അറിയാ

അതൊക്കെ മതി എന്ന് തോന്നിയപ്പോൾ പഠിത്തവും വിട്ടു…

അവൻ.. അതക്കെ പോട്ടെ കൂട്ടി എന്തിനാ ഈ കടുംകൈക്ക് നിന്നേ. വിടേക്കെ

കാണുബോൾ അത്ര വലിയ ദാരിദ്ര്യമൊന്നും ഇല്ലന്ന് തോന്നുന്നല്ലോ…?

അവൾ.. അതൊന്നുമല്ലടോ. എന്നിക്ക് ഇനിയും പഠിക്കണം പക്ഷെ എന്റെ വിട്ടുക്കാർ എന്നിക്ക് ഒരു ചെക്കനെ നോക്കി കളഞ്ഞു

അവർക്ക് അച്ഛൻ വാക്കും കൊടുത്തു….

അവൻ. പതുക്കെ ചിരിച്ചു ശേഷം അവളോട്‌ ചോദിച്ചു ഇതക്കെ മരിക്കാൻ ഒരു കാരണം ആണോടോ.?

ഇതക്കെ നോക്കിയാൽ ഞാനൊക്കെ ഒരു ആയിരം തവണ മരിച്ചേനെ…

അവിടെ എന്റെ പെങ്ങൾ വിവാഹം കഴിക്കാൻ പറ്റാത്തതിൽ മരിക്കാൻ വേണ്ടി കാത്തിരിക്കുന്നു..ഇവിടെ നേരെ തിരിച്ചും..

അതും പറഞ്ഞു അവൻ ചിരിച്ചോണ്ട് ഇരിക്കുബോൾ.അവൾ അവനെ തന്നേ നോക്കി നിന്നു..

പിന്നെ ചോദിച്ചു അപ്പോ ഇതൊന്നും ഒരു കാരണം അല്ല..?

അവൻ . ഇതൊക്കെ ചന്തിക്കിട്ട് നാല് പെട കിട്ടിയാൽ തിരുന്ന കാരണങ്ങൾ ആണ് കൊച്ചേ…

എത്രയും പെട്ടന്ന് വിട്ടുക്കാർ കണ്ട് പിടിച്ച ചെക്കനെ കെട്ടി സുഖമായി ജീവിക്കാൻ നോക്ക്

പഠിത്തം അതും കഴിഞ്ഞ് ആവാലോ…

അവളുടെ മുഖം കണ്ടാൽ ഇപ്പോൾ തോന്നാ

അവൾ ചെയ്യാൻ തുനിഞ്ഞത് ഒരു അബ്ദം ആയി പോയേനെയെന്ന്

എതയാലും മോഷ്ട്ടീക്കാനുള്ള എന്റെ വിര്യം ഇതോടെ തീർന്നു ഇന്നി വരുന്ന ഇടത്തു വെച്ച് കാണാ അല്ലാതെ എന്ത് ചെയ്യാൻ…

അവൻ ജനലിൽ അരികിൽ നിന്നും വിട വാങ്ങാൻ നേരം

അവൾ അവനോട് ചോദിച്ചു ഞാൻ എന്നിക്ക് കഴിയുന്ന രീയിതിൽ നിന്റെ പെങ്ങൾക്ക് വേണ്ടി വലതും ചെയ്യട്ടെ.?

അവൻ. വേണ്ടാ കൊച്ചേ. ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ചു തരും..

ഏതായാലും ഞാൻ പോട്ടെ.. പെങ്ങളുടെ കല്യാണം ഭാഗ്യം കൊണ്ട് നടന്നു കിട്ടിയാൽ ഞാൻ കുട്ടിയെ വിളിക്കും തീർച്ചയായും വരണം കേട്ടോ…

അവൾ…എന്നാലും ഞാൻ ഏതെങ്കിലും.?

ജനൽ കമ്പികളിൽ നിന്നും കൈകൾ എടുക്കുബോൾ അവൻ പറഞ്ഞു കുട്ടിക്ക് ഇപ്പോ എന്നിക്ക് വേണ്ടി ഒന്നേ ചെയ്യാൻ ഉള്ളു.. ആ ഫാനിൽ കുരുക്കി ഇട്ടിരിക്കുന്ന

ഷോൾ ഇല്ലേ അതെടുത്തു തൊളിൽ ഇടുക കാണാൻ നല്ല ഭംഗി ഉണ്ടാകും എന്നാ ഞാൻ പോട്ടെ…

കൂടുതൽ അവൾ വലതും. ചോദിക്കും മുൻപേ അവൻ താഴേക്ക് ചാടുന്ന ശബ്‌ദം മാത്രമേ അവൾ കേട്ടുള്ളു..

താഴെ വീടിന്റെ മതിൽ ലക്ഷ്യമാക്കി നിങ്ങുന്ന അവനെ…

ജനൽ ഗ്ലാസ്സിൽ പറ്റി പിടിച്ച് കിടക്കുന്ന തണുത്ത വെളുപ്പാൻ കാലത്തെ മഞ്ഞിനെ വിരൽ തുമ്പ് കൊണ്ട് മായിച്ചു കളഞ്ഞു അവനെ നോക്കി നിൽക്കുബോൾ…. അവൾ കണ്ടു മതിലും ചാടി കടന്ന്

ഭൂമിയിൽ വീണ നേർത്ത പകൽ വെട്ടത്തിലൂടെ ഇടവഴിയിലൂടെ ഓടുന്ന അവൻ…

അവൾ അങ്ങനെ തന്നേ മഞ്ഞു വീണ ജനൽ ഗ്ലാസിൽ മുഖം ചേർത്തു നിന്നു

ശേഷം അവൾ അവളുടെ മനസിനോട് ചോദിച്ചു അല്ല ഇപ്പോ ഇവിടെ എന്താ ഉണ്ടായേ.?

ഇടവഴിയിലുടെ ഓടുന്ന അവന്റെ കറുത്ത മുഖം മൂടി വഴിക്ക് വെച്ച്എ വിടേയോ അഴിഞ്ഞു വീണിരുന്നു.

അത് എവിടെന്നോ വന്ന ഒരു കാറ്റ്

എടുത്തോണ്ട് പോയി മുൾ മുന്നയിൽ നിൽക്കുന്ന അവന്റെ ജീവിതം പോലെ

ഇടവഴിയിലെ മുൾ വേലികളിൽ കോർത്ത്‌ വെച്ചിരുന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *